എസ്.റ്റി.എച്ച്.എസ് തുടങ്ങനാട്/ആർട്‌സ് ക്ലബ്ബ്
കുട്ടികളുടെ സമഗ്ര വികസനമാണ് വിദ്യാഭ്യാസത്തിലൂടെ ലക്ഷ്യം വെക്കുന്നത്. കുട്ടികളിൽ കലാവാസനകൾ വളർത്തുന്നതിനും കുട്ടികളുടെ കഴിവുകൾ വികസിപ്പിക്കുന്നതിനുള്ള ഭാഗമായി നമ്മുടെ സ്കൂളിൽ ആർട്സ് ക്ലബ് പ്രവർത്തിക്കുന്നു. ഈ ക്ലബ്ബിന്റെ നേതൃത്വത്തിൽ ചിത്രകല, സംഗീതം, നൃത്തം ,നാടകം, എന്നിവയിൽ അഭിരുചിയുള്ള കുട്ടികൾക്ക് പഠന പിന്തുണയും പ്രോത്സാഹനവും നൽകി വരുന്നു. അധ്യാപകരായ ശ്രീ.ജോസുകുട്ടി ജോസഫ് ,ശ്രീ .സിജോമോൻ ജോസഫ് എന്നിവർ നേതൃത്വം നൽകുന്നു. ഈ കോവിഡ് കാലഘട്ടത്തിലും ചിത്രരചന, കാർട്ടൂൺ, പ്രസംഗം, നാടകഅഭിനയം ,സംഗീതം, നൃത്തം എന്നിവയിൽ ഉള്ള മത്സരങ്ങൾ സംഘടിപ്പിക്കുകയും വിജയികൾക്ക് ഡിജിറ്റൽ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യുകയും ചെയ്തു .കഴിഞ്ഞവർഷം ഓൺലൈനായി കലോത്സവം സംഘടിപ്പിച്ചത് ഏവരുടെയും പ്രശംസക്ക് കാരണമായി.