എസ്.റ്റി.എച്ച്.എസ് തുടങ്ങനാട്/സ്കൗട്ട്&ഗൈഡ്സ്

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൗട്ട്മാസ്റ്റർ ശ്രീ. ജോസഫ് കെ.എം
സ്കൗട്ട്മാസ്റ്റർ ശ്രീ. ജോസഫ് കെ.എം
ഗൈഡ്ക്യാപ്റ്റൻ സി. നിവ്യ തെരേസ്
ഗൈഡ്ക്യാപ്റ്റൻ സി. നിവ്യ തെരേസ്

സ്കൗട്ട്സ് ആൻഡ് ഗൈഡ്സ്

'ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സ്' സംഘടന തുടങ്ങനാട്  സെൻറ് തോമസ് ഹൈസ്കൂളിൽ മികവുറ്റ പ്രവർത്തനം കാഴ്ചവച്ചുവരുന്നു. സ്കൗട്ട് വിഭാഗത്തിൽ 32 പേരുംഗൈഡ് വിഭാഗത്തിൽ 32 പേരും ഉൾപ്പെടെ 64 കുട്ടികളാണ് സംഘടനയിൽ പ്രവർത്തിച്ചുവരുന്നത്. വിവിധ സാമൂഹിക പ്രവർത്തനങ്ങൾ ചെയ്യുന്നതിനോടൊപ്പം വ്യക്തിത്വ വികസനവും അച്ചടക്കവും രാജ്യസ്നേഹവും കുട്ടികളിൽ വളർത്തിയെടുക്കുന്നതിനുതകുന്ന സെമിനാറുകൾ, ബോധവൽക്കരണ ക്ലാസ്സുകൾ എന്നിവ  സംഘടനയുടെ ആഭിമുഖ്യത്തിൽ നടന്നുവരുന്നു.

ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് തൊടുപുഴ ജില്ലാ അസോസിയേഷൻ  ജനസംഖ്യദിനത്തോടനുബന്ധിച്ച് നടത്തിയ പ്രസംഗ മത്സരത്തിൽ ഈ സ്കൂളിലെ ക്രിസ്റ്റീന ബിജു രണ്ടാം സ്ഥാനം നേടി. നവംബർ 7 ന് ഫൗണ്ടേഷൻ ഡേയോടനുബന്ധിച്ച് യൂണിറ്റിലെ എല്ലാ സ്കൗട്ട്സിനും ഗൈഡ്സിനും ക്വിസ് മത്സരം നടത്തി. വിജയികളായവർക്ക് അറക്കുളം ലോക്കൽ അസോസിയേഷൻ നടത്തിയ മത്സരത്തിൽ അഭിനന്ദ് പി. എസ് രണ്ടാം സ്ഥാനം കരസ്ഥമാക്കി.

കോവിഡിൻ്റെ പശ്ചാത്തലത്തിൽ പ്ലാസ്റ്റിക് റ്റെഡ് ടെർനേഴ്സ്ചലഞ്ചിൻ്റെ ഭാഗമായി രാജ്യപുരസ്കാർ കുട്ടികൾ പ്ലാസ്റ്റിക് രഹിത ഇടമായി അവരുടെ വീടും പരിസരവും മാറ്റിയെടുത്തു. വീടും പരിസരവും അലങ്കാരസസ്യങ്ങൾ കൊണ്ട് മനോഹരമാക്കി. പ്ലാസ്റ്റിക്കിന് പകരം ബദൽ മാർഗങ്ങൾ സ്വീകരിക്കാൻ വാട്സാപ്പിലൂടെ ബോധവൽക്കരണം നടത്തി.

Covid 19 എന്ന മഹാമാരിയെ ചെറുത്തു തോൽപ്പിക്കാനുള്ള യത്നത്തിൽ ഗൈഡ്സും പങ്കാളികളായി. രാജ്യപുരസ്കാർ ഗൈഡ്സ് 50 മാസ്ക് വീതം നിർമ്മിച്ച് ഗൈഡ് ക്യാപ്റ്റന് കൈമാറി. 2022 ജനുവരി എട്ടിന് നടന്ന സംസ്ഥാനതല രാജ്യപുരസ്കാർ പരീക്ഷയിൽ 5 ഗൈഡ്സ്  പങ്കെടുത്തു. സ്കൗട്ട്സ് പ്രവർത്തനങ്ങൾക്ക് സ്കൗട്ട്മാസ്റ്റർ ശ്രീ. ജോസഫ് കെ.എം നേതൃത്വം നൽകുന്നു. ഗൈഡ്സ്കുട്ടികളുടെ പ്രവർത്തനങ്ങൾക്ക് ഗൈഡ്ക്യാപ്റ്റൻ സി. നിവ്യ തെരേസ് നേതൃത്വം നൽകി വരുന്നു.