കാലിക്കറ്റ് ഗേൾസ് വൊക്കേഷണൽ ആന്റ് എച്ച്. എസ്സ്. എസ്സ്./ലിറ്റിൽകൈറ്റ്സ്/2024-27

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യംപ്രവർത്തനംപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.വി.എച്ച്.എസ്ചരിത്രംഅംഗീകാരം

LK Main Home LK Portal LK Help

Home2023 - 262024 - 272025 - 28
floatഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float
17092-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്17092
യൂണിറ്റ് നമ്പർLK/2018/17092
അംഗങ്ങളുടെ എണ്ണം40
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല കോഴിക്കോട്
ഉപജില്ല കോഴിക്കോട് സിറ്റി
ലീഡർആയിഷ ഇസ്സ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1ഹസ്ന. സി.കെ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2ജിൻഷ. കെ.പി
അവസാനം തിരുത്തിയത്
23-11-2025Hasna123

ലിറ്റിൽ കൈറ്റ്സ് സ്ക്കൂൾതല ഭരണ നിർവ്വഹണ സമിതി

2024-27 ബാച്ച് ലിറ്റിൽകൈറ്റ‍ുകൾ

ലിറ്റിൽ കൈറ്റ്സ് അഭിരുചി പരീക്ഷ

2024-2027 ബാച്ചിന്റെ അഭിരുചി പരീക്ഷ ജൂൺ 15ന് സ്കൂൾ ഐടി ലാബിൽ വച്ച് നടന്നു.89 കുട്ടികൾ പരീക്ഷ എഴുതി. കൈറ്റ്സ് മിസ്ട്രസുമാരായ ഹസ്ന.സി.കെ,ജിൻഷ. കെ.പി, മറ്റു ഐ.ടി. ടീച്ചേഴ്സ് എന്നിവർ പരീക്ഷയ്ക്ക് നേതൃത്വം നൽകി.

പ്രിലിമിനറി ക്യാമ്പ്

2024-27 ലിറ്റിൽ കൈറ്റ്സ് ബാച്ചിന്റെ പ്രിമിനറി ക്യാമ്പ് ജൂലൈ 25 ബുധനാഴ്ച സ്കൂൾ ഐ.ടി ലാബിൽ വച്ച് നടന്നു. രാവിലെ കൃത്യം ഒൻപതരയ്ക്ക്  ആരംഭിച്ച ക്യാമ്പ് സ്കൂൾ പ്രധാനാധ്യാപിക സൈനബ എം.കെ. ഉദ്ഘാടനം ചെയ്തു. കോഴിക്കോട് മാസ്റ്റർ ട്രെയിനർ സുലൈമാൻ ജെ. എം., കൈറ്റ് മിസ്ട്രസ്മാരായ ഹസ്ന സി.കെ., ജിൻഷ. കെ. പി എന്നിവരായിരുന്നു ക്ലാസിന് നേതൃത്വം നൽകിയത്. വളരെ രസകരമായി കുട്ടികളെ ഫെയ്സ് സെൻസിംഗ് സ്ക്രാച്ച് ഗെയിം   ഉപയോഗിച്ച് ഗ്രൂപ്പുകളാക്കി തരംതിരിക്കുന്നതായിരുന്നു ആദ്യത്തെ പ്രവർത്തനം. ഇതനുസരിച്ച് റോബോട്ടിക്സ്, e- കോമേഴ്സ്,എ.ഐ, ജി.പി.എസ്, വി.ആർ എന്നിങ്ങനെ അഞ്ച് ഗ്രൂപ്പുകളായി കുട്ടികളെ തിരിച്ചു. ശേഷം ഓരോരുത്തരും സ്വയം പരിചയപ്പെടുത്തുകയും ഗ്രൂപ്പിന് ഒരു ലീഡറെ തിരഞ്ഞെടുക്കുകയും ചെയ്തു.

