Jump to content
സഹായം

"എഫ്.എം.ജി.എച്ച്. എസ്.എസ് കൂമ്പൻപാറ/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 257: വരി 257:


ലളിതഗാനം ,തിരുവാതിര, മാർഗംകളി ,ഇംഗ്ലീഷ് കിറ്റ് , കാവ്യകേളി ,ബാൻഡ് മേളം, നാടൻപാട്ട് സംഘഗാനം ,ചവിട്ടുനാടകം ,കവിത രചന എന്നീ ഇനങ്ങളിൽ ഹൈസ്കൂൾ വിഭാഗം കുട്ടികൾ എ ഗ്രേഡോട് വിജയിച്ചു. നാടകം ,തിരുവാതിര ,മാർഗംകളി ,ചവിട്ടുനാടകം, ക്ലാർനെറ്റ് എന്നീ ഐറ്റങ്ങളിൽ ഹയർ സെക്കൻഡറി വിഭാഗം കുട്ടികളും എ ഗ്രേഡോടെ വിജയിച്ചു. ഇടുക്കി ജില്ലയിൽ നിന്ന് ഏറ്റവും കൂടുതൽ കുട്ടികളെ സംസ്ഥാന കലോത്സവത്തിന് പങ്കെടുപ്പിച്ച സ്കൂളുകളിൽ ഒന്നായി മാറാൻ നമുക്ക് സാധിച്ചു എന്നത് അഭിമാനാർഹമായ കാര്യമാണ്. നമ്മുടെ സ്കൂളിലെ കുട്ടികളുടെയും അധ്യാപകരുടെയും കൂട്ടായ പരിശ്രമം കൊണ്ട് മാത്രമാണ് ഇത്തരം ഒരു വിജയം നമുക്ക് നേടാൻ സാധിച്ചത്. ഒരുപാട് മനോഹര മുഹൂർത്തങ്ങൾ സമ്മാനിച്ചുകൊണ്ട് സംസ്ഥാന സ്കൂൾ കലോത്സവത്തിന് സമാപനം കുറിക്കുമ്പോൾ 952 പോയിന്റുകൾ നേടി കണ്ണൂര് സ്വർണ്ണ കപ്പിൽ മുത്തമിട്ടപ്പോൾ കൂമ്പൻ പാറ ഫാത്തിമ മാതാ സ്കൂളിനും അഭിമാനിക്കാൻ വിജയത്തിന്റെ മധുരം ആവോളം ഉണ്ടായിരുന്നു.
ലളിതഗാനം ,തിരുവാതിര, മാർഗംകളി ,ഇംഗ്ലീഷ് കിറ്റ് , കാവ്യകേളി ,ബാൻഡ് മേളം, നാടൻപാട്ട് സംഘഗാനം ,ചവിട്ടുനാടകം ,കവിത രചന എന്നീ ഇനങ്ങളിൽ ഹൈസ്കൂൾ വിഭാഗം കുട്ടികൾ എ ഗ്രേഡോട് വിജയിച്ചു. നാടകം ,തിരുവാതിര ,മാർഗംകളി ,ചവിട്ടുനാടകം, ക്ലാർനെറ്റ് എന്നീ ഐറ്റങ്ങളിൽ ഹയർ സെക്കൻഡറി വിഭാഗം കുട്ടികളും എ ഗ്രേഡോടെ വിജയിച്ചു. ഇടുക്കി ജില്ലയിൽ നിന്ന് ഏറ്റവും കൂടുതൽ കുട്ടികളെ സംസ്ഥാന കലോത്സവത്തിന് പങ്കെടുപ്പിച്ച സ്കൂളുകളിൽ ഒന്നായി മാറാൻ നമുക്ക് സാധിച്ചു എന്നത് അഭിമാനാർഹമായ കാര്യമാണ്. നമ്മുടെ സ്കൂളിലെ കുട്ടികളുടെയും അധ്യാപകരുടെയും കൂട്ടായ പരിശ്രമം കൊണ്ട് മാത്രമാണ് ഇത്തരം ഒരു വിജയം നമുക്ക് നേടാൻ സാധിച്ചത്. ഒരുപാട് മനോഹര മുഹൂർത്തങ്ങൾ സമ്മാനിച്ചുകൊണ്ട് സംസ്ഥാന സ്കൂൾ കലോത്സവത്തിന് സമാപനം കുറിക്കുമ്പോൾ 952 പോയിന്റുകൾ നേടി കണ്ണൂര് സ്വർണ്ണ കപ്പിൽ മുത്തമിട്ടപ്പോൾ കൂമ്പൻ പാറ ഫാത്തിമ മാതാ സ്കൂളിനും അഭിമാനിക്കാൻ വിജയത്തിന്റെ മധുരം ആവോളം ഉണ്ടായിരുന്നു.
