സെന്റ് വിക്ടേഴ്സ് എൽ പി എസ് പറണ്ടോട്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
സെന്റ് വിക്ടേഴ്സ് എൽ പി എസ് പറണ്ടോട് | |
---|---|
വിലാസം | |
സെന്റ്: വിക്ടേഴ്സ് എൽ പി എസ് പറണ്ടോട് , പറണ്ടോട് പി.ഒ. , 695542 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 01 - 05 - 1948 |
വിവരങ്ങൾ | |
ഫോൺ | 0471 2991625 |
ഇമെയിൽ | stvictorsparantode@gmail.com |
വെബ്‍സൈറ്റ് | www.stvictorslpsparantode |
കോഡുകൾ | |
സ്കൂൾ കോഡ് | 42629 (സമേതം) |
എച്ച് എസ് എസ് കോഡ് | 00000 |
വി എച്ച് എസ് എസ് കോഡ് | 900000 |
യുഡൈസ് കോഡ് | 32140800206 |
വിക്കിഡാറ്റ | Q64036827 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | ആറ്റിങ്ങൽ |
ഉപജില്ല | പാലോട് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആറ്റിങ്ങൽ |
നിയമസഭാമണ്ഡലം | കാട്ടാക്കട |
താലൂക്ക് | നെടുമങ്ങാട് |
ബ്ലോക്ക് പഞ്ചായത്ത് | വെള്ളനാട് |
തദ്ദേശസ്വയംഭരണസ്ഥാപനം | തൊളിക്കോട് പഞ്ചായത്ത് |
വാർഡ് | 14 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
പെൺകുട്ടികൾ | 58 |
അദ്ധ്യാപകർ | 6 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ജയകുമാർ . Y |
പി.ടി.എ. പ്രസിഡണ്ട് | ഷാനവാസ് |
എം.പി.ടി.എ. പ്രസിഡണ്ട് | ആമിന |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
തിരുവനന്തപുരം ജില്ലയിൽ ആറ്റിങ്ങൽ വിദ്യാഭ്യാസജില്ലയിലെ പാലോട് ഉപജില്ലയിൽ ഉൾപ്പെടുന്ന ഒരു വിദ്യാലയമാണിത്.
ചരിത്രം
ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടുന്നതിനും 14 വർഷങ്ങൾക്ക് മുമ്പ് വിദേശ മിഷനറി ശ്രീ ഹെൻട്രീ റിച്ച് എന്ന വൈദീകൻ നിലവിലെ ദേവാലയത്തോട് ചേർന്ന് സ്ഥാപിച്ച പുല്ല് മേഞ്ഞ ഒരു ഷെഡാണ് പിന്നീട് സെന്റ് വിക്ടഴ്സ് എൽ പി എസ് ആയി പിൽക്കാലത്തു അറിഞ്ഞു തുടങ്ങിയത് . ഈ പ്രാദേശത്തെ കർഷകരായ താഴ്‌ന്ന ജാതിയിലുള്ളവരും സാമ്പത്തികമായി പിന്നാക്കാവസ്ഥയുള്ളവർക്കും വിദ്യാഭ്യാസം നടത്താൻ സാധിച്ചിരുന്നില്ല.ജനങ്ങളുടെ വേദന മനസിലാക്കിയ ഈ വൈദീകൻ പള്ളിയോടുചേർന്ന് പള്ളിക്കൂടം സ്ഥാപിച്ചു.പഠനത്തിൽ താല്പര്യമുള്ളവർക്ക് പഠിക്കുവാൻ അദ്ദേഹം അവസരമൊരുക്കി.ഇത് ജന്മിമാർക്ക് അത്ര രസിച്ചില്ല. എന്നാൽ സംഘടിതമായ പിന്നാക്കക്കാർ പഠനത്തിൽ അതീവ താല്പര്യം ഉള്ളവരായിരുന്നു. അങ്ങനെ ദേവാലയത്തോടു ചേർന്ന് ഈ വിദ്യാലയം രൂപംകൊണ്ടു.
ഭൗതികസൗകര്യങ്ങൾ
വിദ്യാർത്ഥികളുടെ പഠനസൗകര്യം മെച്ചപ്പെടുത്തുന്നതിനായി കലാകാലങ്ങളിലെ മാറ്റത്തിനനുസരിച്ച് വിദ്യാലയത്തിന്റെ ഭൗതിക സാഹചര്യങ്ങളിൽ മാറ്റം വന്നിട്ടുണ്ട്. smart classroom,reading room എന്നിവ അതിന് ഉദാഹരണങ്ങളാണ്. വായന പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി reading room ആകർഷകമാക്കിയിരിക്കുന്നു. Information Technology യുടെ വികസനത്തിനനുസരിച്ച് ക്ലാസ് മുറികളിലും മാറ്റങ്ങൾ സൃഷ്ടിക്കുന്നു. ക്ലാസ് പ്രവർത്തനങ്ങൾ പഠനവിധേയമാക്കിയശേഷം ഓൺലൈൻ മാർഗം വിദ്യാർത്ഥികളും രക്ഷകർത്താക്കളും പഠനപ്രവർത്തനങ്ങളിൽ സജീവമായി ഇടപെടുന്നു.