2013ൽ ഗൂഗിൾ ഇന്ത്യ പുറത്തിറക്കിയ റീയൂണിയൻ എന്ന വീഡിയോ പ്രദർശിപ്പിക്കുകയും അതിലെ ആശയങ്ങൾ ചർച്ച ചെയ്യുകയും ചെയ്യുന്നതായിരുന്നു അടുത്ത പ്രവർത്തനം.ശേഷം നിലവിൽ ജീവിതത്തിൽ പ്രയോജനപ്പെടുത്തുന്ന വിവര സാങ്കേതിക  മേഖലകൾ പട്ടികപ്പെടുത്താൻ ആവശ്യപ്പെടുകയും കുട്ടികൾ ഗ്രൂപ്പായി ചർച്ചചെയ്ത് അവതരിപ്പിക്കുകയും ചെയ്തു. കൂടുതൽ മേഖലകൾ എഴുതുന്നതിനനുസരിച്ച് ഗ്രൂപ്പുകൾക്ക് പോയിന്റുകൾ നൽകുകയും ചെയ്തു. ലിറ്റിൽ കൈറ്റ്സ് പദ്ധതി പരിചയപ്പെടുത്തുന്ന പ്രവർത്തനമായിരുന്നു അടുത്തത്. ലിറ്റിൽ കൈറ്റ്സ് പദ്ധതിയെക്കുറിച്ചും അവയിലെ അംഗങ്ങളുടെ ചുമതലകളെ കുറിച്ചും ആർ. പി വിശദീകരിച്ചു. തുടർന്ന് ഇതിനോട് അനുബന്ധിച്ചുള്ള ഒരു ക്വിസ് മത്സരം നടത്തുകയും ഗ്രൂപ്പുകൾക്ക് പോയിന്റുകൾ നൽകുകയും ചെയ്തു.

സ്ക്രാച്ച് സോഫ്റ്റ്‌വെയർ പരിചയപ്പെടുത്തുന്ന സെഷനായിരുന്നു അടുത്തത്. ഓരോ ഗ്രൂപ്പിലെയും അംഗങ്ങൾ വന്ന് ഹെൽത്തി ഹാബിറ്റ്സ് എന്ന ഗെയിം കളിക്കുകയും പിന്നീട് ഈ ഗെയിമിലെ പ്ലെയറിനെ ചലിപ്പിക്കുന്ന കോഡുകൾ കുട്ടികൾ പൂർത്തീകരിക്കുകയും ചെയ്തു.  ആനിമേഷൻ മേഖലയെയും അതിലുപയോഗിക്കുന്ന ഓപ്പൺ ടൂൺസ് സോഫ്റ്റ്‌വെയറും  പരിചയപ്പെടുത്തുന്ന സെഷൻ ആയിരുന്നു അടുത്തത്. നൽകിയിരിക്കുന്ന ഒരു ആനിമേഷൻ പ്രോജക്ട് ചെറിയ എഡിറ്റിംഗ് വരുത്തുന്ന പ്രവർത്തനത്തനമാണ് കുട്ടികൾ ചെയ്തത്. എല്ലാ കുട്ടികളും വളരെ നല്ല രീതിയിൽ തന്നെ  ആ പ്രവർത്തനം പൂർത്തിയാക്കി.

ഉച്ചക്കുശേഷമുള്ള സെഷൻ റോബോട്ടിക് മേഖല പരിചയപ്പെടുത്തുന്നത് ആയിരുന്നു. സ്കൂളിൽ നൽകിയ റോബോട്ട് കിറ്റിലെ ഉപകരണങ്ങൾ,റോബോട്ടിക്സ് സോഫ്റ്റ്‌വെയർ എന്നിവ പരിചയപ്പെടുത്തിയതിന് ശേഷം റോബോട്ടിക് ഹെൻ എന്ന ഫൺ എക്യുപ്മെന്റാണ് കുട്ടികൾക്ക് നിർമിക്കാൻ ഉണ്ടായിരുന്നത്. ടീച്ചേഴ്സിനെ നിർദ്ദേശം അനുസരിച്ച് കുട്ടികൾ വളരെ ഭംഗിയായി അവർ നിർമ്മിച്ചു. അവസാനം ഏറ്റവും കൂടുതൽ മാർക്ക് നേടിയ ഗ്രൂപ്പിനെ അഭിനന്ദിച്ചും കുട്ടികളുടെ അഭിപ്രായങ്ങൾ അവതരിപ്പിച്ചുമായിരുന്നു പ്രിലിമിനറി ക്യാമ്പ് അവസാനിച്ചത്. പിന്നീട് ഉച്ചക്ക് മൂന്ന് മണി മുതൽ നാലര വരെ രക്ഷിതാക്കൾക്കുള്ള  മീറ്റിംഗ് ആയിരുന്നു നടന്നത്. ഇതിൽ മുൻ സെഷനുകളിൽ  കുട്ടികൾ തയ്യാറാക്കിയ ആനിമേഷനുകളും റോബോട്ടിക് ഹെൻ എന്നിവ അവരെ കാണിക്കുകയും ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെ പ്രാധാന്യവും  സാങ്കേതികവിദ്യയിൽ കുട്ടികളുടെ താല്പര്യം ഗുണപരമായി പ്രയോജനപ്പെടുത്തേണ്ടതാണെന്ന ധാരണയും രക്ഷിതാക്കൾക്ക് നൽകി.രക്ഷിതാക്കൾ അവരുടെ അഭിപ്രായങ്ങളും സംശയങ്ങളും പങ്കുവെക്കുകയും ചെയ്തു. അവസാനം കൈറ്റ് മിസ്ട്രസ് ഹസ്ന. സി. കെ നന്ദി പറഞ്ഞു.റിപ്പോർട്ട്‌ കാണാം.

