സഹായം Reading Problems? Click here


ഊരള്ളൂർ എം യു പി എസ്

Schoolwiki സംരംഭത്തിൽ നിന്ന്
ഊരള്ളൂർ എം യു പി എസ്
സ്കൂൾ ചിത്രം
സ്ഥാപിതം 1917
സ്കൂൾ കോഡ് 16362
സ്ഥലം ഊരള്ളൂർ
സ്കൂൾ വിലാസം ഊരള്ളൂർ പി.ഒ,
കോഴിക്കോട്
പിൻ കോഡ് 673620
സ്കൂൾ ഫോൺ 04962695020
സ്കൂൾ ഇമെയിൽ uralloormups@gmail.com
സ്കൂൾ വെബ് സൈറ്റ്
വിദ്യാഭ്യാസ ജില്ല വടകര
റവന്യൂ ജില്ല കോഴിക്കോട്
ഉപ ജില്ല കൊയിലാണ്ടി
ഭരണ വിഭാഗം എയ്ഡഡ്
സ്കൂൾ വിഭാഗം പൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ എൽ.പി
യു.പി
മാധ്യമം മലയാളം‌
ആൺ കുട്ടികളുടെ എണ്ണം 142
പെൺ കുട്ടികളുടെ എണ്ണം 142
വിദ്യാർത്ഥികളുടെ എണ്ണം 284
അദ്ധ്യാപകരുടെ എണ്ണം 16
പ്രധാന അദ്ധ്യാപകൻ സത്യൻ ടി
പി.ടി.ഏ. പ്രസിഡണ്ട് ഇ കെ ശശി
പ്രോജക്ടുകൾ
ഇ-വിദ്യാരംഗം‌ സഹായം
02/ 01/ 2019 ന് Tknarayanan
ഈ താളിൽ അവസാനമായി മാറ്റം വരുത്തി

ചരിത്രം

        അരിക്കുളം പഞ്ചായത്തിന്റെ തെക്ക്-കിഴക്ക് ഭാഗം നടുവണ്ണൂർ പഞ്ചായത്തുമായി ബന്ധിക്കുന്ന പ്രദേശമാണ് ഊരള്ളൂർ. കിഴക്ക് കണ്ടമ്പത്ത് താഴെ വയലും തെക്ക് താവോളി താഴെ വയലും പടിഞ്ഞാറ് വെളിയന്നൂർ ചല്ലിയും വടക്ക് വാകമോളി വയലുകളാലും ചുറ്റപ്പെട്ട ഒരു ചെറിയ ഭൂഭാഗം. വെളിയന്നൂർ ചല്ലിയുടെ കിഴക്കെ അറ്റത്തുള്ള വടയംകുളങ്ങരയിൽ (ഊരള്ളൂർ ഗ്രാമത്തിന്റെ തെക്ക് പടിഞ്ഞാറ് ഭാഗമാണിത്) ഒരു ചെറിയ ഷഡ്ഡിൽ 1916 ൽ പരേതനായ കൃഷ്ണൻ ഗുരുക്കൾ എന്നയാൾ സ്കൂൾ ആരംഭിച്ചു. 	പിന്നീട് നമ്പ്രത്ത് കരയിലുള്ള നരിയങ്ങൽ രാമൻ മാസ്റ്റർക്ക് സ്കൂൾ നടത്തിപ്പിന് തീരു കൊടുത്തു.  അപ്പോഴേക്കും ഒന്നാം തരം മുതൽ നാലാം തരം വരെയായി സ്കൂൾ വളർന്നു. പിൽകാലത്ത് കൂടുതൽ സൗകര്യമുള്ള കൂനിച്ചികണ്ടി പറമ്പിലേക്ക് സ്കൂൾ മാറ്റി സ്ഥാപിച്ചു. രാമൻമാസ്റ്റർ,കുഞ്ഞിരാമൻ മാസ്റ്റർ,ചാത്തുക്കുട്ടി മാസ്റ്റർ എടക്കുറ്റ്യാപ്പുറത്ത് കൃഷ്ണൻ മാസ്റ്റർ എന്നിവരായിരുന്നു അന്നത്തെ അധ്യാപകർ.

1935ൽ രാമൻ മാസ്റ്റർ കണ്ടമ്പത്ത് കെ പി മായൻ സാഹിബിന് സ്കൂൾ തീരുകൊടുത്തു. അതോടെ സ്കൂളിന്റെ അവസ്ഥയിൽ ചില മാറ്റങ്ങൾ വന്നു തുടങ്ങി. സ്കൂൾ നല്ല രീതിയിൽ നടത്തണമെന്ന മാനേജറുടടെ താൽപര്യത്താൽ കൂനിച്ചിക്കണ്ടി പറമ്പിൽ നിന്നും ഇപ്പോഴുള്ള സ്ഥലത്താക്ക് മാറ്റി "ഊരള്ളൂർ സ്കൂൾ" എന്ന് അറിയപ്പെടുകയും ചെയ്തു. പരിണിത പ്രജ്ഞനായ ജനാബ് കുഞ്ഞ്യേത്കുട്ടി മുസ്ല്യാരാണ് പുതിയ സ്കൂളിന്റെ പ്രധാനാധ്യാപകൻ. എലങ്കോപുതിയെടുത്ത് അസ്സൈനാർ മാസ്റ്റർ, രാമൻ മാസ്റ്റർ, എ കെ കൃഷ്ണൻ മാസ്റ്റർ, അപ്പുക്കുട്ടി മാസ്റ്റർ, വാര്യക്കണ്ടി അമ്മത്കുട്ടി മുസ്ല്യാർ എന്നിവരെ നിയമിച്ചുകൊണ്ട് 1936 ഏപ്രിൽ 27ന് തിങ്കളാഴ്ച ജനാബ് മണപ്പാട് കുഞ്ഞമ്മത് ഹാജി "ഊരള്ളൂർ മാപ്പിള സ്കൂൾ" ഉദ്ഘാടനം ചെയ്തു. ഈ സ്കൂളിന്റെ വളർച്ച ഈ പ്രദേശത്തിന്റെ വളർച്ച കൂടിയായി തുടങ്ങി. കെ പി മായൻ സാഹിബിന്റെ കാലത്തു തന്നെ അദ്ധേഹത്തിന്റെ പുത്രൻ കെ പി മമ്മത് സാഹിബിനെ മാനേജരാക്കുകയും ചെയ്തതോടെ സ്കൂൾ 1 മുതൽ 7 വരെയുള്ള ഒരു പൂർണ്ണ യു പി സ്കൂൾ ആവുകയും ചെയ്തു. 1980 ൽ കെ പി മമ്മത് സാഹിബിന്റെ മരണശേഷം അദ്ദേഹത്തിൻറെ മകൻ ഇന്നത്തെ മാനേജറായ കെ പി വീരാൻകുട്ടിഹാജി സ്ഥാനം ഏറ്റെടുത്തു.

