ഗവ ഡി വി എച്ച് എസ് എസ് , ചാരമംഗലം/പ്രവർത്തന റിപ്പോർട്ട് 2018-19

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

സ്കൂൾ പ്രവർത്തന റിപ്പോർട്ട് 2018 19

പ്രവേശനോത്സവം

  • 2018 ജൂൺ ഒന്നാം തീയതി പ്രവേശനോത്സവം സമുചിതമായി ആഘോഷിച്ചു. 241 കുട്ടികൾ പുതിയതായി അഡ്മിഷൻ എടുത്തു. എൽ പി യിലും കെ ജി യിലും പുതിയതായി വന്നു ചേർന്ന കുട്ടികൾക്ക് സമ്മാനങ്ങളും മധുരവും നൽകി. ജനപ്രതിനിധികളും രക്ഷിതാക്കളും നാട്ടുകാരും ചേർന്ന് പുതിയ കുട്ടികളെ എതിരേറ്റു ശ്രീ എം ജി രാജു( പഞ്ചായത്ത് പ്രസിഡൻറ് ) പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു .

ത്രിഭാഷാ ടെസ്റ്റ്

  • എല്ലാ വിദ്യാർത്ഥികൾക്കും ജൂൺ ആദ്യവാരം തന്നെ ഗണിതവും ഭാഷയും ഉൾപ്പെടുത്തി ടെസ്റ്റ് നടത്തി. പിന്നോക്കക്കാർക്ക് പ്രത്യേക പരിശീലനം നൽകി വരുന്നു.

Monthly ടെസ്റ്റ്

എല്ലാ മാസവും പത്താം ക്ലാസിന് ക്ലാസ് ടെസ്റ്റ് നടത്തി കുട്ടികളുടെ നിലവാരം പരിശോധിക്കുന്നു .

