ഗവൺമെന്റ് എച്ച്.എസ്.എസ് നെയ്യാറ്റിൻകര/ലിറ്റിൽകൈറ്റ്സ്/2024-27

Schoolwiki സംരംഭത്തിൽ നിന്ന്

LK Main Home LK Portal LK Help

Home2023 - 262024 - 272025 - 28
floatഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float
44035-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്44035
യൂണിറ്റ് നമ്പർLK/2018/44035
അംഗങ്ങളുടെ എണ്ണം30
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല നെയ്യാറ്റിൻകര
ഉപജില്ല നെയ്യാറ്റിൻകര
ലീഡർആദർശ് എസ് എസ്
ഡെപ്യൂട്ടി ലീഡർനിരഞ്ജന എസ് അനീഷ്
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1ശേഖ മോഹൻ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2ഷൈലജ സി ഒ
അവസാനം തിരുത്തിയത്
25-11-202544035


ലിറ്റിൽ കൈറ്റ്സ് ക്യാമ്പ്

ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂൾ നെയ്യാറ്റിൻകര, 2024-27 ബാച്ച് ലിറ്റിൽ കൈറ്റ്‌സിന്റെ ഏകദിന ക്യാമ്പ് 2025 മെയ് മാസം 31 ആം തീയതി  ഐടി ലാബിൽ വച്ച് നടക്കുകയുണ്ടായി ഈശ്വര പ്രാർത്ഥനയോടെ ആരംഭിച്ചു ലിറ്റിൽ കൈറ്റ്സ് അംഗമായ  ആദർശ് സ്വാഗതം സ്വാഗതം ആശംസിച്ചു. പിടിഎ പ്രസിഡന്റ്  ശ്രീ സാബു വി, സ്കൂൾ H.M ശ്രീ ജ്യോതിഷ്, സ്റ്റാഫ് സെക്രട്ടറി മഹേഷ് എന്നിവർ ആശംസകൾ അറിയിച്ചു. പിടിഎ പ്രസിഡന്റ് ഈ വർഷത്തെ 2024-25 വർഷത്തെ ഡിജിറ്റൽ മാഗസിൻ 'മിഴി' പ്രകാശനം ചെയ്തു ഡിജിറ്റൽ മാഗസിൻ ചീഫ് എഡിറ്ററും ലിറ്റിൽ കൈറ്റ് വിവിധ പ്രവർത്തനങ്ങൾ ഏറ്റെടുത്തു നടത്തുന്ന ലിറ്റിൽ കൈറ്റ്സ് അംഗമായ റോഷിത്. എസ്. സുനിലിന് ഹെഡ്മാസ്റ്റർ ഉപകാരം നൽകി ആദരിച്ചു, നിരഞ്ജന എസ് അനീഷ് നന്ദി പറഞ്ഞു. രാവിലത്തെ സെക്ഷനിൽ സോഷ്യൽ മീഡിയ റീലുകൾ പരിചയപ്പെടുത്തി. തുടർന്ന് കുട്ടികളെ നാല് ഗ്രൂപ്പുകളായി തിരിച്ച് റീലുകൾ നിർമ്മിക്കുവാൻ വേണ്ട നിർദ്ദേശം നൽകി. ഓരോ ഗ്രൂപ്പും വ്യത്യസ്തങ്ങളായ റീൽസ് നിർമ്മിച്ചു.കുട്ടികൾ റിയൽ സുകൾ അവതരിപ്പിച്ചതിനു ശേഷം അതിന്റെ നിർണായക ഘട്ടങ്ങളെ കുറിച്ച് ക്ലാസ്സെടുത്തു. ഉച്ചയ്ക്ക് കുട്ടികൾക്ക് ഊണും  ചിക്കൻ കറിയും നൽകി. ഉച്ചയ്ക്കുശേഷം കേഡൻ-ലൈവ് സോഫ്റ്റ്‌വെയറിൽ വീഡിയോ എഡിറ്റിംഗ് പഠിപ്പിച്ചു. നാലുമണിക്ക് ക്ലാസ് അവസാനിച്ചു. റിസോഴ്സ് പേഴ്സണായ കമുകിൻ ഗേൾസ് സ്കൂളിലെ പ്രിവിത ടീച്ചർ എത്തി. ലിറ്റിൽ കൈറ്റ്സ് മിസ്ട്രസുമാരായ ശൈലജ ടീച്ചർ, ശേഖ ടീച്ചർ, എല്ലാ സഹായവും നൽകി കൂടെയുണ്ടായിരുന്നു. ഇന്നത്തെ ക്യാമ്പ് കുട്ടികൾക്ക് വളരെയധികം പ്രയോജനപ്പെട്ടു. പ്രവർത്തനാധിഷ്ഠത മായിരുന്നതിനാൽ കുട്ടികൾ വളരെ ഉത്സാഹത്തോടെ ആയിരുന്നു, 30 കുട്ടികൾ ക്യാമ്പിൽ പങ്കെടുത്തു.

