എ.യു.പി.എസ് ഒരുമനയൂർ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എ.യു.പി.എസ് ഒരുമനയൂർ
വിലാസം
ഒരുമനയൂർ

ഒരുമനയൂർ പി.ഒ.
,
680512
,
തൃശ്ശൂർ ജില്ല
സ്ഥാപിതം1884
വിവരങ്ങൾ
ഫോൺ0487 2509791
ഇമെയിൽhmaupsomr@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്24264 (സമേതം)
യുഡൈസ് കോഡ്32070303702
വിക്കിഡാറ്റQ64089973
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല ചാവക്കാട്
ഉപജില്ല ചാവക്കാട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംതൃശ്ശൂർ
നിയമസഭാമണ്ഡലംഗുരുവായൂർ
താലൂക്ക്ചാവക്കാട്
ബ്ലോക്ക് പഞ്ചായത്ത്ചാവക്കാട്
തദ്ദേശസ്വയംഭരണസ്ഥാപനംഒരുമനയൂർ
വാർഡ്5
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആകെ വിദ്യാർത്ഥികൾ306
അദ്ധ്യാപകർ19
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികറോസിലി സി.വി
പി.ടി.എ. പ്രസിഡണ്ട്ബാബു വി.കെ
എം.പി.ടി.എ. പ്രസിഡണ്ട്ലിജിത വേണു
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




തൃശ്ശൂർ ജില്ലയിലെ ചാവക്കാട് വിദ്യാഭ്യാസജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയമാണ്‌ എ.യു. പി. സ് ഒരുമനയൂർ .

ചരിത്രം

അറബിക്കടലിൽനിന്ന് ഏതാണ്ട്‌ രണ്ടര കിലോമീറ്റർ അകലത്തിൽ തെക്കുവടക്കായി ചാവക്കാട്‌ താലൂക്കിൽ ഉൾപ്പെടുന്ന ഒരു തീരപ്രദേശമാണ്‌ ഒരുമനയൂർ പഞ്ചായത്ത് .ഇതിൽ അഞ്ചാം വാർഡിലും നാലാം വാർഡിലുമായാണ് മാങ്ങോട് സ്കൂൾ എന്ന അപരനാമത്താൽ ശ്ലാഘനീയമായ എ.യു .പി സ്കൂൾ ,ഒരുമനയൂർ സ്ഥിതിചെയ്യുന്നത് .ഒരുമനയൂർ ദേശത്തിന്റെ മുത്തശ്ശിയായി നിലകൊള്ളുന്ന ഈ സ്കൂൾ 1883ൽ സ്ഥാപിതമായി .ചാവക്കാടിന് തിലകം ചാർത്തികൊണ്ട് നിൽക്കുന്ന വിജ്ഞാനവൃക്ഷങ്ങളിൽ കാരണവർ സ്ഥാനം ഒരുപക്ഷേ ഈ വിദ്യാലയത്തിനാകാം . .ജാതിമതഭേദമന്യേ നാട്ടുകാരുടെ ഉദ്‌ബോധനം മാത്രം ലക്ഷ്യമാക്കികൊണ്ട് തുടങ്ങിയ ഈ വിദ്യാലയത്തിന് തുടക്കമിട്ടത് മാങ്ങോട് കുടുംബമാണ് .ഇതിന്റെ പ്രഥമ മാനേജർ സ്ഥാനം വഹിച്ചത് മുൻതലമുറക്കാരനായ ശ്രീ.ഗോവിന്ദമേനോൻ അവർകൾ ആയിരുന്നു .ഞങ്ങളുടെ ഇപ്പോഴത്തെ മാനേജരായ ശ്രീ.മാങ്ങോട് രാമകൃഷ്ണമേനോൻ ഹൈകോർട് അഡ്വക്കേറ്റ് ആയി സേവനമനുഷ്ഠിച്ചുപോരുന്നു അദ്ദേഹം ഈ വിദ്യാലയത്തിലെ ഒരു പൂർവ്വവിദ്യാർഥികൂടിയാണ് .പി.ടി.എ.അംഗങ്ങളും എക്സിക്കൂട്ടീവ് അംഗങ്ങളും സ്കൂളിന്റെ ക്ഷേമപ്രവർത്തനങ്ങൾക്കായി എപ്പോഴും മുന്നിരയിൽത്തന്നെയുണ്ട്.അകാലചരമമടഞ്ഞ ഞങ്ങളുടെ പ്രിയപ്പെട്ട മാനേജർ ആയിരുന്ന മാങ്ങോട് നാരായണമേനോൻ അവർകളേയും ഈ വിദ്യാലയത്തിനുവേണ്ടി ഒട്ടേറെ ത്യാഗം സഹിച്ചു മണ്മറഞ്ഞവരെയും,വിശ്രമജീവിതം നയിക്കുന്നവരായ സർവഅദ്ധ്യാപകരേയും സ്മരിച്ചുകൊണ്ട് ഈ കർമമണ്ഡലത്തിൽ യഥാശക്തി വിജയിക്കുവാൻ വേണ്ട കരുത്തു ഞങ്ങൾക്ക് നൽകണം - എന്ന പ്രാർത്ഥനയോടെ ഈ വിദ്യാലയചരിത്രരേഖ സമർപ്പിച്ചുകൊള്ളുന്നു."ആയുധമല്ല ശക്തി ,വിദ്യയാണ് ശക്തി"

