സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം


നിലാവ്

പ്രക്യതിയുടെ സൗന്ദര്യലഹരിയിൽ ഒന്നാണ് നിലാവ്.കാവ്യഭാവനയിൽ പാൽനിലാവ്,പവിഴനിലാവ് എന്നൊക്കെപറയാറുണ്ട്.ജാലകവാതിലുകളിലൂടെ നിലാവിന്റെ ഭംഗി നുകരുന്ന ഓരോ ജിവനും എന്നം നിലാവ് ഒരു കൗതുകവും നൊമ്പരവും തന്നെയാണ്. കറുത്ത ഭസ്മം വാരിയെറിഞ്ഞപോലുള്ള ആകാശത്തിന്റെ അനന്തതയിൽ, വെള്ളാരം കല്ലുകൾ വിതറിയപോലുള്ള നക്ഷത്രകൂട്ടങ്ങൾക്കിടയിൽ ഒളിച്ചിരിക്കുന്ന പ്രതിഭാസമാണ് നിലാവ്. രാത്രിയുടെ ഏകന്തതയിൽ നിലാവ് എന്നും ഒരു കുളിരോർമ്മയാണ്.പാലപ്പുമണം പരന്നുനടക്കുന്ന ആ രാത്രികളിൽ പാലപ്പൂവിന്റെ ആ സുഗന്ധത്തിന് എന്നും കൂട്ടായ് നിലാവുണ്ട്.വിരിയാൻ നിൽക്കുന്ന ഓരോ പൂമൊട്ടിനും നിലാവ് എന്നത് മധുരമായ സ്വപ്നമാണ്. പൂക്കളുടെ ഗന്ധംപരക്കുന്ന ആ രാത്രി എത്ര മനോഹരമാണ്.

റിയ ആന്റണി
IX A ഗവ.‍ഡി വി എച്ച് എസ് എസ്, ചാരമംഗലം
ചേർത്തല ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 30/ 01/ 2022 >> രചനാവിഭാഗം - ലേഖനം