=== '''വാർഷികാഘോഷം എഫ്.എം.ജി.എച്ച്.എസ് കുമ്പൻപാറ''' ===
=== കാർണിവൽ - 2024 ===
ഫാത്തിമ മാതാ ഗേൾസ് ഹയർ സെക്കൻ്ററി സ്കൂളിലെ 61  -മത് വാർഷികാഘോഷവും യാത്രയയപ്പ് സമ്മേളനവും  2024 ജനുവരി 25 വർണ്ണാഭമായി നടന്നു. കാർണിവൽ 2024 ഏറെ സന്തോഷത്തിന്റെയും ഉല്ലാസത്തിൻ്റെയും അലയടികൾ ഉണർത്തുന്നതായിരുന്നു.റവ.സിസ്റ്റർ റീനറ്റ് (ലോക്കൽമാനേജർ ) പതാക ഉയർത്തൽ  നടത്തുകയും  തുടർന്ന് ചെണ്ടമേളത്തിൻ്റെ  അകമ്പടിയോടെ അതിഥികളെ  സ്വീകരിച്ചു. 10.30 ന് ആരംഭിച്ച വാർഷിക ദിനാഘോഷ സമ്മേളനത്തിൽ സ്വാഗതം ആശംസിച്ചു സംസാരിച്ചത് സിസ്റ്റർ വിൽസി മരിയ ആയിരുന്നു.റവ.സിസ്റ്റർ ആനി പോൾ  അദ്ധ്യക്ഷപ്രസംഗം നടത്തി. സിസ്റ്റർ ക്രിസ്‍റ്റീന  (ഹെ‍ഡ്മിസ്‍ട്രസ്) റിപ്പോർട്ട് അവതരിപ്പിച്ചു. ബഹുമാനപ്പെട്ട എം.പി ഡീൻ കുര്യാക്കോസ് ഉദ്ഘാടനകർമ്മം നിർവഹിച്ചു സംസാരിച്ചു. ഈ സുദിനത്തിൽ ശ്രീ ഷൈൻ മോൻ എം.കെ (അഡീഷണൽ ഡയറക്ടർ അക്കാദമിക്  എഡ്യൂക്കേഷൻ) മുഖ്യപ്രഭാഷണം നടത്തി .തുടർന്ന് കുട്ടികളുടെ കലാ പരിപാടികൾ നടന്നു.ശ്രീ സോമൻ ചെല്ലപ്പൻ(അടിമാലി ബ്ലോക്ക് പ‍ഞ്ചായത്ത് പ്രസിഡന്റ്),സൗമ്യ അനിൽ ( പ്രസിഡന്റ് അടിമാലി ഗ്രാമ പഞ്ചായത്ത് ),സോളി ജോസ്( ബ്ലോക്ക് പഞ്ചായത്ത് മെമ്പർ),ശ്രി സി.ഡി ഷാജി ,കോയ അമ്പാട്ട്, ,ശ്രി രാജു കെ.കെ (ഗ്രാമപഞ്ചായത്ത് മെമ്പർ),ഫാദർ ജോസഫ്  വെളിഞ്ഞാലിൽ, ,ഫാദർ എൽദോസ് കുറ്റപ്പാല,ശ്രീമതി ആനിയമ്മ ജോർജ് (എ.ഇ.ഒ),അഡ്വക്കേറ്റ് പ്രവീൺ ജോർജ് (പി.റ്റി.എ പ്രസിഡന്റ്), എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു.ഫാത്തിമ മാതായിലെ എൽകെജി മുതൽ പ്ലസ് ടു വരെയുള്ള കുട്ടികളുടെ നിരവധി കലാപരിപാടികൾ (സംഗീതം നൃത്തം കോമഡി, പ്രസംഗം ,സ് കിറ്റ്, മൈം) അരങ്ങേറി. കാതിന് ഇമ്പം ഏകുന്നതും കണ്ണിന് കുളിർമയേകുന്നതുമായ നിരവധി പ്രോഗ്രാമുകൾ അരങ്ങേറി. സംഘനൃത്തം ഏറെ മാറ്റുരയ്ക്കുന്ന ഒന്നായിരുന്നു. അതോടൊപ്പം നീണ്ട വർഷക്കാലം നമ്മുടെ സ്കൂളിൽ സേവനം ചെയ്ത