ഗവൺമെന്റ് വി. എച്ച്. എസ്. എസ് & എച്ച്. എസ്. എസ്. പാറശാല/ലിറ്റിൽകൈറ്റ്സ്/2024-27

Schoolwiki സംരംഭത്തിൽ നിന്ന്
ഹോംഡിജിറ്റൽ
മാഗസിൻ
ഫ്രീഡം
ഫെസ്റ്റ്
2018
20
2019
21, 22
2020
23
2021
24
2022
25
2023
26
2024
27
44041-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്44041
യൂണിറ്റ് നമ്പർLK/2018/44041
അംഗങ്ങളുടെ എണ്ണം40
റവന്യൂ ജില്ലതിര‍ുവനന്തപ‍ുരം
വിദ്യാഭ്യാസ ജില്ല നെയ്യാറ്റിൻകര
ഉപജില്ല പാറശാല
ലീഡർജിയ ജോസഫ്
ഡെപ്യൂട്ടി ലീഡർആൽഫി‍ൻ ജോൺ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1സ്മിത ഡി എസ്
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2വിനോദിനി കെ എസ്
അവസാനം തിരുത്തിയത്
14-11-2024Vinodini


അഭിരുചി പരീക്ഷ

2024 ജ‌ൂൺ 15 ശനിയാഴ്‌ച 2024-27 ബാച്ചിന്റെ സെലക്ഷൻ ടെസ്റ്റ് നടത്തുകയ‌ുണ്ടായി. 120 ക‌ുട്ടികളാണ് അഭിര‌ുചി പരീക്ഷയിൽ പങ്കെട‌ുത്തത്.

ജ‌ൂൺ 24 ന് അഭിര‌ുചി പരീക്ഷയ‌ുടെ റിസൾട്ട് വന്ന‌ു. അഭിര‌ുചി പരീക്ഷ എഴ‌ുതിയ 120 ക‍ുട്ടികളിൽ 98 പേർ യോഗ്യത നേടി. 40 കുട്ടികൾ അടങ്ങ‌ുന്ന ഒര‌ു ബാച്ച് അന‌ുവദിച്ച് കിട്ട‌ുകയ‌ും ചെയ്‌ത‌ു. റിസൾട്ട് പ്രിന്റ് എട‌ുത്ത് സ്‌ക‌ൂൾ നോട്ടീസ് ബോർഡിൽ പബ്ലിഷ് ചെയ്‌ത‌ു. സെലക്ഷൻ നേടിയ ക‌ുട്ടികളെ അക്കാര്യം അറിയിക്കുകയ‌ും ചെയ്‌ത‌ു. ശേഷം മൈഗ്രേഷൻ ആവശ്യമ‌ുള്ള ക‍ുട്ടികള‌ുടെ ലിസ്റ്റ് തയ്യാറാക്കുകയ‌ും, മാസ്റ്റർ ട്രെയിനറിന് മെയിൽ ചെയ്യ‌ുകയ‌ും ചെയ്ത‌ു.

-ലിറ്റിൽകൈറ്റ്സ്
അവസാനം തിരുത്തിയത്
14-11-2024Vinodini


പ്രിലിമിനറി ക്യാമ്പ് മുന്നൊരുക്കം

2024-27 ലിറ്റിൽ കൈറ്റ്സ് ബാച്ചിന്റെ പ്രിലിമിനറി ക്യാമ്പ് 2024 ജ‌ൂലൈ 30 ന് ഹൈസ്ക്കൂൾ കമ്പ‌്യ‌ൂട്ടർ ലാബിൽ വച്ച് നടത്ത‌ുന്നതാണ്. ക്യാമ്പിന് നേത‌ൃത്വം നല്‌ക‌ുന്നത് കൈറ്റ് മാസ്റ്റർ ട്രെയിനർ ശ്രീ മോഹൻക‍ുമാർ സാറാണ്. ക്യാമ്പിലെ പ‌ുതിയ സെക്ഷനായ ലിറ്റിൽ കൈറ്റ്സിന്റെ പാരന്റ്സ് മീറ്റിംഗിൽ പങ്കെട‌ുക്കുന്നതിലേക്ക് വേണ്ടി രക്ഷകർത്താക്കൾക്കായി ക്ഷണക്കത്ത് തയ്യാറാക്കുകയ‌ും ലിറ്റിൽ കൈറ്റ്സ് ഗ്ര‌ൂപ്പിലേക്ക് ഷെയർ ചെയ്യ‌ുകയ‌ും ചെയ്‌ത‌ു.

ആദ്യയോഗം

2024-27 ലിറ്റിൽ കൈറ്റ്സ് ബാച്ചിന്റെ ആദ്യയോഗം 19/07/2024 വെള്ളിയാഴ്‍ച കമ്പ്യ‍ൂട്ടർ ലാബിൽ വച്ച് നടന്ന‌ു. യോഗത്തിൽ വച്ച് ലിറ്റിൽ കൈറ്റ്സ് ക്സാസ്സിനെ ക‌ുറിച്ച‌ും, ക്യാമ്പ‌ുകളെ ക‌ുറിച്ച‌ും 2024-27 ബാച്ചിലെ ലിറ്റിൽ കൈറ്റ്സ് ക‌ുട്ടികളെ പറഞ്ഞ് ബോധ്യപ്പെട‌ുത്തി. ത‌ുടന്ന് ലീഡറിനേയ‌ും, ഡെപ്യ‌ൂട്ടി ലീഡറിനേയ‌ും തെരഞ്ഞെട‌ുത്ത‌ു. ലീഡറായി ജിയ ജോസഫിനേയും . ഡെപ്യ‌ൂട്ടി ലീഡറായി ആൽഫി‍ൻ ജോണിനേയും തെരഞ്ഞെട‌ുത്ത‌ു.

പ്രിലിമിനറി ക്യാമ്പ്

2024-27 ലിറ്റിൽ കൈറ്റ്സ് ബാച്ചിന്റെ പ്രിലിമിനറി ക്യാമ്പ് 30/07/2024 ചൊവ്വാ‍ഴ്ച നടന്ന‌ു. കൈറ്റ് മാസ്റ്റർ ട്രെയിനർ ശ്രീ മോഹൻക‍ുമാർ സാറാണ് ക്സാസ്സിന് നേതൃത്വം നല്‌കിയത്. രാവിലെ 9.30 ന് ഹെഡ്‍മിസ്ട്രസ് ഷഹുബാനത്ത് ടീച്ച‍ർ ക്യാമ്പ് ഉദ്ഘാടനം ചെയ്ത് സംസാരിച്ച‌ു. ഗ്ര‌ൂപ്പിങ്, ക്വിസ് മത്സരം, ഗെയിം നിർമ്മാണം, ആനിമേഷൻ തയ്യാറാക്കൽ, റോബോട്ടിക്സ് .......... ഇവയൊക്കെ ക‌ുട്ടികൾ ആവേശത്തോടെയാണ് സ്വീകരിച്ചത്. ക്യാമ്പിന്റെ അവസാനത്തെ സെക്ഷനായ പാരന്റ്സ് മീറ്റിംഗിൽ 35രക്ഷകർത്താക്കൾ പങ്കെട‌ുത്ത‌ു