ഗവ ഡി വി എച്ച് എസ് എസ് , ചാരമംഗലം/പ്രവർത്തന റിപ്പോർട്ട് 2021-22

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
ആലപ്പുഴ എം പി മെരിറ്റ് അവാർഡ്- 2021 ഹെഡ് മിസ്ട്രസ് ശ്രീമതി ഗീതാദേവി റ്റി. ജി ബഹു. ചിത്തരഞ്ജൻ എം എൽ എയിൽ നിന്നു സ്വീകരിക്കുന്നു.

പ്രവർത്തന റിപ്പോർട്ട് 2021-22

മെയ് 31 ന് സ്റ്റാഫ് മീറ്റിംഗ് കൂടി ക്ലാസ് തല വാട്സാപ്പ് ഗ്രൂപ്പുകൾ രൂപീകരിച്ച് ഓൺലൈനായി ക്ലാസ്സുകൾ ആരംഭിക്കാനുള്ള ക്രമീകരണങ്ങൾ നടത്തി. ജൂൺ ഒന്നാം തീയതി തന്നെ ഓൺലൈനായി ക്ലാസ്സുകൾ ആരംഭിച്ചു .ഓൺലൈൻ ക്ലാസ്സ് ലഭ്യമല്ലാതിരുന്ന 22 കുട്ടികൾക്ക് അധ്യാപകരുടേയും അനധ്യാപകരുടേയും സഹായത്തോടെ ഫോൺ വാങ്ങി നൽകി. എൽകെജി മുതൽ പത്താം ക്ലാസ്സ് വരെയുള്ള സ്റ്റാഫ് മീറ്റിംഗ് കൂടി ക്ലാസ് തല വാട്സാപ്പ് ഗ്രൂപ്പുകൾ രൂപീകരിച്ച് ഓൺലൈനായി ക്ലാസ്സുകൾ ആരംഭിക്കാനുള്ള ക്രമീകരണങ്ങൾ നടത്തി ജൂൺ ഒന്നാം തീയതി തന്നെ ഓൺലൈനായി ക്ലാസ്സുകൾ ആരംഭിച്ചു . എൽകെജി മുതൽ പത്താം ക്ലാസ് വരെയുള്ള ക്ലാസുകളിൽ ഓൺലൈൻ പി ടി എ നടത്തുകയുണ്ടായി .അഞ്ചാം ക്ലാസിലെ പുതിയ കുട്ടികളും രക്ഷിതാക്കളും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് സ്കൂളിൽ വരികയും പ്രവേശനോത്സവത്തിൽ പങ്കെടുക്കുകയും ചെയ്തു. ബാക്കിയുള്ള കുട്ടികൾ ഓൺലൈനായി പ്രവേശനോത്സവത്തിൽ പങ്കെടുത്തു. തുടർന്ന് എല്ലാ ക്ലാസുകളിലും ക്ലാസ് പിടിഎ നടത്തുകയും കോവിഡിനെ കുറിച്ച് രക്ഷിതാക്കൾക്കും കുട്ടികൾക്കും ബോധവൽക്കരണം നടത്തുകയും ചെയ്തു.

ജൂൺ-5 -പരിസ്ഥിതി ദിനം

സ്കൂളിന്റെ വിവിധ ഭാഗങ്ങളിൽ വൃക്ഷത്തൈകൾ നട്ടു

ജൂൺ 5 പരിസ്ഥിതി ദിനത്തിൽ സ്കൂളിന്റെ വിവിധ ഭാഗങ്ങളിൽ വൃക്ഷത്തൈകൾ നട്ടു .തെരഞ്ഞെടുക്കപ്പെട്ട കുട്ടികൾക്ക് വൃക്ഷത്തൈകൾ വിതരണം ചെയ്തു .പരിസ്ഥിതി ദിനത്തിൽ കുട്ടികൾ അവരുടെ വീടുകളിൽ വൃക്ഷത്തൈകൾ നടുകയും പോസ്റ്റർ നിർമാണം, പരിസ്ഥിതി ഗാനാലാപനം എന്നിവ നടത്തി അതിന്റെ ഫോട്ടോയും വീഡിയോയും അയച്ചു തരുകയും ചെയ്തു .

ജൂൺ 19 വായനാദിനം

ജൂൺ 19 വായനാ ദിനത്തിൽ കുട്ടികൾക്ക് പുസ്തക വിതരണം നടത്തി.ജൂൺ19ന് വിദ്യാരംഗം കലാസാഹിത്യവേദിയുടെ ഉദ്ഘാടനം പ്രശസ്ത ഗാനരചയിതാവ് ശ്രീ രാജീവ് ആലുങ്കൽ ഓൺലൈനിൽ നിർവഹിച്ചു .രചനാ മത്സരങ്ങൾ സംഘടിപ്പിച്ചു.ആസ്വാദനക്കുറിപ്പ്,വായനകുറിപ്പ്,സാഹിത്യക്വിസ് എന്നിവ നടത്തുകയുണ്ടായി. കുട്ടികൾക്കായുള്ള പുസ്തകപരിചയം, പത്രവാർത്താവലോകനം,കാവ്യമഞ്ജരി, കഥാരചന,കവിതാരചന എന്നിവ ഇപ്പോഴും തുടർന്നുകൊണ്ടിരിക്കുന്നു.

