ഗവ ഡി വി എച്ച് എസ് എസ് , ചാരമംഗലം/പ്രവർത്തന റിപ്പോർട്ട് 2020-21
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
പ്രവർത്തന റിപ്പോർട്ട് 2020-21
പൊതു വിദ്യാഭ്യാസവകുപ്പിന്റെ ആഭിമുഖ്യത്തിൽ സർക്കാർ സ്കൂളുകൾ ഹൈടെക്കായി മാറിയ പശ്ചാത്തലത്തിൽ ഈ വർഷം നമ്മുടെ സ്കൂളിൽ വിദ്യാർത്ഥികളുടെ എണ്ണത്തിൽ വർധനവ് ഉണ്ടായി. ഹൈസ്കൂളിൽ മൂന്ന് ഡിവിഷനുകൾ വർധിച്ചു.
പുതിയ കെട്ടിടങ്ങൾ ഉണ്ടെങ്കിലും ഹൈസ്കൂൾ വിഭാഗത്തിലെ കുട്ടികൾക്ക് ഇരിക്കാനുള്ള സൗകര്യങ്ങൾ പരിമിതമാണ്. ഈ വിദ്യാലയ വർഷത്തിൽ 251 പുതിയ വിദ്യാർത്ഥികൾ വന്നുചേർന്നു. കേരള സർക്കാറിന്റെ 3 കോടി കിഫ്ബി ഫണ്ടും ബഹുമാന്യനായ ഭക്ഷ്യ സിവിൽ സപ്ലൈസ് മന്ത്രി പി.തിലോത്തമൻ അവർകളുടെ ആസ്തി വികസനഫണ്ടിൽ നിന്നും 1 കോടിയും ലഭിച്ചതോടെ ചാരമംഗലം ഗവ. ഡി.വി.എച്ച്.എസ്.എസ്സും അന്താരാഷ്ട്ര നിലവാരത്തിലേയ്ക്ക്ഉയർന്നത് നന്ദിയോടെ സ്മരിക്കുന്നു. അത്യാധുനിക സൗകര്യങ്ങളോടുകൂടിയ 19 മുറികളുള്ള 2 കെട്ടിട സമുച്ചയമാണ് ഈ തുക ഉപയോഗിച്ച് നിർമ്മിച്ചത്. ഇതിൽ ഭിന്ന ശേഷിക്കാർക്ക് ഉൾപ്പെടെ ഉപയോഗിക്കാൻ പാകത്തിലുള്ള ഗുണനിലവാരമുള്ള ടോയ്ലറ്റുകൾ സജ്ജീകരിച്ചിട്ടുണ്ട് . 2020 ഒക്ടോബർ 3 ന് ബഹു. വിദ്യാഭ്യാസ മന്ത്രി ശ്രീ. സി. രവീന്ദ്രനാഥ് അവർകകളുടെ അധ്യക്ഷതയിൽ ബഹു. മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ, ഓൺലൈനായി ഉദ് ഘാടനം നിർവ്വഹിച്ചു. വീഡിയോ കാണുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക
കോവിഡ് 19 പ്രതിസന്ധി കണക്കിലെടുത്ത് ഉദ്ഘാടനത്തിൽ ഭാഗമാക്കുന്നതിനുവേണ്ടി ഉദ്ഘാടന തലേന്ന് സ്കൂളിലെ മുഴുവൻ കുട്ടികളുടെയും വീടുകളിൽ 7 Pm നു വിളംബരദീപം തെളിയിച്ച് ഈ യജ്ഞത്തിൽ പങ്കാളികളാക്കി. തിരുവിഴാ കവല മുതൽ ചാരമംഗലം വരെയുള്ള പ്രദേശങ്ങളിലെ വീടുകളിലും സ്ഥാപനങ്ങളിലും വിളംബരദീപം തെളിയിച്ച് ഉദ്ഘാടന മഹോത്സവം നാടൊട്ടുക്ക് നെഞ്ചിലേറ്റി. ഉദ്ഘാടനം തത്സമയം വീക്ഷിക്കുന്നതിനായി സ്കൂളിൽ ഓൺലൈൻ സൗകര്യമൊരുക്കിയിരുന്നു.
സ്കൂൾ പ്രവേശനം
2020 മെയ് 30 ന് കോവിഡ് പ്രോട്ടോക്കോൾ പ്രകാരം മീറ്റിംഗ് കൂടി ഓൺലൈയിൻ പഠനം സുഗമമാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ചർച്ച ചെയ്തു. ഹെഡ് മിസ്ട്രസ്സ് ഗീതാദേവി ടീച്ചർ ക്ലാസ് തല വാട്സ് ആപ്പ് ഗ്രൂപ്പുകളും വിഷയാധിഷ്ഠിതമായ ഗ്രൂപ്പുകളും ഉടൻ തന്നെ രൂപീകരിച്ച് ഒന്നാം തിയ്യതി തന്നെ ക്ലാസുകൾ തുടങ്ങണമെന്ന് സൂചിപ്പിച്ചു. കെ ജി മുതൽ പത്താം ക്ലാസുവരെയുള്ള ഓൺലൈൻ ക്ലാസുകൾ ഒന്നാം തിയ്യതി തന്നെ തുടങ്ങി. വിക്ടഴേസ് ചാനലിന്റെ ക്ലാസിനോടനുബന്ധിച്ചുള്ള സംശയനിവാരണങ്ങൾ അദ്ധ്യാപകർ നൽകി വരുന്നു.