ലിറ്റിൽ കൈറ്റ്സ് അവധിക്കാല ഏകദിന ക്യാമ്പ് നടത്തി

കാലിക്കറ്റ് ഗേൾസ് വെക്കേഷണൽ ആൻഡ് ഹയർ സെക്കൻഡറി സ്കൂളിൽ ലിറ്റിൽ കൈറ്റ്സ് അവധിക്കാല ഏകദിന വീഡിയോ പ്രൊഡക്ഷൻ ക്യാമ്പ് നടത്തി. കൈറ്റ് തയ്യാറാക്കിയ പ്രത്യേക മൊഡ്യൂൾ പ്രകാരമായിരുന്നു ക്യാമ്പ് നടന്നത്. കുട്ടികളുടെ ആത്മവിശ്വാസവും പൊതു സംസാരവൈദഗ്ധ്യവും വളർത്തുക,മാധ്യമ സംബന്ധിയായ കരിയറുകളിൽ അഭിരുചി ജനിപ്പിക്കുക ,വിവിധ ആശയങ്ങളെ ദൃശ്യപരമാക്കുവാൻ കുട്ടികളെ സജ്ജരാക്കുക എന്നിവയാണ് ക്യാമ്പിന്റെ ലക്ഷ്യം.

കുട്ടികൾ റീലുകൾ നിർമ്മിക്കുകയും കേടെൻ ലൈവ് സോഫ്റ്റ്‌വെയർ ഉപയോഗിച്ച് അത് എഡിറ്റ് ചെയ്യുകയും ചെയ്തു.

ക്യാമ്പ് സ്കൂൾ ഹെഡ്മിസ്ട്രസ് സൈനബ എം .കെ ഉദ്ഘാടനം ചെയ്തു. കൈറ്റ് മിസ്ട്രസ്മാരായ ഹസ്ന സി. കെ, ഷാനി കെ. വി എന്നിവർ നേതൃത്വം നൽകി.

കുരുന്നുകളെ വരവേറ്റ് വിർച്വൽ അസിസ്റ്റൻ്റ് ആനിയ

അവധിക്കാലത്തിൻ്റെ ആഘോഷങ്ങളെല്ലാം അവസാനിപ്പിച്ച് വീണ്ടും പുസ്തകങ്ങളുമായി വിദ്യാലയത്തിലെത്തിയ കുഞ്ഞുമക്കളെ  വരവേറ്റത് വിർച്വൽ അസിസ്റ്റൻ്റ് ആനിയ. കാഴ്ചയിൽ തന്നെ കൗതകമുണർത്തിയ ആനിയയെ കണ്ടപ്പോൾ തന്നെ കുട്ടികളെല്ലാം ഹാപ്പി. എല്ലാവരെയും സ്വാഗതം ചെയ്തതോടെ കുട്ടികളുടെ സന്തോഷം ഇരട്ടിച്ചു.

കാലിക്കറ്റ് ഗേൾസ് വൊക്കേ ഷണൽ ആൻഡ് ഹയർ സെക്കൻഡറി സ്‌കൂളിലെ പ്രവേശനോത്സവത്തിലാണ് കൗതുകമുണർത്തി വിർച്വൽ അസിസ്റ്റൻ്റ് എത്തിയത്. സ്‌കൂളിലെ ഏറ്റവും ചെറിയ കുട്ടികളായ അഞ്ചാം ക്ലാസിലെ  ഓരോ വിദ്യാർത്ഥിനിയെയും സ്വാഗതം ചെയ്താണ്‌ ആനിയ വരവേറ്റത്.ആനിയയും  തങ്ങളുടെ കൂട്ടുകാരിയായ മട്ടിലാണ് പിന്നീട് കുട്ടികൾ സന്തോഷം പ്രകടിപ്പിച്ചത്.