ബഷീർ കഥകളുടെ ദൃശ്യാവിഷ്കാരം

ജൂലൈ 5 ബഷീർ അനുസ്മരണ ദിനത്തിൽ എച്ച് എസ്, യു പിവിഭാഗങ്ങളിലെ അധ്യാപികമാരുടെ നേത്യത്വത്തിൽ കുട്ടികൾ ബഷീർ രചനകൾ വായിക്കുകയും ബഷീർ കഥകളുടെ ദൃശ്യാവിഷ്കാരം വീ‍‍ഡിയോയിലൂടെ അവതരിപ്പിക്കുകയും ചെയ്തു .

ജൂലൈ 8 സ്മാർട്ട്ഫോൺ വിതരണ ഉദ്ഘാടനം

പൂർവ്വ വിദ്യാർഥികൂട്ടായ്മകളുടേയും ഹെഡ്മിസ്ട്രസ് ഗീതാദേവി ടീച്ചർ,ക്ലാർക്ക് സാഫിയ, അധ്യാപകരായ സുനിതമ്മ, ദീപാ വി,ലേഖ ബി നായർ, അജിതാ എം ബി എന്നിവരുടെയും മറ്റ് അധ്യാപകരുടെയും സഹകരണത്തോടെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന 22 കുട്ടികൾക്ക് ഫോൺ വിതരണം ചെയ്തു.

സോഷ്യൽ സയൻസ് ക്ലബ്ബ്

ജൂലൈ 21 ചാന്ദ്രദിനം

സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ജൂലൈ 21 ചാന്ദ്രദിനം ഓൺലൈൻ ക്വിസ് മത്സരം,ചന്ദ്രദിനപതിപ്പ് തുടങ്ങി വിവിധ പരിപാടികൾ നടത്തി.

അബ്ദുൽ കലാം ഓർമ ദിനം

അബ്ദുൽ കലാം ഓർമ ദിനത്തിൽ അദ്ദേഹത്തിന്റെ പുസ്തകപരിചയം നടത്തി.

അമൃതോത്സവം

പരിപാടിയുമായി ബന്ധപ്പെട്ട് പ്രാദേശിക ചരിത്ര രചന മത്സരം, . ഓൺലൈൻ പ്രസംഗം, ദേശഭക്തിഗാന മത്സരം , പ്രശ്നോത്തരി എന്നിവ നടത്തി . ഒന്നും രണ്ടും സ്ഥാനം ലഭിച്ചവരെ സബ്‍ജില്ലാ തലത്തിലേയ്ക്ക് മൽസരിപ്പിച്ചു. എച്ച്എസ്എസ് വിഭാഗത്തിൽ പ്രശ്നോത്തരി മത്സരത്തിൽ ആൽബിൻ സബ്‍ജില്ലാതലത്തിൽ ഒന്നാം സമ്മാനം കരസ്ഥമാക്കി.

നോളജ് ഹണ്ടർ - ക്വിസ് ഗ്രൂപ്പ്

.സ്കൂളിലെ നോളജ് ഹണ്ടർ എന്ന ക്വിസ് ഗ്രൂപ്പിലൂടെ പൊതുവിജ്ഞാനം വർദ്ധിപ്പിക്കുന്നതിനു വേണ്ടി ശ്രീ.ഷാജി പി ജെ യുടെ നേതൃത്വത്തിൽ ക്വിസ് കോമ്പറ്റീഷൻ നടത്തിവരുന്നു .പ്രധാന ദിനാചരണക്വിസ്സുകൾ ക്വിസ് ഗ്രൂപ്പിലൂടെ നടത്തുകയും 60% ൽ കൂടുതൽ സ്ക്കോർ കരസ്ഥമാക്കുന്ന വിദ്യാർഥികൾക്ക് സർട്ടിഫിക്കറ്റ് ഒൺലൈയിനിൽ ലഭ്യമാക്കുന്നു.

സ്വാതന്ത്ര്യ ദിനം

സ്വാതന്ത്ര്യ ദിനത്തിൽ രാവിലെ 8.30ന് പതാകയുയർത്തി. എൻ സി സി,എസ് പി സി, സ്കൗട്ട്,ജെ ആർ സി,ഗൈഡ്,കുട്ടി കസ്റ്റംസ് തുടങ്ങിയ യൂണിറ്റിലെ അഞ്ചു കുട്ടികൾ വീതം പങ്കെടുത്തു. എച്ച് എം ഗീതാ ദേവി ടീച്ചർ പതാക ഉയർത്തി സ്വാതന്ത്ര്യദിന സന്ദേശം നൽകി. ദേശഭക്തിഗാന മത്സരം, ക്വിസ് മത്സരം, ചിത്രരചന മത്സരം, പ്രസംഗ മത്സരം എന്നിവ നടത്തുകയും വിജയികൾക്ക് സമ്മാനം നൽകുകയും ചെയ്തു.