ജൂൺ 5 പരിസ്ഥിതി ദിനം
പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി കോവിഡ് മാനദണ്ഡങ്ങൾ അനുസരിച്ച് സ്കൂളിലെ ഞാവൽ മരത്തിന്റെ തൈകൾ സ്കൂളിനടുത്തുള്ള കുട്ടികൾക്ക് ഹെഡ് മിസ്ട്രസ്സ് ഗീതാദേവി ടീച്ചർ നൽകുകയുണ്ടായി പി.റ്റി. എ. പ്രസിഡന്റ് ശ്രീ. പി. അക്ബർ സന്നിഹിതനായിരുന്നു. അന്നേ ദിവസം തന്നെ നല്ലപാഠം ക്ലബ് , സീഡ് ക്ലബ് എന്നിവയുടെ ആഭിമുഖ്യത്തിൽ വീരേന്ദ്രകുമാർ സ്മൃതിവനം പദ്ധതിക്ക് തുടക്കം കുറിച്ചു. കുട്ടികളുടെ ഓൺലൈൻ ചിത്രരചനാമത്സരം, ക്വിസ് എന്നിവ സംഘടിപ്പിക്കുകയും മികച്ച ചിത്രങ്ങൾ സ്കൂൾ ഗ്രൂപ്പിൽ പ്രദർശിപ്പിക്കുകയും ചെയ്യ്തു.
മാതൃഭൂമിയുടെ കൈത്താങ്ങ്
സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന ഒരു കുട്ടിക്ക് ഒരു സ്മാർട്ട് ഫോൺ മാതൃഭൂമി നൽകുകയുണ്ടായി. ഒമ്പതാം ക്ലാസിലെ തേജാലക്ഷ്മിക്കാണ് ഫോൺ ലഭിച്ചത്.
മാതൃഭൂമി ഓൺലൈൻ ക്വിസ് മത്സരം
ഈ അദ്ധ്യയന വർഷം മാതൃഭൂമി സീഡിന്റെ ആഭിമുഖ്യത്തിൽ നടത്തിയ ഓൺലൈൻ ക്വിസ് മത്സരത്തിൽ നമ്മുടെ സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിനി അഞ്ജന ഒന്നാം സ്ഥാനം കരസ്ഥമാക്കി.
ജൂൺ 19 വായനാദിനം
വായനാദിനത്തോടനുബന്ധിച്ച് സ്കൂൾ പരിസരത്തുള്ള കുട്ടികൾക്ക് ലൈബ്രറി പുസ്തകങ്ങൾ വീടുകളിൽ എത്തിച്ചു നൽകി. ആസ്വാദനക്കുറിപ്പുകൾ ക്ലാസ് വാട്സ് ആപ്പ് ഗ്രൂപ്പുകളിൽ ഇടുവാൻ നിർദ്ദേശിച്ചു. മത്സരത്തിൽ മാളവിക പി.ബി 1-ാം സ്ഥാനം കരസ്ഥമാക്കി. വായന വാരാചരണത്തിന്റെ ഭാഗമായി ഓൺലൈൻ സാഹിത്യകിസ് നടത്തി.
ജൂൺ 21 ലോക യോഗ ദിനം
യോഗ ദിനത്തിന്റെ ഭാഗമായി യോഗയുടെ പ്രാധാന്യം വ്യക്തമാക്കുന്ന വീഡിയോ, ഓഡിയോ എന്നിവ ക്ലാസ് തല ഗ്രൂപ്പുകളിൽ നൽകുകയുണ്ടായി. വിവിധ ക്ലബ്ബുകൾ വിവിധ മത്സരങ്ങൾ സംഘടിപ്പിച്ചു.
ലോക ലഹരിവിരുദ്ധദിനം
ജൂൺ 26 ലോക ലഹരിവിരുദ്ധദിനത്തോടനുബന്ധിച്ച് ഓൺലൈൻ പോസ്റ്റർ രചനാമത്സരം സംഘടിപ്പിച്ചു. മികച്ചത് തിരഞ്ഞെടുത്തു. ക്ലബ്ബ് അംഗങ്ങൾ വെബിനാർ നടത്തി.
ലോക ജനസംഖ്യാദിനം
ജൂലൈ 11 ലോക ജനസംഖ്യാദിനത്തോടനുബന്ധിച്ച് സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ക്ലാസ് തല ഗ്രൂപ്പുകളിൽ വീഡിയോപ്രദർശനവും ,ക്വിസ്സ് മത്സരവും സംഘടിപ്പിച്ചു.
ജൂലൈ 21 ചാന്ദ്ര ദിനം
ചാന്ദ്ര ദിനത്തോടനുബന്ധിച്ച് എല്ലാ വിഭാഗം കുട്ടികൾക്കും ഓൺ ലൈൻമത്സരം സംഘടിപ്പിച്ചു. ഓൺ ലൈൻ സർട്ടിഫിക്കറ്റ് നൽകി. സോഷ്യൽ സയൻസ് അധ്യാപകനായ ശ്രീ. പി. ഷാജി സാർ ഈ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
ഓഗസ്റ്റ് 6 ഹിരോഷിമ ദിനം
ഓഗസ്റ്റ് 6 ഹിരോഷിമ ദിനത്തിൽ സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ക്ലാസ് തല ഗ്രൂപ്പുകളിൽ വീഡിയോപ്രദർശനവും ,ക്വിസ്സ് മത്സരവും സംഘടിപ്പിച്ചു. യുദ്ധ വിരുദ്ധ പോസ്റ്ററുകൾ തയ്യാറാക്കി .
