ജി.എച്ച്.എസ്. എസ്. ചെമ്മനാട്

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
ജി.എച്ച്.എസ്. എസ്. ചെമ്മനാട്
വിലാസം
PARAVANADUKKAM

പരവനട‍ുക്കം പി.ഒ.
,
671317
,
കാസർഗോഡ് ജില്ല
സ്ഥാപിതം01 - 06 - 1961
വിവരങ്ങൾ
ഫോൺ04994 239251
ഇമെയിൽ11046chemnadpkm@gmail.com
കോഡുകൾ
സ്കൂൾ കോഡ്11046 (സമേതം)
എച്ച് എസ് എസ് കോഡ്14056
യുഡൈസ് കോഡ്32010300523
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസർഗോഡ്
വിദ്യാഭ്യാസ ജില്ല കാസർഗോഡ്
ഉപജില്ല കാസർഗോഡ്
ഭരണസംവിധാനം
ലോകസഭാമണ്ഡലംകാസർഗോഡ്
നിയമസഭാമണ്ഡലംഉദുമ
താലൂക്ക്കാസർഗോഡ്
ബ്ലോക്ക് പഞ്ചായത്ത്കാസർകോട്
തദ്ദേശസ്വയംഭരണസ്ഥാപനംചെമ്മനാട് പഞ്ചായത്ത്
വാർഡ്23
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ 5 to 12
മാദ്ധ്യമംമലയാളം MALAYALAM, ഇംഗ്ലീഷ് ENGLISH
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ464
പെൺകുട്ടികൾ382
ആകെ വിദ്യാർത്ഥികൾ846
അദ്ധ്യാപകർ34
ഹയർസെക്കന്ററി
ആൺകുട്ടികൾ182
പെൺകുട്ടികൾ206
ആകെ വിദ്യാർത്ഥികൾ388
അദ്ധ്യാപകർ18
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽബീന ജി കെ
പ്രധാന അദ്ധ്യാപകൻഇബ്രാഹിം ഖലീൽ എം
സ്കൂൾ ലീഡർദേവിക മാധവൻ
ഡെപ്യൂട്ടി സ്കൂൾ ലീഡർപാർവതി എം
പി.ടി.എ. പ്രസിഡണ്ട്കാർവർണൻ കാവ‍ുങ്കാൽ
എം.പി.ടി.എ. പ്രസിഡണ്ട്ശ്യാമള കെ
അവസാനം തിരുത്തിയത്
20-09-2024Schoolwikihelpdesk
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ചരിത്രം

ഗവ. ഹയർ സെക്കന്ററി സ്ക്കുൾ ചെമ്മനാട്, ചെമ്മനാട് ഗ്രാമപഞ്ചായത്തിലെ പരവനടുക്കത്ത് പ്രവർത്തിച്ചുവരുന്നു. ഈ വിദ്യാലയത്തിൽ 5 മുതൽ 12 വരെ ക്ലാസുകളിൽപഠനം നടത്തുന്നു. 1919-ൽ എൽ. പി സ്ക്കുളായി പ്രവർത്തനമാരംഭിച്ച സ്ക്കൂൾ ഇന്ന് ഹയർ സെക്കന്ററി സ്ക്കൂളായി വളർന്നു. സ്ക്കൂൾ രൂപീകരണ കാലം തൊട്ട് കർഷകരുടേയും തൊഴിലാളികളുടേയും സാധാരണക്കാരായ ജനവിഭാഗങ്ങളുടേയും മക്കളാണ് ഇവിടെ പഠിച്ചു വരുന്നത്..

കൂടുതൽ വായിക്കുക

ഭൗതികസൗകര്യങ്ങൾ

എട്ട് ഏക്കർ ഭൂമിയിലാണ് സ്കൂൾ സ്ഥിതി ചെയുന്നത്. ഹൈസ്ക്കുൾ തലം വരെ 20 ക്ലാസ് മുറികളും ,ഒരു ഓഫിസും , ഒരു ഐ.ടി ലാബും ഒരു സയൻസ് ലാബും ഒരു മൾട്ടിമീഡിയ മുറിയും ഉണ്ട്. ഹയർ സെക്കന്ററിയിൽ സയൻസ്,കൊമേഴ്സ്,ഹ്യുമാനിറ്റീസ് വിഭാഗങ്ങളിൽ ഓരോ ബാച്ച് നിലവിലുണ്ട്.എല്ലാ സൗകര്യങ്ങളോടും കൂടിയ ലാബ് കോംപ്ലക്സ് കേട്ടിടം അടുത്തിടെ ഉദ്ഘാടനം ചെയ്തു.

