ഗവൺമെന്റ് വി.എച്ച്.എസ്.എസ് വിതുര/ലിറ്റിൽകൈറ്റ്സ്/2025-28
| Home | 2023 - 26 | 2024 - 27 | 2025 - 28 |
| 42059-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 42059 |
| യൂണിറ്റ് നമ്പർ | LK/2018/42059 |
| ബാച്ച് | 1 |
| അംഗങ്ങളുടെ എണ്ണം | 40 |
| റവന്യൂ ജില്ല | തിരുവനന്തപുരം |
| വിദ്യാഭ്യാസ ജില്ല | ആറ്റിങ്ങൽ |
| ഉപജില്ല | പാലോട് |
| ലീഡർ | ഗൗരിനന്ദ എസ് നായർ |
| ഡെപ്യൂട്ടി ലീഡർ | ഐശ്വര്യ എസ് ആർ |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | സജീവ് എസ് എസ് |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | ശ്രീജ എ ആർ |
| അവസാനം തിരുത്തിയത് | |
| 09-10-2025 | Gv&hssvithura |
അംഗങ്ങൾ
| ക്രമനമ്പർ | അഡ്മിഷൻ നമ്പർ | പേര് |
| 1 | 28816 | അഭികൃഷ്ണ എം |
| 2 | 29007 | അഭിലാഷ് എസ് |
| 3 | 28870 | അഭിമന്യു എസ് ജെ |
| 42059-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 42059 |
| യൂണിറ്റ് നമ്പർ | LK/2018/42059 |
| ബാച്ച് | 2 |
| അംഗങ്ങളുടെ എണ്ണം | 40 |
| റവന്യൂ ജില്ല | തിരുവനന്തപുരം |
| വിദ്യാഭ്യാസ ജില്ല | ആറ്റിങ്ങൽ |
| ഉപജില്ല | പാലോട് |
| ലീഡർ | ദിയ ഫർസാന എസ് എസ് |
| ഡെപ്യൂട്ടി ലീഡർ | ആഷിനമോൾ എസ് |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | ബിനിജ കെ |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | ഷീജ.എൽ.എസ്. |
| അവസാനം തിരുത്തിയത് | |
| 09-10-2025 | Gv&hssvithura |
അംഗങ്ങൾ
| ക്രമനമ്പർ | അഡ്മിഷൻ നമ്പർ | പേര് |
| 1 | 28902 | അഭിദേവ് എസ് |
| 2 | 28964 | അഭിമയ കൃഷ്ണ പി എസ് |
| 3 | 28980 | അഭിനന്ദ് എ |
2025-28 അധ്യയന വർഷത്തിലും നമ്മുടെ സ്കൂളിന് ലിറ്റൽ കൈറ്റ്സിന്റെ രണ്ടു ബാച്ച് അനുവദിച്ചുകിട്ടിയിട്ടുണ്ട്. രണ്ടു ബാച്ചിലുമായി ആദ്യം 80 കുട്ടികൾ ആണ് അംഗങ്ങളായിരുന്നത്. ഇത്തവണ എസ് സി, എസ് ടി, ഭിന്നശേഷി വിഭാഗത്തിൽ ഉൾപ്പെടുന്ന കുട്ടികൾക്ക് കൂടുതൽ മുൻഗണന നൽകി 6 കുട്ടികളെ കൂടി യൂണിറ്റിലേക്ക് ഉൾപ്പെടുത്തി. നിലവിൽ രണ്ടു യൂണിറ്റിലുമായി 86 കുട്ടികൾ ഉണ്ട്.