സ്കൂളിൻറെ ചരിത്രം, സ്കൂളിലെ സൗകര്യങ്ങൾ, ക്ലാസ് മുറികളുടെ സ്ഥാനം, അധ്യാപകർ തുടങ്ങിയ ഒട്ടേറെ വിവരങ്ങൾ വെർച്വൽ  അസിസ്റ്റന്റിനോട് ചോദിച്ചറിയാം.

കുട്ടികളുടെ വിവിധ കലാപരിപാടികളും മധുര വിതരണവും ഉണ്ടായിരുന്നു.

സ്‌കൂളിലെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റും അടൽ ടിങ്കറിങ് ലാബും ചേർന്നാണ് വിർച്വൽ അസിസ്റ്റൻ്റിനെ തയ്യാറാക്കിയത് .പ്രവേശനോത്സവത്തിന്റെ ഡോക്യുമെന്റേഷനും ലിറ്റിൽ കൈറ്റ്സ് യൂണിറ്റാണ് നടത്തിയത്. സ്‌കൂളിൽ നടന്ന പ്രവേശനോത്സവം വാർഡ് കൗൺസിലർ മുഹ്സിന  ഉദ്ഘാടനം ചെയ്തു.പൂർവ്വവിദ്യാർത്ഥിനിയും ഇൻഫ്ലുവൻസർ സ്പീക്കറുമായ ഷാന മർഫി മുഖ്യാതിഥി ആയിരുന്നു.  പി.ടി.എ പ്രസിഡന്റ്  ജംഷീദ്.എം . പി അധ്യക്ഷനായി. ഹെഡ്മിസ്ട്രസ്സ് എം.കെ സൈനബ മുഖ്യപ്രഭാഷണം നടത്തി. പ്രിൻസിപ്പൽ ഡയാന. കെ .ജോസഫ് സ്വാഗതം പറഞ്ഞ ചടങ്ങിൽ വി.എ ച്ച്.എസ്.ഇ പ്രിൻസിപ്പൽ സ്വാബിർ. കെ. ആർ, ഷാനിബ എം . വി എന്നിവർ ആശംസകൾ അർപ്പിച്ചു. ഡെപ്യൂട്ടി ഹെഡ്മിസ്ട്രസ് ശബാന എസ്. വി നന്ദി പറഞ്ഞു.

പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി വീഡിയോ തയ്യാറാക്കി.

ജൂൺ 5 പരിസ്ഥിതി ദിനത്തിൻറെ ഭാഗമായി പരിസ്ഥിതി സംരക്ഷണത്തിന്റെ ആവശ്യകതയും പ്ലാസ്റ്റിക് മലിനീകരണത്തിന്റെ അപകടങ്ങളും ഉൾപ്പെടുത്തി വീഡിയോ തയ്യാറാക്കി. വീഡിയോ നിർമ്മാണത്തിനും എഡിറ്റിങ്ങിനും ലിറ്റിൽ കൈറ്റ്സ് സമ്മർ ക്യാമ്പ് പരിശീലനം സഹായകരമായി. വീഡിയോ സ്കൂളിൻ്റെ യൂട്യൂബ് ചാനലിൽ പങ്കുവെക്കുകയും ചെയ്തു.

വീഡിയോ കാണാം

ക്ലാസ് ലൈബ്രറി ഡാറ്റാ ഡിജിറ്റലൈസേഷൻ

ക്ലാസ് ലൈബ്രറിയിലുള്ള പുസ്തകങ്ങൾ ഡിജിറ്റൽ രൂപത്തിൽ രേഖപ്പെടുത്തുന്ന പദ്ധതി.Writer Software ഉപയോഗിച്ച് പുസ്തകത്തിൻ്റെ പേര്, കാറ്റഗറി,രചയിതാവ് എന്നിവയോടെ ലിസ്‌റ്റ് തയ്യാറാക്കി

