സഹായം Reading Problems? Click here


എം എം എച്ച് എസ് എസ് ഉപ്പൂട്

Schoolwiki സംരംഭത്തിൽ നിന്ന്
എം എം എച്ച് എസ് എസ് ഉപ്പൂട്
സ്കൂൾ ചിത്രം
സ്ഥാപിതം 01-06-1957
സ്കൂൾ കോഡ് 41026
ഹയർ സെക്കന്ററി
സ്കൂൾ കോഡ്
{{{ഹയർ സെക്കന്ററി സ്കൂൾ കോഡ്}}}
സ്ഥലം ഉപ്പൂട്
സ്കൂൾ വിലാസം ഉപ്പൂട്പി.ഒ, കൊല്ലം
പിൻ കോഡ് 691502
സ്കൂൾ ഫോൺ 0474 2585812
സ്കൂൾ ഇമെയിൽ 41026kollam@gmail.com
സ്കൂൾ വെബ് സൈറ്റ് നിർമ്മാണത്തിൽ
വിദ്യാഭ്യാസ ജില്ല കൊല്ലം
റവന്യൂ ജില്ല കൊല്ലം
ഉപ ജില്ല കുണ്ടറ
ഭരണ വിഭാഗം എയ്ഡഡ്2 691502
സ്കൂൾ വിഭാഗം പൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ LP,ups,ഹൈസ്കൂൾ
എച്ച്.എസ്.എസ്
മാധ്യമം മലയാളം‌
ആൺ കുട്ടികളുടെ എണ്ണം 153
പെൺ കുട്ടികളുടെ എണ്ണം 149
വിദ്യാർത്ഥികളുടെ എണ്ണം 302
അദ്ധ്യാപകരുടെ എണ്ണം 18
പ്രിൻസിപ്പൽ DR. DILEEPKUMAR
പ്രധാന അദ്ധ്യാപകൻ /
പ്രധാന അദ്ധ്യാപിക
മിനിവർഗ്ഗീസ്
പി.ടി.ഏ. പ്രസിഡണ്ട് santhosh
10/ 09/ 2018 ന് 41026
ഈ താളിൽ അവസാനമായി മാറ്റം വരുത്തി
ഈ താളിന്റെ ഗ്രേഡ് : 6 / 10 ആയി നൽകിയിരിക്കുന്നു
6/10 stars
ക്ലബ്ബുകൾ
ലിറ്റിൽകൈറ്റ്സ് സഹായം
ഗ്രന്ഥശാല സഹായം
എൻ.സി.സി സഹായം
സ്റ്റൂഡന്റ് പോലീസ് കാഡറ്റ് സഹായം
സ്കൗട്ട് & ഗൈഡ്സ് സഹായം
ജൂനിയർ റെഡ് ക്രോസ് സഹായം
വിദ്യാരംഗം‌ സഹായം
സോഷ്യൽ സയൻസ് ക്ലബ്ബ് സഹായം
സയൻസ് ക്ലബ്ബ് സഹായം
ഗണിത ക്ലബ്ബ് സഹായം
പരിസ്ഥിതി ക്ലബ്ബ് സഹായം
ആർട്‌സ് ക്ലബ്ബ് സഹായം
സ്പോർ‌ട്സ് ക്ലബ്ബ് സഹായം
ടൂറിസം ക്ലബ്ബ് സഹായം
ആനിമൽ ക്ലബ്ബ് സഹായം
ഫിലിം ക്ലബ്ബ് സഹായം
മറ്റ്ക്ലബ്ബുകൾ സഹായം
പ്രോജക്ടുകൾ
എന്റെ നാട് സഹായം
നാടോടി വിജ്ഞാനകോശം സഹായം
സ്കൂൾ പത്രം സഹായം

