എസ്.റ്റി.എച്ച്.എസ് തുടങ്ങനാട്/പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം
സ്കൂൾ ലൈബ്രറി
  • സ്കൂൾ ലൈബ്രറി

രണ്ടായിരത്തിലധികം  പുസ്തകങ്ങൾ ഉള്ള ഒരു ലൈബ്രറിയാണ് സ്കൂളിന് ഉള്ളത്.ഓരോ കുട്ടികൾക്കും ഇഷ്ടമുള്ള പുസ്തകം എടുത്തു കൊണ്ടു പോകുവാൻ ഉള്ള സൗകര്യം സ്കൂൾ ലൈബ്രറി ഒരുക്കുന്നു .പുസ്തകങ്ങൾ സ്വയം തെരഞ്ഞെടുക്കുമ്പോൾ  എല്ലാ പുസ്തകങ്ങളും കാണുവാനും  അങ്ങനെ പുസ്തകങ്ങൾ പരിചയപ്പെടുവാനും ഇതുവഴി കുട്ടികൾക്ക് അവസരമുണ്ടാകുന്നു . അമ്മമാർ ലൈബ്രേറിയൻ മാരായി പ്രവർത്തിച്ചുവരുന്ന അമ്മ ലൈബ്രേറിയൻ സംവിധാനമാണ് നിലനിൽക്കുന്നത്  .  50 പേർക്ക് ഒരേ സമയം ഇരിക്കാവുന്ന തരത്തിൽ ഒരു പ്രത്യേക കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ലൈബ്രറി ഒരു സ്മാർട്ട് റൂം കൂടി ആണ്. മത്സരപരീക്ഷകൾക്ക് കുട്ടികളെ ഒരുക്കുന്നതിനായി ഒരുകരിയർ ലൈബ്രറിയും  ഇതിനോടുകൂടി പ്രവർത്തിക്കുന്നുണ്ട് പൂർവ വിദ്യാർത്ഥി സമ്മാനിച്ച പുസ്തകങ്ങൾ , കുട്ടികൾ ഓരോ വ്യക്തികളെ കൊണ്ട് സ്പോൺസർ ചെയ്യിപ്പിച്ച പുസ്തകങ്ങൾ പിറന്നാളുകൾക്ക് സമ്മാനമായി കുട്ടികൾ നൽകുന്ന  പുസ്തകങ്ങൾ ഇങ്ങനെ പല തരത്തിൽ പുസ്തക ശേഖരണം ലൈബ്രറിയിലേക്ക് നടത്തുന്നു.സ്‌കൂൾ ലൈബ്രറിയുടെ പ്രവർത്തനങ്ങൾക്ക് അദ്ധ്യാപികയായ ശ്രീമതി റാണി മാനുവൽ നേതൃത്വം നൽകുന്നു