കേരള സ‌‌‍ർക്കാറിന്റെ "വിദ്യാകിരണം" പദ്ധതിയിലുൾപ്പെടുത്തി "കിഫ്ബി"ഫണ്ടിൽ നിന്നുള്ള 3.9കോടി രൂപ ഉപയോഗിച്ച് "കില "നിർമിക്കുന്ന 12 ക്ലാസ്മുറികൾ ഉൾപ്പെട്ടഇരുനിലമന്ദിരം,സ്റ്റേജ്-കം-പവലിയൻ ശിലാസ്ഥാപനം 2023ജൂൺ 10ന് നടന്നു.കെട്ടിടത്തിന്റെ പണി അതിവേഗം പുരോഗമിച്ചുവരുന്നു.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്
  • എൻ.സി.സി
  • ജൂനിയർ റെഡ്ക്രോസ്
  • വിദ്യാരംഗം കലാസാഹിത്യ വേദി
  • ക്ലബ് പ്രവർത്തനങ്ങൾ
  • ക്ലാസ് മാഗസിൻ.
  • ലിറ്റിൽ കൈറ്റ്സ്


മാനേജ്മെന്റ്

സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ-പട്ടിക

ക്രമ

നമ്പർ

വർഷം പേര്
1 1961-63 സി.എച്ച് കേളപ്പൻ നമ്പ്യാർ
2 1963-64 വി. നാരായണപിളള
3 1964 കെ പുരുഷോത്തമൻ നമ്പൂതിരി
4 1965 കെ.എം. ഫിലിപ്പ്
5 1965-66 വി. നാരായണൻ
6 1966 ഇ പി ഹരിജയന്തൻ നമ്പൂതിരി
7 1966-67 സി. രാഘവൻ
8 1967-69 പി. ദാമോദരൻ നായർ
9 1969-1971 പി.ലീലാമ്മ
10 1971-72 പി.വത്സലാമ്മാൾ
11 1972 ജെ. ശാന്തകുമാരി
12 1973 സി.സി ‍ഡേവിഡ്
13 1973-75 കെ ജി ബാലകൃഷ്ണൻ എഴുത്തച്ഛൻ
14 1975-76 ശോശമ്മ പോത്തൻ
15 1976-77 എസ് സാറാമ്മ
16 1977-78 ടി വി ലീല
17 1978-80 സി എസ് ആനന്ദൻ
18 1980-81 കെ എൻ രവീന്ദ്രൻ നായർ
19 1981-82 എം ജി വിശ്വനാഥൻ നായർ
20 1982 ഗ്രേസി ചെറിയാൻ
21 1983 കെ ഗോപാലകൃഷ്ണ പണിക്കർ
22 1984 എ കെ ശിവൻപിളള
23 1984-86 പി ദിവാകരൻ പിള്ള
24 1986-87 പി ആർ ചെല്ലപ്പൻ നായർ
25 1987-88 എം ഡി മുരളി
26 1988-90 ജെ ലളിതാബായി
27 1990-91 മംഗല തമ്പുരാട്ടി
28 1991-92 കെ.രവിവർമ
29 1992-93 തമ്പി പി.സക്കറിയ
30 1993 ഇസ്മായിൽ കെ കെ
31 1993 കെ.ചന്ദ്രിക
32 1993-94 സി എൻ രാധ
33 1994 എം കെ അപ്പുണ്ണി
34 1994 വി കെ ഭാമ
35 1994-96 എം ടി ബാലൻ
36 1996-97 എൻ എ ബേബി പാർവതി
37 1997 കെ അമ്മുക്കുട്ടി
38 1997-98 കെ നളിനി
39 1998-99 എ ഭാസ്കരൻ
40 1999-2001 കെ ജാനകി
41 2001-02 ജി സുലോചനാബായി അമ്മ
42 2002-03 കെ പി അബ്ദുല്ലക്കുട്ടി
43 2003-04 ലില്ലി ഗോൺസാൽവസ്
44 2004-05 വേലായുധൻ പി പി
45 2005-06 പി പി റോസി
46 2006-09 പി എം വർഗീസ്
47 2009-11 സജിത് കുമാർ സി കെ
48 2011-13 കബീർ ടി
49 2013-14 വി ജെ മത്തായി
50 2014-18 രാധാകൃഷ്ണൻ ടി ഒ
51 2018 സുരേഷ് കുമാർ എം
52 2018-19 കൃഷ്ണൻ നമ്പൂതിരി എൻ എം
53 2019-20 രാജീവൻ എം
54 2020-21 ഗണേഷ് കുമാ‍ർ കെ ടി
55 2021- ഇബ്രാഹിം ഖലീൽ എം