ലിറ്റിൽ കൈറ്റ്സ് യൂണിഫോം 2024

2024-2027 ബാച്ചിലെ 30 കുട്ടികൾക്കും പുതിയ യൂണിഫോം വിതരണം ചെയ്തു.കുട്ടികൾക്ക് വലിയ സന്തോഷമായി.യൂണിഫോമിൽ ക്ലാസിൽ വരാനും ഡ്യൂട്ടികൾ ചെയ്യാനും കുട്ടികൾക്ക് വലിയ ഉത്സാഹമാണ്.രക്ഷാകർത്താക്കളുടെ സഹായത്തോടെയാണ് യൂണിഫോം സംഘടിപ്പിച്ചത്.

സ്‍ക‍ൂൾതല ക്യാമ്പ് 2025

ഏകജാലകം ഹെൽപ്പ് ‍ഡെസ്ക് ലിറ്റിൽ കൈറ്റ്സ്


2025 ലെ ഹയർ സെക്കന്റെറി പ്രവേശനത്തിനുള്ള ഏകജാലകം ഹെൽപ്പ് ‍ഡെസ്ക് ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ നേതൃത്വത്തിൽ പ്രവർത്തിച്ചു. ഇതിലൂടെ സാധാരണക്കാരായ നമ്മുടെ കുട്ടികൾക്ക് സൗജന്യമായി അപേക്ഷ സമർപ്പിക്കാൻ കഴി‍‍ഞ്ഞു.

സ്കൂളിൽ ലിറ്റിൽ കൈസിന്റെ ഭാഗമായി ഡിജിറ്റൽ അച്ചടക്കത്തെ പറ്റി ക്ലാസ് എടുത്തു

10/6/2025-ൽ സ്കൂളിൽ ലിറ്റിൽ കൈസിന്റെ ഭാഗമായി ഡിജിറ്റൽ അച്ചടക്കം എന്ന വിഷയത്തെപ്പറ്റി ഒരു ക്ലാസ് എടുക്കുകയുണ്ടായി.2023-2026 ലേയും 2024-2027 ബാച്ചിലെയും വിദ്യാർത്ഥികൾ ചേർന്നാണ് ഈ ക്ലാസ് എടുത്തത്. രാവിലെ തന്നെ കൈറ്റ് മിസ്ട്രസ് മാരുടെ പ്രത്യേക ക്ലാസുകൾ ഈ വിഷയത്തെപ്പറ്റി കുട്ടികൾക്ക് നൽകി. അത് പാലിച്ചുകൊണ്ടാണ് വിദ്യാർഥികൾ ക്ലാസ് എടുത്തത്. സ്കൂളിലെ യുപി സെക്ഷനിലും ഹൈസ്കൂൾ സെക്ഷനിലും രാവിലെയും ഉച്ചയ്ക്കും എന്നിങ്ങനെ രണ്ടു ബാച്ചുകൾ ആയി തിരിഞ്ഞ് ക്ലാസ് എടുത്തു. കുട്ടികൾക്ക് വളരെയധികം പ്രയോജനകരമായ ഒരു വിഷയം തന്നെയാണ് ഡിജിറ്റൽ അച്ചടക്കം എന്നത്. ഡിജിറ്റൽ അച്ചടക്കം എന്ന വിഷയത്തെപ്പറ്റി ലിറ്റിൽ കൈറ്റ്സിലെ വിദ്യാർത്ഥികൾ തങ്ങളുടെ കൂട്ടുകാർക്കായി വളരെ നല്ലൊരു അവബോധം തന്നെയാണ് നൽകിയത്. തങ്ങളുടെ കൂട്ടുകാർ തങ്ങൾ തന്നെ ക്ലാസ്സ് എടുക്കുമ്പോൾ അവരുടെ ഭാഷയിൽ വിദ്യാർത്ഥികൾക്ക് അത് മനസ്സിലാക്കുവാനും പ്രയോജനപ്പെടുത്തുവാനും സാധിച്ചു. ഉച്ചയ്ക്ക് 2:30 തോടുകൂടി ക്ലാസ് സെക്ഷൻ അവസാനിപ്പിച്ചു