ഓഗസ്റ്റ് 15 സ്വാതന്ത്ര്യദിനം
കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് അദ്ധ്യാപകർ സ്കൂളിലെത്തി സ്വാതന്ത്ര്യ ദിന പരിപാടികളിൽ പങ്കെടുത്തു. പി.റ്റി. എ. പ്രസിഡൻറ് ശ്രീ. പി. അക്ബർ, ഹെഡ്മിസ്ട്രസ് ശ്രീമതി റ്റി. ജി. ഗീതാദേവി എന്നിവർ ചേർന്ന് പതാക ഉയർത്തി. സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യ ദിന ഓൺലൈയിൻ ക്വിസ് മത്സരത്തിൽ പങ്കെടുത്തവർക്കു രക്ഷകർത്താക്കളുടെ സമ്മതത്തോടെ, വിജയികളായവർക്ക് സമ്മാന നൽകി. ഹൈസ്കൂൾ വിഭാഗം വിജയികൾക്ക് ഷാജി സാർ ക്യാഷ് പ്രൈസ് നൽകി.
ഗാന്ധി ജയന്തി
ഗാന്ധി ജയന്തി ദിനത്തിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് അദ്ധ്യാപകർ സ്കൂളിലെത്തി ഒക്ടോബർ 2 ശുചീകരണപ്രവർത്തനങ്ങളിൽ സജീവമായി പങ്കെടുത്തു. ഓരോ വിഭാഗമായി തിരിഞ്ഞ് ശുചീകരണ പ്രവർത്തനങ്ങൾ ഭംഗിയാക്കി.
ഭക്ഷ്യ കിറ്റ് വിതരണം
കോവിഡ്19 ന്റെ പശ്ചാത്തലത്തിൽ സ്കൂളിലെ നിർദ്ധനരായ നമ്മുടെ 25കുട്ടികൾക്ക് 500 രൂപ വീതം വിലമതിക്കുന്ന ഭക്ഷ്യകിറ്റ് നൽകി
മാസ്ക് വിതരണവും ബോധവൽക്കരണവും
സ്കൂളിലെ അധ്യാപിക രാഗിണി നിർമ്മിച്ച 100 മാസ്ക്കുകൾ കഞ്ഞിക്കുഴി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ നൽകി. സ്ക്കൂളിന്റെ മുൻവശത്തുള്ള റോഡിൽ മാസ്ക് ധരിച്ച് വരുന്നവർക്ക് സ്കൂളിന്റെ വകയായി മറ്റൊരു മാസ്ക് സമ്മാനമായി കുട്ടികൾ നൽകി.മാസ്ക് ധരിക്കുന്നതിന്റെ പ്രാധാന്യത്തെപ്പറ്റി ബോധവൽക്കരണം നടത്തി.
ഓൺലൈൻ പഠനസൗകര്യമൊരുക്കൽ
ഓൺലൈൻ പഠനത്തിനു സൗകര്യമില്ലാതിരുന്ന 40 കുട്ടികൾക്ക് പി.റ്റി.എ. ഇടപെട്ട് കഞ്ഞിക്കുഴി പഞ്ചായത്ത് മുഖേന സ്മാർട്ട് ഫോണുകൾ നൽകി -പഠനസൗകര്യം ഒരുക്കി.
1997 SSLC ബാച്ച് കൊടുത്ത 4, 1999 SSLC ബാച്ച് കൊടുത്ത 6 ടെലിവിഷനുകൾ കുട്ടികൾക്ക് നൽകുകയുണ്ടായി.
1984 SSLC 3 സി.സി.റ്റി.വി ക്യാമറകൾ സ്കൂളിൽ ഘടിപ്പിച്ചു സ്കൂളിന്റെ സുരക്ഷാ ക്രമീകരണത്തിൽ പങ്കാളികളായി.
2002-2004 വർഷത്തെ ഹയർസെക്കന്ററി ബാച്ചുകൾ കബോർഡുകൾ നൽകി. DYFI ചെറുവാരണം യൂണിറ്റ് 20 ക്ലോക്കുകൾ സമ്മാനിച്ചു.
കരുതാം ആലപ്പുഴയെ
ഒക്ടോബർ 9-ാം തിയ്യതി കരുതാം. ആലപ്പുഴയെ എന്ന പദ്ധതിയുടെ ഭാഗമായി സംഘടിപ്പിച്ച കരുതൽ പ്രതിജ്ഞയിൽ എല്ലാ കുട്ടികളും കുടുംബാംഗങ്ങളും ജീവനക്കാരും ഓൺലൈനിലൂടെ പങ്കെടുത്തു. ഷാജി സാർ, ലൈജു സാർ എന്നിവർ ചേർന്ന് ചടങ്ങിന്റെ ഫോട്ടോയും വീഡിയോയും തയ്യാറക്കി വിവിധ ക്ലാസ്സ് ഗ്രൂപ്പിലിട്ടു.
