നിക്കോൾസൺ സിറിയൻ ഗേൾസ് ഹയർസെക്കൻണ്ടറി സ്കൂൾ തിരുവല്ല

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾഹയർസെക്കന്ററിചരിത്രംഅംഗീകാരങ്ങൾ



നിക്കോൾസൺ സിറിയൻ ഗേൾസ് ഹയർസെക്കൻണ്ടറി സ്കൂൾ തിരുവല്ല
Nicholson.jpg
വിലാസം
കറ്റോട്

മഞ്ഞാടി പി.ഒ.
,
689105
സ്ഥാപിതം2 - 2 - 1910
വിവരങ്ങൾ
ഫോൺ0469 2601335
ഇമെയിൽnicholsontvla@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്37048 (സമേതം)
എച്ച് എസ് എസ് കോഡ്3053
യുഡൈസ് കോഡ്32120900559
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല തിരുവല്ല
ഉപജില്ല തിരുവല്ല
ഭരണസംവിധാനം
ലോകസഭാമണ്ഡലംപത്തനംതിട്ട
നിയമസഭാമണ്ഡലംതിരുവല്ല
താലൂക്ക്തിരുവല്ല
ബ്ലോക്ക് പഞ്ചായത്ത്പുളിക്കീഴ്
തദ്ദേശസ്വയംഭരണസ്ഥാപനംമുനിസിപ്പാലിറ്റി
വാർഡ്16
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഅൺഎയ്ഡഡ് (അംഗീകൃതം)
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ0
പെൺകുട്ടികൾ39
ആകെ വിദ്യാർത്ഥികൾ122
അദ്ധ്യാപകർ18
ഹയർസെക്കന്ററി
ആൺകുട്ടികൾ0
പെൺകുട്ടികൾ83
വൊക്കേഷണൽ ഹയർസെക്കന്ററി
ആൺകുട്ടികൾ0
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽLizy T
പ്രധാന അദ്ധ്യാപികLizy T
പി.ടി.എ. പ്രസിഡണ്ട്Aby George
എം.പി.ടി.എ. പ്രസിഡണ്ട്Jolly kP
അവസാനം തിരുത്തിയത്
09-01-2022Soneypeter
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



തിരുവല്ല മുനിസിപ്പാലിറ്റിയിൽ സ്ഥിതി ചെയ്യുന്ന ഒരു അൺഎയ്ഡഡ് വിദ്യാലയമാണ് നിക്കോൾസൺ സിറിയൻ ഗേൾസ് ഹയർ സെക്കണ്ടറി സ്കൂൾ. ചുണ്ടേൽക്കുന്ന് എന്ന മനോഹരമായ കുന്നിലാണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്. 1910-ൽ മിസ്സിസ്.നിക്കോൾസൺ,മിസ്സ്.മക്കബിൻ എന്നീ വനിതകൾ കേരളത്തിലെത്തി സ്ത്രീകളുടെ ഉന്നമനത്തിനായി തുടങ്ങിയ വിദ്യാലയമാണ് നിക്കോൾസൺ സ്കൂൾ.

ചരിത്രം

1893 -ൽ മിസ്സിസ്.നിക്കോൾസൺ എന്ന ഇംഗ്ലീഷ് വനിത തൻറെ ഭർത്താവിൻറെ മരണശേഷം ബന്ധുക്കളും ഒത്ത് പാലസ്തീൻ സന്ദർശിക്കാൻ  പോയി. ഒരു രാത്രി ഗതശമന  തോട്ടത്തിൽ ഇരുന്നു പ്രാർത്ഥിച്ചപ്പോൾ ഏതോ ഒരു ഉൾപ്രേരണ ഉണ്ടാകുകയും അവിടെയിരുന്നു സ്വയം സമർപ്പിച്ചു " യേശുവേ ഞാൻ എന്നെ നിൻറെ പാദപീഠത്തിൽ സമർപ്പിക്കുന്നു. നിനക്കുവേണ്ടി ഏതുവേല ചെയ്യുവാനും എവിടെ പോകുവാനും ഞാൻ സമർപ്പിക്കുന്നു.പിന്നീട് സ്വന്ത നാട്ടിൽ എത്തിയതിനുശേഷവും എല്ലാവർഷവും പാലസ്തീനിൽ പോയി സുവിശേഷവേല ചെയ്യുമായിരുന്നു.

