ഗവ. മുസ്ലീം എൽ പി സ്കൂൾ , ചാലാട്

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഗവ. മുസ്ലീം എൽ പി സ്കൂൾ , ചാലാട്
വിലാസം
ചാലാട്

ചാലാട് പി.ഒ.
,
670014
,
കണ്ണൂർ ജില്ല
സ്ഥാപിതം1912
വിവരങ്ങൾ
ഫോൺ7012636059
ഇമെയിൽschool13633@gmail.com
കോഡുകൾ
സ്കൂൾ കോഡ്13633 (സമേതം)
യുഡൈസ് കോഡ്32021300402
വിക്കിഡാറ്റQ64458809
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല കണ്ണൂർ
ഉപജില്ല പാപ്പിനിശ്ശേരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംകണ്ണൂർ
നിയമസഭാമണ്ഡലംഅഴീക്കോട്
താലൂക്ക്കണ്ണൂർ
ബ്ലോക്ക് പഞ്ചായത്ത്കണ്ണൂർ
തദ്ദേശസ്വയംഭരണസ്ഥാപനംകോർപ്പറേഷൻ
വാർഡ്54
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 5 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ16
പെൺകുട്ടികൾ15
ആകെ വിദ്യാർത്ഥികൾ31
അദ്ധ്യാപകർ6
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻപ്രശാന്തൻ കെ വി
പി.ടി.എ. പ്രസിഡണ്ട്ഇസ്മയിൽ വി.കെ.
എം.പി.ടി.എ. പ്രസിഡണ്ട്ഷഹനാസ് കെ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



കണ്ണ‍ൂർ ജില്ലയിലെ കണ്ണ‍ൂർ വിദ്യാഭ്യാസ ജില്ലയിൽ പാപ്പിനിശ്ശേരി ഉപജില്ലയിൽ ചാലാട് എന്ന പ്രദേശത്ത് സ്ഥിതി ചെയ്യ‍ുന്ന സർക്കാർ വിദ്യാലയമാണ് ഗവ. മുസ്ലീം എൽ പി സ്കൂൾ , ചാലാട്

