ഗവ ഡി വി എച്ച് എസ് എസ് , ചാരമംഗലം/എസ് എസ് എൽ സി ദശദിനമാജിക്ക്

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം


എസ്എസ്എൽസി ദശദിന മാജിക് ക്യാമ്പ്

പഠനക്യാമ്പിൽ - രക്ഷിതാക്കൾ ആഹാരം വിളമ്പുന്നു
  • എസ്എസ്എൽസി വിദ്യാർഥികളുടെ അക്കാദമിക നിലവാരം മെച്ചപ്പെടുത്തുന്നതിനും വേണ്ടി ഹെഡ് മാസ്റ്ററായ ശ്രീ സുരേഷ് സാറിന്റെ ആശയത്തിൽ ഉരുത്തിരിഞ്ഞ് പദ്ധതിയാണിത്.
  • അധ്യാപകരുടെയും പിടിഎയും ത്രിതല പഞ്ചായത്തുകളുടെയും രക്ഷിതാക്കളുടെയും അഭ്യുദയകാംക്ഷികളും സഹായ സഹകരണത്തോടെയാണ് ഈ പദ്ധതി ഫലപ്രദമായി നടപ്പിലാക്കി വരുന്നത്.
  • 2013 മുതൽ തുടർച്ചയായി എസ്എസ്എൽസി മോഡൽ പരീക്ഷ തൊട്ടുമുൻപ് ദിവസങ്ങളിൽ രാവിലെ ആറ് മണിമുതൽ വൈകിട്ട് ആറ് മണിവരെയാണ് ഈ ക്യാമ്പ് സംഘടിപ്പിച്ചിരിക്കുന്നത്.
  • ആകെ കുട്ടികളെ 8 ഗ്രൂപ്പുകളായി തിരിച്ച് 20 കുട്ടികളെ വീതം ഓരോ മുറികളിലായി ക്രമീകരിച്ചാണ് പഠനം.
  • ഒരു ദിവസവും ഒരു ഗ്രൂപ്പിന് ഒരു വിഷയം
  • ഓരോ വിഷയവും നാല് ഭാഗങ്ങളായി തിരിച്ച് ഓരോ ഭാഗവും വിശദീകരിച്ചശേഷം പരീക്ഷ നടത്തി അപ്പോൾ തന്നെ മൂല്യനിർണ്ണയം
  • .ആ വിഷയത്തിന് മുഴുവൻ ഭാഗവും പഠിച്ച പരീക്ഷയെഴുതിയ ശേഷം മുൻവർഷങ്ങളിലെ എസ്എസ്എൽസി മോഡൽ ചോദ്യപേപ്പർ വീട്ടിൽ കൊടുത്തു വിടുന്നു.
  • രാത്രി രക്ഷിതാക്കളുടെ മേൽനോട്ടത്തിൽ ഈ ചോദ്യപേപ്പർ എഴുതി സ്കൂളിൽ ഏൽപ്പിക്കുന്നു
    പഠനക്യാമ്പിൽ നിന്ന്
  • അധ്യാപകർ വിലയിരുത്തി പോരായ്മകൾ പരിഹരിക്കുന്നു.
  • കുട്ടികൾക്ക് പഠന വിരസത ഒഴിവാക്കുന്നതിനും മാനസിക ഉല്ലാസത്തിനും അനുയോജ്യമായ അന്തരീക്ഷം ഇതോടൊപ്പം ഒരുക്കുന്നു.
  • കുട്ടികൾക്ക് പ്രഭാതഭക്ഷണം ഉൾപ്പെടെയുള്ള മൂന്നു നേരവും ഭക്ഷണം നൽകുന്നു.
  • രക്ഷിതാക്കളെ ഓരോ ഗ്രൂപ്പായി തിരിച്ച് ഓരോ ദിവസത്തെയും ഭക്ഷണ ചുമതല ഏൽപ്പിച്ചിരിക്കുന്നു.
  • രക്ഷിതാക്കൾ അവരെ ഏൽപ്പിച്ച ദൗത്യം വളരെ ഭംഗിയായി നിർവഹിക്കുന്നു.