വിദ്യാർത്ഥികളുടെ സമഗ്ര വികസനം സാധ്യമാകുന്ന രീതിയിൽ പഠനനിലവാരം ഉയർത്താൻ സാധിച്ചിട്ടുണ്ട്. പി ടി എ, എസ് എം സി, എസ് എസ് ജി എന്നിവയുടെ പിൻബലത്തോടെ പഠനപ്രവർത്തനങ്ങൾ കൃത്യമായി ആസൂത്രണം ചെയ്തു വരുന്നു. അധ്യാപകരും രക്ഷിതാക്കളും നാട്ടുകാരും അടങ്ങുന്ന ഒരു കൂട്ടായ്മയാണ്. വിദ്യാലയത്തെ അനുദിനം പുരോഗതിയിലേക്ക് ഉയർത്താൻ ഒറ്റക്കെട്ടായി പ്രവർത്തിക്കുന്നത്. അടിസ്ഥാന സൗകര്യങ്ങളിൽ സ്കൂൾ ഏറെ മെച്ചപ്പെട്ടിട്ടുണ്ട്. 1 മുതൽ 4 വരെയുള്ള ഓരോ ഡിവിഷനുകളും 5 മുതൽ 7 വരെയുള്ള 2 ഡിവിഷനുകളും ആകെ 10 ക്ലാസ്സുകൾ ആണ് നിലവിലുള്ളത്. സ്റ്റാഫ് റൂം, ഓഫീസ്, 5 ക്ലാസ്സ് മുറികൾ എന്നിവ ഉൾക്കൊള്ളുന്ന പുതിയ ഇരുനില കെട്ടിടം നിർമ്മാണം പൂർത്തിയായി. എല്ലാ ക്ലാസിയും വൈദ്യുതി സൗകര്യം ലഭ്യമായ സ്കൂളിൽ ആവശ്യമായ ടോയിലറ്റുകൾ കുടിവെള്ളലഭ്യത, 40കുട്ടികൾക്ക് ഒരേസമയം പഠിക്കാൻ ഉതകുന്ന കമ്പ്യൂട്ടർ ലാബ് ,കളിസ്ഥലം എന്നിവയുമുണ്ട്.

ഭൗതികസൗകര്യങ്ങൾ

സ്കൂളിൽ 5 കെട്ടിടങ്ങൾ ഉണ്ട്. ഇതിൽ പ്രീ കെ ഇ ആർ വിഭാഗത്തിൽ പെട്ട കെട്ടിടം1 പ്രീ കെ ഇ ആർ കെട്ടിടത്തിന് പകരമായി പുതിയ ഇരുനില കെട്ടിടെ പണി കഴിഞ്ഞു. ഒരു ഓഫീസ് , സ്റ്റാഫ് റൂം, 20 കമ്പ്യൂട്ടറുകൾ ഉൾക്കൊള്ളിക്കാവുന്ന കമ്പ്യൂട്ടർ ലാബ്, പ്രത്യേകം സുരക്ഷിതമാക്കിയ നഴ്സറി കെട്ടിടം, ആവശ്യത്തിനുള്ള ടോയ്ലറ്റുകൾ, പുതിയ പാചകപ്പുര, സ്കൂള് ബസ്സ്, തുടങ്ങിയ സൗകര്യങ്ങൾ ഉണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ പ്രധാനാധ്യാപകർ : 1. കുഞ്ഞ്യേത്കുട്ടി മുസ്ല്യാർ 2. എ കെ കൃഷ്ണൻമാസ്റ്റർ 3. വാകമോളി നമ്പീശൻ മാസ്റ്റർ 4. യു എൻ ഗോവിന്ദൻകുട്ടി മാസ്റ്റർ 5. കെ ജാനകി ടീച്ചർ 6. പി ആർ സരസമ്മ ടീച്ചർ 7. എൻ പി കുഞ്ഞിമൊയ്തീൻ മാസ്റ്റർ 8. എ എം സുഗതൻ മാസ്റ്റർ


നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

Loading map...

When parsing the passed parameters had the following errors:
unable to parse the geographic coordinates "11.4834,75.7304?z=15 width="350" height="350" selector="no" controls="large""
Map element "Marker" can not be created
"https://schoolwiki.in/index.php?title=ഊരള്ളൂർ_എം_യു_പി_എസ്&oldid=572597" എന്ന താളിൽനിന്നു ശേഖരിച്ചത്