ഒക്ടോബർ 12
കേരള സംസ്ഥാനത്തിലെ വിദ്യാലയങ്ങൾ ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ ഡിജിറ്റൽ വിദ്യാലയങ്ങളാകുന്നതിന്റെ സംസ്ഥാന തല പ്രഖ്യാപനം ഒക്ടോബർ 12 ന് മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ വീഡിയോ കോൺഫറൻസിലൂടെ നിർവ്വഹിച്ച സമയത്ത് ചേർത്തല നിയോജകമണ്ഡലത്തിന്റെ പ്രഖ്യാപനം മന്ത്രി ശ്രീ പി.തിലോത്തൻ, നമ്മുടെ സ്കൂളിൽ വച്ചു നിർവ്വഹിച്ചു. ത്രിതല പഞ്ചായത്തു പ്രതിനിധികളും, പി റ്റി എ-. അദ്ധ്യാപക പ്രതിനിധികളും പങ്കെടുത്തു.
ഓണാഘോഷം
നഴ്സറി മുതൽ ഹയർ സെക്കന്ററി വരെയുള്ള ക്ലാസുകളിലെ കുട്ടികൾ ഡിജിറ്റൽ അത്തപ്പൂക്കളം തയ്യാറാക്കി വാട്സ് ആപ്പ് ഗ്രൂപ്പിൽ അയച്ചുതന്നു. അവയിൽനിന്ന് മികച്ചതെടുത്ത്. സ്കൂളിൽ പ്രദർശിപ്പിച്ചു.പ്രപർത്തനങ്ങൾക്ക് ലിറ്റിൽ കൈറ്റ്സ് നേതൃത്ത്വം നൽകുകയുണ്ടായി
എസ് എസ് എൽ സി -നൂറുമേനി ചരിത്ര വിജയം
2020 SSLC പരീക്ഷയിൽ ചരിത്ര വിജയമാണ് നമ്മൾ കരസ്ഥമാക്കി 175പേർ പരീക്ഷ എഴുതി. 100 ശതമാനം വിജയം നേടി.28 പേർക്ക് മുഴുവൻ വിഷയങ്ങൾക്ക് ഫുൾ എ പ്ലസും ,12 പേർക്ക് 9 എ പ്ലസും ,8 പേർക്ക് 8 എ പ്ലസും ലഭിച്ചു. 1750 ഗ്രേഡുകളിൽ ഡി പ്ലസ്സുകൾ 7എണ്ണം മാത്രമാണ് ഉണ്ടായിരുന്നത് എന്നത് വിജയത്തിന്റെ മാറ്റ് കൂട്ടി.ഈ വിജയത്തിനു പിന്നിൽ എസ് എസ് എൽ സി ദശദിന ക്യാമ്പ് നല്ല പങ്ക് വഹിച്ചിട്ടുണ്ട്.
ഹയർസെക്കന്ററി വിജയം
ഹയർ സെക്കന്ററിയിലും തിളക്കമാർന്ന വിജയം ലഭിച്ചു. ഒരു കുട്ടിക്ക് മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് ഉം, 4 കുട്ടികൾക്ക് 4 എ പ്ലസും ലഭിച്ചു. പഠനപിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് കൈത്താങ്ങ് എന്ന പേരിൽ പരിശീലനം നൽകി.
തനതു പ്രവർത്തനങ്ങൾ
കരനെൽ കൃഷി
'കോവിഡ് പ്രോട്ടോക്കോൾ ഉള്ളതിനാൽ കുട്ടികളെ കൃഷിയിൽ പങ്കെടുപ്പിക്കാൻ കഴിഞ്ഞില്ല. പി റ്റി എ യും അദ്ധ്യാപകരും ചേർന്ന് സ്കൂളിന്റെ മുൻവശത്തുള്ള കരപാടത്ത് 'ഉമ നെൽ' വിത്ത് വിതച്ചു. പച്ചവിരിച്ചുനിൽക്കുന്ന നെൽപ്പാടം സ്കൂളിന് അലങ്കാരമാണ്.കുട്ടികൾക്കും നാട്ടുകാർക്കും കൃഷിയിൽ താല്പര്യം ഉണർത്താൻ നമുക്ക് ഇതിലൂടെ കഴിയുന്നു.
ഭക്ഷ്യാവശിഷ്ഠത്തിൽ നിന്ന് മത്സ്യഭക്ഷ്യം
വർഷങ്ങളായി സ്കൂളിൽ നടക്കുന്ന പ്രവർത്തനമാണിത്. സ്കൂളിലെ മത്സ്യടാങ്കിൽ കാരി, കൂരി ,വാള,സിലോപ്പിയ എന്നീ മത്സ്യങ്ങളെ വളർത്തുന്നു. സ്കൂളിലെ ഭക്ഷ്യ-അവശിഷ്ഠ ങ്ങളാണ് മത്സ്യങ്ങൾക്ക് ഭക്ഷണമായി നൽകുന്നത്. മാലിന്യ നിർമ്മാർജ്ജനം ഇതിലൂടെ സാധ്യമാകുന്നു.പി ടി. എ പ്രസി. അക്ബറാണ് മത്സ്യക്കുഞ്ഞുങ്ങളെ ടാങ്കിൽ നിക്ഷേപിച്ചത്.കുട്ടികളാണ് മത്സ്യങ്ങളെ പരിപാലിക്കുന്നത്.
