ഗവ. യു.പി. എസ്. തുമ്പമൺ

Schoolwiki സംരംഭത്തിൽ നിന്ന്



സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഗവ. യു.പി. എസ്. തുമ്പമൺ
വിലാസം
തുമ്പമൺ

തുമ്പമൺ പി.ഒ.
,
689502
സ്ഥാപിതം1894
വിവരങ്ങൾ
ഇമെയിൽgovtupschoolthumpamon@gmail.com
കോഡുകൾ
സ്കൂൾ കോഡ്38326 (സമേതം)
യുഡൈസ് കോഡ്32120500203
വിക്കിഡാറ്റQ87597633
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല പത്തനംതിട്ട
ഉപജില്ല പന്തളം
ഭരണസംവിധാനം
ലോകസഭാമണ്ഡലംപത്തനംതിട്ട
നിയമസഭാമണ്ഡലംഅടൂർ
താലൂക്ക്അടൂർ
ബ്ലോക്ക് പഞ്ചായത്ത്പന്തളം
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്3
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ37
പെൺകുട്ടികൾ29
ആകെ വിദ്യാർത്ഥികൾ66
അദ്ധ്യാപകർ7
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഅശ്വതി. ജി
പി.ടി.എ. പ്രസിഡണ്ട്ചന്ദ്രലാൽ .പി.
എം.പി.ടി.എ. പ്രസിഡണ്ട്മായ സതീഷ്
അവസാനം തിരുത്തിയത്
08-02-2022Mathewmanu


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ചരിത്രം

തുമ്പമൺ പഞ്ചായത്തിലെ ബഹുഭൂരിപക്ഷം സാധാരണക്കാരുടെ കുട്ടികൾ പഠിക്കുന്ന വിദ്യാലയമാണ് G.U.P.S തുമ്പമൺ . വളരെ പ്രാചീനമായ പാരമ്പര്യം അവകാശപെടാനുള്ള ഒരു വിദ്യാലയമാണ് ഇത്. പന്തളം രാജാവ് ദാനമായി നൽകിയ സ്ഥലത്തു സ്ഥിതിചെയ്യുന്ന തുമ്പമൺ വലിയപള്ളി തുമ്പമൺ പ്രദേശത്തെ പുരോഗതിക്ക് നെടുoതൂണായി പ്രവർത്തിക്കുന്നു. നാട്ടിലെ കുട്ടികളുടെ വിദ്യാഭ്യാസ പുരോഗതിക്കായി പള്ളിക്കാർ മുൻകൈയെടുത്ത് പൊതുജന കൂട്ടായ്മയിൽ ഓലക്കെട്ടി ഉണ്ടാക്കിയ ഷെഡിലാണ് ഈ സ്കൂൾ ആരംഭിച്ചത്.1880 ലാണ് ഈ സ്കൂൾ നിർമിച്ചത്.പള്ളി കൈസ്ഥാനിയായിരുന്ന ശ്രീ വടക്കേടത്ത് തോമസ് ഇതിന്റെ നിർമാണത്തിന് മുൻകൈ എടുത്തതായി അറിയപ്പെടുന്നു.ഇതിനു ശേഷം 1894ൽ നി ലവിലുള്ള പള്ളിക്കൂടത്തിന് അടുത്തായി ഒരു ഗവണ്മെന്റ് ലോവർ ഗ്രേഡ് എലിമെന്ററി ഗേൾസ് സ്കൂൾ തുടങ്ങി. പിന്നീട് 1923 ൽ ഈരണ്ട്  സ്കൂളുകൾ സംയോജിപ്പിച്ച് മിക്സഡ് മലയാളം യു. പി സ്കൂളായി. ഡി. ഈശോ ( ഹെഡ്മാസ്റ്റർ ) . കെ ഗോവിന്ദൻപിള്ള, കല്യാണി അമ്മ,. ജി. മറിയം, ഭാഗവതർ, കെ ശങ്കരൻപിള്ള  എന്നിവർ ആയിരുന്നു ആദ്യകാല മിക്സഡ് സ്കൂൾ അധ്യാപകർ. ഒരു കാലത്ത് സ്കൂളിൽ ഷിഫ്റ്റ്‌ സമ്പ്രദായം നിലനിന്നിരുന്നതായും രേഖകളിൽ കാണുന്നു.. ഡി. ഈശോ ( ഹെഡ്മാസ്റ്റർ ) . കെ ഗോവിന്ദൻപിള്ള, കല്യാണി അമ്മ,. ജി.' മറിയം, ഭാഗവതർ, കെ ശങ്കരൻപിള്ള എന്നിവർ ആയിരുന്നു ആദ്യകാല മിക്സഡ് സ്കൂൾ അധ്യാപകർ. ഒരു കാലത്ത് സ്കൂളിൽ ഷിഫ്റ്റ്‌ സമ്പ്രദായം നിലനിന്നിരുന്നതായും രേഖകളിൽ കാണുന്നു.

