ജി.എച്ച്. എസ്.എസ്. ആതവനാട്/ലിറ്റിൽകൈറ്റ്സ്/2024-27
| Home | 2023 - 26 | 2024 - 27 | 2025 - 28 |
| 19074-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 19074 |
| യൂണിറ്റ് നമ്പർ | 19074 |
| ബാച്ച് | 2024-27 |
| അംഗങ്ങളുടെ എണ്ണം | 40 |
| റവന്യൂ ജില്ല | മലപ്പുറം |
| വിദ്യാഭ്യാസ ജില്ല | തിരൂർ |
| ഉപജില്ല | കുറ്റിപ്പുറം |
| കൈറ്റ് മെന്റർ 1 | മുഹമ്മദ് അഷ്റഫ് എ.പി |
| കൈറ്റ് മെന്റർ 2 | ചന്ദന എ |
| അവസാനം തിരുത്തിയത് | |
| 23-01-2026 | Asharafhsa |
അംഗങ്ങൾ
| ക്രമ നമ്പർ | അഡ്മിഷൻ നമ്പർ | കുട്ടിയുടെ പേര് |
| 1 | 10169 | അഭിമന്യു സി പി |
| 2 | 10108 | അഭിരാവ് എൻ |
| 3 | 10119 | അഹല്യ പി |
| 4 | 10166 | ഐശ്വര്യ എൻ കെ |
| 5 | 10041 | അനുപമ സി |
| 6 | 10038 | ഫാതിമ ദിയ എം |
| 7 | 10130 | ഫാതിമ ലിയ പി |
| 8 | 10085 | ഫാതിമ മിൻഹാ പി ടി |
| 9 | 10039 | ഫാതിമ നൂറ |
| 10 | 10161 | ഫാതിമ റിസ്ല |
| 11 | 10123 | ഫാതിമ സന ഹ.കെ |
| 12 | 10201 | ജിസ്ല കെ പി |
| 13 | 10066 | മായ ഓ |
| 14 | 10036 | മുഹമ്മദ് റിസാൻ ടി കെ |
| 15 | 10138 | മുഹമ്മദ് ഷഹീം സി |
| 16 | 10154 | മുഹമ്മദ് നാഫിദ് കെ വി |
| 17 | 10198 | മുഹമ്മദ് അദ്നാൻ പി |
| 18 | 10063 | മുഹമ്മദ് അജ്സൽ എം |
| 19 | 10134 | മുഹമ്മദ് അൻസിൽ പി കെ |
| 20 | 10129 | മുഹമ്മദ് അഷ്മിൽ എ പി |
| 21 | 10182 | മുഹമ്മദ് ഹിഷാം കെ ടി |
| 22 | 10029 | മുഹമ്മദ് ഇഷാൻ എൻ |
| 23 | 10024 | മുഹമ്മദ് നാഫിദ് സി |
| 24 | 10034 | മുഹമ്മദ് റസീക്ക് |
| 25 | 10200 | മുഹമ്മദ് റോഷൻ |
| 26 | 10060 | മുഹമ്മദ് ഷാദിൽ |
| 27 | 10142 | മുഹമ്മദ് സിനാൻ കെ |
| 28 | 10037 | മുഹമ്മദ് സ്വാഭാൻ പി |
| 29 | 10043 | മുഷ്തറഫ് എൻ |
| 30 | 10147 | നിവേദ് കൃഷ്ണ ടി കെ |
| 31 | 10023 | റിഫ |
| 32 | 10188 | സാദിയ |
| 33 | 10040 | സാവേരി സി |
| 34 | 10042 | ഷഹ്‌സനാൻ |
| 35 | 10100 | ഷമീല കെ |
| 36 | 10028 | ശ്യാം ഗോപാൽ എം |
| 37 | 10139 | ശ്രീനന്ദ എ പി |
| 38 | 10059 | ശ്രീനന്ദ |
| 39 | 10095 | വൈഗ പി |
| 40 | 10091 | വൈഗ വി പി |
ലിറ്റിൽ കൈറ്റ്സ് ജില്ലാ ക്യാമ്പ് സെലക്ഷൻ
ഈ വർഷത്തെ ലിറ്റിൽ കൈറ്റ്സ് ജില്ലാ ക്യാമ്പിലേക്ക് 9A ക്ലാസിലെ സാവേരി സി അനിമേഷൻ വിഭാഗത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. അഭിന്ദനങ്ങൾ.....