ആട്/കോഴി വളർത്തൽ.
ജന്തുക്ഷേമവകുപ്പ് സ്കൂളിനു നൽകിയ കോഴി, ആട് ഇവ കുട്ടികളുടെ വീട്ടിൽ പരിപാലിക്കുന്ന പദ്ധതിയാണിത് . അർഹരായ കുട്ടികളെ കണ്ടെത്തി ആട് ,കോഴി കുഞ്ഞുങ്ങളെ നൽകുന്നു അവയെ വളർത്തി ആദായം എടുക്കുന്നു. ആട് പ്രസവിക്കുമ്പോൾ അതിലൊരുകുഞ്ഞിനെ മറ്റൊരു കുട്ടിക്കുവേണ്ടി നൽക്കുന്നു. ഈ പ്രവർത്തനം തുടർന്നുകൊണ്ടിരിക്കുന്നു.
താങ്ങും തണലും
സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുട്ടികൾക്ക് സഹായമായി സ്കൂളും അദ്ധ്യാപകരും മാറുന്ന കാഴ്ചയാണ് പ്രളയസമയത്തും, കൊറോണക്കാലത്തും നമ്മൾ കണ്ടത്. പ്രളയത്തിൽ കഞ്ഞിക്കുഴി പഞ്ചായത്തിന്റ ദുരിതാശ്വാസ ക്യാമ്പിൽ ഭക്ഷ്യ കിറ്റ് വിതരണം ചെയ്തു. കൊറോണക്കാലത്ത് നിർധനരായ 25 തെരഞ്ഞെടുക്കപ്പെട്ട കുട്ടികൾക്ക് ഭക്ഷ്യ കിറ്റ് നൽകുകയുണ്ടായി. ഈ പ്രവർത്തനത്തിന് പ്രധാന പങ്ക് വഹിച്ചത് ഹെഡ് മിസ്ട്രസ്സ് ഗീതാദേവി ടീച്ചറും, ഷീല ടീച്ചറും. ഡൊമിനിക് സാറുമാണ്.
മാസ്ക് വിതരണം.
കൊറോണയുടെ ഭീതിയിൽ നിന്ന സമൂഹത്തിന് സ്ക്കൂളിനു കഴിയുന്ന രീതിയിൽ സഹായം ചെയ്തു. സ്കൂളിലെ രാഗിണി ടീച്ചർ നിർമ്മിച്ച് 100 മാസ്ക്കുകൾ പ്രാഥമികാരോഗ്യകേന്ദ്രത്തിൽ നൽകി.മാസ്ക് ധരിച്ച് സ്കൂൾ പരിസരത്തെത്തിയ ആളുകൾക്ക് പ്രോത്സാഹനമായി മറ്റൊരു മാസ്ക്ക് നൽകി. കുട്ടികൾ മാസ്ക് ധരിക്കേണ്ട ആവശ്യകതയെക്കുറിച്ച് ബോധവൽക്കരണം നടത്തി.പി റ്റി.എ യുടെ സഹായത്തോടെയാണ് ഈ പ്രവർത്തനങ്ങൾ നടത്തിയത്. മാസ്ക്കുകൾ നിർമ്മിച്ചു നൽകിയത് പി റ്റി എ ആണ്. പി.ടി എ പ്രസിഡന്റ് ശ്രീ അക്ബർ,ഹെഡ്മിസ് റ്റി ജി. ഗീതാദേവി എന്നിവർ ഈ പ്രവർത്തനങ്ങൾക്ക്നേ തൃത്വം നൽകി. ദൃശ്യ മാധ്യമങ്ങൾ ഈ പ്രവർത്തനം പ്രാധാന്യത്തോടെ സംപ്രേഷണം ചെയ്തു.
പൂർവ്വ വിദ്യാർത്ഥികളുടെ പ്രവർത്തനങ്ങൾ
നിനവും നമ്മളും
1984-1985 എസ്.എസ്. എൽ.സി. ബാച്ചിലെ കുട്ടികൾ സ്കൂളിന് നല്ലൊരു സമ്മാനം നൽകി. സ്കൂളിൽ അവർ സി. സി. റ്റി.വി. ക്യാമറ സ്ഥാപിച്ചു. അതിന്റെ സ്വിച്ച് ഓൺ കർമ്മം നിർവ്വഹിച്ചാണ് 2019 നവംബർ 24 ന് അവർ അവരുടെ സംഗമം നടത്തിയത്.
ടി.വി. സമർപ്പണം
ഓൺലൈൻ പഠനം സാധ്യമാകാത്ത വിദ്യാർത്ഥികൾക്ക് പൂർവ്വ വിദ്യാർത്ഥി കൂടിയായ നമ്മുടെ സ്കൂളിലെ അധ്യാപകൻ ബ്രീജിത്ത് സാറിന്റെ ബാച്ച് 7 കളർ റ്റി, വി. കൾ സമ്മാനമായി നൽകി.
കഞ്ഞിക്കുഴി ഗ്രാമ പഞ്ചായത്ത്.