ചിങ്ങം 1-യുവ കർഷകനെ ആദരവു്

യുവ കർഷകനും ഫാം ടൂറിസ്റ്റ് കൃഷിയുടെ പ്രചാരകനുമായ സുജിത്തിനെ സീഡ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ആദരിക്കുന്നു

കർഷക ദിനത്തിൽ സീഡ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ 10 കുട്ടികൾ വീതം ചേർന്ന് ഇഞ്ചി കൃഷിക്ക് തുടക്കം കുറിച്ചു. കഞ്ഞികുഴിയിൽ ആദ്യാമായി സൂര്യകാന്തിപ്പാടം ഒരുക്കി ആയിരക്കണക്കിന് ആൾക്കാർക്ക് ദൃശ്യവിരുന്നൊരിക്കിയ പൂർവ്വ-വിദ്യാർഥിയും യുവ കർഷകനും ഫാം ടൂറിസ്റ്റ് കൃഷിയുടെ പ്രചാരകനുമായ സുജിത്തിനെ സീഡ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ആദരിച്ചു.

ആദരം 2021

ആദരം-2021
ഇന്ത്യൻ ഒളിംമ്പിക്സ് അത്‌ലറ്റിക് ചീഫ് കോച്ചും, സ്കൂളിലെ മുൻ പി ടി എ പ്രസിഡന്റും,മായ ശ്രീ രാധാകൃഷ്ണൻ നായർ സാറിനെ ആദരിക്കുന്നു

ഇന്ത്യൻ ഒളിംമ്പിക്സ് അത്‌ലറ്റിക് ചീഫ് കോച്ചും, സ്കൂളിലെ മുൻ പി ടി എ പ്രസിഡന്റും,മായ ശ്രീ രാധാകൃഷ്ണൻ നായർ സാറിനും 2020-21 ലെ എസ്എസ്എൽസി , പ്ലസ് ടു പരീക്ഷയിലെ പ്രതിഭകൾക്കും, എൻ എം എം എസ്, യു എസ് എസ് ജേതാക്കൾക്കുും ,എൽ പി വിഭാഗം കുട്ടികൾക്ക് 80,000 രൂപ വിലവരുന്ന വ്യക്തിഗത ഇരിപ്പിടങ്ങളും മേശയും നൽകിയ സാരഥി കുവൈറ്റ് എന്ന സംഘാടകരേയും 26/09/ 2021 രാവിലെ 10.30 ന് സ്ക്കൂൾ   ആദരിക്കുകയുണ്ടായി. ആദരം-2021 എന്ന ഈ കാര്യപരിപാടി ഉദ്ഘാടനം ചെയ്തത്  ബഹുമാനപ്പെട്ട കൃഷി വകുപ്പ് മന്ത്രി  ശ്രീ പി പ്രസാദ്  അവർകളാണ്. മുഖ്യാതിഥി   ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി കെ.ജി രാജേശ്വരിയായിരുന്നു. ശ്രീ പി അക്ബർ അദ്ധ്യക്ഷനായ ചടങ്ങിൽ, ഹെഡ്മിട്രസിന്റെ അസാന്നിദ്ധ്യത്തിൽ സീനിയർ അസിസ്റ്റന്റ് ഷീല ടീച്ചർ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി  ശ്രീ ജയ് ‍ലാൽ സാർ നന്ദിയും പറഞ്ഞു. പഞ്ചായത്ത് - ബ്ലോക്കുപഞ്ചായത്ത് - ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മാർ പങ്കെടുത്ത പരിപാടിയിൽ ഒളിമ്പ്യൻ ശ്രീ മനോജ് ലാൽ , അന്തർദേശിയ കായിക താരം സജീവൻ ആർ , സാരഥി സെന്റർ ഫോർ എക്സലൻസിന്റെ ഡയറക്ടർ കേണൽ . എസ് വിജയൻ ,ശ്രീ ബാബുമോൻ (അമ്യത ബിൽഡേഴ്സ് ) എന്നിവർ  പ്രസ്തുത ചടങ്ങിന് ആശംസകൾ അർപ്പിച്ചു.

മക്കൾക്കൊപ്പം

13/9/2021 ൽ "മക്കൾക്കൊപ്പം" പരിപാടിയിൽ രാജു സാറും,സന്തോഷ് സാറും രക്ഷിതാക്കൾക്കും കുട്ടികൾക്കും ക്ലാസെടുത്തു. 'വീട്ടിലൊരു ലാബ്','ഗണിതം മധുരം' എന്നിവയുടെ ഭാഗമായി യു പി വിഭാഗം കുട്ടികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു. ഓൺലൈനായി കുട്ടികളുടെ പഠനനിലവാരം വിലയിരുത്തി.