സ്കൂളിൽ ശിശുദിനം ആഘോഷിച്ചു

കുട്ടികളുടെ പ്രിയപ്പെട്ട ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രിയായിരുന്ന ശ്രീ ജവഹർലാൽ നെഹ്റുവിന്റെ 136 ആമത്തെ ജന്മദിനം അതായത് ശിശുദിനം നമ്മുടെ സ്കൂളിൽ ആചരിക്കുകയുണ്ടായി. ശിശുദിനത്തോടനുബന്ധിച്ച് പ്രത്യേക അസംബ്ലി കണ്ടക്ട് ചെയ്യുകയുണ്ടായി. അസംബ്ലിയിൽ പ്രധാന അതിഥിയായി കുട്ടികളുടെ പ്രധാനമന്ത്രിയായ ഭദ്ര എ ആർ മുഖ്യ അതിഥിയായി എത്തുകയും കുട്ടികളുടെ പ്രധാനമന്ത്രിയായ ഭദ്ര എ ആറിനെ എസ്പിസി ക്യാഡറ്റുകളുടെ പ്രത്യേക പരേഡോടുകൂടിയാണ് അസംബ്ലി വേദിയിലേക്ക് സ്വാഗതം ചെയ്തത്.അതോടൊപ്പം തന്നെ അതിഥിയെ പരിചയപ്പെടുത്തുന്നതിനായി അനാമിക അതുപോലെതന്നെ വേദിയിൽ ആഗതരായിരിക്കുന്ന എല്ലാ വിശിഷ്ടാതിഥികൾക്കും ആദർശ് എസ്സ് എസ്സ് ആശംസകൾ അർപ്പിക്കുകയും ചെയ്തു. അതോടൊപ്പം തന്നെ ശിശുദിനത്തോടനുബന്ധിച്ച് കുട്ടികളുടെ നൃത്തം ശിശുദിന ഗാനം ശിശുദിന കവിതകൾ ശിശുദിന കഥകൾ എന്നിങ്ങനെ പല രീതിയിലുള്ള കലാപ്രവർത്തികൾ അരങ്ങേറുകയും ചെയ്തു. അതോടൊപ്പം തന്നെ ബഹുമാനപ്പെട്ട എച്ച്. എം. ശ്രീ ജ്യോതിഷ് സാർ ഏതാനും വാക്കുകൾ സംസാരിക്കുകയും ചെയ്തു. അന്നത്തെ അസംബ്ലി വളരെ നല്ല രീതിയിൽ കുട്ടികളുടെ വളരെ നല്ല രീതിയിലുള്ള സഹകരണ തോടുകൂടിയും വളരെ നല്ല രീതിയിൽ തന്നെ അവസാനിച്ചു.ഇത് കുട്ടികളിൽ വളരെ നല്ലൊരു അനുഭൂതി വളർത്തുകയും ശിശുദിനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് വളരെ നല്ല രീതിയിൽ അവർക്ക് അറിയുവാനും സാധിച്ചു.