കൊറോണയിൽ പഠനം മുടങ്ങിയ വിദ്യാർത്ഥികൾക്ക് ഓണലൈയിൻ പഠനം സാദ്ധ്യമാക്കാൻ പഞ്ചായത്തിന്റെ സഹായവും സ്ക്കൂളിനു ലഭിച്ചു. നിർധനരായ 10വിദ്യാർത്ഥികൾക്ക് സ്മാർട്ട് ഫോൺ പഞ്ചായത്ത് നൽകി. അഭിനന്ദാർഹമായ ഈ 10 പ്രവർത്തനത്തിന് ചുക്കാൻ പിടിച്ചത് പി.റ്റി. എ പ്രസിഡന്റും, വാർഡ് മെമ്പറുമായ പി. അക്ബറും, പഞ്ചായത്ത് പ്രസി. എം.ജി. രാജുവുമാണ്.
നിർമ്മാണപ്രവർത്തനങ്ങൾ
ഈ വർഷം സംസ്ഥാന സർക്കാർ അനുവദിച്ച 3 കോടി കിഫ്ബി ഫണ്ടും, ബഹു. മന്ത്രി ശ്രീ പി. തിലോത്തമൻ അവർകളുടെ ആസ്ഥി വികസന ഫണ്ടിൽ നിന്ന് അനുവദിച്ച 1 കോടിയും ഉപയോഗിച്ച് അന്താരാഷ്ട്ര നിലവാരമുള്ള രണ്ട് കെട്ടിടങ്ങൾ നിർമ്മിച്ചു. മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ അവയുടെ ഉദ്ഘാടനം ഓൺലൈനായി നിർവ്വഹിച്ചു. ആധുനിക സൗകര്യങ്ങളോടുകൂടിയ ക്ലാസ് മുറികളാണ് സജ്ജീകരിച്ചിരിക്കുന്നത്.
വോളിബോൾ കോർട്ട്
ആലപ്പുഴ ജില്ലാ പഞ്ചായത്ത് 3 ലക്ഷം രൂപ വോളിബോൾ കോർട്ടിൽ അനുവദിച്ച് ടെൻഡറായി. സ്ഥലസൗകര്യം ലഭ്യമാക്കുന്ന മുറയ്ക്ക് സ്വിമ്മിംഗ് പൂളം നമുക്ക് ലഭിക്കും.
സ്പോർട്സ് ഹോസ്റ്റൽ
സ്കൂളിനു കീഴിൽ ഒരു സ്പോർട്സ് ഹോസ്റ്റൽ പ്രവർത്തിക്കുന്നുണ്ട്. വാടക കെട്ടിടത്തിലാണ് ഇത് പ്രവർത്തിക്കുന്നത്. സ്വന്തമായി സ്ഥലവും കെട്ടിടവും വാങ്ങാനുള്ള ശ്രമങ്ങൾ നടക്കുന്നു.വിവിധ ജില്ലകളിൽ നിന്നും 9 കുട്ടികൾ (പെൺകുട്ടികൾ ഈ ഹോസ്റ്റലിൽ നിന്ന് പഠിക്കുന്നു.അവരെ നോക്കുന്നതിന് ഒരു ആയയെ നിയമിച്ചിട്ടുണ്ട്.പി.റ്റി.എ യുടെ നേതൃത്വത്തിലുള്ള ഒരു കമ്മിറ്റിയാണ് നിയന്ത്രിക്കുന്നത്.
പ്രതിഭാ പരിശീലനം
L S S, U S S പരീക്ഷകൾക്ക് പരിശീലനം നൽകുന്നു. അദ്ധ്യാപകരുടെ നേതൃത്വത്തിൽ ഈ പ്രവർത്തനങ്ങൾ നടക്കുന്നു. L S S പരീക്ഷയിൽ 4 കുട്ടികളും U S Sപരീക്ഷയിൽ ഒരു കുട്ടിയും വിജയിച്ചു. ആകാശ് എ, USS നേടി. നിരഞ്ജന സജി, അദ്വൈത് എസ് ദിവാകർ, ശ്രീലക്ഷ്മി എസ്. മേഘ്ന എസ് എന്നിവർ . L S Sനേടി.
ലൈബ്രറി
ടീം കഞ്ഞിക്കുഴി സ്കൂളിന് ലൈബ്രറി പുസ്തകങ്ങൾ സമർപ്പിച്ചു. കഞ്ഞിക്കുഴി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. എം. ജി. രാജു പുസ്തകങ്ങൾ പി റ്റി എ പ്രസിഡൻറ് ശ്രീ. പി അക്ബറിനു കൈമാറി.
എൻ സി സി യൂണിറ്റ്
കുട്ടികളിൽ സാമൂഹിക പ്രതിബദ്ധതയും സഹവർത്തിത്വവും, സന്നദ്ധസേവന മനോഭാവവും, മതേതരത്വവും വളർത്തിയെടുക്കുവാൻ നമ്മുടെ സ്കൂളിൽ ആരംഭിച്ചു. 25 പെൺകുട്ടികളാണ് ഈ യൂണിറ്റിൽ ഉള്ളത് അജിതാകുമാരി ടീച്ചറാണ് ഇതിന്റെ ചാർജ്ജ് വഹിക്കുന്നത് കുട്ടികൾക്കുള്ള നിർദ്ദേശങ്ങളും അനുബന്ധ പ്രവർത്തനങ്ങളും വാട്സ് ആപ്പ് ഗ്രൂപ്പുകൾ വഴി നൽകുന്നു.