താലോലം പദ്ധതി

കുട്ടികളുടെ വീടുകളിൽ വിഷരഹിത പച്ചക്കറി കൃഷി പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി സംഘടിപിച്ച പദ്ധതി.എട്ടാം ക്ലാസ് വിദ്യാർഥിയായ്് നകുൽ കൃഷ്ണയുടെ വീട്ടിൽ പച്ചക്കറിത്തൈകൾ നട്ട് എച്ച് എം ഉദ്ഘാടനം നിർവഹിച്ചു.

വീട് പുനർനിർമ്മാണ സഹായം

മഴക്കെടുതിയിൽ വീട് നഷ്ടപ്പെട്ട അപർണ രാജനു വീട് പുനർനിർമ്മിച്ച് നൽകി.

ചികിത്സാസഹായം

ചികിത്സാസഹായം

അധ്യാപകരുടെയും ജീവനക്കാരുടെയും സഹായത്തോടുകൂടി കാഴ്ച തകരാറുള്ള എട്ടാം ക്ലാസ്സിലെ അർജുനൻ സൈജുവിനു ചികിത്സാ സഹായം നൽകി.

ഒക്ടോബർ 2- കൊയ്ത്തുൽസവം

ശുചീകരണ പ്രവർത്തനങ്ങൾ

ഗാന്ധിജയന്തി ദിനത്തിൽ വിവിധ ക്ലബ്ബുകളുടെ നേതൃത്വത്തിൽ ശുചീകരണം, ഗാന്ധിജി ക്വിസ് എന്നിവ നടത്തി. ബ്ലോക്ക് പ‍‍‍‍‍‍‍ഞ്ചായത്ത് പ്രസിഡന്റ് ശ്രീ. വി ജി മോഹനൻ കൊയ്ത്തുൽസവം ഉദ്ഘാടനം ചെയ്തു.സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിലാണ് പരിപാടികൾ നടത്തിയത്.

തിരികെ സ്കൂളിലേയ്ക്ക്

തിരികെ സ്കൂളിലേയ്ക്ക്
തിരികെ സ്കൂളിലേയ്ക്ക്

കോവിഡ് മഹാമാരിയെ തുടർന്ന് സ്കൂൾ പഠനം നിർത്തിവെച്ച സാഹചര്യത്തിൽ നവംബർ ഒന്നിന് ഗവൺമെൻറ് തീരുമാന പ്രകാരം തിരികെ സ്കൂളിലേക്ക് കുട്ടികൾ എത്തിച്ചേരുന്നതിന്റെ ഭാഗമായി അധ്യാപകർ ,ആരോഗ്യപ്രവർത്തകർ , തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെ പ്രതിനിധികൾ, PTA എന്നിവരുടെ സംയുക്ത യോഗം ചേർന്നു.സ്കൂളും പരിസരവും വൃത്തിയാക്കുന്നതിനുള്ള തീരുമാനമെടുത്തു .അധ്യാപകരും അനധ്യാപകരും വിവിധ സന്നദ്ധ സംഘടനകളും PTA യും ചേർന്ന് സ്കൂളും പരിസരവും അണുവിമുക്തമാക്കി .ബെഞ്ച് , ഡെസ്ക് എന്നിവ സാനിറ്റൈസർ ഉപയോഗിച്ച് അണുവിമുക്തമാക്കി. ഓരോ ക്ലാസ്സ് മുറികളുടെ മുകളിലും ക്ലാസ്സും ഡിവിഷനും രേഖപ്പെടുത്തി.തലേദിവസം തന്നെ ഓരോ ക്ലാസിലെയും അഞ്ചു രക്ഷാകർത്താക്കളെ വിളിച്ച് സ്കൂൾ പരിസരം വൃത്തിയാക്കിയത് ബോധ്യപ്പെടുത്തി.സ്കൂളും പരിസരവും പരിസ്ഥിതിസൗഹൃദ അലങ്കാര വസ്തുക്കൾ കൊണ്ട് അലങ്കരിച്ചു .നവംബർ 1ന് പ്രവേശനോത്സവം കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ഗീതാ കാർത്തികേയൻ ഉദ്ഘാടനം നിർവഹിച്ചു. പുതിയ കുട്ടികളെ നാസിക് ഡോൾ അകമ്പടിയോടെ ആനയിച്ചു.ഒന്നാം ക്ലാസ്സിലെ കുട്ടികൾക്ക് സമ്മാനപ്പൊതികൾ മധുരപലഹാരം നൽകി . കൂടാതെ സാനിറ്റെെസറും മാസ്ക്കും വിതരണം ചെയ്തു. കുട്ടികളെ രണ്ട് ബാച്ചുകൾ ആക്കി തിരിച്ച് ക്ലാസ് ആരംഭിച്ചു. സ്കൂളിൽ വരാത്ത കുട്ടികൾക്ക് ഓൺലൈൻ പഠനം ഉറപ്പുവരുത്തി.

