LK Main Home LK Portal LK Help

Home2023 - 262024 - 272025 - 28
floatഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float

ഈ അധ്യയനവർഷം 2024-27 ലേക്കായി ഒരു അധികബാച്ച് കൂടി അനുവദിച്ചു കിട്ടിയിരുന്നു. 2 ബാച്ചുകളിലായി ആകെ 75  കുട്ടികൾ അംഗമായുണ്ട്.

42059-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്42059
യൂണിറ്റ് നമ്പർLK/2018/42059
ബാച്ച്1
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങൽ
ഉപജില്ല പാലോട്
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1സജീവ് എസ്സ് എസ്സ്
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2ശ്രീജ എ ആർ
അവസാനം തിരുത്തിയത്
05-10-2025Abhilashkvp
42059-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്42059
യൂണിറ്റ് നമ്പർLK/2018/42059
ബാച്ച്2
അംഗങ്ങളുടെ എണ്ണം40
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങൽ
ഉപജില്ല പാലോട്
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1ബിനിജ കെ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2ശ്രീജ സി
അവസാനം തിരുത്തിയത്
05-10-2025Abhilashkvp

ബഷീർ അനുസ്മരണദിനം.

ജ‍ൂലൈ 5, ബഷീർ അനുസ്മരണദിനത്തിൽ, ലിറ്റിൽ കൈറ്റ്സിലെ കുട്ടികൾ ബഷീറിന്റെ ബാല്യകാലസഖി,മതിലുകൾ,പാത്തുമ്മയുടെ ആട്,മുച്ചീട്ടുകളിക്കാരുടെ മകൾ, തുടങ്ങിയ നോവലുകളിലെ പ്രധാന കഥാപാത്രങ്ങളുടെ ഡിജിറ്റലൈസ്‌ഡ്‌ ദൃശ്യാവിഷ്‌കരണം നടത്തിക്കൊണ്ട് ഈ വർഷത്തെ പ്രവർത്തനങ്ങൾക്ക് തുടക്കം ക‍ുറിച്ച‍ു.

ചാന്ദ്രദിനം

ചാന്ദ്രദിനവുമായി ബന്ധപ്പെട്ടു ഡിജിറ്റൽ സ്‍കൈ പ്രദർശനം നടത്തി. ചന്ദ്രദിനത്തിന്റെ പ്രത്യേകതകളും ചാന്ദ്രദൗത്യങ്ങളും ബഹിരാകാശദൗത്യങ്ങളും എല്ലാം ഉൾക്കൊഉൾക്കൊള്ളുന്ന ചിത്രങ്ങളുടെയും വിഡിയോകളുടെയും പ്രദർശനം നടത്തി. ഒപ്പം, പരിസരത്തെ യൂ.പി. സ്‍കൂളിലെ കുട്ടികൾക്കും അതിന്റെ പ്രയോജനം കിട്ടത്തക്കവിധത്തിൽ പ്രദർശനത്തിൽ അവരെയും കൂടി പങ്കെടുപ്പിക്കുകയും ലിറ്റിൽ കൈറ്റ്സിലെ കുട്ടികൾ അവർക്ക് ക്ലാസ് എടുത്തുകൊടുക്കുകയും ചെയ്തു.

സ്‍ക‍ൂൾ ക്യാമ്പ്

 

ലിറ്റിൽ കൈറ്റ്സ് സ്കൂൾ ക്യാമ്പിന് തുടക്കം കുറിച്ചു.


മികവുത്സവം - റോബോട്ടിക് ഫെസ്റ്റ്

 
റോബോട്ടിക് ഫെസ്റ്റ്

മികവ‍ുത്സവത്തിന്റെ ഭാഗമായുള്ള റോബോട്ടിക് ഫെസ്റ്റ്, ക‍ുട്ടികളുടെ പൂർണപങ്കാളിത്തത്തോടെ 2025 ഫെബ്രുവരി 21ന് വളരെ ഭംഗിയായിത്തന്നെ നടത്താൻ സാധിച്ചു. ബഹുമാനപെട്ട എച്ച്. എം. ശ്രീമതി സിന്ധുദേവി ടീച്ചർ ഉദ്‌ഘാടനം ചെയ്ത ഈ പരിപാടിയിൽ, ഐഡി കാർഡ് സ്കാൻ ചെയ്യുമ്പോൾ ഓപ്പൺ ആക‍ുന്ന സ്‍കൂൾ ഗേറ്റ്, ക്ലാസ് ടൈമിൽ അധ്യാപകർ കൃത്യമായി ക്ലാസ്സിൽ എത്തിയില്ലെങ്കിൽ അവരുടെ അഭാവത്തിൽ അലാം മുഴക്കി പ്രധ്യാനഅധ്യാപികയ്ക്ക് അറിയിപ്പ് നൽകുന്ന റോബോട്ടിക് മെഷീൻ, തുടങ്ങി ക്ലാസുകളിൽ കുട്ടികൾ പഠിച്ച സിസിടിവി ക്യാമറ, ട്രാഫിക് സിഗ്നൽ മുതലായ റോബോട്ടിക് പ്രോഗ്രാമുകളും വിവിധങ്ങളായ സ്ക്രാച്ച് വീഡിയോ ഗെയിമുകളും കുട്ടികൾ തയ്യാറാക്കി പ്രദർശിപ്പിച്ചു.