ചരിത്രം

കിഴക്കെ കല്ലട പഞ്ചായത്തിൽ കിഴക്കുഭാഗത്തായി സ്ഥിതി ചെയ്യുന്ന ഉപ്പൂടും പരിസരപ്രദേശങ്ങളിൽ നിന്നുമുള്ള കുട്ടികളുടെ വിദ്യാഭ്യാസ ആവശ്യത്തെ പരിഗണിച്ചുകൊണ്ട് കളീലിൽ ശങ്കരപ്പിള്ളയുടെ ഉടമസ്ഥതയിൽ 1957 -ൽ ഈ സ്ഥാപനത്തിന് രൂപം നൽകി.ഈ സ്ഥാപനത്തിന്റെ പ്രഥമാധ്യാപകനായി ശ്രീ.സദാശിവൻപിള്ള ചുമതലയേറ്റു. 1964ആയപ്പോഴേക്കും വിദ്യാഭ്യാസ ആവശ്യം വർദ്ധിച്ചതനുസരിച്ച് യു.പി.എസ്. ആയി ഉയർത്തി. ഈ കാലയളവിലൊക്കെയും സബ്ജില്ലാതലത്തിൽ പ്രശസ്തമായ നിലയിൽ പ്രവർത്തിച്ചു വരികയായിരുന്നു. 1985 ആയപ്പോഴേക്കും എച്ച് .എസ്.ആയി ഉയർത്തപ്പെട്ടു. ശ്രീ.കെ.കെ.ജോർജ്ജും തുടർന്നും ശ്രീ.കെ.ശിവരാമകുറുപ്പ്,റ്റി.സി.പരമേശ്വരൻപിള്ള എന്നിവരും സേവനം അനുഷ്ഠിച്ചു. 2000 ആയപ്പോഴേക്കും ഹയർസെക്കന്ററി ആയി ഉയർത്തപ്പെട്ടു. ഇപ്പോൾ ഈ സ്കൂളിൽ 1 മുതൽ 12 വരെ ക്ലാസ്സുകൾ നടക്കുന്നു. ഹയർസെക്കന്ററി വിഭാഗത്തിൽ രണ്ട് സയൻസ് ഗ്രൂപ്പും ഒരു ഹ്യൂമാനിറ്റീസ് ഗ്രൂപ്പും നിലവിലുണ്ട്.1988 മുതൽ എസ്.എസ്.എൽ.സി വിജയശതമാനം സ്റ്റേറ്റ് ആവറേജിനേക്കാളും ഉയർന്ന തലത്തിൽ നിലനിർത്തിക്കൊണ്ട് പോകാൻ കഴിഞ്ഞിട്ടുണ്ട്. കഴിഞ്ഞ നാല് വർഷമായി ഈ വിജയശതമാനം 90 മുതൽ 100 വരെയെത്തി. ഈ വർഷവും നല്ല വിജയശതമാനം പ്രതീക്ഷിക്കുന്നു. ഹയർസെക്കന്ററി തലത്തിലും വിജയെസതമാനം ഭേദപ്പെട്ട നിലയിൽ നിലനിർത്താൻ കഴിഞ്ഞിട്ടുണ്ട്. കലാകായികരംഗത്ത് കുട്ടികളുടെ പങ്കാളിത്തം ഉണ്ട്. കുട്ടികളുടെ സർവ്വോന്മുഖമായ അഭിവൃദ്ധിക്ക് ഉതകുന്ന തരത്തിലുള്ള പാഠ്യേതരപ്രവർത്തനങ്ങളാണ് നടക്കുന്നത്. ഈ സ്കൂളിൽ ഇപ്പോൾ ഹൈസ്കൂൾ തലത്തിൽ 254 കുട്ടികളും ഹയർസെക്കന്ററി തലത്തിൽ300കുട്ടികളും സ്കൂൾ തലത്തിൽ 14 അദ്ധ്യാപകരും 5 അനദ്ധ്യാപകരും ഹയർസെക്കന്ററി തലത്തിൽ 13 അദ്ധ്യാപകരും 2 അനദ്ധ്യാപകരും ജോലി ചെയ്തു വരുന്നു.

ഭൗതികസൗകര്യങ്ങൾ

ഓരോ ക്ലാസിലും പഠനത്തോടനുബന്ധിച്ച് ആവശ്യമായ വീഡിയോ ക്ലിപ്പുകൾ ഇൻഫർമേഷൻ ടെക്നോളജി സഹായപ്പെടുത്തി കാണിക്കുന്നു

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • എൻ.എസ്.എസ്
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

എല്ലാ ക്ലബുകളിലും ധാരാളം പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്.ഓരോ ക്ലബിലും ഉപയുക്തമായ പഠനയാത്രകൾ ഒരുക്കുന്നു. ക്ലബ്ബുകൾ എല്ലാം തന്നെ സജീവമായി പ്രവർത്തിക്കുന്നുണ്ട്. സോഷ്യൽ ക്ലബ്ബിന്റെ ഭാഗമായി ശാസ്താംകോട്ട കായലിനെക്കുറിച്ച് ഒരു പ്രോജക്ട് തയ്യാറാക്കുന്നതിനായി ഒരു പഠനയാത്ര പോകുകയും തടാകസംരക്ഷണ സമിതി ചെയർമാനുമായി ഒരു അഭിമുഖം നടത്തുകയും കുട്ടികൾ ഒരു റിപ്പോർട്ട് തയ്യാറാക്കുകയും ചെയ്തു. സോഷ്യൽ ക്ലബ്ബിന്റെ നേതൃത്വത്തിൽ റോഡ് സുരക്ഷാവാരത്തോടനുബന്ധിച്ച് ഈസ്റ്റ് കല്ലട എസ് ഐ സ്കൂളിൽ വരികയും ട്രാഫിക് നിയമക്ലാസ്സ് എടുക്കുകയും കേരളാപോലീസിന്റെ ആഭിമുഖ്യത്തിൽ നിർമ്മിച്ച ട്രാഫിക് ബോധവൽകരണ ഡോകുമെന്റെറി പ്രദർശനം നടത്തുകയും ചെയ്തു. ഹെൽത്ത് ക്ലബ്ബിന്റെ നേതൃത്വത്തിൽ ആയുർവേദത്തെ ക്കുറിച്ചും ഔഷധസസ്യങ്ങളെക്കുറിച്ചും കൂടുതൽ അറിയുന്നതിനു വേണ്ടി ഐക്കരഫാർമ്മസ്യൂട്ടിക്കൽസ് ഉടമയായ ശ്രീ മുരളീധരൻ നായരുമായി ഒരു അഭിമുഖ ക്ലാസ്സ് സ്കൂളിൽ സംഘടിപ്പിച്ചു. ഇതിൽ ആയുർവേദത്തെക്കുറിച്ച് ഒരു വിശദവിവരണവും ഔഷധസസ്യങ്ങളുടെ പരിചയപ്പെടലും നടന്നു. തുടർന്ന് ഇതിന്റെ അടിസ്ഥാനത്തിൽ സ്കൂളിൽ വച്ച് നടത്തിയ ചെറിയ ഒരു മൽസരപരീക്ഷയിൽ വിജയിച്ച കുട്ടികളെയും കൊണ്ട് ഔഷധശാല സന്ദർശിക്കുകയും കൂടുതൽ ഔഷധസസ്യങ്ങളും മരുന്ന് നിർമ്മാണവും പരിചയപ്പെട്ടു. സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ മുഴുവൻ ക്ലാസ്സുകളുടെയും പഠനപ്രവർത്തനങ്ങളെയും പഠനോപകരണങ്ങളെയും യോജിപ്പിച്ചുകൊണ്ട് ഒരു വലിയ പ്രദർശനം ജനുവരി 30,31 തീയതികളിൽ നടന്നു. ഇത് ലോക്കൽ ടീവി വഴി ഫെബ്രുവരി 2 ന് റിപ്പോർട്ട് ചെയ്തു.ടൂറിസം ക്ലബ്ബിന്റെ നേതൃത്വത്തിൽ 10-ാം സ്റ്റാഡേർഡിലെ കുട്ടികളും അദ്ധ്യാപകരും കുളത്തൂപ്പുഴ,പാലോട് ബൊട്ടാണിക്കൽ ഗാർഡൻ ,ശുചീന്ദ്രം,കന്യാകുമാരി എന്നീ സ്ഥലങ്ങളിലേക്ക് ഒരു പഠനയാത്ര നടത്തി.1 മുതൽ 9വരെ ക്ലാസ്സുകളിൽ നിന്നും മറ്റൊരു സംഘം അന്നേ ദിവസം തന്നെ തോന്നയ്ക്കൽ ആശാൻ സ്മാരകം,റ്റി.വി.എം.പ്ലാനറ്റേറിയം,മ്യൂസിയം,ശംഖുമുഖം,വേളി എന്നീ സ്ഥലങ്ങളിലേക്ക് ഒരു പഠനയാത്ര നടത്തി. സയൻസ് ക്ലബ്ബിന്റെയും കാർഷിക ക്ലബ്ബിന്റെയും നേതൃത്വത്തിൽ കുട്ടികളുമായി കൊല്ലത്തു നടന്ന " ഫ്ളവർ ഷോ" കാണുന്നതിനായി പോയിരുന്നു. ഇത് കുട്ടികൾക്ക് പ്രകൃതിയെ കൂടുതൽ ഇഷ്ടപ്പെടുവാനും ചെടികൾ വെച്ചു പിടുപ്പിക്കാനുമുള്ള താൽപര്യം വർദ്ധിപ്പിക്കാനും സാധിച്ചു.