ഫീൽഡ് ട്രിപ്പ്
23-01-2026 ന് സ്കൂളിലെ ലിറ്റിൽകൈറ്റ്സ് അംഗങ്ങൾ കുറ്റിപ്പുറം കെ.എം.സി.ടി കോളേജിൽ വച്ച് നടന്ന ടെക്ക് എക്സ്പോ സന്ദർശിച്ചു. 8,9,10 ക്ലാസുകളിലെ എല്ലാ അംഗങ്ങളും പങ്കെടുത്തു. റോബോട്ടിക്സ്, മെക്കാനിക്കൽ വിഭാഗങ്ങളിലായി നടന്ന പ്രദർശനം കുട്ടികൾക്ക് വളരെ നല്ല ഒരു അനുഭവമായി.
സ്കൂൾതല ക്യാമ്പ് 2025
2024-27 ബാച്ചിന്റെ രണ്ടാം ഘട്ട സ്കൂൾതല ക്യാമ്പ് 25-10-2025 ശനി സ്കൂൾ ഐടി ലാബിൽ വച്ച് നടന്നു. എച്ച്.എം പ്രീതാകുമാരി ക്യാമ്പ് ഉത്ഘാടനം ചെയ്തു. സ്ക്രാച്ച് പ്രോഗ്രാമിംഗ്, അനിമേഷൻ എന്നീ വിഷയങ്ങളിലായിരുന്നു ക്യാമ്പ് നടന്നത്. ആതവനാട് പരിധി ഹൈസ്കൂളിലെ കൈറ്റ് മെന്റർ സുചിത എ, സ്കൂൾ കൈറ്റ് മെന്റർ മുഹമ്മദ് അഷ്റഫ് എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി. 4.30ന് ക്യാമ്പ് അവസാനിച്ചു.
ഉപജില്ലാ ഐടിമേള
കുറ്റിപ്പുറം ഉപജില്ല ഐടിമേളയിൽ 2024-27 ബാച്ച് ലിറ്റിൽ കൈറ്റ്സ് അംഗം സാവേരി. സി രചനയും അവതരണവും മത്സരത്തിൽ എ ഗ്രേഡോടെ ഒന്നാം സ്ഥാനം നേടി. സാവേരി. സി ക്ക് അഭിനന്ദനങ്ങൾ....
സോഫ്റ്റ്‍വെയർ സ്വാതന്ത്ര്യദിനം 2025
സോഫ്റ്റ്‍വെയർ സ്വാതന്ത്ര്യദിനമായ സെപ്റ്റംബർ 20ന് ലിറ്റിൽകൈറ്റ്സ് അംഗങ്ങൾക്കായി പ്രത്യേക ക്ലാസ് സംഘടിപ്പിച്ചു. സ്വതന്ത്ര സോഫ്റ്റ്‍വെയറിന്റെ പ്രാധാന്യത്തെക്കുറിച്ച് വിശദമായ ചർച്ചകൾ നടത്തി. കൂടാതെ റോബോട്ടിക് കിറ്റ് ഉപയോഗിച്ചുള്ള പരിശീലനവും നടന്നു. പരിശീലനത്തിന് കൈറ്റ് മെന്റർ മുഹമ്മദ് അശ്റഫ് നേതൃത്വം നൽകി.
വിജയോത്സവം 2025
2024-25 അധ്യയന വർഷത്തെ എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷ വിജയികളെ ആദരിക്കുന്ന ചടങ്ങ് " വിജയാരവം 2025" ജൂലൈ 18 ന് നടന്നു. പ്രസ്തുത പരിപാടിയുടെ ഡോക്ക്യുമെന്റേഷൻ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളാണ് നടത്തിയത്.
