കെ കെ ടി എം ജി ജി എച്ച് എസ് എസ് കൊടുങ്ങല്ലൂർ/ലിറ്റിൽകൈറ്റ്സ്/2022-25

Schoolwiki സംരംഭത്തിൽ നിന്ന്
ഹോംഡിജിറ്റൽ
മാഗസിൻ
ഫ്രീഡം
ഫെസ്റ്റ്
2018
20
2019
21, 22
2020
23
2021
24
2022
25
2023
26
2024
27

ലിറ്റിൽ കൈറ്റ്സ് 2022-25

ക്രമനമ്പർ അഡ്മിഷൻ നമ്പർ വിദ്യാർത്ഥിയുടെ പേര് ചിത്രം ക്ളാസ്സ്
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24
25
26
27
28
29
30
31
32
33
34
35
36
37

കലോത്സവ വേദിയിൽ ക്യാമറയുമായി

നവംബർ 15 മുതൽ 18 വരെ തിയതി കളിലായി അഴീക്കോട് സീതി സാഹിബ് മെമ്മോറിയൽ ഹയർ സെക്കന്ററി സ്കൂളിൽ വച്ച് നടന്ന കൊടുങ്ങല്ലൂർ ഉപജില്ല കലോത്സവത്തിൽ വേദിയിലെ ക്യാമറ ചലിപ്പിച്ചത് കുഞ്ഞിക്കുട്ടി തമ്പുരാട്ടി മെമ്മോറിയൽ ഗവൺമെൻറ് ഗേൾസ് സ്കൂളിലെ വിദ്യാർത്ഥിനികളാണ്. മത്സരവേദികളിൽ പരിപാടികൾ വിഡിയോ റെക്കോർഡ് ചെയ്യണം എന്ന എ ഇ ഒയുടെ നിർദ്ദേശം അനുസരിച്ചാണ് 9 ബി ക്ലാസിലെ മാൻവി, ദയനന്ദ എന്നീ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ മൂന്നാം നമ്പർ വേദിയിലെ പരിപാടികൾ റെക്കോർഡ് ചെയ്തത്. ആവശ്യമായ നിർദ്ദേശങ്ങളുമായി ലിറ്റിൽ കൈറ്റ്സ് ചാർജ് വഹിക്കുന്ന അധ്യാപകരായ അരുൺ പീറ്റർ, പി പി മണി എന്നിവർ മുഴുവൻ സമയവും കുട്ടികളോടൊപ്പം ഉണ്ടായിരുന്നു. തികച്ചും വ്യത്യസ്തമായ ഒരു അനുഭവമായിരുന്നുവെന്നും പ്രത്യേക പരിഗണനയോടെ കലാമേളയുടെ ഭാഗമാകാൻ കഴിഞ്ഞതിൽ അഭിമാനം തോന്നുന്നുവെന്നും കുട്ടികൾ പറഞ്ഞു. ലാപ്‍ടോപ്പും വെബ്ക്യാമറയും ട്രൈപോഡും ഉപയോഗിച്ചാണ് പരിപാടികൾ റെക്കോർഡ് ചെയ്തത്.

റേഡിയോ പോ‍ഡ്കാസ്റ്റ് ആരംഭിച്ചു

കുഞ്ഞിക്കുട്ടി തമ്പുരാട്ടി ഗവൺമെൻറ് ഗേൾസ് സ്കൂളിന്റെ പുതിയ ഓൺലൈൻ സംരംഭമായ റേഡിയോ പോ‍ഡ്കാസ്റ്റ് ആരംഭിച്ചു. റേഡിയോ ഗേൾസ് എന്ന പേരിൽ ആരംഭിച്ച ഈ പോ‍ഡ്കാസ്റ്റ് നടത്തുന്നത് കുട്ടികളാണ്. സാങ്കേതിക സഹായത്തിനും മറ്റുമായി ലിറ്റിൽ കൈറ്റ്സ്, മീഡിയ ക്ലബ് അംഗങ്ങൾ എന്നിവരുടെ സഹായം കൂടി പോ‍ഡ്കാസ്റ്റിന് ലഭിക്കുന്നു. കുട്ടികളുടെ കലാപരമായ കഴിവുകൾ കണ്ടെത്തുന്നതിനും കൂടുത ൽ അവസരങ്ങൾ നൽകി അവരെ പ്രോത്സാഹിപ്പിക്കുന്നതിനും വേണ്ടി യാണ് ഈ പുതിയ സംരംഭം ആരംഭിച്ചത്. സ്പോർട്ടിഫൈ പ്ലാറ്റ് ഫോമിൽ ആരംഭിച്ച പോ‍ഡ്കാസ്റ്റിൽ എല്ലാ തിങ്കളാഴ്ചയും ഉച്ചയ്ക്ക് ഒരു മണിക്കാണ് പ്രോഗ്രാം ലഭ്യമാകുന്നത്. നേരത്തെ തയ്യാറാക്കിയ പരിപാടി കൾ മണ്ടേ ലഞ്ച് വിത്ത് ഗേൾസ് എന്ന പേരിലാണ് സംപ്രേക്ഷണം ചെയ്യുന്നത്. കൂടാതെ സ്കൂൾ ഉച്ചഭാ ഷിണിയിലൂടെ കേൾപ്പിക്കുകയും ചെയ്യുന്നു. ഉച്ചഭക്ഷണ ഇടവേളകളിൽ പരിപാടികൾ ആസ്വദിക്കുവാൻ കുട്ടികൾക്ക് സാധിക്കുന്നു. റേഡിയോ ഗേൾസിനെ കുറിച്ച് കുട്ടികളിൽ നിന്നും രക്ഷിതാക്കളിൽ നിന്നും മികച്ച പ്രതികരണമാണ് ലഭിക്കുന്നത് എന്ന് പോ‍ഡ്കാസ്റ്റ് കോർഡിനേറ്റർ അരുൺ പീറ്റർ പറഞ്ഞു.

ലിറ്റിൽ കൈറ്റ്സ് പരീക്ഷയിൽ ഉജ്ജ്വല വിജയം

ലിറ്റിൽ കൈറ്റ്സ് പരീക്ഷയിൽ കെ കെ ടി എം ജി ജി എച്ച് എസ് സ്കൂൾ ഉജ്ജ്വല വിജയം കരസ്ഥമാക്കി. 2022 - 25 ബാച്ചിലേക്ക് കുട്ടികളെ തെരഞ്ഞെടുക്കുന്നതിനാണ് പരീക്ഷ നടന്നത്. ജൂലൈ 2 ന് നടന്ന ഓൺലൈൻ പരീക്ഷയിൽ 57 കുട്ടികൾ പരീക്ഷ എഴുതിയിരുന്നു. അതിൽ നിന്ന് 40 പേരാണ് തെരഞ്ഞെടുക്കപ്പെട്ടത്. പരീക്ഷയിൽ 25% മാർക്ക് നേടിയ കുട്ടികൾക്കാണ് അംഗത്വം ലഭിച്ചത്. പുതിയ ബാച്ചിലേക്ക് തെരഞ്ഞെടുക്കപ്പെട്ടവരെ പ്രധാന അധ്യാപിക പി സ്മിത, അധ്യാപകരായ പി പി മണി, കെ എസ് റസീന എന്നിവർ അഭിനന്ദിച്ചു.

ലിറ്റിൽ കൈറ്റ്സ് പരീക്ഷയിൽ ഉജ്ജ്വല വിജയം