പ്രിയപ്പെട്ട ടീച്ചറിനെയും, പ്രീതി സിസ്റ്ററിനെയും ആദരിക്കുകയും ആശംസകൾ നേരുകയും ചെയ്തു. അറിവിന്റെ വെളിച്ചത്തിലേക്ക്, വിശാലമായ ലോകത്തിലേക്ക് നടക്കാൻ കുട്ടികൾക്ക് നൽകിയ സ്നേഹത്തിന്റെയും കൈത്താങ്ങിൻ്റെയും പ്രതിഫലനം പരീക്ഷകളിലും ശാസ്ത്ര, കലോൽസവവേദികളിലും പ്രകടമാക്കി. 2022- 23 വർഷത്തെ എസ്എസ്എൽസി പ്ലസ് ടു പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർത്ഥിനികൾ, എൽ.എസ്.എസ്,യു.എസ്.എസ് നേടിയവർ, ഈ വർഷം ശാസ്ത്ര, കലോൽസവത്തിൽ പങ്കെടുത്ത് ഗ്രേഡിന് അർഹരായവർ, തുടങ്ങിയവർക്ക് സർട്ടിഫിക്കറ്റും ട്രോഫിയും വിതരണം ചെയ്യുകയും അവരെ ആദരിക്കുകയും ചെയ്തു .അങ്ങനെ നിരവധി പരിപാടികളാൽ  സന്തോഷത്തിൻ്റെ അലയടികൾ സമ്മാനിച്ച കാർണിവൽ 2024  മനോഹരമാക്കാൻ പ്രയത്നിച്ച , നിറസാന്നിധ്യം കൊണ്ട് വിജയിപ്പിച്ച എല്ലാവർക്കും സ്കൂൾ ലീഡർ കുമാരി അന്ന റോസ് വിൽസൺ  നന്ദി അർപ്പിച്ചു. 5.30 നോടു കൂടി വാർഷികാഘോഷം സമാപിച്ചു
=== ലഹരി വിമുക്ത കലാലയം ===
സ്കൂൾ വിദ്യാർഥികൾക്കിടയിലെ ലഹരി ഉപയോഗം തടയുന്നതിനും വിവിധ തലങ്ങളിൽ ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും ഉള്ള കർമ പദ്ധതിയുടെ ഭാഗമായി ഫാത്തിമ മാതാ ഗേൾസ്ഹയർസെക്കൻഡറി സ്കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥികൾ അണിചേർന്ന് ലഹരി വിരുദ്ധ റാലി നടത്തി. മുദ്രാവാക്യങ്ങൾ വിളിച്ചും പ്ലക്കാടുകളിൽ സന്ദേശങ്ങൾ എഴുതി പ്രദർശിപ്പിച്ചും വളരെ ആവേശത്തോടെയാണ് സ്കൂൾ കോമ്പൗണ്ടിൽ കുട്ടികൾ റാലി നടത്തിയത്.ലഹരിക്കെതിരെ പ്രവർത്തിക്കുവാനും ലഹരി ഉപയോഗത്തിൽ വരുന്ന വിപത്തുകളെപ്പറ്റി കുട്ടികളെ ബോധവാന്മാരാക്കുവാനും ഈ റാലി  ഏറെ സഹായിച്ചു.കുട്ടികളിലും കൗമാരക്കാരിലും മയക്കുമരുത്തിന്റെ വിപത്തുകളെക്കുറിച്ച് ബോധവൽക്കരണം നടത്തുക എന്നതായിരുന്നു ഈ റാലിയിലൂടെ ലക്ഷ്യമിട്ടത്. മയക്കുമരുന്നിൽ നിന്ന് പൂർണമായും അകന്നു നിൽക്കാനും ഉത്തരവാദിത്തത്തോടെ ജീവിക്കാൻ കുട്ടികളെ പ്രാപ്തരാക്കുക എന്നതും ഇതിന്റെ ലക്ഷ്യമായിരുന്നു.റാലിയുടെ അവസാനം സ്കൂൾഎച്ച്.എം സിസ്റ്റർ ക്രിസ്റ്റീന ലഹരിയുടെ വിപത്തുകളെ കുറിച്ചുള്ള സന്ദേശം നൽകി. ഇതിലൂടെ സ്കൂൾ കോമ്പൗണ്ടിൽ മയക്കുമരുന്ന് എത്താതിരിക്കാൻ ഉള്ള എല്ലാ മുൻകരുതലുകളും സ്വീകരിക്കുമെന്നും കുട്ടികൾ തീരുമാനമെടുത്തു.ആന്റി ഡ്രഗ് ദിനാചരണവുമായി ബന്ധപ്പെട്ട് അഞ്ചാം ക്ലാസിലെ കുട്ടികളെ ലഹരിവിരുദ്ധ സന്ദേശം നൽകുന്ന ഷോർട്ട് ഫിലിം കാണിച്ചു. Silence – ഷോർട്ട് ഫിലിം മയക്കുമരുന്നിന്റെ ഉപയോഗത്തിന്റെ ദൂഷ്യഫലങ്ങൾ വ്യക്തമാക്കുന്നതായിരുന്നു. അതോടൊപ്പം തന്നെ അതിൽ നിന്ന് രക്ഷനേടാൻ ലഭിക്കുന്ന മാർഗ്ഗങ്ങൾ പ്രയോജനപ്പെടുത്താതിരിക്കുന്നത് എന്തെല്ലാം അപകടങ്ങളിലേക്ക് എത്തിക്കും എന്നതും ഇത് വ്യക്തമായി കാണിച്ചു തന്നു. ഇതിൽനിന്നും കുട്ടികൾ ലഹരി ഉപയോഗിക്കുന്നത് തെറ്റാണെന്നും അത് ജീവിതത്തെ നശിപ്പിക്കും എന്നും അത് തങ്ങളുടെ സ്വപ്നങ്ങളെ കെടുത്തി കളയും എന്നും അതിന്റെ ഉപയോഗം മറ്റുള്ളവർക്ക് വേദനയായി തീരും എന്നും ഒക്കെയുള്ള കാര്യങ്ങൾ ഗ്രഹിച്ചു. അതവർ പങ്കുവയ്ക്കുകയും ചെയ്തു. മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും മറ്റ് ലഹരിവസ്തുക്കളുടെയും അതിപ്രസരണത്താൽ കേരളവും മാനവ സമൂഹവും മുഴുവനും നാശത്തിന്റെ പടുകുഴിയിലേക്ക് ആണ്ട് പോകുമ്പോൾ വരും തലമുറയെ ഇവയുടെ പിടിയിൽ നിന്ന് രക്ഷിക്കുവാൻ ലഹരിയുടെ വിപത്തിനെ പറ്റി കുട്ടികളെ ബോധവാന്മാർ ഉപകരിക്കും വിധം ഫാത്തിമത ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലും ലഹരിമുക്ത പരിപാടികൾ നടത്തപ്പെട്ടു ലഹരി മുക്ത നവകേരളത്തിന്റെ ഭാഗമായി ഫാത്തിമ മാതാ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ പലവിധ പ്രവർത്തനങ്ങൾ നടത്തി .... ലഹരിക്കെതിരെ പ്രവർത്തിക്കുവാനും ലഹരി ഉപയോഗത്തിൽ വരുന്ന വിപത്തുകളെപ്പറ്റി കുട്ടികളെ ബോധവാന്മാരാക്കുവാനും ഈ പ്രവർത്തനങ്ങൾ ഏറെ സഹായിച്ചു...