നവീകരണ കാലഘട്ടത്തിൽ ഒരു  kesvic കൺവെൻഷനിൽ വച്ച് ഇന്ത്യയിൽ സുവിശേഷവുമായി പോകാൻ തയ്യാറുള്ള വനിതകളെ ആവശ്യപ്പെട്ടു മിസ്സിസ് നിക്കോൾസനെ കൂട്ടുകാർ വിളിച്ചു. ആദ്യം വിസമ്മതിച്ചു പെട്ടെന്ന് താൻ ഗത്ശമന തോട്ടത്തിൽ വച്ച് എടുത്ത തീരുമാനം ഓർത്തു. എന്നിട്ടു മറുപടി പറഞ്ഞു. അതേ ദൈവമേ അവിടുന്ന് എന്നെ വിട്ടാലും ഞാൻ അവിടെ പോകും.അങ്ങനെ മിസ്സിസ്. നിക്കോൾസൺ 1897 ഇൽ ഇന്ത്യയിൽ എത്തി. ബോംബെയിൽ വന്നു അവിടെനിന്നും തിരുവിതാംകൂർ കൊച്ചിയിലെത്തി അങ്ങനെ കുന്നംകുളം ഹെഡ് കോട്ടേഴ്സ് ആയി പ്രവർത്തനം ആരംഭിച്ച പല പുരോഗതിയും വരുത്തി.  സഭ ആദ്യം മിസ്സിസ് നിക്കോൾസ നെ സ്വീകരിച്ചില്ല. ക്രമേണ ദൈവം പ്രവർത്തിച്ചു. മിസ്സിസ നിക്കോൾസൺ മാർത്തോമാ സഭയുടെ ഒരു നല്ല ഫ്രണ്ടും സഹായിയുമായി. പിന്നീട് തിരുമേനിയും അച്ഛന്മാരും അവരെ തിരുവല്ലയിൽ കൊണ്ടുവന്നു. ഇവിടെ പ്രവർത്തനം ആരംഭിച്ചു. പല വീടുകൾ സന്ദർശിച്ച് സുവിശേഷവേല നടത്തി. Rev. O.C വർഗീസ് കശ്ശീശ ട്രാൻസ്ലേറ്റ് ചെയ്ത് സഹായിച്ചു. അങ്ങനെയിരിക്കെ തന്റെ കൂട്ടുകാരി മിസ്സ്. Mckkbin ദൈവവിളി കേട്ട് ഇംഗ്ലണ്ടിൽ നിന്ന് 1904 ൽ എത്തിച്ചേർന്നു പ്രവർത്തനം ആരംഭിച്ചു. ഈ രണ്ടു വനിതകൾ തിരുവിതാംകൂറിലെ ക്രിസ്തീയ പെൺകുട്ടികൾക്ക് വിദ്യാഭ്യാസവും പരിശീലനവും ആവശ്യമാണെന്ന് മറ്റുള്ളവരോട് പറഞ്ഞു. എന്നാൽ അന്ന് സ്ത്രീകൾക്ക് വിദ്യാഭ്യാസം നൽകുന്നതിൽ ആളുകൾക്ക് താൽപര്യമില്ലായിരുന്നു. അങ്ങനെ ഇരിക്കെ വേറൊരു വനിത കൂടി ദൈവവിളി കേട്ട് ഇവിടെ വന്നു അതാണ് മിസ്സിസ്. വാർഡ്.