  • ക്ലാസ് ക്ലാസ് പിടിഎ- വൈവിധ്യമാർന്ന മികവുകൾ പ്രദർശിപ്പിക്കുന്ന കുട്ടികൾക്ക് രക്ഷിതാക്കൾ സമ്മാനം നൽകുന്നു
  • ഈവനിംഗ് ക്ലാസ്- പത്താം ക്ലാസിന് ജൂൺ മുതൽ തന്നെ 3 30 pm മുതൽ 5 pm വരെ സ്പെഷ്യൽ ക്ലാസ്.
  • ജനുവരി ഒന്നുമുതൽ 9 am to 5 30 pm വരെ പത്താം ക്ലാസിന് റിവിഷൻ ആരംഭിച്ചു .
  • ദശദിന ക്യാമ്പ്- എസ്എസ്എൽസി കുട്ടികൾക്ക് 6 am മുതൽ 6pmവരെ 9 ദിവസം പഠന ക്യാമ്പ് നടത്താൻ തീരുമാനിച്ചു *എല്ലാദിവസവും 3 30 pm മുതൽ നാലു വരെ പുസ്തകവായന നടക്കുന്നു.
  • ഇലക്ട്രോണിക് വോട്ടിംഗ്- ഇലക്ഷൻ സോഫ്റ്റ്‌വെയർ ഉപയോഗിച്ച് യുപി എച്ച്എസ് ഭാഗത്തിൽ തെരഞ്ഞെടുപ്പ് നടത്തി.
  • LKG, UKG വിദ്യാർഥികൾക്കായി പഞ്ചാര പാല് മിഠായി എന്ന പേരിൽ വൈവിധ്യമാർന്ന സ്കോളർഷിപ്പ് പരീക്ഷ നടത്തി അവാർഡ് നൽകി.
  • മണ്ണെഴുത്ത് ആഴ്ചയിലൊരു ദിവസം എൽകെജി -യുകെജി കുട്ടികൾക്ക് മണ്ണിൽ അക്ഷരങ്ങൾ എഴുതി പഠിപ്പിക്കുന്നു .
  • LSS, USS പരിശീലനം എല്ലാ ദിവസവും 3 30 മുതൽ 4 pm വരെ നൽകുന്നു.
  • സ്കൂൾതലത്തിൽ ശാസ്ത്ര ഗണിതശാസ്ത്ര പ്രവർത്തിപരിചയ മേള സംഘടിപ്പിച്ച സമ്മാനം നൽകി.
  • മലയാളത്തിളക്കം , ശ്രദ്ധ എന്നീ പദ്ധതികളിൽ ഉൾപ്പെട്ട കുട്ടികൾക്ക് 3 30 മുതൽ 4pm വരെ ടൈംടേബിൾ പ്രകാരം ക്ലാസുകൾ നടക്കുന്നു.
  • പരിസ്ഥിതി ദിനത്തിൽ കുട്ടികൾ വീടുകളിൽ വൃക്ഷത്തൈകൾ നട്ടുപിടിപ്പിച്ചു.
  • സ്കൂളിലെ മത്സ്യ കുളത്തിൽ ശ്രീ അജയൻ മാടക്കൽ മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ചു.
  • വായനവാരാചരണം- വായനാദിനത്തിൽ പുത്തനമ്പലം കേശവ ഗുരു സ്മാരക ഗ്രന്ഥശാലയിലേക്ക് പുസ്തക താലപ്പൊലി നടത്തി. തകഴി സ്മാരക സെക്രട്ടറി അജയ കുമാർ കുട്ടികൾക്ക് പഠന ക്ലാസ്സ് എടുത്തു. കുട്ടികളിൽ നിന്നും ശേഖരിച്ച പുസ്തകങ്ങൾ ഉൾപ്പെടുത്തി അമ്മ ലൈബ്രറിക്ക് രൂപംനൽകി. ബഹു.മന്ത്രി ശ്രീ.പി . തിലോത്തമൻ ലൈബ്രറി ഉദ്ഘാടനം ചെയ്തു.
  • സ്വാതന്ത്ര്യദിനാഘോഷം- ദേശഭക്തിഗാനം, പ്രസംഗം തുടങ്ങി വിവിധ പരിപാടികൾ നടത്തി കുട്ടികൾക്ക് മധുരം നൽകി.
  • കൊയ്ത്തുത്സവം- സ്കൂൾ വളപ്പിൽ കുട്ടികൾ വിതച്ച നെല്ല് ശ്രീമതി പ്രഭാ മധു കൊയ്ത് ഉദ്ഘാടനകർമ്മം നിർവഹിച്ചു.
  • HS വിഭാഗത്തിലെ എല്ലാ ക്ലാസ് മുറികളും ഹൈടെക് ക്ലാസുകൾ ആയി പ്രവർത്തിക്കുന്നു. ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ശ്രീ പി തിലോത്തമൻ അതിൻറെ ഉദ്ഘാടനം നടത്തി.
