എ.യു.പി.എസ് ഒരുമനയൂർ/എന്റെ വിദ്യാലയം
എ.യു.പി.എസ് ഒരുമനയൂർ
ഓർമ്മകളിൽ എന്റെ വിദ്യാലയം
തൃശ്ശൂർ ജില്ലയിലെ ചാവക്കാട് വിദ്യാഭ്യാസജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയമാണ് എ.യു. പി. സ് ഒരുമനയൂർ . ചാവക്കാടിന് തിലകം ചാർത്തികൊണ്ട് നിൽക്കുന്ന വിജ്ഞാനവൃക്ഷങ്ങളിൽ കാരണവർ സ്ഥാനം ഒരുപക്ഷേ ഈ വിദ്യാലയത്തിനാകാം . .ജാതിമതഭേദമന്യേ നാട്ടുകാരുടെ ഉദ്‌ബോധനം മാത്രം ലക്ഷ്യമാക്കികൊണ്ട് തുടങ്ങിയ ഈ വിദ്യാലയത്തിന് തുടക്കമിട്ടത് മാങ്ങോട് കുടുംബമാണ്. 1 ഏക്കർ ഭൂമിയില് വിദ്യാലയം സ്ഥിതി ചെയ്യുന്നു. 6 കെട്ടിടങ്ങളിലായി 16 ക്ലാസ് മുറികളും ഒരു ഹാളും , സയൻസ് ലാബും, ഒരു കമ്പ്യൂട്ടർ ലാബും 5 കമ്പ്യൂട്ടറുകളുമുണ്ട്.കമ്പ്യൂട്ടർ ലാബിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് വൈ ഫൈ സൗകര്യം ഉണ്ട് .