ഗവ ഡി വി എച്ച് എസ് എസ് , ചാരമംഗലം/അക്ഷരവൃക്ഷം/പ്രഥമം ഈ പ്രഥമ ശുശ്രൂഷ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം


പ്രഥമം ഈ പ്രഥമ ശുശ്രൂഷ

ഗുരുതരമായേക്കാവുന്ന ഒരസുഖത്തെ തുടക്കത്തിലേ പ്രതിരോധിക്കുകയാണ് പ്രഥമ ശുശ്രൂഷ ചെയ്യുന്നത്. ശരിയായ വൈദ്യ ശുശ്രൂഷ ലഭിക്കുന്നതു വരെ ഒരു രോഗിയെ കൃത്യമായി പരിപാലിക്കാൻ പ്രഥമ ചികിൽസ കൂടിയേ തീരൂ.ശ്വാസത്തിന്റെയും രക്തസംക്രമണത്തിന്റെയും വീണ്ടെടുപ്പ് ,രക്തസ്രാവത്തിൻ്റെ നിയന്ത്രണം, ആഘാതത്തിൻ്റെ തീവ്രത കുറയ്ക്കൽ, പകർച്ചവ്യാധികളിൽ നിന്നുള്ള സംരക്ഷണം എന്നിവ പ്രഥമമായ ചികിൽസാ ക്രമങ്ങളാണ്.
യഥാസമയം പ്രഥമ ശുശ്രൂഷ കൊടുത്താൽ രോഗവിമുക്തിക്കുള്ള സാധ്യത ഏറുന്നു. ഏത് തരത്തിലുള്ള സമ്മർദ്ദാവസ്ഥയിലും സമചിത്തതയോടെ കർമ്മ മനുഷ്ഠിക്കാൻ പ്രാപ്തിയുള്ളവരായിരിക്കണം പ്രഥമ ശുശ്രൂഷകർ. രോഗിയെ ശാന്തരാക്കി മാനസിക സ്ഥൈര്യം പകരണം. രോഗിയുടെയും ബന്ധുജനങ്ങളുടെയും വിശ്വാസവും പ്രതീക്ഷയും ആർജ്ജിക്കണം. ചുരുക്കത്തിൽ രോഗാവസ്ഥയിൽ പെടുന്ന ഒരു മനുഷ്യൻ്റെ ആദ്യജീവൻ്റെ തോണി പ്രഥമ ശുശ്രൂഷയും തോണിക്കാരൻ പ്രഥമ ശുശ്രൂഷക (ൻ) ആണെന്ന് പറയേണ്ടി വരും.

വർണ്ണ പി.എസ്
പ്ലസ് വൺ സയൻസ് ഗവ.‍ഡി വി എച്ച് എസ് എസ്, ചാരമംഗലം
ചേർത്തല ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 30/ 01/ 2022 >> രചനാവിഭാഗം - ലേഖനം