ഗവ. എൽ.പി.എസ്. കുരുക്കുന്നപുരം

Schoolwiki സംരംഭത്തിൽ നിന്ന്



ഗവ. എൽ.പി.എസ്. കുരുക്കുന്നപുരം
പ്രമാണം:Glps28305.png
വിലാസം
ഈസ്റ്റ്‌ മാറാടി

GOVT L P SCHOOL KURUKKUNNAPURAM
,
ഈസ്റ്റ് മാറാടി പി.ഒ.
,
686673
,
എറണാകുളം ജില്ല
സ്ഥാപിതം1913
വിവരങ്ങൾ
ഇമെയിൽglpskurukkunnapuram@gmail.com
കോഡുകൾ
സ്കൂൾ കോഡ്28305 (സമേതം)
യുഡൈസ് കോഡ്32080600704
വിക്കിഡാറ്റQ99510053
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല മൂവാറ്റുപ്പുഴ
ഉപജില്ല കൂത്താട്ടുകുളം
ഭരണസംവിധാനം
ലോകസഭാമണ്ഡലംഇടുക്കി
നിയമസഭാമണ്ഡലംമൂവാറ്റുപുഴ
താലൂക്ക്മൂവാറ്റുപുഴ
ബ്ലോക്ക് പഞ്ചായത്ത്മൂവാറ്റുപുഴ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്4
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഗീത എൻ ആർ
പി.ടി.എ. പ്രസിഡണ്ട്ഷാജി എ എം
എം.പി.ടി.എ. പ്രസിഡണ്ട്വിനീത രാഹുൽ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ചരിത്രം

മാറാടി പഞ്ചായത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതിചെയ്യുന്ന ഈ സ്കൂൾ മാറാടി സെന്റ് മേരീസ് യാക്കോബായ സിറിയൻ പള്ളിയുടെ വിക യായാണ് ആരംഭിച്ചത്. കുറെ വർഷക്കാലം പി യുടെ വകയായി പ്രവർത്തിച്ച ഈ വിദ്യാലയം 1913 - ൽ യാതൊരു പ്രതിഫലവും പറ്റാത്ത സർക്കാരിന് വിട്ടുകൊടുത്തു.

ആദ്യകാലങ്ങളിൽ നാലുകെട്ടും നടുമുറ്റവുമായിട്ടാണ് ഈ സ്ഥാപനം പ്രവർത്തിച്ചിരുന്നത്. നടുമുറ്റത്തായി മനോഹരമായ പൂന്തോട്ടവും ഉണ്ടായിരുന്നു. മാറാടി പഞ്ചായത്തിൽ ഏഴു വിദ്യാലയങ്ങൾ ഉള്ളതിൽ ഏറ്റവും പുരാതനവും മഹത്തായ പാരമ്പര്യ മുള്ളതുമായ വിദ്യാലയമാണിത്.

പല തലമുറകൾ ഈ വിദ്യാലയം മുഖേന അറിവിന്റെ ആദ്യാക്ഷരം കുറിച്ച് കടന്നു പോയിട്ടുണ്ട്. ഇപ്പോൾ വിവിധമേഖലകളിൽ ഉയർന്ന നിലകളിൽ പ്രവർത്തിക്കുന്ന ഈ നാട്ടിലെ നല്ലൊരു വിഭാഗം ജനങ്ങളും ഈ വിദ്യാലയത്തിന്റെ സംഭാവനയാണെന്നതിൽ അഭിമാനിക്കാം.