ഈ മൂന്ന് വനിതകൾ ഈ ലക്ഷ്യത്തിനുവേണ്ടി പ്രാർത്ഥിച്ചു. പല സ്ഥലങ്ങളും സഞ്ചരിച്ചു. തിരുവല്ലയിൽ Dr. വർഗീസിന്റെ 'കാവൽ' എന്ന വീട്ടിൽ താമസിച്ച് ഈ ലക്ഷ്യത്തിന് വേണ്ടി പ്രാർത്ഥനയോടുകൂടി പല സ്ഥലവും കണ്ടു. അങ്ങനെ ഈ കുന്നിൻ മുകളിൽ കാടു നിറഞ്ഞ മനോഹരദൃശ്യം അവർക്ക് ഇഷ്ടപ്പെട്ടു. ഈ കുന്നിന്റെ പേര് അന്ന് 'ചുണ്ടേൽകുന്ന്' എന്നായിരുന്നു. ഇവിടെനിന്ന് അവർ ദൈവത്തെ സ്തുതിച്ചു. അവർ അന്വേഷിച്ച സ്ഥലം ഇതുതന്നെ എന്ന് ഉൾപ്രേരണ കിട്ടി. ഈ മൂന്ന് വനിതകൾ ഈ കാട്ടിൽ മുട്ടുകുത്തി പ്രാർത്ഥിച്ചു. ഈ സ്ഥലം സ്കൂളിനു വേണ്ടി സമർപ്പിച്ചു. സ്കൂളിനു വേണ്ടി പല വലിയ വ്യക്തികളെ കണ്ട് സ്ഥലം മേടിക്കാൻ തീരുമാനിച്ചു. ഈ കുന്നിൻ പുറത്ത് ദൈവസാന്നിധ്യം അനുഭവപ്പെട്ടത് കൊണ്ട് ഇതാണ് ദൈവം തിരഞ്ഞെടുത്തു തന്ന സ്ഥലം എന്നുറച്ച് തീരുമാനിച്ചു. അങ്ങനെ ഇവിടെ സ്കൂൾ ആൻഡ് ട്രെയിനിങ് ഹോം തുടങ്ങി. സ്കൂളിനെക്കാൾ പ്രാധാന്യം ട്രെയിനിങ് ഹോമിന് ആയിരുന്നു. അങ്ങനെ പ്രാർത്ഥനയോടുകൂടി സ്ഥാപിച്ച് പ്രവർത്തനം ആരംഭിച്ചു മുഴുവൻ കുട്ടികളും താമസിച്ചു പഠിക്കുന്നതിന് ഒരാൾ ചുമതല എടുക്കേണ്ടതായി വന്നു. പ്രാർത്ഥിച്ചതിന്റെ ഫലമായി മിസ്സിസ്. ഇട്ടിയെര എല്ലാം ത്യജിച്ച് എറണാകുളത്തു നിന്നും ഇവിടെ എത്തി ലേഡീസ് സൂപ്രണ്ടായി ചുമതലയേറ്റു. അങ്ങനെ ഈ വനിതകളുടെ പ്രാർത്ഥനയുടെ ഫലമായി 1910 ഫെബ്രുവരി രണ്ടാം തീയതി 32 കുട്ടികളോട് കൂടി ഈ സ്കൂൾ ആരംഭിച്ചു.മിസ്സിസ് വാർഡ് ഫസ്റ്റ്എയ്ഡ്, ഡൊമസ്റ്റിക് സയൻസ്, ഹൈജീൻ, ഇവ പഠിപ്പിച്ചു. മേട്രൺ  ആയി 17 വയസ്സുള്ള 'ചേച്ച' എന്ന വിധവ വന്ന്  പ്രവർത്തിച്ചു. അന്ന് ആരാധനയ്ക്കായി ഇരുവള്ളിപ്ര പള്ളിയിലാണ് കുട്ടികളെ കൊണ്ടു പോയിരുന്നത്. 1925- ൽ മിസ്സിസ്  നിക്കോൾസന്റെ ഓർമ്മയ്ക്കായി ചാപ്പൽ ഇവിടെതന്നെ നിർമ്മിച്ചു. തുടർന്ന് രണ്ട് വനിതകൾ കൂടി വന്നു( Miss. Stern, Miss. Vinny ).

Miss. Stern H. M അയി അതിനു ശേഷം T. K Kuruvila സാറായിരുന്നു H.M. 1920- ൽ മിസ്സിസ് നിക്കോൾസൺ മരിച്ചു. അവരുടെ മരണശേഷം 1925 മുതൽ മർത്തോമ്മ  മാനേജിംഗ് ബോർഡിനെ ഏൽപ്പിച്ചു. മിസ്സിസ്  വാർഡ് 1925 മുതൽ 1960 വരെ മാനേജറായി 1960-ൽ  മിസ്സിസ് വാർഡും വിന്നിയും റിട്ടയർ  ആയി നീലഗിരിയിലേക്ക് പോയി. മിസ്സിസ് വിന്നി 1997 ൽ 97 ആമത്തെ വയസ്സിൽ മരിച്ചു. പിന്നീട് മിസ്സിസ് വാർഡും മരിച്ചു.