പ്രവർത്തനങ്ങൾ
റോബോട്ടിക്ക് ഫെസ്റ്റ് 2025


ഈ വർഷത്തെ റോബോട്ടിക്ക് ഫെസ്റ്റ് 29/09/2025 തിങ്കളാഴ്ച സ്കൂളിലെ ഹൈടെക്ക് ലാബിൽ നടത്തി. വെള്ളനാട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീമതി. എസ്. എൽ. കൃഷ്ണകുമാരിയാണ് പരിപാടി ഉദ്ഘാടനം ചെയ്തത്. വളരെ വിപുലമായ ഒരു പരിപാടിയാണ് ആസൂത്രണം ചെയ്തിരുന്നത്. കമ്പ്യൂട്ടർ ഹാർഡ്‌വെയർ എക്സിബിഷൻ, പലതരം റോബോട്ടിക്ക് ആശയങ്ങൾ ഉൾപ്പെട്ട പ്രവർത്തനങ്ങൾ എന്നിവ എക്സിബിഷന്റെ പ്രധാന ആകർഷകങ്ങളായിരുന്നു. കമ്പ്യൂട്ടറിനകത്തുള്ള ഭാഗങ്ങളുടെ പ്രദർശനം കുട്ടികൾക്കു പുതിയൊരു അനുഭവമായിരുന്നു. മനുഷ്യരെ കാണുമ്പോൾ നായകുരയ്ക്കുന്നത്, കൈ സെൻസ് ചെയ്തു അതിനു നേരെ തിരിയുന്ന ക്യാമറ, വാതക ചോർച്ച തിരിച്ചറിഞ്ഞു അടിക്കുന്ന അലാറം, ട്രെയിൻ വരുമ്പോൾ തനിയെ തുറക്കുന്ന റെയിൽവേ ഗേറ്റ്,വെളിച്ചത്തിന്റെ തീവ്രത തിരിച്ചറിഞ്ഞ് രാത്രിയിൽ ചീവിടിന്റെയും മറ്റും ശബ്ദവും പകലുള്ള കിളികളുടെ കലകളാരവവും, പരിസര പ്രദേശങ്ങളിൽ തീ കത്തുന്നുണ്ടെങ്കിൽ അത് തിരിച്ചറിഞ്ഞു അടിക്കുന്ന അലാറം, നവരസങ്ങൾ പൂർത്തീകരിക്കാനുള്ള ഗെയിം, എന്നിവ ഫെസ്റ്റിന്റെ പ്രധാന ആകർഷണം ആയിരുന്നു. മറ്റു സ്കൂളിലെ കുട്ടികളും ഈ ഫെസ്റ്റ് കാണാനായി എത്തിയിരുന്നു. അവരും വളരെ താൽപര്യത്തോടെയും അതിശയത്തോടെയും ആണ് പ്രദർശനത്തിൽ പങ്കെടുത്തത്.


പ്രീലിമിനറി ക്യാമ്പ്
2025-28 ബാച്ചിന്റെ പ്രീലിമിനറി ക്യാമ്പ് രണ്ടു ദിവസങ്ങളിലായാണ് നടന്നത്. ആദ്യ ബാച്ചിനു 18/09/25 നും രണ്ടാമത്തെ ബാച്ചിനു 03/10/25നും ആണ് ക്യാമ്പ് നടന്നത്. കൈറ്റ് മാസ്റ്റർ ട്രെയിനർ അഭിലാഷ്.കെ.വി. പ്രഭാകറിന്റെ നേതൃത്വത്തിൽ ആണ് രണ്ടു ബാച്ചിനും ക്ലാസുകൾ നടന്നത്. രസകരമായ പ്രവർത്തനത്തിലൂടെ കുട്ടികളെ അഞ്ച് ഗ്രൂപ്പുകളായി തിരിച്ചുകൊണ്ടാണ് ക്യാമ്പ് ആരംഭിച്ചത്. ഓരോ ഗ്രൂപ്പും ലീഡറെ തിരഞ്ഞെടുത്തതിനുശേഷം അവർക്കു നൽകിയ പ്രവർത്തനങ്ങളിൽത്തോടെ പങ്കെടുക്കുകയും സമയാധിഷ്ഠിതമായി പൂർത്തീകരിക്കുകയും ചെയ്തു. ക്യാമ്പിന്റെ പ്രവർത്തനങ്ങളിൽ നൽകിയ വീഡിയോകൾ കുട്ടികൾ ശ്രദ്ധയോടെ വീക്ഷിച്ചു. ശേഷം നടന്ന ക്വിസ് മത്സരത്തിൽ മികവാർന്ന പ്രകടനം അവർക്ക്‌അവർ കാഴ്ചവെച്ചു. അനിമേഷൻ, റോബോട്ടിക് എന്നീ മേഖലകൾ കുട്ടികൾക്ക് പുതുമയാർന്നതായിരുന്നു. പല കുട്ടികൾക്കും അതിലുള്ള തന്റെ കഴിവിനെ തിരിച്ചറിയാൻ ഈ ക്യാമ്പ് സഹായകമായയെന്ന് കുട്ടികൾ അഭിപ്രായപ്പെട്ടു. ക്യാമ്പിൽ കുട്ടികൾ ചെയ്ത പ്രവർത്തനങ്ങളുടെ റിസൾട്ട് ശേഷം നടന്ന പി.ടി.എ. മീറ്റിംഗിൽ പ്രദർശിപ്പിച്ചു.