Jump to content
സഹായം

"എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 336: വരി 336:


[[എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/ലിറ്റിൽകൈറ്റ്സ്/2024-27/ഡിജി ഫിറ്റ് ക്ലാസുകൾ|ഡിജി ഫിറ്റ് ക്ലാസുകൾ]] കാണുവാൻ സന്ദർശിക്കുക
[[എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/ലിറ്റിൽകൈറ്റ്സ്/2024-27/ഡിജി ഫിറ്റ് ക്ലാസുകൾ|ഡിജി ഫിറ്റ് ക്ലാസുകൾ]] കാണുവാൻ സന്ദർശിക്കുക
== കമ്പ്യൂട്ടർ കളിക്കളം - രക്ഷിതാക്കൾക്കായി ==
ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ രക്ഷകർത്താക്കൾക്കായി സൈബർ സുരക്ഷ, മലയാളം കമ്പ്യൂട്ടിംഗ്, ഇ-ഗവേണൻസ് സേവനങ്ങൾ എന്നീ വിഷയങ്ങളിൽ വിദഗ്ധമായ ക്ലാസുകൾ സംഘടിപ്പിച്ചു. റോബോട്ടിക്സ് വിഭാഗത്തിലെ വിദ്യാർത്ഥികൾ നിർമ്മിച്ച ഉൽപ്പന്നങ്ങളുടെ പ്രദർശനവും ഒൻപതാം ക്ലാസിലെ രക്ഷകർത്താക്കൾക്കായി നടത്തി.
അനധികൃത പ്രവേശനം ഉണ്ടായാൽ അലാറം മുഴങ്ങുന്ന ഒരു മോഡൽ വിദ്യാർത്ഥികളുടെ സൃഷ്ടിപരമായ കഴിവുകളെ പ്രകടമാക്കി. ഈ ക്ലാസുകൾ രക്ഷകർത്താക്കൾക്ക് ഏറെ ഉപകാരപ്രദമായിരുന്നു. ആർ.പി. മാരായ ആദിത്യ സുജിത്ത്, രാജ്യത്ത് രാജീവ്, നിബിൻ, ജസ്റ്റിൻ, ക്രിസ്റ്റി തുടങ്ങിയ വിദ്യാർത്ഥികളുടെ സജീവമായ പങ്കാളിത്തം ശ്രദ്ധേയമായിരുന്നു
=== മലയാളം കമ്പ്യൂട്ടിംഗ് ===
രക്ഷിതാക്കൾ സ്വരാക്ഷരങ്ങൾ, വ്യഞ്ജനാക്ഷരങ്ങൾ, കൂട്ടക്ഷരങ്ങൾ എന്നിവ കമ്പ്യൂട്ടറിൽ ടൈപ്പ് ചെയ്ത് മലയാളം ടൈപ്പിംഗ് നൈപുണ്യം നേടി.
=== സൈബർ സുരക്ഷ ക്ലാസുകൾ ===
സ്മാർട്ട് ഫോൺ, ഇന്റർനെറ്റ്, ഇന്റർനെറ്റിന്റെ സുരക്ഷിത ഉപയോഗം,ഇന്റർനെറ്റിന്റെ വ്യാപനത്തോടൊപ്പം ഫോണുകൾക്ക് വന്ന പരിണാമം മനസിലാക്കുക,സ്മാർട്ട് ഫോൺ നിത്യ ജീവിതത്തിൽ ചെലുത്തുന്ന സ്വാധീനം,മൊബൈൽഫോൺ ഉപയോഗം - സുരക്ഷയൊരുക്കാൻ പാസ്‍വേഡുകൾ, ഓൺലൈൻ ലോകത്തെ തട്ടിപ്പുകൾ,പത്രവാർത്തകൾ,രക്ഷിതാവും കുട്ടിയും മൊബൈൽ ഫോൺ ഉപയോഗവും,പതിരും നെല്ലും തിരിച്ചറിയുന്ന വാർത്തകളുടെ കാണാലോകം,വ്യാജവാർത്തകൾ തിരിച്ചറിയുക,അവയെ തടയുന്നതിനുള്ള മാർഗങ്ങൾ,ഇന്റർനെറ്റിലെ ചതിക്കുഴികൾ,ഇന്റർനെറ്റ് ജാഗ്രതയോടെ പ്രയോജനപ്പെടുത്തുന്ന വിധം,തുടങ്ങിയവ വിദ്യാർഥികളുടെ നേതൃത്വത്തിൽ ക്ലാസ്സിൽ ചർച്ച ചെയ്തു.