ഇരുപത്തഞ്ചു ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനു കമ്പ്യൂട്ടർ ലാബ് സൗകര്യങ്ങളുണ്ട്. ലാബിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

സ്കൗട്ട് ആൻഡ് ഗൈഡ്സ് യൂണിറ്റ്

 നിക്കോൾസൺ സിറിയൻ ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ- ൽ 1997 - 98 കാലഘട്ടത്തിലാണ് സ്കൗട്ട് ആൻഡ് ഗൈഡ്സിൻറെ യൂണിറ്റ് ആരംഭിച്ചത്  കുട്ടികളുടെ കായികവും, ബൗദ്ധികവും, സാമൂഹികവും ആദ്ധ്യാത്മികവുമായ അന്ത:ശക്തികളെ പൂർണമായി വികസിപ്പിച്ചു ഉത്തരവാദിത്വമുള്ള പൗരന്മാരാക്കി പ്രാദേശികവും  ദേശീയവും, അന്തർ ദേശീയവുമായ അംഗങ്ങളെന്ന നിലക്ക് വളർന്നുവരാൻ സഹായിക്കുന്ന ആഗോള പ്രസ്ഥാനമായ ഗൈഡ് യൂണിറ്റ് ഭംഗിയായി പ്രവർത്തിച്ചിരുന്നു. പരിശീലനം നേടിയ (വുഡ് ബാഡ്ജ് ) മൂന്നു അദ്ധ്യാപികമാർ യൂനിറ്റിന്റെ ചുമതലകൾ വഹിച്ചിരുന്നു.

21 കുട്ടികൾ രാഷ്‌ട്രപതി അവാർഡിന് അർഹരാകുകയും 66 കുട്ടികൾ രാജ്യപുരസ്കാർ നു അർഹരാകുകയും ചെയ്തിട്ടുണ്ട്.

പ്രവർത്തനങ്ങൾ

  1. ദിനാചരണങ്ങൾ
  2. ക്യാമ്പ്
  3. ക്യാമ്പ് ആൻഡ് റാലി
  4. സർവമത പ്രാർത്ഥനകൾ
  5. ഹൈക്ക്
  6. പരിസര ശുചികരണം (പരിസരം, പൊതുസ്ഥലങ്ങൾ )
  7. കമ്മ്യൂണിറ്റി ഹെൽത്ത് വർക്ക്
  8. പച്ചക്കറി തോട്ടം
  9. ടെസ്റ്റിംഗ് ക്യാമ്പ്

മാനേജ്മെന്റ്

ചർച്ച് ഓഫ് സൗത്ത് ഇന്ത്യയുടെ വടക്കൻ കേരള ഡയോസിസാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ 46 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. റെവ. ഡോ. കെ.പി. കുരുവിള ഡയറക്ടറായും റെവ. പോൾ ഡേവിഡ് തോട്ടത്തിൽ കോർപ്പറേറ്റ് മാനേജറായും പ്രവർത്തിക്കുന്നു. ഹൈസ്കൂൾ വിഭാഗത്തിന്റെ ഹെഡ്മിട്രസ് ആനി കുര്യനും ഹയർ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിൻസിപ്പൾ തോമസ് കുരുവിളയുമാണ്.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

1910 - 11 മിസ്റ്റർ.എം.എൻ.ഏബ്രഹാം
1911 - 14 മിസ്റ്റർ.റ്റി,സി,മാത്യു
1914 - 15 മിസ്റ്റർവി.പി.മാമ്മൻ
1915 - 16 മിസ്റ്റർഎ.വി.മാമ്മൻ
1916 - 18 മിസ്സ്.സ്റ്റേൺ
1918 - 20 മിസ്റ്റർ.റ്റി.കെ.കുരുവിള
1921 - 21 മിസ്റ്റർ.സി.റ്റി.ചെറിയാൻ
1921- 44 മിസ്റ്റർ.റ്റി.കെ.കുരുവിള
1944 - 62 മിസ്സ്.ഏലി തോമസ്
1962 - 67 മിസ്സ്.മേരി ഏബ്രഹാം
1967 - 70 മിസ്സ്.ശോശാ ഉമ്മൻ
1970 - 2001 മിസ്സ്.സാറാ ജോൺ
2001-2018 മിസ്സ്‌.സൂസമ്മ മാത്യൂസ്
2018 മിസ്സിസ് .അനു കുരിയൻ  

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി