കാലിക്കറ്റ് ഗേൾസ് വൊക്കേഷണൽ ആന്റ് എച്ച്. എസ്സ്. എസ്സ്./ലിറ്റിൽകൈറ്റ്സ്/2025-28
| സ്കൂൾ | സൗകര്യം | പ്രവർത്തനം | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | വി.എച്ച്.എസ് | ചരിത്രം | അംഗീകാരം |
| Home | 2023 - 26 | 2024 - 27 | 2025 - 28 |
| 17092-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 17092 |
| യൂണിറ്റ് നമ്പർ | LK/2018/17092 |
| അംഗങ്ങളുടെ എണ്ണം | 40 |
| റവന്യൂ ജില്ല | കോഴിക്കോട് |
| വിദ്യാഭ്യാസ ജില്ല | കോഴിക്കോട് |
| ഉപജില്ല | കോഴിക്കോട് സിറ്റി |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | ഹസ്ന. സി.കെ |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | ജിൻഷ. കെ.പി |
| അവസാനം തിരുത്തിയത് | |
| 07-11-2025 | Hasna123 |
ലിറ്റിൽ കൈറ്റ്സ് സ്ക്കൂൾതല ഭരണ നിർവ്വഹണ സമിതി
2025-2 ബാച്ച് ലിറ്റിൽകൈറ്റുകൾ
| ക്രമനമ്പർ | അഡ്മിഷൻ നമ്പർ | അംഗത്തിന്റെ പേര് |
|---|---|---|
| 1 | 19389 | ആമിന മൻഹ സി വി |
| 2 | 19669 | അയ മറിയം കെ |
| 3 | 19673 | ആയിഷ മെഹ്റിൻ സി പി |
| 4 | 19643 | ആയിഷ ഹയ ഡി |
| 5 | 19420 | ആയിഷ റസ്വ പി പി |
| 6 | 20102 | ആയിഷ സഹവ വി പി |
| 7 | 20746 | ഫൈഹ മെഹ്റിൻ ടി പി |
| 8 | 19568 | ഫാത്തിമ അസ്ഫിയ സി |
| 9 | 19567 | ഫാത്തിമ അസമിയ സി |
| 10 | 19419 | ഫാത്തിമ ഡാനിയ ടി ടി |
| 11 | 19530 | ഫാത്തിമ ഫഹദ് |
| 12 | 19416 | ഫാത്തിമ ഫാത്തിഹ കെ എം |
| 13 | 19622 | ഫാത്തിമ ഹന്ന കെ |
| 14 | 19726 | ഫാത്തിമ ഇസ്മത് |
| 15 | 19459 | ഫാത്തിമ ജഫ്ന എ ടി |
| 16 | 19396 | ഫാത്തിമ നിയ എൻ വി |
| 17 | 20703 | ഫാത്തിമ നുത യൂ |
| 18 | 19479 | ഫാത്തിമ റിയ എ |
| 19 | 19423 | ഫാത്തിമ ഷൈഹ കെ പി |
| 20 | 19401 | ഫാത്തിമ തൻഹ എൻ വി |
| 21 | 19403 | ഹലീമ ഹവാശ സി പി |
| 22 | 19694 | ഹസ്വ എസ് |
| 23 | 19428 | ഹിന ആയിഷ |
| 24 | 20073 | ഇസ്സ അബ്ദുല്ല എസ് വി |
| 25 | 19716 | കദീജ നെകാശ് കെ പി |
| 26 | 19572 | ഖദീജ ഫൈഹ ടി വി |
| 27 | 19599 | മറിയം അർജാസ് |
| 28 | 19529 | മുഅസ |
| 29 | 19540 | നേഹ ഹാരിസ് |
| 30 | 19431 | നുഹ അസ്മാഹ് എൻ പി |
| 31 | 19541 | നുഹ ആമിന |
| 32 | 20672 | റഷ ഫാത്തിമ |
| 33 | 20012 | റെന്ന ഫാത്തിമ എം .പി |
| 34 | 19539 | റുവ റാഷിദ് |
| 35 | 19422 | ഷെസ ഹിഷാം സി പി |
| 36 | 19600 | താനിഷ ജമീല .എം .പി |
| 37 | 19602 | തോയ്ബ മറിയം എഫ് |
| 38 | 19437 | യാസിറ ജംശീർ |
| 39 | 20725 | സൻഹ മറിയം |
| 40 | 19543 | സാറാ അനീസ് അലി |
പ്രിലിമിനറി ക്യാമ്പ്



2025-2028 ബാച്ചിന്റെ പ്രിലിമിനറി ക്യാമ്പ് സെപ്റ്റംബർ 16 ചൊവ്വാഴ്ച രാവിലെ 9. 30 മുതൽ 4. 30 വരെ സ്കൂൾ ഐടി ലാബിൽ നടന്നു. കൈറ്റ് മാസ്റ്റർ പ്രസൂൺ മാധവ് ആണ് ക്ലാസിന് നേതൃത്വം നൽകിയത്. 40 അംഗങ്ങളും പങ്കെടുത്തിരുന്നു.
