ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ 25-28 ബാച്ചിലേക്ക് അംഗത്വം നേടുന്നതിനായി അഭിരുചി പരീക്ഷ നടത്തി. ജൂൺ 25 ന് നടന്ന അഭിരുചി പരീക്ഷയിൽ എട്ടാം ക്ലാസിൽ നിന്നുള്ള 37 വിദ്യാർത്ഥികളാണ് പങ്കെടുത്തത്. ഇവരിൽനിന്ന് 20 വിദ്യാർഥികളാണ് പുതിയ ബാച്ചിന്റെ അന്തിമ റാങ്ക് ലിസ്റ്റിൽ ഇടം പിടിച്ചത്. അടുത്ത ദിവസം പുതിയ അംഗങ്ങളെ വിളിച്ചു ചേർത്ത് യോഗം ചേരുകയുണ്ടായി. പ്രധാനാദ്യാപിക ഷൈനി ആന്റോ, പിടിഎ പ്രസിഡന്റ് നവാസ് പടുവിങ്ങൽ , കൈറ്റ് മാസ്റ്റർ അരുൺ പീറ്റർ, കൈറ്റ് മിസ്‌ട്രെസ് ചിത്ര കെ എസ് എന്നിവർ യോഗത്തിൽ സംബന്ധിച്ചു.
അഭിരുചി പരീക്ഷ
പ്രിലിമിനറി ക്യാമ്പ്
2025-28 ബാച്ചിന്റെ പ്രിലിമിനറി ക്യാമ്പ് സെപ്റ്റംബർ ഇരുപത്തിയാറാം തീയതി കൈറ്റിലെ മാസ്റ്റർ ട്രെയിനറായ വിജുമോൻ സാറിന്റെ നേതൃത്വത്തിൽ നടന്നു. പ്രധാനാദ്യാപിക ഷൈനി ആന്റോ ക്യാമ്പ് ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിച്ചു.ലിറ്റിൽ കൈറ്റ്സ് യൂണിറ്റിൽ നടക്കുന്ന പ്രവർത്തനങ്ങളെ കുറിച്ച് കുട്ടികൾക്ക് ധാരണ ലഭിച്ചു. വിവിധ സോഫ്റ്റ്‌വെയറുകളെ പരിചയപ്പെടുത്തി. പ്രവർത്തനങ്ങളിൽ കുട്ടികളെല്ലാവരും താല്പര്യപൂർവ്വം പങ്കെടുത്തു. ക്യാമ്പിന്റെ അവസാനം രക്ഷാകർതൃയോഗം നടന്നു. ഭൂരിഭാഗം രക്ഷാകർത്താക്കളും യോഗത്തിൽ പങ്കെടുക്കുകയും,ലിറ്റിൽ കൈറ്റ്സിനെ കുറിച്ച് കൂടുതൽ അറിവുകൾ മാസ്റ്റർ ട്രെയിറിൽ നിന്നും മനസിലാക്കുകയും ചെയ്തു. ലിറ്റിൽ കൈറ്റ്സ് ലീഡർ മാസ്റ്റർ ട്രെയിനർക്കും, രക്ഷാകർത്താക്കൾക്കും,ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്കുള്ള നന്ദി അറിയിച്ചു സംസാരിച്ചു. നാലു മണിയോടെ ക്യാമ്പ് അവസാനിച്ചു.