ഭരണഘടന-ദിനാചരണം

നവംബർ ഇരുപത്തിയാറാം തീയതി ഭരണഘടന-ദിനാചരണത്തോടനുബന്ധിച്ച് എൽ പി, യു പി, എച്ച് എസ്സ് വിഭാഗം സ്റ്റാഫുകൾ പ്രത്യേകം ഭരണഘടന ആമുഖം വായിച്ചു.ലീഗൽ ലിറ്ററസി മിഷന്റെ ആഭിമുഖ്യത്തിൽ 8,9,10,11,12 ക്ലാസ്സിലെ തിരഞ്ഞെടുക്കപ്പെട്ട വിദ്യാർഥികൾക്ക് നീയമ ബോധവൽക്കരണക്ലാസ്സുകൾ സംഘടിപ്പിച്ചു

ഓൺലൈൻ പഠന സഹായം

സ്ക്കൂളിൽ ഒന്നാം ക്ലാസ്സിൽ അഡ്മിഷൻ നേടിയ സാമ്പത്തീക പിന്നോക്കം നിൽക്കുന്ന രണ്ട് കുട്ടികൾക്ക് ഓൺലൈൻ പഠനം ഉറപ്പുവരുത്തുന്നതിനായി ഉഷ ടീച്ചർ (റിട്ട.)ഇരുപതിനാരം രൂപ സംഭാവന നൽകി

മട്ടുപ്പാവ് കൃഷി

സ്കൂളിൽ മട്ടുപ്പാവ് കൃഷി തുടങ്ങി. എൻ സി സി ,എസ് പി സി,എൻ എസ് എസ് ഇവരുടെ നേതൃത്വത്തിലാണ് മട്ടുപ്പാവ് കൃഷി നടത്തുന്നത് .ഇതിന്റെ ഉദ്ഘാടനം ബഹുമാനപ്പെട്ട കൃഷി മന്ത്രി ശ്രീ പി പ്രസാദ് നിർവഹിച്ചു.സ്കൂൾ പി.റ്റി .എ പ്രസിഡന്റ് ശ്രീ അക്ബർ , പ്രിൻസിപ്പാൾ ശ്രീമതി രശ്മി കെ ,ഹെഡ് മിസ്ട്രസ് ശ്രീമതി ഗീതാദേവി റ്റി. ജി , സീനിയർ അസി. ഷീല ടീച്ചർ തുടങ്ങിയവർ പ്രസ്തുത ചടങ്ങിൽ പങ്കെടുത്തു .

ക്രിസ്തുമസ് അവധിക്കാല ക്യാമ്പ്

ക്രിസ്തുമസ് അവധിദിനത്തിൽ -..ഡിസംബർ 29 30 എസ്പിസി ദ്വി ദിന ക്യാമ്പ് ക്രിസ്മസ് അവധി 29, 30 തീയതികളിൽ സ്കൂളിൽ നടന്നു . എച്ച് എം ശ്രീമതി ഗീതാദേവി റ്റി ജി ടീച്ചർ പതാക ഉയർത്തി .ഉദ്ഘാടനം കഞ്ഞിക്കുഴി പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി ഗീതാ കാർത്തികേയൻ ഉദ്ഘാടനം നടത്തി ജില്ലാ പഞ്ചായത്ത് അംഗം വി ഉത്തമൻ ,വാർഡ് മെമ്പർ ശ്രീമതി പുഷ്പവല്ലി തുടങ്ങിയവർ പങ്കെടുത്തു ക്യാമ്പ് വളരെ നല്ല രീതിയിൽ നടന്നു .വ്യക്തിത്വവികസനം,ദേശിയോദ് ‍ഗ്രദനം തുടങ്ങിയ വിവിധ വിഷയങ്ങളിൽ പ്രഗത്ഭരായവ്യക്തികൾ ക്ലാസ്സുകൾ കൈകാര്യം ചെയ്തു .

യുറീക്ക വിജ്ഞാനോത്സവം

"യുറീക്ക വിജ്ഞാനോത്സവം" സ്കൂൾതലവും പഞ്ചായത്ത് തലവും സ്കൂളിൽ വെച്ച് നടത്തി. കുട്ടികളുടെയും അധ്യാപകരുടെയും സജീവ പങ്കാളിത്തം ഉണ്ടായിരുന്നു. പ്രത്യേക പരിഗണന അർഹിക്കുന്ന വിഭാഗത്തിൽപ്പെടുന്ന കുട്ടികൾക്ക് പിന്തുണ നൽകിക്കൊണ്ട് ചിത്രരചനാ മത്സരം നടത്തുകയും ആ കുട്ടികളുടെ വീടുകൾ സന്ദർശിച്ച് വേണ്ട പ്രോത്സാഹനം കൊടുക്കുകയും ചെയ്തു.

എൻ.എം.എം.എസ് പരീക്ഷ പരിശീലനം

എൻ.എം.എം.എസ് സ്കോളർഷിപ്പിന് വേണ്ടിയുള്ള കുട്ടികളെ തെരഞ്ഞെടുത്ത് പരിശീലനം നൽകി വരുന്നു.രണ്ട് വാട്സാപ്പ് ഗ്രൂപ്പിലൂടെ വിഷയബന്ധിതമായി എല്ലാ ആഴ്ചകളിലും ഗൂഗിൾ മീറ്റ് ക്ലാസ് സംഘടിപ്പിക്കുകയും സംശയനിവാരണം വരുത്തുകയും വേണ്ട വിഭവങ്ങൾ എത്തിക്കുകയും ചെയ്യുന്നു.