ഭൗതികസൗകര്യങ്ങൾ

1 ഏക്കർ ഭൂമിയില് വിദ്യാലയം സ്ഥിതി ചെയ്യുന്നു. 6 കെട്ടിടങ്ങളിലായി 16 ക്ലാസ് മുറികളും ഒരു ഹാളും , സയൻസ് ലാബും, ഒരു കമ്പ്യൂട്ടർ ലാബും 5 കമ്പ്യൂട്ടറുകളുമുണ്ട്.കമ്പ്യൂട്ടർ ലാബിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് വൈ ഫൈ സൗകര്യം ഉണ്ട് .

പാഠ്യേതര പ്രവർത്തനങ്ങൾ

ക്ലാസ് മാഗസിൻ. വിദ്യാരംഗം കലാ സാഹിത്യ വേദി. ക്ലബ്ബ് പ്രവർത്തനങ്ങൾ. കൃഷി , യോഗ ക്ലാസ്, ആഴ്ചതോറും നടത്തുന്ന ക്വിസ് മത്സരം

മുൻ സാരഥികൾ

k.രാധടീച്ചർ (1990-1991) ,U.A.രാധടീച്ചർ (1992-1994) ,തങക്മമടീച്ചർ (1995-1997 ,സരസ്വതിടീച്ചർ (1998-2001) ,prabhavathi teacher,v.രമണിടീച്ചർ () ,ബീനടീച്ചർ (),nasim teacher,vijayalakshmy teacher

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

Ad.രാമകൃഷ്ണമേനോൻ, ദാമോദരൻനായർ(Retd salestax commissioner), ഹരിദാസ് വട്ടേക്കാട് (ശാസ്തജ്ഞ൯), സി.ശശികുമാർ(Doctor), Ad.മുഹമ്മദ് ബഷീർ, രതീഷ്(CA)

നേട്ടങ്ങൾ .അവാർഡുകൾ.

=വഴികാട്ടി

ചാവക്കാട് കൊടുങ്ങല്ലൂർ റൂട്ട്

ചാവക്കാട് ബസ്സ്റ്റാൻഡിൽ നിന്ന് ബസ് / ഓട്ടോ മാർഗം (3 കി .മി )

Map
"https://schoolwiki.in/index.php?title=എ.യു.പി.എസ്_ഒരുമനയൂർ&oldid=2533475" എന്ന താളിൽനിന്ന് ശേഖരിച്ചത്