  • നവകേരള നിർമ്മാണത്തിലേക്ക് കുട്ടികളുടെ കലാസൃഷ്ടികളും നിർദ്ദേശങ്ങളും സ്വീകരിച്ചു.
  • മഞ്ഞൾ വിളവെടുപ്പ് കൃഷിചെയ്ത മഞ്ഞളിന്റെ വിളവെടുപ്പ് ശ്രീ കെ സി വേണുഗോപാൽ അവർകൾ നിർവഹിച്ചു .
  • അറവുകാട് എൽ പി എസിലെ ദുരിതാശ്വാസക്യാമ്പിൽ കുട്ടികളിൽ നിന്ന് ശേഖരിച്ച് ഭക്ഷണപ്പൊതികൾ വിതരണം ചെയ്തു.
  • കുട്ടനാട്ടിലേക്ക് 45000 രൂപയുടെ നോട്ട് ബുക്കുകൾ ശേഖരിച്ചു നൽകി
  • ക്യാമ്പിലേക്ക് ഒരു ചാക്ക് അരിയും കുടി വെള്ളവും എത്തിച്ചു.
  • ശിശുദിനത്തിൽ എൽ പി, കെ ജി എന്നീ വിഭാഗങ്ങളിലെ കുട്ടികൾ വിവിധ വേഷമണിഞ്ഞ് ക്ഷേത്രം വരെ റാലി നടത്തി. അന്നേദിവസം സ്കൂളിൽ വിളയിച്ച അരി ഉപയോഗിച്ച് കുട്ടികൾക്ക് പായസം നൽകി
  • ലഹരി വിരുദ്ധ ദിനത്തിൽ ലഹരിവിരുദ്ധ മനുഷ്യ ചങ്ങല തീർത്തു ലഹരി വിരുദ്ധ സന്ദേശം ഉൾപ്പെടുത്തി കളത്തിവീട് , പുത്തനമ്പലം എന്നീ സ്ഥലങ്ങളിൽ കുട്ടികൾ തെരുവ് നാടകം നടത്തി
  • സ്വയം പ്രതിരോധത്തിനായി പെൺകുട്ടികൾക്ക് കരാട്ടെ പരിശീലനം നൽകി
  • നവോത്ഥാന ക്വിസ്സിന് സ്കൂളിന് ജില്ലാതലത്തിൽ രണ്ടാം സ്ഥാനം
  • ആരോഗ്യ ക്വിസിന് ജില്ലാ തലത്തിൽ ഒന്നാം സ്ഥാനം
  • ബണ്ണി ഫെസ്റ്റ് -25 കെ ജി കുട്ടികൾ പങ്കെടുത്തു എല്ലാവരും സമ്മാനാർഹരായി.
  • പത്താം ക്ലാസിലെ കുട്ടികൾക്ക് ദ്വിദിന പഠന യാത്ര നടത്തി
  • വിദ്യാരംഗം കലാ സാഹിത്യ വേദി 115 കുട്ടികളെ പങ്കെടുപ്പിച്ചുകൊണ്ട് കൈരളി വിജ്ഞാന പരീക്ഷ നടത്തി .
  • വിദ്യാരംഗം ഹൈ സ്കൂളിലെ വിദ്യാർഥികൾക്കായി പഠനയാത്ര നടത്തി. ഫോർട്ട് കൊച്ചി ,ജൂതപള്ളി, ഹിൽ പാലസ്, കൊച്ചി മെട്രോ എന്നിവിടങ്ങൾ സന്ദർശിച്ചു.
  • സ്കൂളിൽ ടിങ്കറിങ് ലാബ് തയ്യാറായിക്കൊണ്ടിക്കുന്നു
  • പ്രവർത്തി പരിചയമേളയിൽ സംസ്ഥാനതലത്തിൽ എ ഗ്രേഡ് നേടി
  • സബ് ജില്ലാ തലത്തിലും ജില്ലാ തലത്തിലും സുവർണ്ണ നേട്ടങ്ങൾ കൈവരിക്കാൻ കായികതാരങ്ങൾക്ക് കഴിഞ്ഞു
  • ഇൻറർനാഷണൽ തലത്തിൽ മത്സരിച്ച രേഷ്മ ജി സമ്മാനം കരസ്ഥമാക്കി
  • സ്കൂളിൽ കോഴി കൃഷിയും ശലഭ ഉദ്യാനവും ഔഷധ തോട്ടവും സീഡ് കുട്ടികൾ പരിപാലിക്കുന്നു
  • ചെസ്സ്,വുഷു,ബോക്സിങ് തുടങ്ങിയ വിവിധ ഗെയിമുകളിൽ എൽപി മുതൽ പരിശീലനം നൽകിവരുന്നു. വിദ്യാലയത്തിലെ മുഴുവൻ വിദ്യാർത്ഥികളെയും ലക്ഷ്യമാക്കി കൊണ്ടാണ് പരിശീലനം നടത്തി വരുന്നത്.