ക്ലാസ്സ് പി.ടി.എയും ബോധവൽക്കരണ ക്ലാസും

പത്താം ക്ലാസ്സുകാരുടെ ക്ലാസ് PTA ഓഫ് ലൈനായി സംഘടിപ്പിച്ചു.രക്ഷിതാക്കൾ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് സ്കൂളിൽ വരികയും ക്ലാസ്സ് പി.ടി.എയിൽ പങ്കെടുക്കുകയും ചെയ്തു. ഷിഫ്റ്റ് അടിസ്ഥാനത്തിൽ സംഘടിപ്പിച്ച ക്ലാസ്സ് പി.ടി.എയിൽ 95 % രക്ഷിതാക്കൾ പങ്കെടുത്തു. ബഹു,ഹെഡ് മിസ്ട്രസ് ശ്രീമതി ഗീതാദേവി റ്റി. ജി പഠനപുരോഗതിയെകുറിച്ച് ചർച്ചചെയ്തു. ക്ലാസ്സിൽ വിവിധ വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന ടീച്ചേഴ്സ് സംസാരിച്ചു , സീനിയർ അസി. ഷീല ടീച്ചർ നന്ദിയും പറഞ്ഞു. തുടർന്ന് എല്ലാ ക്ലാസിലും കോവിഡിനെ കുറിച്ച് രക്ഷിതാക്കൾക്ക് ബോധവൽക്കരണ ക്ലാസ് നടത്തി.

സ്വയം പ്രതിരോധ പരിശീലന പരിപാടി

സ്വയം പ്രതിരോധ പരിശീലനത്തിന്റെ(കരാട്ടെ പരിശീലനം) ഉദ്ഘാടനം
എസ് എസ് എൽ സി മിനി ക്യാമ്പ്-2022

ഫെബ്രുവരി 7 തിങ്കളാഴ്ച  പെൺകുട്ടികൾക്കായുള്ള സ്വയം പ്രതിരോധ പരിശീലനത്തിന്റെ(കരാട്ടെ പരിശീലനം) ഉദ്ഘാടനം നടക്കുകയുണ്ടായി .8 9 10 എന്ന ക്ലാസ്സിൽ പഠിക്കുന്ന തെരഞ്ഞെടുക്കപ്പെട്ട 30  പെൺകുട്ടികൾകളാണ് സ്വയം പ്രതിരോധ പരിശീലന പരിപാടിയിലേക്ക് തിരഞ്ഞെടുക്കപെട്ടത്. കഞ്ഞിക്കുഴി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ഗീത കാർത്തികേയൻ പ്രസ്തുത പരിപാടി ഉദ്ഘാടനം ചെയ്തു. ബി. ആർ. സി കോർഡിനേറ്റർ ശ്രീ. സൽ മോൻ പദ്ധതി വിശദീകരണം നടത്തി. സ്കൂൾ പി.റ്റി .എ പ്രസിഡന്റ് ശ്രീ അക്ബർ അധ്യക്ഷ പദവിയലങ്കരിച്ച ചടങ്ങിൽ പ്രിൻസിപ്പാൾ ശ്രീമതി രശ്മി കെ സ്വാഗതവും ,ഹെഡ് മിസ്ട്രസ് ശ്രീമതി ഗീതാദേവി റ്റി. ജി ആശംസയും , സീനിയർ അസി. ഷീല ടീച്ചർ നന്ദിയും പറഞ്ഞു.

എസ് എസ് എൽ സി മിനി ക്യാമ്പ്-2022

ആലപ്പുഴ ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി. കെ.ജി രാജേശ്വരി എസ് എസ് എൽ സി ക്യാമ്പ് -2022 സന്ദർശിക്കുന്നു

ഫെബ്രുവരി ആദ്യവാരത്തോടെ പത്താം ക്ലാസിലെ പാഠഭാഗങ്ങൾ പൂർത്തിയാക്കി. റിവിഷൻ നടത്തുന്നതിനായി കുട്ടികളെ എട്ടു ഗ്രൂപ്പുകളായി തിരിച്ച് മിനി ക്യാമ്പ് നടത്തി .ഓരോ ഗ്രൂപ്പിനും ഒരു ദിവസം രണ്ട് വിഷയങ്ങൾ (ആകെ 8 വിഷയങ്ങൾ) ലഭിക്കത്തക്ക രീതിയിൽ ക്ലാസ്സുകൾ ക്രമീകരിച്ചു . ക്യാമ്പിൽ അധ്യാപകർ പ്രധാന ആശയങ്ങൾ  വിശദീകരിച്ചു. കുട്ടികൾക്ക് സംശയ  ദൂരീകരണത്തിനുള്ള അവസരവും ലഭിച്ചു. ഫെബ്രുവരി 8 മുതൽ 11 വരെയാണ് ക്യാമ്പ് നടന്നത്. പതിനൊന്നാം തീയതി ബഹുമാനപ്പെട്ട ആലപ്പുഴ ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി. കെ.ജി രാജേശ്വരി ക്യാമ്പ് സന്ദർശിച്ചു. അന്നേദിവസം കുട്ടികൾക്ക് സ്ക്കൂളിൽ നിന്നും കൊയ്തെടുത്ത നെല്ല് കുത്തിയ അരികൊണ്ടുള്ള പായസ വിതരണവും നടന്നു.