എച്ച് എസ് എസ് പ്രിൻസിപ്പൽ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

നേട്ടങ്ങൾ

ജില്ലയിലെ സർക്കാർ വിദ്യാലയങ്ങളിൽ എന്തുകൊണ്ടും വളരെ മുന്നിൽ നിൽക്കുന്ന വിദ്യാലയമാണിത്.കഴിഞ്ഞ ഏതാനും വർഷങ്ങളായി SSLC പരീക്ഷയിൽ നൂറ്ശതമാനം വിജയം നേടിവരുന്നുണ്ട്.മാത്രമല്ല ഗുണനിലവാരത്തിന്റെ കാര്യത്തിൽ മറ്റ് വിദ്യാലയങ്ങളെ അപേക്ഷിച്ച് ബഹുദൂരം മുന്നിലാണ്.2015-16 വർഷത്തിൽ sslc പരീക്ഷ എഴുതിയവരിൽ 15% ത്തിലേറേപ്പേർ മുഴുവൻ വിഷയങ്ങളിലും A+ കരസ്ഥമാക്കുകയുണ്ടായി.പാഠ്യേതര പ്രവർത്തനങ്ങളിലും ഇവിടുത്തെ കുട്ടികൾ ഓരോ വർഷവും മികവ് തെളിയിക്കുന്നുണ്ട്. 2024 മാർച്ചിലെ എസ്.എസ്.എൽ.സി പരീക്ഷയിൽ നമ്മുടെ വിദ്യാലയത്തിലെ 66 കുട്ടികൾ FULL A+,പത്ത്പേ‍ർ ഒമ്പത് A+ ഉം നേടി 100% വി ജയം കരസ്ഥമാക്കി. 2023-24അധ്യയനവർഷത്തെ ജില്ലയി ലെ ഉന്നതവിജയത്തിന് ബഹു .കാസ‍ർഗോഡ് ജില്ലാപഞ്ചായത്തിന്റെ ആദരം നമ്മുടെ വിദ്യാലയം ഏറ്റുവാങ്ങി. 2024ൽ പ്ലസ് ടു പരീക്ഷയി ൽ 12 കുട്ടി കൾക്ക് FULL A+,നാ ല് പേ‍ർ അഞ്ച് A+ ഉം നേടി മികച്ച നേട്ടം കൈവരിച്ചു .കൂടാതെ 2023-24അധ്യയനവർഷം എട്ടാം ക്ലാസിലെ നാല് വിദ്യാർഥികൾ NMMS {National Means-cum-Merit Scholarship) കരസ്ഥമാക്കുകയുണ്ടായി .

മികവുകൾ പത്രവാർത്തകളിലൂടെ

ചിത്രശാല

അധിക വിവരങ്ങൾ

വഴികാട്ടി

  • കാസറഗോഡ് കെ എസ് ആർ ടി സി ബസ് സ്റ്റാന്റിൽ നിന്ന് ദേളി വഴി പോകുന്ന ബസിൽ പരവനടുക്കം സ്റ്റോപ്പിൽ ഇറങ്ങുക
Map