=== ഇ-ഗവേണൻസ് സേവനങ്ങൾ ===
ജനന-മരണ സർട്ടിഫിക്കറ്റുകൾ ഓൺലൈനായി അപേക്ഷിക്കുന്ന വിധം, പൊതുജനാരോഗ്യ സേവനങ്ങൾ,ഭൂ രജിസ്ട്രേഷൻ തുടങ്ങിയവ സാധ്യമാക്കുന്ന ആപ്പുകളുടെ ഉപയോഗം വിദ്യാർത്ഥികൾ രക്ഷികർത്താക്കളിൽ എത്തിച്ചു.
=== '''ലേസർ സെക്യൂരിറ്റി സിസ്റ്റം''' ===
രജിത്ത് രാജീവ് അവതരിപ്പിച്ച ലേസർ സെക്യൂരിറ്റി സിസ്റ്റം വീടുകൾ, ബാങ്കുകൾ, ഓഫീസുകൾ, വാഹനങ്ങൾ, മ്യൂസിയങ്ങൾ തുടങ്ങിയ നിരവധി സ്ഥലങ്ങളിൽ സുരക്ഷ ഉറപ്പാക്കാൻ ഉപയോഗിക്കാവുന്ന ഒരു ലളിതമായ ഉപകരണമാണ്.
ഈ സിസ്റ്റം ഒരു ഇലക്ട്രോണിക് സർക്യൂട്ട് ഉപയോഗിക്കുന്നു. ഇതിൽ ട്രാൻസിസ്റ്റർ, റെസിസ്റ്റർ,എൽഡിആർ (ലൈറ്റ് ഡിപെൻഡന്റ് റെസിസ്റ്റർ), എൽഇഡി , ബസർ എന്നീ ഘടകങ്ങൾ ഉൾപ്പെടുന്നു. ഈ സിസ്റ്റത്തിന്റെ പ്രധാന ഭാഗം എൽഡിആർ ആണ്. ലേസർ വെളിച്ചംഎൽഡിആർ- ൽ പതിക്കുമ്പോൾ ഒരു സർക്യൂട്ട് പൂർത്തിയാകും. എന്നാൽ, ഏതെങ്കിലും ഒരു കാരണവൽ ലേസർ വെളിച്ചം തടസ്സപ്പെട്ടാൽ, സർക്യൂട്ട് തുറന്ന് അലാറം മുഴങ്ങും.
സാധാരണയായി, നാല് മൂലകളിൽ സ്ഥാപിച്ച മിററുകൾ ഉപയോഗിച്ച് ലേസർ വെളിച്ചം എൽഡിആർ-ൽ പതിപ്പിക്കുന്നു. ഏത് മൂലയിൽ നിന്നായാലും തടസ്സം ഉണ്ടായാൽ, അതനുസരിച്ചുള്ള അലാറം സർക്യൂട്ട് പ്രവർത്തിക്കും.
=== നാസ് പരീക്ഷാ ബോധവൽക്കരണം ===
നാസ് പരീക്ഷയെക്കുറിച്ചുള്ള ബോധവൽക്കരണവും രക്ഷകർത്തൃ സമ്മേളനത്തിലെ ശ്രദ്ധേയമായ പ്രവർത്തനങ്ങളായിരുന്നു.


== ചിത്രശാല ==
== ചിത്രശാല ==
ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങളുടെ കൂടുതൽ ചിത്രങ്ങൾ കാണുവാൻ '''''[[എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/ലിറ്റിൽകൈറ്റ്സ്/2024-27/ചിത്രശാല|ചിത്രശാല]]''''' സന്ദർശിക്കുക
ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങളുടെ കൂടുതൽ ചിത്രങ്ങൾ കാണുവാൻ '''''[[എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/ലിറ്റിൽകൈറ്റ്സ്/2024-27/ചിത്രശാല|ചിത്രശാല]]''''' സന്ദർശിക്കുക
11,715

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2615075" എന്ന താളിൽനിന്ന് ശേഖരിച്ചത്