മട്ടുപ്പാവ് കൃഷി വിളയെടുപ്പ്

സ്ക്കൂളിലെ മട്ടുപ്പാവ് കൃഷിയുടെ വിളയെടുപ്പ് ഉദ്ഘാടനം

23/2/2022( ബുധൻ) രാവിലെ 10 മണിക്ക് സ്ക്കൂളിലെ മട്ടുപ്പാവ് കൃഷിയുടെ വിളയെടുപ്പ് ഉദ്ഘാടനം ബഹു ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീ.V G മോഹനൻ നിർവഹിച്ചു.സ്കൂൾ പി.റ്റി .എ പ്രസിഡന്റ് ശ്രീ അക്ബർ , പ്രിൻസിപ്പാൾ ശ്രീമതി രശ്മി ,ഹെഡ് മിസ്ട്രസ് ശ്രീമതി ഗീതാദേവി റ്റി. ജി എന്നിവർ സന്നിഹിതരായ ചടങ്ങിൽ , എൻ സി സി ,എസ് പി സി,എൻ എസ് എസ് അംഗങ്ങളുടെ നേതൃത്വത്തിൽ ,തുടർന്ന് വിളവെടുപ്പ് നടത്തി.

ചിത്രകല പരിശീലനം

ചിത്രകല- പരിശീലനം

ചിത്രകലയിൽ താൽപ്പര്യമുള്ള 40 തോളം വിദ്യാർഥികൾക്കു പൂർവ്വ വിദ്യാർഥിയും കലാകാരനുമായ അമൃതവർഷിനി അനിൽ കൂറ്റുവേലി യുടെ ആഭിമുഖ്യത്തിൽ ചിത്രകലയിൽ പരിശീലനം നടത്തുകയുണ്ടായി. ഹെഡ് മിസ്ട്രസ് ശ്രീമതി ഗീതാദേവി റ്റി. ജി പ്രസ്തുത പരിപാടി ഉദ്ഘാടനം ചെയ്തു.

ആലപ്പുഴ എം പി മെരിറ്റ് അവാർഡ്

2021 -എസ്. എസ് എൽ സി പരീക്ഷയിൽ 100 % വിജയം നേടിയതിന് ആലപ്പുഴ എം പി മെരിറ്റ് അവാർഡ് ഹെഡ് മിസ്ട്രസ് ശ്രീമതി ഗീതാദേവി റ്റി. ജി ബഹു. ചിത്തരഞ്ജൻ എം എൽ എയിൽ നിന്നു സ്വീകരിക്കുകയുണ്ടായി.

രസതന്ത്ര ലാബ് ഉദ്ഘാടനം

ചാരമംഗലം: ഗവ.ഡി.വി ഹയർ സെക്കണ്ടറി സ്ക്കൂളിൽ നവീന രീതിയിൽ സജ്ജീകരിച്ച രസതന്ത്ര ലാബ് സ്ക്കൂൾ ശതാബ്ദി കമ്മറ്റി ചെയർമാൻ ആർ.നാസർ ഉദ്ഘാടനം ചെയ്തു.പി.റ്റി.എ പ്രസിഡൻ്റ് പി.അക്ബർ അദ്ധ്യക്ഷത വഹിച്ചു.ഹയർ സെക്കണ്ടറി തല ശാസ്ത്ര പഠനത്തിന് ഏറെ അനുഗുണമായ രീതിയിലാണ് ലാബ് ഒരുക്കിയിട്ടുള്ളത്. കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഗീത കാർത്തികേയൻ, ജില്ലാ പഞ്ചായത്ത് ഡിവിഷൻ മെമ്പർ വി.ഉത്തമൻ, പഞ്ചായത്ത്ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപേഴ്സൺ ജ്യോതിമോൾ, വാർഡ് മെമ്പർ എ പുഷ്പ വല്ലി പൊതുവിദ്യാഭ്യാസ ഉപഡയറക്ടർ ഷൈല വി.ആർ., പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം ജില്ലാ കോ-ഓഡിനേറ്റർ എ.കെ.പ്രസന്നൻ അദ്ധ്യാപകൻ ജാക്സൺ കെ.എ എന്നിവർ സംസാരിച്ചു. ചടങ്ങിൽ എസ് എസ് എൽ സി പ്ലസ് റ്റു പരീക്ഷയിൽ മുഴുവൻ എ പ്ലസ് നേടിയ വിദ്യാർത്ഥികളെ ആദരിച്ചു.ദേശാഭിമാനി അക്ഷരമുറ്റം വിജയി ആൽബിൻ തോമസിനെയും ചടങ്ങിൽ ആദരിച്ചു. പരീക്ഷയെ എങ്ങനെ അഭിമുഖീകരിക്കാം എന്ന വിഷയത്തിൽ സെമിനാറും സംഘടിപ്പിച്ചു. സന്തോഷ് വിചാര മുഖ്യവിഷയാവതരണം നടത്തി.സ്ക്കൂൾ പ്രിൻസിപ്പാൾ രശ്മി കെ. സ്വാഗതവും ഹെഡ്മിസ്ട്രസ് ഗീതാദേവി റ്റി.ജി. നന്ദിയും പറഞ്ഞു.

