ജി.എച്ച്. എസ്.എസ്. ആതവനാട്/ലിറ്റിൽകൈറ്റ്സ്/2023-26
| Home | 2023 - 26 | 2024 - 27 | 2025 - 28 |
| 19074-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 19074 |
| യൂണിറ്റ് നമ്പർ | 19074 |
| ബാച്ച് | 2023-26 |
| അംഗങ്ങളുടെ എണ്ണം | 40 |
| റവന്യൂ ജില്ല | മലപ്പുറം |
| വിദ്യാഭ്യാസ ജില്ല | തിരൂർ |
| ഉപജില്ല | കുറ്റിപ്പുറം |
| കൈറ്റ് മെന്റർ 1 | മുഹമ്മദ് അഷ്റഫ് എ.പി |
| കൈറ്റ് മെന്റർ 2 | ചന്ദന എ |
| അവസാനം തിരുത്തിയത് | |
| 23-01-2026 | Asharafhsa |
അംഗങ്ങൾ
| ക്രമ നമ്പർ | അഡ്മിഷൻ നമ്പർ | കുട്ടിയുടെ പേര് |
| 1 | 9926 | ആദിശ്രീ രാധാകൃഷ്ണൻ |
| 2 | 9849 | അമീർ ഫവാസ് |
| 3 | 9867 | അവന്തിക സി പി |
| 4 | 9932 | അവന്തിക ടി |
| 5 | 9903 | ഫാത്തിമ അർഷീന എൻ |
| 6 | 9970 | ഫാത്തിമ ഫിദാ വി പി |
| 7 | 9853 | ഫാത്തിമ ഹിബ സി |
| 8 | 9888 | ഫാത്തിമ ഹിന പി |
| 9 | 9836 | ഫാത്തിമ റാന |
| 10 | 9942 | ഫാത്തിമ റിഫ കെ ടി |
| 11 | 9983 | ഫാത്തിമ സാന |
| 12 | 9837 | ഹാഷ്മി പി കെ |
| 13 | 9924 | മേഘ്ന സുരേഷ് എം |
| 14 | 9826 | മിഷാബ് കെ പി |
| 15 | 9999 | മുഹമ്മദ് അദ്നാൻ |
| 16 | 9961 | മുഹമ്മദ് അഫ്ലാഹ് കെ |
| 17 | 9844 | മുഹമ്മദ് ബാസിം |
| 18 | 10148 | മുഹമ്മദ് റസീൻ മുബാറക് ഇ വി |
| 19 | 9845 | മുഹമ്മദ് ഷഹാം |
| 20 | 9996 | മുഹമ്മദ് ഷമീൽ പി കെ |
| 21 | 9877 | മുഹമ്മദ് ഷാഹൽ സി |
| 22 | 9894 | മുഹമ്മദ് അഫ്നാൻ പി പി |
| 23 | 9893 | മുഹമ്മദ് അഫ്നാസ് പി ടി |
| 24 | 9946 | മുഹമ്മദ് അൻഷിഫ് കെ ടി |
| 25 | 9934 | മുഹമ്മദ് മുഹ്‌സിൻ കെ പി |
| 26 | 9848 | മുഹമ്മദ് നിഹാൽ ഒ |
| 27 | 9948 | മുഹമ്മദ് സാബിൽ സി കെ |
| 28 | 9847 | മുഹമ്മദ് സെനിൻഷ എം |
| 29 | 10185 | മുഹമ്മദ് ഷമീൽ കെ |
| 30 | 9952 | മുഹമ്മദ് ഷംസാദ് വി |
| 31 | 9912 | മുഹമ്മദ് സിനാൻ |
| 32 | 9886 | നഹല സി |
| 33 | 9908 | റാഹില ഫിദാ |
| 34 | 9907 | റാഹിമ നിദ |
| 35 | 9841 | റിൻഷ എം |
| 36 | 10008 | സഹീർ അനസ് |
| 37 | 9885 | സാന |
| 38 | 9878 | സഞ്ജയ് എം |
| 39 | 9928 | ഷഹാദ ഷേരി |
| 40 | 9973 | ഷാഹിദ മുമ്താസ് വി കെ |
| 41 | 9897 | വിശിഷ്ണ രാജലക്ഷ്മി ടി ടി |
ഫീൽഡ് ട്രിപ്പ്
23-01-2026 ന് സ്കൂളിലെ ലിറ്റിൽകൈറ്റ്സ് അംഗങ്ങൾ കുറ്റിപ്പുറം കെ.എം.സി.ടി കോളേജിൽ വച്ച് നടന്ന ടെക്ക് എക്സ്പോ സന്ദർശിച്ചു. 8,9,10 ക്ലാസുകളിലെ എല്ലാ അംഗങ്ങളും പങ്കെടുത്തു. റോബോട്ടിക്സ്, മെക്കാനിക്കൽ വിഭാഗങ്ങളിലായി നടന്ന പ്രദർശനം കുട്ടികൾക്ക് വളരെ നല്ല ഒരു അനുഭവമായി.