യുപി വിഭാഗത്തിന്റെ അടിസ്ഥാനത്തിൽ ഏഴാം ക്ലാസിലെ വിദ്യാർത്ഥികൾ ലഹരി മുക്ത നവകേരളം എന്ന വിഷയത്തെ അടിസ്ഥാനമാക്കി പോസ്റ്റർ നിർമ്മാണം നടത്തുകയും അത് സ്കൂൾ അങ്കണത്തിൽ പ്രദർശിപ്പിച്ച് സ്കൂളിലെ എല്ലാ വിദ്യാർത്ഥികളെയും ബോധവാന്മാരാക്കുകയും ചെയ്തു.പോസ്റ്റർ നിർമ്മാണത്തിൽ ഏഴാം ക്ലാസിലെ കുട്ടികൾ എല്ലാവരും പങ്കെടുക്കുകയും അതുവഴി ലഹരിക്കെതിരെ ധീരതയോടു കൂടി പോരാടുവാനുള്ള പ്രചോദനം ഉൾക്കൊള്ളുകയും ചെയ്തു
=== '''ഹിന്ദി ഡേ ആഘോഷം''' ===
ഫാത്തിമ മാതാ ഹയർ സെക്കൻഡറി സ്കൂളിൽ 9/2/2024 വെള്ളിയാഴ്ച ഹിന്ദി ഉത്സവമായി ആഘോഷിച്ചു.കുട്ടികളിൽ ഹിന്ദി ഭാഷയോടുള്ള അഭിരുചി വർദ്ധിപ്പിക്കുന്നതിനും ഹിന്ദിയുടെ അന്തരീക്ഷം സൃഷ്ടിക്കുന്നതിനും ഈ ദിനം പ്രയോജനപ്പെട്ടു.ബഹുമാനപ്പെട്ട എച്ച് എം സിസ്റ്റർ ക്രിസ്റ്റീന രാവിലെ 10 മണിക്ക് ഉദ്ഘാടന സന്ദേശത്തോടു കൂടി ദീപം തെളിച്ച് ഔദ്യോഗിക ഉദ്ഘാടനം നടത്തി.5, 6 ,7 ,8 എന്നീ ക്ലാസുകളിലെ കുട്ടികൾഓരോ ഡിവിഷനിൽ നിന്നും വിവിധതരം പരിപാടികൾ അവതരിപ്പിച്ചു.ഹിന്ദി കവിത ,സംഭാഷണം , സ്കിറ്റ് ,കഥ ,നൃത്തം, ഗാനം, നാടകം, സമൂഹഗാനം, പ്രസംഗം എന്നിങ്ങനെ വിവിധ പരിപാടികൾ കുട്ടികൾ ഹിന്ദിയിൽ അവതരിപ്പിച്ചു. ഏകദേശം 900 ത്തോളം കുട്ടികൾ ഇതിൽ പങ്കെടുത്തു.ഗ്രൂപ്പ് ഇനങ്ങളിൽ  മിക്കവാറുംഎല്ലാ കുട്ടികൾക്കും പങ്കെടുക്കാനുള്ള അവസരം ലഭിച്ചു.കൂടാതെ ഹിന്ദി പ്രദർശനവും നടത്തി. ഹിന്ദി ദിനാചരണത്തോടനുബന്ധിച്ച്കുട്ടികൾ തയ്യാറാക്കിയ ഹിന്ദി പത്രിക മാഗസിൻ എന്നിവയും പ്രദർശനത്തിൽ ഉൾപ്പെടുത്തി വായനാദിനവും പുസ്തക പ്രദർശനവും ഇതോടനുബന്ധിച്ച് നടത്തി .ഏകദേശം രണ്ട് 2.30 pm ന് ഹിന്ദി ഉത്സവം ദേശീയ ഗാനത്തോടെ സമാപിച്ചു.ഹിന്ദി അധ്യാപകരായ സിസ്റ്റർ മേരി ജെയിംസ്,ശ്രീമതി റീന ജെയിംസ്,സിസ്റ്റർ സിൻസു ജോർജ് എന്നിവർ ഹിന്ദി ഉത്സവത്തിന് നേതൃത്വം കൊടുത്തു.
1,244

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2107550" എന്ന താളിൽനിന്ന് ശേഖരിച്ചത്