കൗൺസിലിംങ് ക്ലാസ്സ്

2021-22 SSLC വിദ്യാർത്ഥികൾക്ക് . ആത്മവിശ്വാസം വളർത്തുന്നതിനും പഠന വിരസത അകറ്റുന്നതിനുമായി ഒരു കൗൺസിലിംഗ് ക്ലാസ്സ് 11-3-22 വെള്ളിയാഴ്ച 11 മണിയ്ക്ക് സ്കൂൾ അങ്കണത്തിൽ വെച്ച് നടന്നു. ക്ലാസ്സ് നയിച്ചത് പ്രസിദ്ധ കൗൺസിലർ ശ്രീ. സന്തോഷ് വിചാര ആയിരുന്നു. യോഗത്തിൽ ബഹ DDE ശ്രീമതി ഷൈല,DEO ശ്രീമതി ശ്രീകല, പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം കോ-ഓർഡിനേറ്റർ ശ്രീ പ്രസന്നകുമാർ , HM ശ്രീമതി T.G. ഗീതാദേവി എന്നിവർ പങ്കെടുത്തു.

പ്രതിഭ പരിശീലനം

L S S, U S S സ്കോളർഷിപ്പ് പരീക്ഷകൾക്ക് പ്രത്യേക പരിശീലന- പ്രവർത്തനങ്ങൾ അദ്ധ്യാപകരുടെ നേതൃത്വത്തിൽ നടക്കുന്നു. 2021-22 ൽ നടന്ന L S S പരീക്ഷയിൽ 15 കുട്ടികളും U S Sപരീക്ഷയിൽ 6 കുട്ടികളും വിജയിക്കുകയും സ്കോളർഷിപ്പിന് അർഹതനേടുകയ്യും ചെയ്തു . അശ്വതി ആർ,ഗൗരി ദേവി എസ്, ബ്രിന്ദ എസ്,ശ്രീനന്ദഷോബി,കൃഷ്ണപ്രിയ കെ എസ്,കാളിദാസ് കെ എൽ എന്നിവർ USS നേടി. ദേവാനന്ദൻ എച്ച്,ആദ്യ എ എസ്,അഭിരാമി ബിജു,ദർശിക കെ ഡി,പ്രണോയി ബാലാജി,ആശ്വിക മനോജ്,ശ്രീഹരി എസ്, ബിനി പി, മാധവ് സുജിത്ത്,ധനലക്ഷ്മി യു എം,ആര്യനന്ദ ബിജു, അഭിനവ് ക്യഷ്ണ,കാളിദാസൻ എസ്,വിമൽ സാദ് എന്നിവർ L S Sനേടി സ്ക്കൂളിന്റെ അഭിമാനതാരങ്ങളായി.

നിർമ്മാണ പ്രവർത്തനങ്ങൾ

RURBUN മിഷന്റെ ഒരു കോടി രൂപയുടെ 8 ക്ലാസ് മുറികളുള്ള 2 നില കെട്ടിടത്തിന്റെ നിർമ്മാണം പുരോഗമിച്ചുകൊണ്ടിരിക്കുന്നു

• സ്ക്കൂൾ ഗ്രൗണ്ട് നവീകരണത്തിനായി പത്ത് ലക്ഷം രൂപ അനുവദിച്ച് പ്രവർത്തനം നടന്നുകൊണ്ടിരിക്കുന്നു.

മൂന്ന് ലക്ഷം രൂപ അനുവദിച്ച് വോളി ബോൾ ഗ്രൗണ്ട് പൂർത്തിയായി കഴിഞ്ഞു.

• പഞ്ചായത്ത് ഫണ്ട് ഉപയോഗപ്പെടുത്തി രണ്ടു ടോയ്‌ലറ്റ് ബ്ലോക്കുകളുടെ നിർമ്മാണം നടന്നുകൊണ്ടിരിക്കുന്നു.

• ജില്ലാ പഞ്ചായത്തിന്റെ മെയിന്റെനസ് ഫണ്ട്- ഒമ്പത് ലക്ഷം രൂപ ഉപയോഗപ്പെടുത്തി ഹയർസെക്കൻഡറി ലാബ് നിർമ്മാണം,വരാന്തകളുടെ റ്റൈലിടൽ എന്നിവ പുരോഗമിച്ചുകൊണ്ടിരിക്കുന്നു.