കസ്റ്റംസ് കേഡറ്റ് കോർപ്സ്
കേരളത്തിൽ 6 സ്കൂളുകൾക്കു മാത്രം അനുവദിച്ച കസ്റ്റംസ് കേഡറ്റ് കോർപ്പസ് ഈ സ്ക്കൂളിനം ലഭിച്ചു. ആൺകുട്ടികളും, പെൺകുട്ടികളും ഇതിൽ അംഗങ്ങളായിട്ടുണ്ട്. സെബാസ്റ്റ്യൻ സാറാണ് ഇതിനു നേതൃത്വം നൽകുന്നത്. വാട്സ് ആപ്പ് ഗ്രൂപ്പുകളിലൂടെ പ്രവർത്തനങ്ങൾ, കുട്ടികൾക്കുള്ള നിർദ്ദേശങ്ങൾ തുടങ്ങിയവ പങ്കുവയ്ക്കുന്നു. 8-ാം ക്ലാസിൽ പുതുതായി ചേർന്ന 25 കുട്ടികളുടെ പുതിയ യൂണിറ്റ് രജിസ്റ്റർ ചെയ്തു.
ലിറ്റിൽ കൈറ്റ്സ്
ലിറ്റിൽ കൈറ്റ്സ് ലെ 40 കുട്ടികളുടെ വാട്സ് ആപ്പ് ഗ്രൂപ്പ് രൂപീകരിച്ച് പ്രവർത്തനങ്ങൾ നടത്തുന്നു. സ്കൂളിലെ ഐ റ്റി സംബന്ധമായ പ്രവർത്തനങ്ങൾ, വിവിധ പ്രവർത്തനങ്ങളുടെ ഫോട്ടോ ഗ്രാഫി, പ്രസന്റേഷൻ തയ്യാറാക്കൽ തുടങ്ങിയവയിൽ ഈ കുട്ടികൾ നല്ല പ്രവർത്തനങ്ങൾ കാഴ്ചവയ്ക്കുന്നു. പി. ജെ. ഷാജി സാർ ,വിജുപ്രീയ ടീച്ചർ എന്നിവർ ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു.
കായികം
കോവിഡ് പടർന്നുപിടിക്കുന്ന സാഹചര്യത്തിൽ സ്കൂൾ ഗ്രൗണ്ടിൽ കുട്ടികൾക്ക് പരിശീലനം നൽകാൻ സാധിക്കാത്തത് വലിയ പ്രതിസന്ധി സൃഷ്ടിച്ചു. കായിക അധ്യാപിക ശ്രീമതി രമാദേവി ടീച്ചറിന്റെ നേതൃത്വത്തിൽ വാട്സ് ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കി അതിലൂടെ കുട്ടികൾക്ക് നിർദ്ദേശങ്ങൾ നൽകുന്നു. ഈ നിർദ്ദേശങ്ങൾ അനുസരിച്ച് കുട്ടികൾ വീടുകളിൽ പരിശീലനം നടത്തുന്നു. കുട്ടികൾ നടത്തുന്ന പരിശീലനത്തിന്റെ വീഡിയോ വാട്സ് ആപ്പ് ഗ്രൂപ്പിൽ ടീച്ചറിനു നൽകുന്നു.
ഉച്ച ഭക്ഷണം
സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയിൽ അഗമായ നഴ്സറി മുതൽ 8-ാം ക്ലാസുവരെയുള്ള മുഴുവൻ കുട്ടികൾക്കും ഭക്ഷ്യ കിറ്റ് വിതരണം ആദ്യ ഘട്ടം പൂർത്തിയായി.
നോളിജ് ഹണ്ടർ
പൊതുവിജ്ഞാനത്തിന്റെ ചെപ്പ് തുറക്കുന്ന പദ്ധതിയാണിത്. ഒന്നാം ക്ലാസ്സ് മുതൽ പത്താം ക്ലാസ് വരെയുള്ള കുട്ടികളാണ് ഇതിൽ പങ്കാളികൾ സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഷാജി സാറാണ് ഈ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്. പ്രാഥമിക മത്സരം മുതൽ ഫൈനൽ മത്സരം വരെയുള്ള അനവധി റൗണ്ടുകളാണ് ഈ മത്സരങ്ങളിലുള്ളത്. കുട്ടികളെ കൂടുതൽ മത്സര പരീക്ഷകളിൽ പങ്കെടുപ്പിക്കുന്നതിനും പ്രോത്സാഹനം നൽകുന്നതിനും ഈ കോവിഡ് കാലഘട്ടത്തിൽ അവർക്ക് ആത്മവിശ്വാസവും നൽകുന്നതിനായി സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടത്തപെടുന്ന ഒരു വിജ്ഞാന- വിനോദ പരിപാടിയാണിത് .