ആത്മവിദ്യാസംഘം യുപി. സ്ക്കൂൾ ചെറുവണ്ണൂർ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ആത്മവിദ്യാസംഘം യുപി. സ്ക്കൂൾ ചെറുവണ്ണൂർ
വിലാസം
കൊളത്തറ,ചെറുവണ്ണൂർ

ആത്മ വിദ്യാ സംഘം യു പി സ്ക്കുൾ, ചെറുവണ്ണൂർ, കൊളത്തറ പി ഒ
,
673655
സ്ഥാപിതം1 - സെപ്തംബർ - 1922
വിവരങ്ങൾ
ഫോൺ04952487005
ഇമെയിൽavsups@gmail.com
കോഡുകൾ
സ്കൂൾ കോഡ്17544 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല കോഴിക്കോട്
ഉപജില്ല ഫറോക്ക്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംഅപ്പർ പ്രൈമറി, ലോവർ പ്രൈമറി
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌, ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻജോയ് വർഗീസ്
അവസാനം തിരുത്തിയത്
19-02-2024Ajitpm


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ചരിത്രം

കൊളത്തറ ചെമ്മൺ പാതകളുടെയും ചെറിയ പീടിക മുറികളുടെയും കൊച്ചു ഗ്രാമമായിരുന്ന കാലത്ത് ആത്മ വിദ്യാസംഘത്തിന്റെ ആഭിമുഖ്യത്തിൽ വിദ്യാപരിഷ്ക്കാരണി എന്ന ഉപസമിതിയിലൂടെ 1922 സപ്തംബറിലാണ് ഈ സ്കൂൾ പ്രവർത്തനം ആരംഭിക്കുന്നത് .

അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കും, ജാതി വ്യവസ്ഥയുടെ ദയാരഹിതമായ വിവേചനങ്ങൾക്കും ഇടയിൽ പെട്ട് സാമൂഹ്യശ്രേണിയുടെ അടിത്തട്ടിൽ കിടന്നിരുന്നവരെ അറിവിന്റെയും സംസ്കാരത്തിന്റെയും പ്രകാശമേഖലകളിലേക്ക് ഉയർത്തിക്കൊണ്ടുവരുവാൻ അവിശ്രമം പ്രയത്നിച്ച ആത്മീയാചാര്യനായ വാഗ്ഭടാനന്ദഗുരു ദേവൻ‍ സ്ഥാപിച്ച ആത്മവിദ്യാസംഘത്തിന്റെ തിരുനാമത്തിൽ പ്രവത്തിക്കുന്നതാണ് ഈ വിദ്യാലയം.

1923ൽ 1 മുതൽ 4 വരെ ക്ലാസുകൾക്ക് അംഗീകാരം കിട്ടി. നീണ്ട 13 വർഷത്തെ കാത്തിരിപ്പിനുശേഷം 1937ൽ ആറാം ക്ലാസ് ആരംഭിച്ചതോടെ അന്ന് 8000 ജനസംഖ്യയുണ്ടായിരുന്ന ഈ ഗ്രാമത്തിൽ ആദ്യത്തെ ഹയർ എലിമെന്റെറി സ്കൂൾ ജനിക്കുകയായിരുന്നു. അന്നുവരെ അഞ്ചാംതരം ജയിച്ച 10വയസ്സായ ഒരുകുട്ടി 3നാഴിക നടന്ന് ഫറോക്ക് ബി.ഇ.എം ഹയർ എലിമെന്റെറി സ്കൂളിൽ പോയി ഉപരി പഠനം നടത്തേണ്ട വിഷമാവസ്ഥ ഇവിടെ ആറാം ക്ലാസ് ആരംഭിച്ചതോടെ ഒഴിവായി. തുടർന്നുള്ള വർഷങ്ങളിൽ 7,8 ക്ലാസുകൾകൂടി ആരംഭിച്ചതോടെ 1940 മുതൽ ഈ സ്കൂൾ സ്ഥിരമായ പൂർണ്ണ അംഗീകാരമുള്ള ഹയർ എലിമെന്റെറി സ്കൂളായി ഉയർന്നു.


ഭൗതികസൗകര്യങ്ങൾ

മുൻ സാരഥികൾ:

കൊല്ലമ്പലത്ത് ശങ്കരൻകുട്ടി, പാട്ടത്തിൽ മോയുണ്ണി, വള്ളത്തോൾ കുമാരമേനോൻ, ഇ. സുബ്രഹ്മണ്യൻ, ടി. മൈത്രേയൻ, കെ. സത്യഭാമ, പി. സുരേശ്വരൻ, സി. എച്ച്. ഉലഹന്നാൻ, പി.എസ്. രാധാഭായ്, പി. ഭാരതി, പി. എ. വിജയലക്ഷ്മി, എൻ. വി. നിർമ്മല.

മാനേജ്‌മെന്റ്

തുടക്കത്തിൽ ഇ. എസ്. കൃഷ്ണൻ അവർകളും 1924 ജൂൺ  മുതൽ പി.വി. ഗോവിന്ദൻ അവർകളും 1928  മെയ്   മുതൽ പി രാഘവൻ അവർകളും, 1958 മെയ് മുതൽ പി സുരേശ്വരൻ അവർകളും  സ്കൂളിന്റെ മാനേജർമാർ  ആയിരുന്നു. ഇപ്പോൾ ശ്രീമതി. അംബുജാക്ഷിയാണ് മാനേജർ.

അധ്യാപകർ

പ്രധാന അധ്യാപകൻ

ജോയി വർഗീസ്

ലോവർ പ്രൈമറി ടീച്ചേഴ്‌സ്

ധാത്രി

ഷീന

കിരൺലാൽ

റെയ്‌ന

നിഖിൽ

അജീഷ്

മിഥുൻ

മൻസൂർ അലി

അപ്പർ പ്രൈമറി ടീച്ചേഴ്‌സ്

മുരളീധരൻ

ദീപ കെ

സൗമ്യ

ദീപ സി ടി

സീമ

നിഷ

സുനിൽ

ഷർമിള

ജോബി

റുഖിയ

ഭാഷാ അധ്യാപകർ

അഷ്‌റഫ്

ശ്രീജേഷ്

അബ്ദുൾ  ഗഫൂർ

മുജീബ് റഹ്മാൻ

ബിജേഷ്

തീർത്ഥ

പ്രശസ്തരായ പൂർവ്വ വിദ്യാർഥികൾ

പാഠ്യേതര പ്രവർത്തനങ്ങൾ

ചിത്രങ്ങൾ

വഴികാട്ടി

.{{#multimaps: 11.20382,75.83231 | width=380px | zoom=16 }}