ഡോക്യുമെന്റേഷൻ പ്രവർത്തനത്തിന്റെ ഘട്ടങ്ങൾ

  • പുസ്തക ശേഖരണത്തിനുള്ള സർവേ നടത്തൽ
  • ബുക്കുകൾ കാറ്റഗറൈസ് ചെയ്യൽ
  • ഡാറ്റാ എൻട്രി -Writer ഉപയോഗിച്ച് തയ്യാറാക്കൽ
  • ക്ലാസുകളിലേക്കും സ്കൂൾ ലൈബ്രറിയിലേക്കും വിവരങ്ങൾ നൽകൽ

രക്ഷിതാക്കൾക്കായി "ഡിജിറ്റൽ അച്ചടക്കം" ക്ലാസ്

കാലിക്കറ്റ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് ജൂൺ 12-ന് രക്ഷിതാക്കൾക്കായി “ഡിജിറ്റൽ അച്ചടക്കം” എന്ന വിഷയത്തിൽ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. ഇന്നത്തെ ഡിജിറ്റൽ കാലഘട്ടത്തിൽ കുട്ടികളുടെ ഓൺലൈൻ ശീലങ്ങളും സുരക്ഷിതമായ ഇന്റർനെറ്റ് ഉപയോഗവും രക്ഷിതാക്കൾ മനസ്സിലാക്കേണ്ടതിന്റെ ആവശ്യകതയെ അടിസ്ഥാനമാക്കിയാണ് ഈ ക്ലാസ് സംഘടിപ്പിച്ചത്.

ക്ലാസിന്റെ മുഖ്യ തീം ഡിജിറ്റൽ ശീലങ്ങൾ നിങ്ങളെ നിയന്ത്രിക്കുന്നതിന് മുമ്പ്, അവയെ നിങ്ങൾ നിയന്ത്രിക്കുക എന്നതായിരുന്നു.

ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ രസകരമായ പ്രവർത്തനങ്ങളിലൂടെയും ജീവിതാനുഭവങ്ങളിലൂടെയും ക്ലാസ് ആകർഷകമാക്കി അവതരിപ്പിച്ചു.

🔹 പ്രവർത്തനം 1: ഡിജിറ്റൽ ശീലങ്ങളുടെ സ്വയം-ചെക്ക്‌ലിസ്റ്റ്

രക്ഷിതാക്കൾക്ക് അവരുടെ ഡിജിറ്റൽ ശീലങ്ങളെ വിലയിരുത്താനുള്ള ചെക്ക്‌ലിസ്റ്റ് നൽകി. 10 ചോദ്യങ്ങളിലൂടെ ഫോൺ ഉപയോഗം, സോഷ്യൽ മീഡിയയുടെ സ്വാധീനം, ഉറക്കക്രമം, കുടുംബസമയം മുതലായ കാര്യങ്ങൾ വിലയിരുത്താനും സ്കോർ കണ്ടെത്താനുമായിരുന്നു ഈ പ്രവർത്തനം. അതിലൂടെ രക്ഷിതാക്കൾക്ക് അവരുടെ ഡിജിറ്റൽ ശീലങ്ങളെ തിരിച്ചറിയാനുള്ള അവസരം ലഭിച്ചു.

🔹 പ്രവർത്തനം 2: “ഒരു ക്ലിക്കിന്റെ വില” എന്ന യഥാർത്ഥ കഥ

17 വയസ്സുകാരനായ അർജുനിന്റെ കഥയിലൂടെ ഓൺലൈൻ ഗെയിമുകളുടെയും വ്യാജ ലിങ്കുകളുടെയും അപകടങ്ങളെ അവതരിപ്പിച്ചു. അർജുന് സൗജന്യ ഗെയിം നാണയങ്ങൾ നേടാൻ ശ്രമിച്ചപ്പോൾ എങ്ങനെ സാമ്പത്തിക നഷ്ടവും, ആരോഗ്യ പ്രശ്നങ്ങളും, പഠനത്തിൽ പിന്നാക്കവും നേരിടേണ്ടിവന്നു എന്നത് കഥയുടെ പ്രമേയമായിരുന്നു.രക്ഷിതാക്കളോടൊപ്പം ഈ കഥ ചർച്ച ചെയ്യുകയും, കുട്ടികളിൽ ആരോഗ്യപരമായും മാനസികമായും ഡിജിറ്റൽ അപകടങ്ങൾ എങ്ങനെ നിയന്ത്രിക്കാമെന്ന് വിശദീകരിക്കുകയും ചെയ്തു.