ഭൗതികസൗകര്യങ്ങൾ

   തുമ്പമൺ പഞ്ചായത്തിലെ  തുമ്പമൺ ജംഗ്ഷന് സമീപത്തയി ഏതാണ്ട് ഒന്നരയേക്കറോളം വരുന്ന സ്ഥലത്താണ് ഈ സ്കൂൾ സ്ഥിതിചെയ്യുന്നത്. വിശാലമായ ഗ്രൗണ്ടോടു കൂടിയ സ്കൂൾ ചുറ്റുമതിൽ കെട്ടി സംരക്ഷിച്ചു വരുന്നു.വളരെയധികം പഴക്കമുള്ള ഒരു കെട്ടിടവും 2020ഇൽ പണിപൂർത്തിയായ ഒരു ഇരുനില കെട്ടിടവുമാണ് സ്കൂളിന് സ്വന്തമായുള്ളത്. ഇവയിൽ ക്ലാസ്സ്‌ മുറികൾ, ഓഫീസ്, സ്റ്റാഫ് റൂം, സയൻസ് ലാബ്, കമ്പ്യൂട്ടർലബ്, ലൈബ്രറി, റീഡിങ് റൂം, പാചകപ്പുര, ഡെയിനിങ് ഹാൾ എന്നിവ പ്രവർത്തിക്കുന്നു. ആൺ കുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകശുചിമുറികൾ ഉണ്ട്‌.ക്ലാസ്സ്‌ മുറികളും അനുബന്ധ മുറികളും എല്ലാം തന്നെ വൈദ്യുതീ കരിച്ചതാണ്. കുടിവെള്ളത്തിനായി കിണർ കൂടാതെ വാട്ടർ അതോറിറ്റിയുടെ പൈപ്പുലൈനും ഉണ്ട്‌. കിണറിനു സമീപത്തായി കുട്ടികൾക്ക് കൈ കഴുകുന്നതിനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. സ്കൂൾ മാലിന്യങ്ങളും അഴുക്കുജലവും നിർമാർജനം ചെയ്യുന്നതിന് ആവശ്യമായ ക്രമീകരണങ്ങൾ ചെയ്തിട്ടുണ്ട്.

      അസ്സമ്പ്ളിയും മറ്റു പരിപാടികളും നടത്തുന്നതിനായി മേൽക്കൂരയോടുകിടിയ ഓഡിറ്റോറിയം സ്കൂളിനുണ്ട്. I. T.ലാബ്, സ്മാർട്ട്‌ ക്ലാസ്സ്‌ റൂം എന്നിവയിലേക്കാവശ്യമായ ഉപകരണങ്ങൾ ലഭ്യമാണ്. ജില്ലാപഞ്ചായത്,തുമ്പമൺ ഗ്രാമപഞ്ചായത്ത്, പൊതുവിദ്യാഭ്യാസവകുപ്പ്, S.S.K എന്നിവയുടെ ഇടപെടലുകൾ സ്കൂളിന്റെ ഭൗതിക സാഹചര്യം മെച്ചപ്പെടുത്തുന്നതിൽ നിർണായക പങ്കുവഹിക്കുന്നു.