ചരിത്രം

സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമായി മലബാറിലുടനീളം മാപ്പിള സമൂഹത്തെ വിദ്യാഭ്യാസപരമായി ഉയർത്തിക്കൊണ്ടുവരുന്നതിന് ബ്രിട്ടീഷുകാർ നിർബന്ധിതരായ ഒരു സാഹചര്യത്തിലാണ് ഇത്തരമൊരു സ്കൂളിന്റെ സ്ഥാപനമെന്ന് പഴമക്കാർ പറയുന്നു . ഈ സ്കൂളിനെ 'മാപ്പിള സ്കൂൾ' എന്നും പറയുന്നുണ്ട് .ബ്രിട്ടീഷ് രാജാവിന്റെ ജന്മദിനത്തോടനുബന്ധിച്ച് സാധാരണ നടന്നുവരാറുള്ള ഘോഷയാത്ര ആ വർഷം ചാലാട് വെച്ച് സംഘർഷത്തിനിടയാവുകയും അത് തടയപ്പെടുകയും ചെയ്തു. 'കോർഷൻ ലഹള' എന്ന പേരിലറിയപ്പെട്ട ഈ സംഘർഷവുമായി ബന്ധപ്പെട്ടുണ്ടായ കേസുകൾ ലണ്ടൻ ആസ്ഥാനമാക്കിയുള്ള പി.വി. കൗൺസിൽ വരെ എത്തുകയുണ്ടായി. പരേതരായ വാഴയിൽ അബൂബക്കർ , ഇബ്രാഹിം , ചെറിയ കൊട്ടാരത്തിൽ ഹുസൈൻ, പഴയ കാളം നിരത്തിന്റെ വിട ആസ് ഉൾപ്പെടെ പതിനൊന്ന് പേർ പ്രതിപട്ടികയിൽ ഉൾപ്പെട്ട ഈ കോർഷൻ കേസ് നാട്ടുകാർ നടത്തിയെങ്കിലും സാമ്പത്തി ക പരാധീനത കാരണം മുന്നോട്ടു നീങ്ങാനായില്ല. വിദ്യാഭ്യാസപരമായി പിന്നോക്കം നിൽക്കുന്നതാണ് ഇത്തരം സംഘർഷങ്ങൾക്ക് അടിസ്ഥാന കാരണമെന്ന് കേസിന്റെ വാദത്തിനിടയിൽ ജഡ്ജിമാർ കണ്ടെത്തുകയും അടിയന്തിരമായും പ്രാഥമിക വിദ്യാഭ്യാസ പദ്ധതി ചാലാട് പ്രദേശത്ത് ആരംഭിക്കണമെന്നും ബ്രിട്ടീഷ് ജഡ്ജിംഗ് കൗൺസിൽ വിധി പ്രഖ്യാപിക്കുകയുണ്ടായി. ഇതിന്റെ അടിസ്ഥാനത്തിൽ ബ്രിട്ടീഷ് ഗവൺമെന്റ് മഹൽ മുസ്ലിം ജമാഅത്തിന്റെ സഹകരണത്തോടെ വളരെ പെട്ടെന്ന് കെട്ടിടമുണ്ടാക്കുകയും സ്കൂൾ വിദ്യാഭ്യാസം ആരംഭിക്കുകയും ചെയ്തു. ഇങ്ങനെ മാപ്പിള സ്കൂളിന്റെ ഉയർച്ചക്കും വളർച്ചയ്ക്കും ചരിത്രത്തിന്റെ അനിവാര്യമായ ഒട്ടേറെ ഘടകങ്ങൾ പങ്കു വഹിച്ചു എന്നാണ് പഴമക്കാരിൽ നിന്ന് അറിയുന്നത്. മലബാർ ഡിസ്ട്രിക്ട് ബോർഡിന്റെ അധീനതയിലാണ് സ്കൂൾ പ്രവർത്തനം ആരംഭിച്ചത്. "ഡിസ്ട്രിക് ബോർഡ് തടുത്തുവയൽ മാപ്പിള സ്കൂൾ 1912 ” എന്നായിരുന്നു സ്കൂളിന്റെ പേര്.

ഭൗതികസൗകര്യങ്ങൾ

  • 28 സെന്റ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.
  • 2 കമ്പ്യൂട്ടറുകളും 6 ലാപ്പുകളും ഉണ്ട് .
  • 3 പ്രൊജക്റ്ററുകളുണ്ട്.
  • ഇന്റർനെറ്റ് സൗകര്യവുമുണ്ട്.
  • ശുദ്ധമായ കുടിവെള്ളം ലഭ്യമാണ് .
  • ജപ്പാൻ കുടിവെള്ള പദ്ധതി.
  • 1300 പുസ്തകങ്ങളടങ്ങിയ ലൈബ്രറി സൗകര്യം.
  • കുട്ടികൾക്ക് പ്രത്യേകം മൂത്രപ്പുരകൾ
  • ആധുനികമായ പാചകപ്പുര.

പാഠ്യേതര പ്രവർത്തനങ്ങൾ

ജാഗ്രതാസമിതി, ശാസ്ത്ര ക്ലബ് , ശുചിത്വ ക്ലബ് , ഹരിത ക്ലബ് , ഹെൽത്ത് ക്ലബ് തുടങ്ങിയ ക്ലബ്ബുകൾ അധ്യാപകരുടെ മേൽനോട്ടത്തിൽ പ്രവർത്തിച്ചുവരുന്നു . ദേശീയ ദിനങ്ങൾ , മറ്റു ദിനങ്ങൾ , പച്ചക്കറിത്തോട്ടം,പൂന്തോട്ടം , ശുചീകരണ പ്രവർത്തനങ്ങൾ , കലാകായിക ശാസ്ത്രമേളകളുടെ തയ്യാറെടുപ്പുകൾ തുടങ്ങിയവ ഈ ക്ലബുകളുടെ മേൽനോട്ടത്തിൽ നടന്നുവരുന്നു .

