എസ്.റ്റി.എച്ച്.എസ് തുടങ്ങനാട്/സ്പോർട്സ് ക്ലബ്ബ്
കുട്ടികളിൽ കായികആരോഗ്യം, കായികക്ഷമത എന്നിവ വളർത്തുന്നതിന്റെ ഭാഗമായി സ്കൂളിലെ സൗകര്യങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ട് ഒരു സ്പോർട്സ് ക്ലബ് നമ്മുടെ സ്കൂളിൽ നല്ലരീതിയിൽ പ്രവർത്തിച്ചുവരുന്നു. യുപി .ഹൈസ്കൂൾ എന്നീ രണ്ടു വിഭാഗങ്ങളായി തിരിച്ച് വാട്സാപ്പിൽ ഗ്രൂപ്പുകൾ ക്രിയേറ്റ് ചെയ്ത് കായിക പഠന സംബന്ധിയായ കാര്യങ്ങൾ അപ്‌ലോഡ് ചെയ്യുകയും കുട്ടികൾ അത് പ്രയോജനപ്പെടുത്തുകയും ചെയ്യുന്നു .അന്താരാഷ്ട്ര യോഗ ദിനം നമ്മുടെ സ്കൂളിലും നല്ല രീതിയിൽ ഓൺലൈനായി നടത്തി. അതിൻറെ ഭാഗമായി കുട്ടികളിൽ മത്സരങ്ങൾ സംഘടിപ്പിച്ചു് , ആ മത്സരങ്ങളിൽ പങ്കെടുത്ത് വിജയിച്ച കുട്ടികൾക്ക് ഓൺലൈനായി സർട്ടിഫിക്കറ്റുകൾ വിതരണംചെയ്തു. മത്സരയിനങ്ങൾ നമ്മുടെ യൂട്യൂബ് ചാനലിൽ അപ്‌ലോഡ് ചെയ്തു. ഈ ക്ലബ്ബിൻറെ പ്രവർത്തനങ്ങൾക്ക് അധ്യാപികയായ ശ്രീമതി സോണിയ ജോൺ നേതൃത്വം നൽകുന്നു.