🔹 പ്രവർത്തനം 3: ഡിജിറ്റൽ അച്ചടക്കത്തിന്റെ ചെയ്യേണ്ടതും ചെയ്യരുതാത്തതും

രക്ഷിതാക്കൾക്ക് വേണ്ടി ഡിജിറ്റൽ ശീലങ്ങൾ സംബന്ധിച്ച "Do’s & Don’ts" ചാർട്ട് അവതരിപ്പിച്ചു.

ചെയ്യേണ്ടവയിൽ സ്ക്രീൻ ടൈം നിയന്ത്രിക്കൽ, ഉറങ്ങുന്നതിന് മുമ്പ് ഫോണില്ലാത്ത സമയം പാലിക്കൽ, രണ്ട് ഘടക പ്രാമാണീകരണം ഉപയോഗിക്കൽ, ഓൺലൈൻ പങ്കുവെക്കലിൽ ജാഗ്രത തുടങ്ങിയവ ഉൾപ്പെടുത്തിയിരുന്നു.

ചെയ്യരുതാത്തവയിൽ സംശയാസ്പദമായ ലിങ്കുകളിൽ ക്ലിക്ക് ചെയ്യൽ, വ്യക്തിഗത വിവരങ്ങൾ അമിതമായി പങ്കുവെക്കൽ, സോഷ്യൽ മീഡിയയിലെ തെറ്റായ താരതമ്യങ്ങൾ തുടങ്ങിയവ ഉൾപ്പെടുത്തിയിരുന്നു.

പരിപാടിക്ക് ലിറ്റിൽ കൈറ്റ് മെൻറർമാരായ ഹസ്ന സി. കെ., ജിൻഷ കെ. പി. നേതൃത്വം നൽകി. ഫൈക്ക ഫാത്തിമ ,കെൻസ മറിയം എന്നീ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളാണ് ക്ലാസ് എടുത്തത്.രക്ഷിതാക്കളും വിദ്യാർത്ഥികളും ചേർന്നുനിന്ന ഈ സെഷൻ സുരക്ഷിതവും ഉത്തരവാദിത്തപരവുമായ ഡിജിറ്റൽ ജീവിതശൈലിയിലേക്ക് ഒരു ബോധവത്കരണ ചുവടുവെപ്പായി മാറി.

ബഷീർ ദിനം വ്യത്യസ്തമാക്കി കാലിക്കറ്റ് ഗേൾസ് ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ

കാലിക്കറ്റ് ഗേൾസ് വൊക്കേഷൻ ആൻഡ് ഹയർ സെക്കൻഡറി സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ 25 ഓളം ബഷീർ കൃതികളെ ആസ്പദമാക്കി തയ്യാറാക്കിയ ആസ്വാദനക്കുറിപ്പുകൾ ശബ്ദ ക്ലിപ്പുകൾ ആയി റെക്കോർഡ് ചെയ്ത് കാഴ്ച പരിമിതി നേരിടുന്ന കൂട്ടുകാരി ഫാത്തിമ നജക്ക് സമർപ്പിച്ചു . ബഷീർ കൃതികളുടെ സന്ദേശം എല്ലാവരിലും എത്തിക്കുക എന്ന ലക്ഷ്യത്തോടെ ആയിരുന്നു പ്രവർത്തനം. ശബ്ദത്തിലൂടെ സാഹിത്യത്തിൻറെ രസം പങ്കുവെക്കുകയാണ് കുട്ടികൾ ഇവിടെ ചെയ്തത്. പഠനത്തിൽ മിടുക്കിയും പുസ്തകങ്ങളെ ഇഷടവുമുള്ള ഫാത്തിമ നജ എൻ .എം. എം. എസ് സ്കോളർഷിപ്പ് ജേതാവും കൂടിയാണ്. കൂട്ടുകാരിക്ക് പുതിയൊരു വായന അനുഭവം നൽകാൻ കഴിഞ്ഞ സന്തോഷത്തിലാണ് ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ. ഹെഡ്മിസ്ട്രസ്സ് സൈനബ. എം. കെ , ഡെപ്യൂട്ടി ഹെഡ്മിസ്ട്രസ് ശബാന. എസ്‌.വി ,ലിറ്റിൽ കൈറ്റ്സ് മെന്റർമാരായ ഹസ്ന .സി. കെ, ജിൻഷ .കെ. പി, സ്പെഷ്യൽ ടീച്ചർ ഉമൈബാനു എന്നിവർ സന്നിഹിതരായിരുന്നു.

