ജി.എച്ച്. എസ്.എസ്. ആതവനാട്/ലിറ്റിൽകൈറ്റ്സ്
| Home | 2023 - 26 | 2024 - 27 | 2025 - 28 |
ലിറ്റിൽകൈറ്റ്സ്
വിദ്യാർത്ഥികളുടെ പാഠ്യ-പാഠ്യേതര വിഷയങ്ങളുമായി ബന്ധപ്പെട്ട ഐ.ടി. അധിഷ്ഠിത പഠനപ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കാനും, പുതിയ പുതിയ കാര്യങ്ങൾ പഠിക്കുവാനും ഫലപ്രദമായി പ്രയോഗിക്കുവാനും കുട്ടികളെ പരിശീലിപ്പിക്കുന്നതിന് വേണ്ടി ഉണ്ടാക്കിയിട്ടുള്ള കുട്ടികളുടെ കൂട്ടായ്മയാണ് ലിറ്റിൽ കൈറ്റ്സ്. ക്ലാസ്‌മുറികൾ എല്ലാം സ്മാർട്ട്‌ക്ലാസ്‌മുറികൾ ആയി മാറുന്നതോടുകൂടി ഇത്തരം സംവിധാനങ്ങളുടെ മേൽനോട്ടവും സംരക്ഷണ ചുമതലയും കൂടി ഇവരിലേക്ക് എത്തിച്ചേർന്നിരിക്കുന്നു. അങ്ങനെ സ്കൂളിലെ മെച്ചപ്പെട്ട തരത്തിലുള്ള ഐ.ടി. അധിഷ്ഠിത പ്രവർത്തനങ്ങൾക്ക് കാരണമാകുന്ന കുട്ടികളുടെ കൂട്ടം എന്ന നിലയിൽ ഇന്ന് ഇവർക്ക് വലിയ പ്രാധാന്യം തന്നെയുണ്ട്.
ഉപജില്ലാ ഐടിമേള
കുറ്റിപ്പുറം ഉപജില്ല ഐടിമേളയിൽ 2024-27 ബാച്ച് ലിറ്റിൽ കൈറ്റ്സ് അംഗം സാവേരി. സി രചനയും അവതരണവും മത്സരത്തിൽ എ ഗ്രേഡോടെ ഒന്നാം സ്ഥാനം നേടി. 2023-26 ബാച്ച് ലിറ്റിൽ കൈറ്റ്സ് അംഗം മിസ്ഹബ് കെ.പി സ്ക്രാച്ച് പ്രോഗ്രാമിംഗ് മത്സരത്തിൽ എ ഗ്രേഡോടെ രണ്ടാം സ്ഥാനം നേടി. 2025-28 ബാച്ച് ലിറ്റിൽ കൈറ്റ്സ് അംഗം രോഹൻ നാഥ് അനിമേഷനിൽ എ ഗ്രേഡോടെ രണ്ടാം സ്ഥാനം നേടി.
ലിറ്റിൽ കൈറ്റ്സ് യൂണിഫോം ലോഞ്ചിംഗ്
2025-28 ബാച്ചിന്റെ യൂണിഫോം ലോഞ്ചിങ്ക് 23-10-2025 ന് നടന്നു. 8ബി ക്ലാസിലെ അലോക് രാജിന് യൂണിഫോം നൽകിക്കൊണ്ട് എച്ച്.എം. പ്രീതാകുമാരി ടീച്ചർ ഉത്ഘാടനം ചെയ്തു. കൈറ്റ് മെന്റർമാരായ മുഹമ്മദ് അഷ്റഫ്, ചന്ദന എന്നിവർ നേതൃത്വം നൽകി.