റോബോട്ടിക്സ് പരിശീലനം@ ZMHS പൂളമംഗലം
സ്കൂളിലെ ലിറ്റിൽകൈറ്റ്സ് അംഗങ്ങളുടെ നേതൃത്വത്തിൽ ZMHS പൂളമംഗലം സ്കൂളിലെ പത്താം ക്ലാസ് കുട്ടികൾക്കായി റോബോട്ടിക്സ് പരിശീലനം നടത്തി. പത്താം ക്ലാസിലെ ലിറ്റിൽകൈറ്റ്സ് അംഗങ്ങളുടെ നേതൃത്വത്തിൽ നടന്ന പരിശീലനത്തിൽ 35 കുട്ടികൾ പങ്കെടുത്തു.
ഉപജില്ലാ ഐടിമേള
കുറ്റിപ്പുറം ഉപജില്ല ഐടിമേളയിൽ 2023-26 ബാച്ച് ലിറ്റിൽ കൈറ്റ്സ് അംഗം മിസ്ഹബ് കെ.പി സ്ക്രാച്ച് പ്രോഗ്രാമിംഗ് മത്സരത്തിൽ എ ഗ്രേഡോടെ രണ്ടാം സ്ഥാനം നേടി. മിസ്ഹബ് കെ.പി ക്ക് അഭിനന്ദനങ്ങൾ...
രക്ഷിതാക്കൾക്കായി സമഗ്ര പോർട്ടൽ പരിശീലനം
പത്താം ക്ലാസിലെ രക്ഷിതാക്കൾക്കായി സമഗ്ര പോർട്ടലിന്റെ പരിശീലനം 4.08.2025 ന് നടന്നു. എച്ച്.എം പ്രീതാകുമാരി ടീച്ചർ ഉത്ഘാടനം ചെയ്തു. പത്താം ക്ലാസിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായ മുഹമ്മദ് അഫ്‍ലഹ്, മിസ്‍ബഹ്, മുഹമ്മദ് ഷഹാം, മുഹമ്മദ് അദ്‍നാൻ എന്നിവർ നേതൃത്വം നൽകി. സമഗ്ര പോർട്ടലിൽ ലോഗിൻ ചെയ്യാതെ ഉപയോഗിക്കാൻ കഴിയുന്ന വിവിധ സങ്കേതങ്ങൾ പരിചയപ്പെടുത്തി. Text Books, Question Bank, Learning Room, Podcast, Model Question Paper എന്നിവ എങ്ങനെ ഉപയോഗിക്കാമെന്നതിനെക്കുറിച്ച് വിശദമായ ക്ലാസ് നടത്തി.
'റോബോട്ടുകളുടെ ലോകം' പരിശീലനം
പത്താം ക്ലാസിലെ കുട്ടികൾക്കായി റോബോട്ടിക്സുമായി ബന്ധപ്പെട്ട പാഠഭാഗത്തിന്റെ പരിശീലനം ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ നേതൃത്വത്തിൽ നടന്നു. മുഹമ്മദ് ഷഹാം, മിസ്ഹബ് എന്നിവർ നേതൃത്വം നൽകി. പരിശീലനത്തിൽ ആർഡിനോ കിറ്റിലെ വിവിധ ഉപകരണങ്ങൾ പരിചയപ്പെടുത്തുകയും എൽ.ഇ.ഡി ലൈറ്റ്, ബസർ, എന്നിവ ഉപയോഗിച്ചുള്ള വിവിധ പ്രവർത്തനങ്ങൾ ചെയ്യുകയും ചെയ്തു.
ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്ക് റോബോട്ടിക്സ് പരിശീലനം
പത്താം ക്ലാസിലെ ഐസിടി പാഠപുസ്തകത്തിലെ 'റോബോട്ടുകളുടെ ലോകം' എന്ന പാഠഭാഗവുമായി ബന്ധപ്പെട്ട് ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്ക് പരിശീലനം നൽകി. 28-07-2025 ന് നടന്ന പരിശീലനത്തിന് മുഹമ്മദ് അശ്റഫ്, റനീഷ് എന്നിവർ നേതൃത്വം നൽകി.

ക്ലബ്ബുകളുടെ ഉത്ഘാടനം
2025-26 അധ്യയന വർഷത്തെ വിവിധ ക്ലബ്ബുകളുടെ ഉത്ഘാടനം ജൂലൈ 3 ന് നടന്നു. പ്രസ്തുത പരിപാടിയുടെ ഡോക്ക്യുമെന്റേഷൻ പ്രവർത്തനങ്ങൾ ലിറ്റിൽ കൈറ്റ്സ് യുണിറ്റിന്റെ നേതൃത്വത്തിൽ നടന്നു. കൂടാതെ ലിറ്റിൽ കൈറ്റ്സിന്റെ സ്റ്റാളും ഒരുക്കിയിട്ടുണ്ടായിരുന്നു. കമ്പ്യൂട്ടറിന്റെ ഹാർഡ്‍വെയർ ഭാഗങ്ങളുടെ പ്രദർശനവും ഉണ്ടായിരുന്നു. അഡ്രിനോ യോനോ കിറ്റ് ഉപയോഗിച്ച് തയ്യാറാക്കിയ സിഗ്നൽ ലൈറ്റ്, മെഷീൻ ലേണിംഗിൽ തയ്യാറാക്കിയ പ്രോഗ്രാം എന്നിവ കുട്ടികൾക്ക് വളരെ ഉപകാരപ്രദമായി.





