ഓരോ പ്രവർത്തനത്തിനും പോയിന്റുകൾ നൽകിയാണ് മുന്നോട്ട് പോയത്. ആദ്യം പൂർത്തിയാക്കിയ ഗ്രൂപ്പിന് 25 പോയിന്റും, രണ്ടാമത് പൂർത്തിയാക്കിയ ഗ്രൂപ്പിന് 20 പോയിന്റും, തുടർന്ന് 15, 10, 5 എന്നിങ്ങനെയാണ് പോയിന്റുകൾ നൽകിയത്.
ഗ്രൂപ്പിങ്
സാങ്കേതികവിദ്യ എന്ന പ്രധാന വിഷയത്തെ അടിസ്ഥാനമാക്കി, വിവിധ ഗ്രൂപ്പുകളായി തിരിഞ്ഞ് വിദ്യാർത്ഥികൾ പ്രവർത്തനങ്ങൾ ആരംഭിച്ചു. ഫേസ് സെൻസിങ്ങിന്റെ ചിത്രം ഉപയോഗിച്ച്, റോബോട്ടിക്സ്, ഇ-കൊമേഴ്‌സ്, എ.ഐ., ജി.പി.എസ്, വി.ആർ. തുടങ്ങിയ വിഷയങ്ങളിൽ ഓരോ ഗ്രൂപ്പിനും ചുമതലകൾ നൽകി.
ഇന്റർനെറ്റിന്റെ സ്വാധീനം
നിത്യജീവിതത്തിൽ ഇന്റർനെറ്റിന്റെ സ്വാധീനം വ്യക്തമാക്കുന്ന ഒരു വീഡിയോ പ്രദർശിപ്പിക്കുകയും, അതിലെ പ്രധാന ആശയങ്ങൾ ഉൾപ്പെടുത്തി ഒരു പട്ടിക തയ്യാറാക്കുകയും ചെയ്തു. തുടർന്ന്, ഗൂഗിൾ സെർച്ച് എൻജിൻ എങ്ങനെയാണ് ഉപയോഗിക്കേണ്ടതെന്നും, ഉപയോഗങ്ങളെ കുറിച്ചും വിദ്യാർത്ഥികളെ പഠിപ്പിച്ചു.
വീഡിയോ പ്രദർശനം
ഹൈടെക് കേരള എന്ന വീഡിയോ പ്രദർശിപ്പിച്ചതിനുശേഷം, പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സ്കൂളുകൾക്ക് ഹൈടെക് സ്കൂൾ പദ്ധതി വഴി ലഭിച്ച സൗകര്യങ്ങൾ എന്തൊക്കെയാണെന്ന് വിദ്യാർത്ഥികൾ വിശകലനം ചെയ്ത് പട്ടികപ്പെടുത്തി. ഈ പ്രവർത്തനം, ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെ ലക്ഷ്യങ്ങളെക്കുറിച്ച് എല്ലാ അംഗങ്ങൾക്കും വ്യക്തമായ ധാരണ നൽകി.
ലിറ്റിൽ കൈറ്റ്സ് പദ്ധതി പരിചയപ്പെടൽ
ഈ പ്രവർത്തനത്തിന്റെ പ്രധാന ലക്ഷ്യം, ലിറ്റിൽ കൈറ്റ്സ് പദ്ധതിയെക്കുറിച്ചും അതിലെ അംഗങ്ങളുടെ ചുമതലകളെക്കുറിച്ചും വിദ്യാർത്ഥികൾക്ക് വ്യക്തമായ ധാരണ നൽകുക എന്നതായിരുന്നു. ഈ പ്രവർത്തനം ഒരു ക്വിസ് രൂപത്തിലാണ് നടപ്പാക്കിയത്.
ലിറ്റിൽ കൈറ്റ്സിന്റെ പങ്ക്
ഈ പ്രവർത്തനത്തിലൂടെ, ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ പങ്കിനെക്കുറിച്ചും അവരുടെ പ്രവർത്തന പദ്ധതികളെക്കുറിച്ചും വിദ്യാർത്ഥികൾക്ക് വിശദമായ ധാരണ നൽകി.
ഗെയിം നിർമ്മാണം
ലിറ്റിൽ കൈറ്റ്സ് അംഗങ്ങളിൽ കോഡിങ് അഭിരുചി വളർത്തുന്നതിനും, സ്ക്രാച്ച് ഇന്റർഫേസ് പരിചയപ്പെടുത്തുന്നതിനും വേണ്ടിയുള്ളതായിരുന്നു ഈ പ്രവർത്തനം. ഇതിലൂടെ, സ്ക്രാച്ച് പ്രോഗ്രാമിങ്ങിനെക്കുറിച്ച് വിദ്യാർത്ഥികൾക്ക് ഒരു ധാരണ നൽകാൻ സാധിച്ചു.