മികവുകൾ

  പഠനപ്രവർത്തനങ്ങളിലും കലാകായിക പ്രവർത്തി പരിചയ മത്സരങ്ങളിലും മികച്ച പ്രകടനം കാഴ്ചവക്കുന്ന നിരവധി കുട്ടികൾ  ഈ സ്കൂളിൽ പഠിച്ചു വരുന്നു.     കു ട്ടികൾക്ക് വിവര സാങ്കേതിക വിദ്യയിൽ പ്രവീണ്യം നൽകുന്നതിനായി രൂപീകരിച്ച മികച്ച ഒരു കമ്പ്യൂട്ടർ ലാബ് സ്കൂളിൽ പ്രവർത്തിക്കുന്നു.

      നവീകരിച്ച സയൻസ് ലാബ്.

     ആഴ്ചയിൽ രണ്ടു ദിവസം നടക്കുന്ന വിവിധഭാഷാ അസ്സംബ്ലി.

      L.S.S, U.S.S പരിശീലനക്ലാസുകൾ      കുട്ടികളുടെ നിലവാരത്തിൽ തയ്യാറാക്കിയ സ്കൂൾ, ക്ലാസ്സ്‌ ലൈബ്രറികൾ.

      കുട്ടികൾക്ക് പ്രത്യേക പ്രതിഭാക്ലാസ് പരിശീലനം

   അമ്മ വായന, കുഞ്ഞു വായന പ്രവർത്തനങ്ങൾ,

    വിദ്യാരംഗം പ്രവർത്തനങ്ങൾ.

     ഓൺ ലൈൻ ക്ലാസുകൾ.

    പി. റ്റി. എ, എസ്. ആർ. ജി മീറ്റിംങ്ങുകൾ

  പച്ചക്കറി, പൂന്തോട്ടപരിപാലനം.

       ശാസ്ത്രമേളകൾക്കുള്ള പരിശീലനങ്ങൾ

മുൻസാരഥികൾ

ശ്രീ. കൃഷ്ണപിള്ള

  ശ്രീമതി. റാഹേലമ്മ

  ശ്രീ. ജി.  ഗോപിനാഥൻ പിള്ള

   ശ്രീ. എം. മോഹനചന്ദ്രൻ ഉണ്ണിത്താൻ

  ശ്രീമതി. എസ്. ഗീത

   ശ്രീമതി. എ. കെ. രാധാമണി

  ശ്രീമതി. ഗ്രേസിക്കുട്ടി. വൈ

പ്രശസ്തരായപൂർവവിദ്യാർഥികൾ

ദിനാചരണങ്ങൾ

ജൂൺ 5 - പരിസ്ഥിതി ദിനം

           വൃക്ഷത്തൈനടീൽ

       വൃക്ഷതൈ വിതരണം

ജൂൺ 19 - വായനാദിനം

 വായനക്കുറിപ്പ്

വീട്ടിൽ ഒരു വായനശാല

അമ്മവായന

 പുസ്തക പ്രദർശനം

വിവിധമത്സരങ്ങൾ

ദേശഭക്തിഗാന മത്സരം

ജൂലൈ -21 ചന്ദ്രദിനം

വീഡിയോ പ്രദർശനം

ക്വിസ്

പതിപ്പ് തയ്യാറാക്കൽ

ആഗസ്റ്റ് 15 - സ്വാതന്ത്ര്യ ദിനം  

   വിവിധ പ്ലോട്ടുകൾ,

സ്വാതന്ത്ര്യ സമര സേനാനികൾ എന്നിവരെ അനുസ്മരിപ്പിക്കുന്ന വിധത്തിൽ സംഘടിപ്പിക്കുന്ന റാലി

- ക്വിസ് മത്സരം വിവിധമത്സരങ്ങൾ

ദേശഭക്തിഗാന മത്സരം

വിവിധമത്സരങ്ങൾ

ദേശഭക്തിഗാന മത്സരം

സെപ്റ്റംബർ -5 അദ്ധ്യാപകദിനം

കുട്ടിഅദ്ധ്യാപകർ, ഡോ. എസ്. രാധാകൃഷ്ണൻ -പരിചയപ്പെടുത്തൽ

സെപ്റ്റംബർ 14 - ഹിന്ദിദിനം

ഹിന്ദി പാക്ഷാചരണം

.

