ലിറ്റിൽ കൈറ്റ്സ് 24-27 ബാച്ചിലേക്കുള്ള അഭിരുചി പരീക്ഷ 15/6/24 ശനിയാഴ്ച രാവിലെ 10 മണിക്ക് സ്കൂൾ കമ്പ്യൂട്ടർ ലാബിൽ വച്ച് നടന്നു. ഒരു സെർവർ കമ്പ്യൂട്ടറിലും 20 ക്ലൈന്റ് കമ്പ്യൂട്ടറുകളിലുമായാണ് പരീക്ഷ നടന്നത്. അഭിരുചി പരീക്ഷയിൽ ലോജിക്കൽ - ഗണിതം, പ്രോഗ്രാമിംഗ് ; 5, 6, 7 ക്ലാസുകളിലെ ഐടി പാഠപുസ്തകം, ഐടി മേഖലയിലെ പൊതുവിജ്ഞാനം എന്നീ നാല് വിഭാഗങ്ങളിൽ നിന്നുള്ള ചോദ്യങ്ങളാണ് ഉണ്ടായത്. ഒരു വിദ്യാർത്ഥിക്ക് ലോജിക്കൽ - ഗണിതം വിഭാഗത്തിൽനിന്ന് ആറും പ്രോഗ്രാമിംഗ് വിഭാഗത്തിൽനിന്ന് നാലും ഐടി പാഠപുസ്തകം ഐടി മേഖലയിലെ പൊതുവിജ്ഞാനം എന്നിവയിൽ നിന്ന് 5 വീതവും ചോദ്യങ്ങളാണ് ലഭിച്ചത്. രജിസ്റ്റർ ചെയ്ത 51 കുട്ടികളിൽ 41 കുട്ടികൾ പരീക്ഷ ചെയ്തു. പൂർണ്ണമായും സോഫ്റ്റ് വെയർ ഉപയോഗിച്ച് ചെയ്ത പരീക്ഷ അരമണിക്കൂർ ആണ് ഉണ്ടായത്. ഓരോ കുട്ടിക്കും 20 ചോദ്യങ്ങൾ വീതമാണ് ലഭിച്ചത്. ഈ പരീക്ഷയുടെ മൂല്യനിർണ്ണയം കൈറ്റ് ആണ് നടത്തുന്നത്. 25% മാർക്ക് നേടുന്ന എല്ലാ കുട്ടികളേയും ലിറ്റിൽ കൈറ്റ്സിലേക്ക് തിരഞ്ഞെടുക്കപ്പെടും. അംഗങ്ങളാക്കുന്ന കുട്ടികൾക്ക് കമ്പ്യൂട്ടർ അടിസ്ഥാനമായ നൂതന മേഖലകളിൽ പരിശീലനങ്ങൾ ലഭിക്കും.
ലിറ്റിൽ കൈറ്റ്സ് അഭിരുചി പരീക്ഷ
കൈറ്റ്സ് പരീക്ഷയിൽ ലിറ്റിൽ മികച്ച വിജയം
ലിറ്റിൽ കൈറ്റ്സ് പരീക്ഷയിൽ കെ.കെ.ടി.എം. ജി.ജി.എച്ച്.എസ്സ് സ്കൂളിന് ഉജ്വലവിജയം. 2024 - 27 ബാച്ചിലേക്ക് കുട്ടികളെ തെരഞ്ഞെടുക്കുന്നതിനാണ് പരീക്ഷ നടന്നത്. ഓൺലൈൻ പരീക്ഷയിൽ 41 കുട്ടികൾ പരീക്ഷ എഴുതിയിരുന്നു. അതിൽ നിന്ന് 40 പേരാണ് തെരഞ്ഞെടുക്കപ്പെട്ടത്. പരീക്ഷയിൽ 25 ശതമാനം മാർക്ക് നേടിയ കുട്ടികൾക്കാണ് അംഗത്വം ലഭിച്ചത്. പുതിയ ബാച്ചി ലേക്ക് തെരഞ്ഞെടുക്കപ്പെട്ടവരെ പ്രധാന അദ്ധ്യാപിക ഷൈനി ജോസ്, അദ്ധ്യാപകരായ അരുൺ് പീറ്റർ, കെ.എസ്. ചിത്ര എന്നിവർ അഭിനന്ദിച്ചു.