മാ‌നേജിംങ് കമ്മിറ്റി

എം വിജയമ്മ , കെ എസ് രവീന്ദ്രൻ നായർ, എം വത്സലാദേവി , ​എം സുലതിമണി അമ്മ

മുൻ സാരഥികൾ

'സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ശ്രീ .സദാശിവൻ പിള്ള,ശ്രീ. ജോർജ്ജ് , ശ്രീ . ശിവരാമകുറുപ്പ്.പി.കെ,ശ്രീ . പരമേശ്വരൻപിള്ള , ശ്രീ. സുഭദ്രാമ, ശ്രീ. ചന്ദ്രശേഖരൻപിള്ള എന്നിവരായിരുന്നു.

മുൻ കാല അദ്ധാപകർ  : എൻ വിജയൻകുട്ടി , എൻ.വി.തങ്കമ്മ , ബീ.സുഭദ്രാമ , ടി.കെ.ഗോപാലകൃഷ്ണൻപിള്ള , എം.വത്സലാദേവി , എം. വിജയമ്മ , എസ്.സതിയമ്മ , കെ. ഭവാനിയമ്മ , കെ. സരസ്സമ്മ , ഇ. ശാന്തി , ജോർജ്ജ് , വി. സുഭദ്ര , കെ.സുജാതകുഞ്ഞമ്മ, കെ.ശാന്തകുമാരിഅമ്മ , ബി. ജോൺ , ശ്രീദേവിഅമ്മ , കെ.പ്രസ്സന്നകുമാരി , പി. ഭാരതിഅമ്മ , എസ്. രാധാമണിഅമ്മ , ജി. ജോർജ് , മുളവന ഭാസ്കരൻ നായർ , കോമളവല്ലി , മഹിളാമണിഅമ്മ എന്നിവരായിരുന്നു.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വളരെ മികച്ച നിലയിലെത്തിയിട്ടുള്ള പല വിദ്യാർത്ഥികളും ഉണ്ട്.

  • മോഹൻ ഫിലിപ്പ്( 1998 ൽ ബാലനടനുള്ള സംസ്ഥാന അവാർഡ് നേടി)

വഴികാട്ടി

കുണ്ടറയ്ക്കും ഭരണിക്കാവിനും ഇടയിലുള്ള മൂന്നുമുക്ക് എന്ന സ്ഥലത്തെത്തിയതിനു ശേഷം അവിടെ നിന്നും പള്ളിക്കവിള എന്ന സ്ഥലത്തെത്തുക .അവിടെ നിന്നും വടക്കോട്ട് 150 മീറ്റർ നടക്കുക.അവിടെ സ്കൂളിന്റെ ബോർഡ് കാണാം.ആ വഴിയിലൂടെ സ്കൂളിലേക്ക് കടക്കാം


"https://schoolwiki.in/index.php?title=എം_എം_എച്ച്_എസ്_എസ്_ഉപ്പൂട്&oldid=548745" എന്ന താളിൽനിന്നു ശേഖരിച്ചത്