ഒക്ടോബർ 2 - ഗാന്ധിജയന്തി -

വെബ്ബിനാർ - ഗാന്ധിജിയും കുട്ടികളും

വീഡിയോ പ്രദർശനം

പതിപ്പ് തയ്യാറാക്കൽ

ഗാന്ധി ക്വിസ്

പ്രസംഗം

ഗാന്ധിജിയുടെ വേഷം കെട്ടൽ

ഒക്ടോബർ 9 - തപാൽ ദിനം -

പോസ്റ്റാഫീസ് സന്ദർശനം

നവംബർ 1 - കേരളപ്പിറവി ദിനം

പാരമ്പര്യവേഷം ഇട്ട് റാലി നടത്തൽ

കേരളഗാനങ്ങൾ ആലപിക്കൽ

കേരളവുമായി ബന്ധപ്പെട്ട ക്വിസ് മത്സരം

നവംബർ 14 - ശിശുദിനം -

കുട്ടികളുടെ സമ്മേളനം -

പ്രസംഗ മത്സരം

റാലി നടത്തൽ

നെഹ്‌റു തൊപ്പി നിർമാണം

നെഹ്‌റു ക്വിസ്

ജനുവരി 26റിബബ്ലിക് ദിനം

പതാക ഉയർത്തൽ

ക്വിസ്

പതിപ്പ് തയ്യാറാക്കൽ

ജനുവരി.30 രക്തസാക്ഷി ദിനം

ഗാന്ധിജിയും സ്വാതന്ത്ര്യ വും സെമിനാർ

ഫെബ്രുവരി 2. ലോകതണ്ണീർത്തടദിനം

അധ്യാപകർ

  ശ്രീമതി. അശ്വതി. ജീ.          (ഹെഡ്മിസ്ട്രെസ് )

ശ്രീ. രാജേഷ്. ആർ(. പി ഡി. ടീച്ചർ )

ശ്രീമതി. ബെൻസിഏലിസബത്(പി. ഡി. ടീച്ചർ )

ശ്രീമതി. ജീന. എ.ച്ച്(യു. പി. എസ്. റ്റി.)

ശ്രീമതി. രേഖ. സി. വി. (പി. ഡി. ടീച്ചർ )

ശ്രീമതി. സ്മിതലക്ഷ്മി. എസ് (എൽ. പി. എസ്. റ്റി.)

ശ്രീമതി. ശ്രീലേഖ. സി (എൽ. പി. എസ്. റ്റി )

അനധ്യാപകർ

ശ്രീമതി. അനിത.കെ.ആർ

പാഠ്യേതര പ്രവർത്തനങ്ങൾ

ബാലസഭ

ശാസ്‌ത്രപരീക്ഷണങ്ങൾ

പഠനയാത്ര

പച്ചക്കറിത്തോട്ടം

ശാസ്ത്രമേള പ്രവർത്തനങ്ങൾ

ആരോഗ്യപരിശോധനകൾ

ദിനാചരണങ്ങളുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ

വിവിധപ്രദർശനങ്ങൾ

യോഗക്ലാസുകൾ

കായിക പരിശീലനം

പൂന്തോട്ടപരിപാലനം

ക്വിസ് മത്സരങ്ങൾ

കലാകായികമത്സരങ്ങൾ

ക്ലബ്‌

വിദ്യാരംഗം

ഇക്കോ ക്ലബ്‌

ഗണിത ക്ലബ്‌

സ്കൂൾ സുരക്ഷ ക്ലബ്‌

സ്പോർട്സ് ക്ലബ്‌

ഇംഗ്ലീഷ് ക്ലബ്‌

സയൻസ് ക്ലബ്‌

ഹെൽത്ത്‌ ക്ലബ്‌

സ്കൂൾഫോട്ടോകൾ

വഴികാട്ടി

{{#multimaps:9.22189,76.71390| zoom=15}}

"https://schoolwiki.in/index.php?title=ഗവ._യു.പി._എസ്._തുമ്പമൺ&oldid=1626862" എന്ന താളിൽനിന്ന് ശേഖരിച്ചത്