മുൻസാരഥികൾ

സാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

മാപ്പിള സ്കൂളിൽ പ്രാഥമിക പഠനം നടത്തിയവരിൽ മുൻ മഹൽ മുസ്ലിം ജമാഅത്ത് പ്രസിഡണ്ട് ആലത്താങ്കണ്ടി ഇബ്രാഹിം കുഞ്ഞിക്കയായിരുന്നു ഉന്നത വിദ്യാഭ്യാസത്തിന്റെ പടവുകൾ കയറി മുന്നോട്ടു പോയ ആദ്യത്തെ വിദ്യാർത്ഥി. പഴയകാലത്തെ ഇന്റർമീ ഡിയറ്റ് ആയിരുന്നു അദ്ദേഹത്തിന്റെ യോഗ്യത. കാളത്തിൽ മൊയ്തീൻക്ക, കൊട്ടാരത്തിൽ മാമു , സി.എച്ച് സൂപ്പി , കല്ലാളത്തിൽ അബൂബക്കർ എന്നിവർ പൊതു വിജ്ഞാനം കൊണ്ടും വിഷയങ്ങളെ തന്മയത്തോടെ അവതരിപ്പിക്കൽ കൊണ്ടും ശ്രദ്ധേയമായിരുന്നു . ഇവരിൽ കാളത്തിൽ അബൂബക്കർ സംസ്കൃതവും പഠിച്ചിരുന്നു . ലൗകീക വിദ്യാഭ്യാസത്തിന്റെ അഭാവം ഉണ്ടായിരുന്നുവെങ്കിലും തന്റെ തലയെടുപ്പുള്ള ശരീര പ്രകൃതി കൊണ്ട് വണ്ടി മജിസ്ട്രേട്ട് എന്നറിയപ്പെട്ടിരുന്ന അബ്ദുല്ല സാഹിബ് , ചാലാട് പ്രദേശത്തെ വിദ്യാഭ്യാസ പ്രവർത്തന രംഗത്ത് അർപ്പിച്ച സേവനം വിവരണാതീതമാണ്. കെ.എസ്.ഇ.ബി. യിൽ നിന്ന് എഞ്ചിനീയറായി വിരമിച്ച കെ.ഇ. ഇബ്രാഹിം , വളപട്ടണം ഹൈസ്കൂൾ സഹ ഹെഡ്മാസ്റ്ററായി വിരമിച്ച കെ . മഹമൂദ് മാസ്റ്റർ, ഇലക്ട്രിക്കൽ എഞ്ചിനീയർ രംഗത്ത് സേവനം അനുഷ്ഠിച്ച എൽ.വി. അബ്ദുല്ലകുഞ്ഞി , കമാൽ പാഷ , ചാലാട്ടെ പൊതു ജീവിതത്തിൽ നിറഞ്ഞു നിന്ന് വി.കെ.വി. അബ്ദുൾ അസീസ്, ചെറുകിട ജലസേവന വകുപ്പിൽ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയറായി റിട്ടയർ ചെയ്ത കെ.വി. അബ്ദുല്ലകുഞ്ഞി, റെയിൽവേ കമേഴ്സ്യൽ സൂപ്രണ്ടായി സേവനമനുഷ്ഠിച്ച എം.കെ. അബ്ദുല്ലക്കുട്ടി തുടങ്ങിയവർ സ്കൂളിന്റെ സന്തതികളായി വിവിധ മണ്ഡലങ്ങളിൽ സേവനമനുഷ്ഠിച്ച് കടന്നു പോയവരാണ്.

വഴികാട്ടി

Map