ജൂൺ മാസത്തിൽ അഞ്ച് യോഗ്യതാ റൗംേടേ മത്സരത്തിൽ നിന്ന് 50 പേരെ തിരഞ്ഞെടുത്ത് നോളിജ് ഹണ്ടർ വാട്സാപ്പ് ഗ്രൂപ്പിലുടെ നിരന്തര പരിശീലനം നൽകുന്നു. എൽ പി വിഭാഗം മുതൽ ഹൈസ്ക്കൂൾ വരെയുള്ള 450 തോളം വിദ്യാർഥികൾ ഈ ഗ്രൂപ്പിലംഗമാണ്. നോളജ് ഹണ്ടർ എന്ന പേരിൽ നടത്തുന്ന ഈ പ്രോഗ്രാമിൽ കേരള ത്തിന്റെ ചരിത്രം , ഭൂമിശാസ്ത്രം സാഹിത്യം സിനിമ രാഷ്ട്രീയ-സാമൂഹിക സാമ്പത്തികവും ആനുകാലികവുമായ എല്ലാം ഉൾക്കൊള്ളുന്ന ഒരു ഓൺലെയിൻ -ഓഫ് ലൈയിൻ കേരള ക്വിസാണിത് .ആദ്യം നടത്തുന്ന അഞ്ച് ഓൺലെയിൻ പ്രാഥമിക മത്സരത്തിൽ നിശ്ചിത ശതമാനം മാർക്ക് നേടുന്നവരെ(എറ്റവും മുന്നിലെത്തുന്ന ആദ്യാത്തെ 10 പേർ) നോളജ് ഹണ്ടർ ഗ്രൂപ്പ് (പരമാവധി 50 പേർ)ലേക്ക് ചേർക്കുകയും തുടർന്ന് അവിടെ നടക്കുന്ന എലിമിനേഷൻ റൗണ്ട് കഴിഞ്ഞ് ഫൈനലിൽ 20 പേർ മാത്രം ഉൾക്കൊള്ളിച്ചു കൊണ്ട് ജനുവരി -2021 ൽ ഓഫ് ലൈയിൻ ഗ്രാൻഡ് ഫൈനൽ നടത്തി ഡി വി എച്ച് എസ് നോളജ് ഹണ്ടർ, യുപി-എച്ച് എസ് തലങ്ങളിൽ 1, 2, 3 സ്ഥാനം നേടിയവർക്ക് സമ്മാനം നൽകുകയുണ്ടായി.
ഓൺലൈൻ പഠനത്തിനുള്ള മുൻകരുതലുകൾ
സ്കൂളിലെ കംപ്യൂട്ടർ ലാബ് ഓൺലൈൻ പഠനത്തിന് സജ്ജമാക്കി. ടി.വി, സ്മാർട്ട് ഫോൺ ഇല്ലാത്തവർക്ക് ക്ലാസ് കാണാനുള്ള സൗകര്യം ഏർപ്പെടുത്തി. പൂർവ്വ വിദ്യാർത്ഥികൾ ഏഴ് ടി.വി.കൾ നൽകി.വിവിധ സംഘടനകളുടെ സഹായത്താൽ ടി.വി. സി.സി.ടി.വി സ്മാർട്ട് ഫോൺ എന്നിവ സംഘടിപ്പിച്ചു. ചേർത്തല ഗവ.സെർവ്വന്റ്സ് ബാങ്ക് ഒരു ടി.വി നൽകി.
ചാന്ദ്ര ദിനം
ജൂൺ 21 ചാന്ദ്ര ദിനത്തിൽ സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വാട്ട്സ് ആപ്പ് ഗ്രൂപ്പുകളിൽ ഓൺലൈൻ ക്വിസ് മത്സരം എല്ലാ ക്ലാസിനും നടത്തി വിജയികളെ കണ്ടെത്തി.
വാട്ട്സ് ആപ്പ് ഗ്രൂപ്പുകൾ
പ്രീ പ്രൈമറിയ്ക്കും ഒന്നുമുതൽ പത്തുവരെ ക്ലാസിലെ കുട്ടികൾക്കും രക്ഷാകർത്താക്കളെ ഉൾപ്പെടുത്തി ഗ്രൂപ്പുകൾ രൂപീകരിച്ച് പഠനസംബന്ധമായ വിവരങ്ങളും, നോട്ടുകളും കൈമാറുന്നു. ഗൂഗിൾ മീറ്റ് വഴി ഓൺ ലൈൻ പരീക്ഷകൾ നടത്തി മാർക് പ്രസിദ്ധപ്പെടുത്തി. ഓൺ ലൈൻ പി.റ്റി.എ മീറ്റിങ്ങുകൾ സംഘടിപ്പിച്ചുവരുന്നു.
ഓൺലൈൻ PTA മീറ്റിങ്ങ്.
പ്രൈമറി മുതൽ 10-ാം ക്ലാസുവരെയുള്ള കുട്ടികൾക്ക് ഓൺ ലൈൻ P T A മീറ്റിങ്ങ് സംഘടിപ്പിച്ചു. ക്ലാസ് തല വാട്സ് ആപ്പ് ഗ്രൂപ്പുകളിൽ കുട്ടികളുടെ ആരോഗ്യമാണ് ശ്രദ്ധിക്കേണ്ടത് എന്ന സന്ദേശം ഹെഡ് മിസ്ട്രസ് റ്റി. ജി. ഗീതാദേവി ടീച്ചർ പങ്കുവച്ചു. കുട്ടികൾ ഫോൺ കൈകാര്യം ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ടീച്ചർ അവതരിപ്പിച്ചു. കോവിഡിൽ നിന്നും സുരക്ഷിതമായിരിക്കാൻ ചെയ്യേണ്ട കാര്യങ്ങൾ ടീച്ചർ പറഞ്ഞുകൊടുത്തു. തുടർന്ന് പഠനകാര്യങ്ങൾ ചർച്ച ചെയ്തു.