പാഠ്യേതര പ്രവർത്തനങ്ങൾ
പൊതുവിജ്ഞാന സദസ്സ് : എല്ലാ ദിവസവും 30 മിനിട്ട് പൊതുവിജ്ഞാന സദസ്സ് നടത്തുന്നു. സ്പോർട്സ് ക്ലബിന്റെ ഭാഗമായി എല്ലാ ബുധനാഴ്‌ചകളിലും കരോട്ട പരിശീലനം നടത്തിവരുന്നു. ആർട്സ് ക്ലബ്ബിന്റെ ഭാഗമായി തിങ്കൾ, ബുധൻ ദിവസങ്ങളിൽ ഡാൻസ് പരിശീലനവും മോറൽ സയൻസിന്റെ ഭാഗമായി എല്ലാ വെള്ളിയാഴ്‌ചകളിലും value based study corner സംഘടിപ്പിക്കുന്നു.കാർഷിക ക്ലബ്ബിന്റെ ഭാഗമായി സ്കൂളിനുപുറമെ വീട്ടിലും പച്ചക്കറി കൃഷിചെയ്യുകയും,കൃഷി ജീവിതത്തിന്റെ ഭാഗമാക്കുകയും ചെയ്യുന്നു.
മാനേജ്മെന്റ്
കൊച്ചി രൂപതയിലെ ബെൽജിയംകാരായ വൈദികരുടെ നേതൃത്വത്തിലാണ് ആദ്യകാലത്ത് പ്രവർത്തനങ്ങൾ നടന്നു പോന്നിരുന്നത്. പിന്നീട് കൊല്ലം രൂപതയിലും തുടർന്ന് തിരുവനന്തപുരം രൂപതയിലുമായിരുന്നു. ഇപ്പോൾ നെയ്യാറ്റിൻകര രൂപതയിലാണ് നമ്മുടെ സ്കൂൾ നിലകൊള്ളുന്നത്. 1910-ൽ ക്രിസ്ത്യൻ മിഷണറിമാരാൽ സ്ഥാപിതമായ ഈ സ്കൂൾ ഒരു കുടിപ്പള്ളിക്കൂടമായിട്ടാണ് ആരംഭിച്ചത്. കാലക്രമേണ ഈ സ്കൂളിന് അംഗീകാരം ലഭിക്കുകയും ഗവ - എയ്ഡഡ് സ്കൂളായി ഉയരുകയും ചെയ്തു. ലാറ്റിൻകാത്തലിക് കോർപ്പറേറ്റ് മാനേജ്മെൻ്റിൻ്റെ ഭരണത്തിൻ കീഴിലാണ് നമ്മുടെ വിദ്യാലയം. നിലവിൽ 46 വിദ്യാലയങ്ങൾ ഈ മാനേജ്മെൻ്റിൻ്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. ഇപ്പോഴത്തെ മാനേജർ ഫാ. ഡെന്നിസ് കുമാർ
മുൻ സാരഥികൾ
ക്രമ
നം |
പേര് | കാലഘട്ടം |
---|---|---|
1 | എ കുഞ്ഞപ്പൻ | 1989 -1992 |
2 | ലാസർ | 1992 -1993 |
3 | സീത | 1993 -1994 |
4 | മേരി ജോൺ | 1994 -1995 |
5 | മരിയ ഫ്രെയിം | 1995 -1997 |
6 | വർഗീസ് | 1997 -2000 |
7 | മായാ ദേവി | 2000-2003 |
8 | സുരേന്ദ്രൻ | 2003-2005 |
9 | അമ്മിണി | 2005-2010 |
10 | ഭാസിരാജ് | 2010-2014 |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ക്രമ നം. | പേര് | പ്രവർത്തന മേഖല |
---|---|---|
1 | ശ്രീ മുഹമ്മദ് ഇറാനി | ബിസിനസ്സ് |
2 | ശ്രീ അലി അക്‌ബർ | എഴുത്തുകാരൻ |
3 | ശ്രീമതി മേരി മെറ്റിൽഡ എം | ആരോഗ്യ മേഖല |
4 | ശ്രീമതി ജാസ്മി എസ് | ആരോഗ്യ മേഖല |
5 | ശ്രീ സാമുവേൽ റ്റി ജെ | കാർഷിക മേഖല |
6 | ശ്രീ റഷീദ് എ | സാമൂഹിക സേവനം |
7 | ശ്രീ ആൽബർട്ട് ഡി | വിദ്യാഭ്യാസ മേഖല |
8 | ശ്രീമതി കൃഷ്ണപ്രിയ | ആരോഗ്യ മേഖല |
9 | ശ്രീമതി ഷംനാ അൻഷാദ് | ബാങ്കിങ് മേഖല |
10 | ശ്രീ ഷാജി കെ തോമസ് | ബിസിനസ്സ് |
മികവുകൾ
വഴികാട്ടി
- തിരുവനന്തപുരം ജില്ലയിൽ നെടുമങ്ങാട് താലൂക്കിൽ സ്ഥിതിചെയ്യുന്നു
- തിരുവനന്തപുരം റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് മാർഗം എത്താം.
- ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 42629
- 1948ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