കുട്ടികൾ തയ്യാറാക്കിയ ബഷീർ കൃതികളുടെ ആസ്വാദനം കേൾക്കാം

എൻ.സി.സി. കേഡറ്റുകൾക്കായി സൈബർ സുരക്ഷാ ക്ലാസ്

കാലിക്കറ്റ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ എൻ.സി.സി. കേഡറ്റുകൾക്കായി സൈബർ സുരക്ഷാ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. ഇന്നത്തെ ഡിജിറ്റൽ യുഗത്തിൽ സുരക്ഷിതമായ ഇന്റർനെറ്റ് ഉപയോഗത്തിന്റെ ആവശ്യകതയെ വിദ്യാർത്ഥികൾക്ക് മനസ്സിലാക്കിക്കൊടുക്കുക എന്നതാണ് പരിപാടിയുടെ ലക്ഷ്യം.2025 ജൂലൈ 25ന് സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ചായിരുന്നു ക്ലാസ് നടന്നത്.

ക്ലാസിൽ ഫിഷിംഗ്, ഹാക്കിംഗ്, ഫിൽറ്റർ ബബിൾ, ഇന്റർനെറ്റിലെ വിവിധ ചതിക്കുഴികൾ എന്നിവയെക്കുറിച്ച് വിശദമായ ബോധവത്കരണം നടന്നു. ഇന്റർനെറ്റ് ഉപയോഗിക്കുമ്പോൾ ഉണ്ടാകാവുന്ന ഭീഷണികളെയും അവയിൽ നിന്ന് സ്വയം സംരക്ഷിക്കാനുള്ള മാർഗങ്ങളെയും കുറിച്ചും വിദ്യാർത്ഥികൾക്ക് വ്യക്തമായ ധാരണ നൽകി.

ക്ലാസ്സുകൾ കൈകാര്യം ചെയ്തത് ലിറ്റിൽ കൈറ്റ് അംഗങ്ങളായ ഫൈക്ക ഫാത്തിമ, ഫാത്തിമ ഫിദ, ആയിഷ മറിയം സുഹൈൽ എന്നിവർ ആയിരുന്നു. അവർ ആകർഷകമായ പ്രദർശനങ്ങളുടെയും ഉദാഹരണങ്ങളുടെയും സഹായത്തോടെ വിഷയം മനോഹരമായി അവതരിപ്പിച്ചു.

ക്ലാസിന്റെ അവസാനത്തിൽ എൻ.സി.സി. കേഡറ്റുകൾ അവരുടെ അഭിപ്രായങ്ങളും അനുഭവങ്ങളും പങ്കുവെച്ചു. ഈ തരത്തിലുള്ള ബോധവത്കരണ പരിപാടികൾ തങ്ങൾക്ക് വളരെയധികം പ്രയോജനകരമാണെന്നും ഇന്റർനെറ്റിനെ കൂടുതൽ ഉത്തരവാദിത്തത്തോടെ ഉപയോഗിക്കാൻ പ്രചോദനമാകുന്നുവെന്നും അവർ അഭിപ്രായപ്പെട്ടു.

പരിപാടിക്ക് ലിറ്റിൽ കൈറ്റ് മെൻറർമാരായ ഹസ്ന സി. കെ., ജിൻഷ കെ. പി., കൂടാതെ എൻ.സി.സി. ഓഫീസർ ജസീല കെ. വി. എന്നിവർ നേതൃത്വം നൽകി. അവരുടെ മാർഗനിർദ്ദേശത്തിലും പിന്തുണയിലുമാണ് ക്ലാസ് വിജയകരമായി സംഘടിപ്പിച്ചത്.മൊത്തത്തിൽ, ഈ സൈബർ സുരക്ഷാ ക്ലാസ് വിദ്യാർത്ഥികളിൽ ഡിജിറ്റൽ ഉത്തരവാദിത്തവും സുരക്ഷിതമായ ഓൺലൈൻ പെരുമാറ്റവും വളർത്തുന്ന ഒരു മൂല്യവത്തായ അനുഭവമായി.