അനിമേഷൻ നിർമ്മാണം
ലിറ്റിൽ കൈറ്റ്സ് പ്രവർത്തന പദ്ധതിയുടെ ഭാഗമായ അനിമേഷൻ മേഖലയും അതിനായി ഉപയോഗിക്കുന്ന ഓപ്പൺ ടൂൺസ് സോഫ്റ്റ്‌വെയറും പരിചയപ്പെടുത്തുക എന്നതായിരുന്നു ഈ പ്രവർത്തനത്തിന്റെ ലക്ഷ്യം. ഒരു തീവണ്ടിയുടെ ചലനം അനിമേറ്റ് ചെയ്യുന്നതിലൂടെ വിദ്യാർത്ഥികൾ അനിമേഷൻ നിർമ്മാണം എങ്ങനെയാണെന്ന് മനസ്സിലാക്കി.
റോബോട്ടുകളുടെ ലോകം
ഉച്ചഭക്ഷണത്തിന് ശേഷം നടന്ന ക്യാമ്പിൽ റോബോട്ടുകളെക്കുറിച്ചുള്ള ചർച്ചകളാണ് നടന്നത്. ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ അവരുടെ പ്രവർത്തനങ്ങളുടെ ഭാഗമായി റോബോട്ടിക്സ് മേഖലയെക്കുറിച്ച് ധാരണ നേടുക എന്ന ലക്ഷ്യത്തോടെയാണ് ഈ പ്രവർത്തനം സംഘടിപ്പിച്ചത്.
ഒരു റോബോട്ട് എങ്ങനെയാണ് പ്രവർത്തിക്കുന്നതെന്നും അതിന്റെ പ്രധാന ഘടകങ്ങൾ എന്തൊക്കെയാണെന്നും ക്ലാസ്സിൽ വിശദമായി പഠിപ്പിച്ചു. റോബോട്ടിക് കിറ്റിലെ സെൻസറുകൾ ഉപയോഗിച്ച് ഒരു 'ചിക്കൻ ഫീഡ്' ഉപകരണം നിർമ്മിച്ചുകൊണ്ടാണ് റോബോട്ടിക്സിന്റെ അടിസ്ഥാന ആശയങ്ങൾ വിദ്യാർത്ഥികളെ മനസ്സിലാക്കിയത്. ഇതിലൂടെ, റോബോട്ടിക് ഉപകരണങ്ങൾ നേരിട്ട് സ്പർശിച്ചറിയാനും പ്രവർത്തിപ്പിക്കാനും അവർക്ക് അവസരം ലഭിച്ചു.
ലിറ്റിൽ കൈറ്റ്സ് ഉൽപ്പന്നങ്ങൾ പരിചയപ്പെടൽ
ഈ സെഷനിൽ, സംസ്ഥാന ക്യാമ്പിൽ വിദ്യാർത്ഥികൾ തയ്യാറാക്കിയ ഉൽപ്പന്നങ്ങൾ പരിചയപ്പെടുത്തി. ഇതിലൂടെ, ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിൽ ചേരുന്നതിലൂടെ വിദ്യാർത്ഥികൾക്ക് ലഭിക്കുന്ന അവസരങ്ങളെക്കുറിച്ചും സാധ്യതകളെക്കുറിച്ചും അവർക്ക് വ്യക്തമായ ധാരണ ലഭിച്ചു.
രക്ഷാകർത്താക്കൾക്കുള്ള ബോധവൽക്കരണ ക്ലാസ്
ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെ പ്രാധാന്യവും, സാങ്കേതികവിദ്യയിൽ കുട്ടികളുടെ കഴിവുകൾ വളർത്തുന്നതിൽ രക്ഷിതാക്കളുടെ പങ്കും മനസ്സിലാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ സെഷൻ നടത്തിയത്. ലിറ്റിൽ കൈറ്റ്സ് പദ്ധതിയുടെ പ്രവർത്തന രീതികൾ, അതുവഴി വിദ്യാർത്ഥികൾക്ക് ലഭിക്കുന്ന അവസരങ്ങൾ, കൂടാതെ പ്രവർത്തനങ്ങൾ കൂടുതൽ ഫലപ്രദമാക്കാൻ രക്ഷിതാക്കളുടെ സഹകരണം എങ്ങനെ ഉറപ്പാക്കാം തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് രക്ഷാകർത്താക്കളെ ബോധവാന്മാരാക്കി. വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും അഭിപ്രായങ്ങൾ രേഖപ്പെടുത്തിക്കൊണ്ടും ക്യാമ്പിൽ കുട്ടികൾ തയ്യാറാക്കിയ ഉൽപ്പന്നങ്ങൾ രക്ഷിതാക്കൾക്ക് മുൻപിൽ അവതരിപ്പിച്ചും ക്യാമ്പ് അവസാനിച്ചു.