ലിറ്റിൽ കൈറ്റ്സ് ഏകദിന അവധിക്കാല ക്യാമ്പ്
ആതവനാട് GHSS 2024-27 ലിറ്റിൽ കൈറ്റ്സ് ബാച്ചിന്റെ അവധിക്കാല ഏകദിന ക്യാമ്പ് 31/05/2025 ശനിയാഴ്ച നടന്നു. ബഹുമാനപ്പെട്ട HM പ്രീത കുമാരി ടീച്ചർ ഉദ്ഘാടനം നിർവഹിച്ചു. ആതവനാട് പരിതി സ്കൂളിലെ കൈറ്റ് മിസ്ട്രസ് സ്മിത ടീച്ചർ സ്കൂളിലെ കൈറ്റ് മാസ്റ്റർ രഞ്ജു എന്നിവർ ചേർന്ന് ക്യാമ്പ് നയിച്ചു. റീൽ നിർമ്മാണം ,പ്രമോ വീഡിയോ നിർമ്മാണം,ഡി എസ് എൽ ആർ ക്യാമറ കൈകാര്യം ചെയ്യുന്ന വിധം, വീഡിയോ എഡിറ്റിംഗ് തുടങ്ങിയ മേഖലകളിൽ ആയിരുന്നു പരിശീലനം നൽകിയത്. വിജ്ഞാനവും വിനോദവും പകർന്നു നൽകിയ ക്യാമ്പിൽ കുട്ടികൾ സജീവമായി പങ്കെടുത്തു. ക്യാമ്പിൻ്റെ ഭാഗമായി ആസ്വാദ്യകരവും നിലവാരം പുലർത്തുന്നതുമായ വീഡിയോ/ റീലുകൾ ക്യാമ്പംഗങ്ങൾ നിർമ്മിച്ചു. രാവിലെ 9:45 am തുടങ്ങി 4:15 pm വരെയായിരുന്നു ക്യാമ്പ്.
IT ക്വിസ്
ലിറ്റൽ കൈറ്റ്സിന്റെ ആഭിമുഖ്യത്തിൽ സ്കൂളിലെ കുട്ടികൾക്ക് IT ക്വിസ് (3O/8/2024) നടത്തി. റെനീഷ് മാഷ് , രഞ്ജു മാഷ് , ജാബർ മാഷ് എന്നിവർ നേതൃത്വം നൽകി.
പ്രിലിമിനറി ക്യാമ്പ് - 2024-2027
ലിറ്റിൽ കൈറ്റ്സിൻ്റെ എട്ടാം ക്ലാസിലെ 2024 - 27 ബാച്ചിലെ പ്രിലിമിനറി ക്യാമ്പ് 13/08/2024, ചൊവ്വാഴ്ച നടന്നു. പ്രധാന അധ്യാപിക പ്രീത ടീച്ചർ ഉദ്ഘാടനം നിർവഹിച്ചു. സീനിയർ ടീച്ചറായ ബിജു മാഷ് ആശംസകൾ അർപ്പിച്ചു. കൈറ്റ്‌സിൻ്റെ മാസ്റ്റർ ട്രെയിനർ ലാൽ മാഷ് ക്ലാസ് നയിച്ചു.
ഇൻസ്റ്റലേഷൻ ഫെസ്റ്റ്
ജി. എച്ച്. എസ്. എസ് ആതവനാട് ആതവനാട് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ ഉബുണ്ടു 22.04 ഇൻസ്റ്റലേഷൻ ക്യാമ്പ് നടത്തി. ഇരുപതോളം കമ്പ്യൂട്ടറുകളിൽ ഇൻസ്റ്റാളേഷൻ നടത്തി. പ്രധാന അധ്യാപിക പി പ്രീതകുമാരി ഉദ്ഘാടനം നിർവഹിച്ചു.സ്കൂൾ ലാബിലെ ലാപ്ടോപുകളിൽ സ്വതന്ത്ര സോഫ്ട്‌വെയർ ഉബുണ്ടു 22.04 സ്കൂളിലെ ലിറ്റിൽ കൈറ്റ് പ്രവർത്തകർ ഇൻസ്റ്റാൾ ചെയ്തു. അധ്യാപകരായ രഞ്ജു വി ബി(കൈറ്റ് മാസ്റ്റർ), റനീഷ് R ( SITC) എന്നിവർ നേതൃത്വം നൽകി.