മെഗാ മാരത്തോണിൽ പങ്കെടുത്തു

നീതി ആയോഗിന് (NITI Aayog) കീഴിലുള്ള അടൽ ഇന്നൊവേഷൻ മിഷൻ (Atal Innovation Mission - AIM) ഓൺലൈനായി 2025 ഓഗസ്റ്റ് 12ന് സംഘടിപ്പിച്ച ദേശീയതല പരിപാടിയായ മെഗാ മാരത്തോണിൽ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ പങ്കെടുത്തു. ഇന്ത്യയിലുടനീളമുള്ള സ്കൂൾ വിദ്യാർത്ഥികൾക്കിടയിൽ കണ്ടുപിടുത്തങ്ങളും സർഗ്ഗാത്മകതയും പ്രോത്സാഹിപ്പിക്കുക എന്നതാണ് ഇതിന്റെ പ്രധാന ലക്ഷ്യം. 9,467 ATL സ്കൂളുകളിൽ നിന്നുള്ള 4,73,350 വിദ്യാർത്ഥികൾ തത്സമയ ഓൺലൈൻ സെഷനിലൂടെ ഒരു DIY (Do-It-Yourself) വാക്വം ക്ലീനർ ഡിസൈൻ ചെയ്യുകയും നിർമ്മിക്കുകയും ചെയ്തുകൊണ്ട് ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്‌സിലും ഏഷ്യ ബുക്ക് ഓഫ് റെക്കോർഡ്‌സിലും ഇടംനേടിയ പരിപാടി കൂടിയാണിത്.

വെള്ളിമാട് മേഴ്സി ഹോം സന്ദർശനം

ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ നേതൃത്വത്തിൽ വെള്ളിമാട് മേഴ്സി ഹോമിലേക്ക് സന്ദർശനം നടത്തി. വൃദ്ധന്മാരുടെയും ഉപേക്ഷിക്കപ്പെട്ട മുതിർന്നവരുടെയും സംരക്ഷണത്തിനായി പ്രവർത്തിക്കുന്ന  സ്ഥാപനമാണ് മേഴ്സി ഹോം. അവിടെ എത്തിയപ്പോൾ അവർ നമ്മെ സ്നേഹത്തോടെ  ക്ഷണിച്ചത് ഹൃദയസ്പർശിയായ അനുഭവമായിരുന്നു.

വിദ്യാർത്ഥികൾ അവരോടൊപ്പം സമയം ചിലവഴിക്കുകയും അവർക്ക് ലാപ്ടോപ്പ് ഓപ്പൺ ചെയ്യൽ, കമ്പ്യൂട്ടറിൻറെ ഭാഗങ്ങൾ പരിചയപ്പെടുത്തൽ, കമ്പ്യൂട്ടറിൽ പേരെഴുതൽ, ചെറിയ ഗെയിമുകൾ എന്നിവ പഠിപ്പിക്കുകയും ചെയ്തു. പഠിപ്പിക്കുന്നതിലുപരി, അവരുടെ കൂടെ ഇരുന്നു സംസാരിക്കുകയും അവരുടെ ജീവിതാനുഭവങ്ങൾ കേൾക്കുകയും ചെയ്തത് കുട്ടികൾക്ക് വലിയൊരു ജീവിതപാഠമായി.

ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായ ഫിദ കെ ടി, ഫാത്തിമ ഹംന, ആയിഷ സദ, ഫാത്തിമ സിയ, സഈദ മിസ്ബ, മൻഹ ഫാത്തിമ, നിത ഫാത്തിമ, ഇസാ ഖാൻ, ആയിഷ റിഷാന, നേഫ എന്നിവരുടെ നേതൃത്വത്തിലാണ് പരിശീലനം നടന്നത്. ലിറ്റിൽ കൈറ്റ് മിസ്ട്രസ് ഹസ്ന സി .കെ, ജസീല കെ വി, ബിച്ചമിനബി എന്നീ അധ്യാപകർ മേൽനോട്ടം നൽകി.വെള്ളിമാട് മേഴ്സി ഹോം സന്ദർശനം കുട്ടികളുടെ മനസ്സിൽ കരുണ, സഹാനുഭൂതി, സാമൂഹിക ഉത്തരവാദിത്വം എന്നിവ വളർത്തിയ ഒരു അനുഭവമായി.