കൊല്ലവർഷം 1091-ൽ ഒന്ന്, രണ്ട്, മൂന്ന് ക്ലാസ്സു കളിലായി 78 കുട്ടികൾ ഈ വിദ്യാലയത്തിൽ പഠി ച്ചിരുന്നു. 1992-ൽ 131 കുട്ടികളായി വർദ്ധിച്ചു. 1993-ൽ 137 കുട്ടികളും ഇവിടെ പഠിച്ചിരുന്നു. 1102-ൽ ഒന്നുമുതൽ നാലു ക്ലാസ്സുകളിലായി 169 കുട്ടികൾ ഉണ്ടായിരുന്നു. 110൪-ൽ ഒന്നാം ക്ലാസ്സ് എ,ബി, ഡിവിഷനുക ളായി തിരിച്ചു. ആകെ 210 കുട്ടികളും 1109 -ൽ 271  കുട്ടികളും പഠിച്ചിരുന്നു. 1111-ൽ ഒന്ന് രണ്ട് മൂന്ന് ക്ലാസ്സു കൾ എ, ബി ഡിവിഷനുകളായി. പിന്നീട് എല്ലാ ക്ലാസ്സു കളും മൂന്നു ഡിവിഷനുകളായി. ഏകദേശം ഏഴു കിലോമീറ്റർ ചുറ്റളവിൽ ഈ ഒരു വിദ്യാലയം മാത്രമേ ഉണ്ടായിരുന്നുള്ളു.

പുരാതനകാലം മുതൽ സ്ക്കൂളിൽ ഉച്ചഭക്ഷണ പരിപാടി ഉണ്ടായിരുന്നു. കമ്പപ്പൊടി ഉപയോഗിച്ചുള്ള ഉപ്പു മാവായിരുന്നു അന്നു നൽകിയിരുന്നത്. രാവിലെ മുതൽ ഉച്ചവരെയും, ഉച്ചകഴിഞ്ഞ് വൈകുന്നേരം വരെയും - അങ്ങനെ രണ്ട് ബാച്ചായിട്ടായിരുന്നു അധ്യയനം നടന്നിരുന്നത്. കുട്ടികൾ എല്ലാവരും മുണ്ട് ഉടുത്താണ് വന്നിരുന്നത്. പിൽക്കാലത്ത് ഇതിന് മാറ്റം വന്നു. എല്ലാ കുട്ടികൾക്കും യൂണിഫോം ആയി. മാറാടി സെന്റ് മേരീസ് യാക്കോബായ പള്ളിയുടെ വകയായി യൂണിഫോമും, കുടയും എല്ലാ വർഷവും കുട്ടികൾക്ക് വിതരണം ചെയ്തുവരുന്നു.

മുൻകാലങ്ങളിൽ ഈ വിദ്യാലയം മൂവാറ്റുപുഴ വിദ്യാഭ്യാസ ഉപജില്ലയിൽപ്പെട്ടതായിരുന്നു. അക്കാലങ്ങളിൽ നടന്നിട്ടുള്ള കലാകായിക മേളകളിൽ പ്രശസ്ത വിജയങ്ങളും, ട്രോഫികളും കരസ്ഥമാക്കിയിരുന്നു. പി. എസ്. സി. വഴിയും, സ്ഥലംമാറ്റം മുഖേനയും പ്രഗൽഭരായ അനവധി അദ്ധ്യാപകർ ഈ സ്കൂൾ കാലഘട്ടങ്ങളിലൂടെ പഠിപ്പിച്ച് കടന്നുപോയിട്ടുണ്ട്.

കുട്ടികളിൽ നിന്നും സമർത്ഥരായവരെ എല്ലാ വർഷവും എൽ.എസ്.എസ്., യുറീക്കാവിജ്ഞാനോത്സവം തുടങ്ങിയ മത്സര പരീക്ഷകളിൽ പങ്കെടുപ്പിക്കു കയും വിജയികളാക്കുകയും ചെയ്തു വരുന്നു.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

സ്കൂൾ അംസംബ്ലി, പ്രതിജ്ഞ, മാസ്ഡ്രിൽ പത്രപാരായണം, ദേശീയഗാനാലാപനം ഇവ നടത്തിവരുന്നു. കുട്ടികൾക്ക് അത്യാവശ്യമായ കളിസ്ഥലവും പ്രാഥമിക ആവശ്യങ്ങൾ നിറവേറ്റുന്നതിനാവശ്യമായ സൗകര്യങ്ങളും കുടിവെള്ള സംവിധാനങ്ങളും നിലവിൽ ഉണ്ട്.

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

Map