ഗവൺമെന്റ് എച്ച്.എസ്.എസ് നെയ്യാറ്റിൻകര/ലിറ്റിൽകൈറ്റ്സ്/2025-28
| Home | 2023 - 26 | 2024 - 27 | 2025 - 28 |
| 44035-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 44035 |
| യൂണിറ്റ് നമ്പർ | LK/2018/44035 |
| അംഗങ്ങളുടെ എണ്ണം | 30 |
| റവന്യൂ ജില്ല | തിരുവനന്തപുരം |
| വിദ്യാഭ്യാസ ജില്ല | നെയ്യാറ്റിൻകര |
| ഉപജില്ല | നെയ്യാറ്റിൻകര |
| ലീഡർ | റ്റെറിൻ ആർ പി |
| ഡെപ്യൂട്ടി ലീഡർ | ഭദ്ര എ ആർ |
| കൈറ്റ് മെന്റർ 1 | ഷൈലജ സി ഒ |
| കൈറ്റ് മെന്റർ 2 | ഷേഖ ഷൈൻ ബി ആർ |
| അവസാനം തിരുത്തിയത് | |
| 11-11-2025 | 44035 |
അംഗങ്ങൾ
കൈറ്റ് മെന്റർമാർ
അംഗങ്ങളുടെ വിവര പട്ടിക
പ്രവർത്തനങ്ങൾ
പഠനത്തിൽ ശ്രദ്ധിക്കാം
ഐടി മേള 2025
2025 നെയ്യാറ്റിൻകര സബ്ജില്ലാ ഐ.ടി മേളയിൽ നമ്മുടെ സ്കൂൾ ഓവറോൾ സെക്കൻഡ് കരസ്ഥമാക്കി. മലയാളം ടൈപ്പിങ്ങിൽ റോഷിത്ത് എസ് സുനിൽ ഒന്നാം സ്ഥാനത്ത് എത്തി.വെബ് പേജ് ഡിസൈനിംഗിൽ ജിതേന്ദ്രനാഥ് രണ്ടാംസ്ഥാനത്തെത്തി. പ്രോഗ്രാമിംഗിൽ റ്റെറിൻ ആർ പി രണ്ടാം സ്ഥാനത്തും ഐടി ക്വിസിൽ ഒന്നാം സ്ഥാനത്തും എത്തി. പങ്കെടുത്ത എല്ലാവരും 'എ' ഗ്രേഡ് നേടി. നെയ്യാറ്റിൻകര സബ്ജില്ലയിൽ മിന്നും വിജയം നേടാൻ നമുക്ക് കഴിഞ്ഞു. പങ്കെടുത്ത കുട്ടികളിൽ ഒരാൾ ഒഴികെ എല്ലാവരും ലിറ്റിൽകൈറ്റ്സ് അംഗങ്ങളാണ്.

ഐ ടി മേളയിൽ തിരുവനന്തപുരം ജില്ലയിൽ ഒന്നാമത് തിരുവനന്തപുരം ജില്ലാ ഐടി മേളയിൽ ഏറ്റവും കൂടുതൽ പോയിൻ്റ് നമ്മുടെ സ്കൂൾ നേടി.
സംസ്ഥാന തലത്തിലും നമ്മൾ
പാലക്കാട് നടന്ന സംസ്ഥാന ഐ ടി മേളയിൽ നമ്മുടെ മുൻ ലിറ്റിൽകൈറ്റ്സ് അംഗമായ അഭിജിത്ത് എ.ജെ അനിമേഷൻ വിഭാഗത്തിൽ രണ്ടാം സ്ഥാനത്തെത്തി.
യൂണിഫോം 2025
2025-28 ബാച്ചിലെ എല്ലാ കുട്ടികൾക്കും യൂണിഫോം നൽകി.
പ്രിലിമിനറി ക്യാമ്പ് 2025
അഭിരുചിപരീക്ഷ 2025
2025-28 ബാച്ചിലേക്ക് ഉള്ള കുട്ടികളെ തിരഞ്ഞെടുക്കുന്നതിനായുള്ള അഭിരുചി പരീക്ഷ 25/6/2025ന് നടത്തി . കുട്ടികൾ വളരെ താല്പര്യത്തോടെ കൂടിയും ഉത്സാഹത്തോടുകൂടി യും ആണ് പരീക്ഷയിൽ പങ്കെടുത്തത്. കുട്ടികൾക്ക് വേണ്ട നിർദ്ദേശങ്ങൾ കൈറ്റ് മിസ്ട്രസ് മാരായ ശൈലജ ടീച്ചറും ശേഖ ടീച്ചറും നൽകി. അതോടൊപ്പം തന്നെ മാസ്റ്റർ ട്രെയിനർ ആയ സതീഷ് സാറും അഭിരുചി പരീക്ഷ നടത്തുന്നതിനായുള്ള നിർദ്ദേശം ലിറ്റിൽ പുതിയ ബാച്ചിലെ ഈ പുതിയ തുടക്കം ഒരു വൻ വിജയമായി തന്നെ മാറി. 25ലധികം കുട്ടികൾ പരീക്ഷ ചെയ്യുന്നതിനായി എത്തി.