എഫ്.എം.ജി.എച്ച്. എസ്.എസ് കൂമ്പൻപാറ/പ്രവർത്തനങ്ങൾ/2023-24

Schoolwiki സംരംഭത്തിൽ നിന്ന്
2022-23 വരെ2023-242024-25

പ്രവേശനോത്സവം

പ്രവേശനോൽസവം

2023-2024 അധ്യയന വർഷത്തെ കൂമ്പൻപാറ ഫാത്തിമ മാതാ ഗേൾ സ് ഹയർ സെക്കന്ററി സ്കൂളിന്റെ പ്രവേശനോത്സവത്തിന് ജൂൺ ഒന്നാം തീയതി രാവിലെ 10 മണിക്ക് ചെണ്ടമേളത്തിന്റെയും പ്രവേശന ഗാനത്തിന്റെയും അകമ്പടിയോടെ തുടക്കം കുറിച്ചു. ഈ അവസരത്തിൽ സ്കൂൾ ഹെഡ്മിസ്ട്രെസ്സ് സിസ്റ്റർ ക്രിസ്റ്റീനാ സി എം സി സ്വാഗതം ആശംസിച്ചു.സി. എം. സി കാർമേൽഗിരി പ്രൊവിൻസിന്റെ എഡ്യൂക്കേഷണൽ കൗൺസിലറും സ്കൂൾ പ്രിൻസിപ്പളും ആയ സിസ്റ്റർ പ്രീതി സി. എം. സി അധ്യക്ഷ പദം അലങ്കരിച്ച ചടങ്ങിൽ വീശിഷ്ടാതിദികളായിരുന്ന കൂമ്പൻപാറ ഫാത്തിമ മാതാ ഫോറോന പള്ളി വികാരി ഫാദർ ജോസഫ് വെളിഞ്ഞാലിൽ , വാർഡ് മെമ്പർ ശ്രീ രാജൂ സാർ, സ്കൂൾ പി ടി എ പ്രസിഡന്റ്‌ അഡ്വ. പ്രവീൺ ജോർജ് എന്നിവർ തിരി തെളിയിച്ച ശേഷം ആശംസകൾ അർപ്പിച്ചു. ഫാദർ ജോസഫ് വെളിഞ്ഞാലി കുട്ടികൾക്ക് പഠന കിറ്റ് വിതരണം ചെയ്തു. കുരുന്നു പ്രതിഭകളുടെ കലാവിരുന്നു കൂടിയായപ്പോൾ ഈ സമ്മേളനം വർണ്ണാഭമായി. ഒപ്പം ഇക്കഴിഞ്S S L C പരീക്ഷയിൽ ഫുൾ എ പ്ലസ് വാങ്ങി സ്കൂളിനെ പ്രശസ്തിയുടെ കൊടുമുടിയിൽ എത്തിച്ച പ്രതിഭകളെ മെഡലുകൾ നൽകി ആദരിക്കാൻ ഈ വിശേഷവസരം പ്രയോജനപ്പെടുത്തുകയുണ്ടായി. സ്റ്റാഫ്‌ റപ്രസന്റെറ്റീവ് സിസ്റ്റർ റീമ കൃതജ്ഞത അർപ്പിച്ചു.11.20 ന് ദേശീയ ഗാനത്തോട് കൂടി ഈ ചടങ്ങ് സമാപിച്ചു .

പഠനപ്രവർത്തനങ്ങൾ

ലോക പരിസ്ഥിതി ദിനം

പരിസ്ഥിതി ദിനാചരണം

കൂമ്പൻപാറ ഫാത്തിമ മാതാ ഹയർ സെക്കൻഡറി സ്കൂളിലെ പരിസ്ഥിതി ദിനാഘോഷം 05/06/2023 തിങ്കൾ വിപുലമായി നടത്തി. പ്ലാസ്റ്റിക് മലിനീകരണത്തെ തോൽപ്പിക്കുക എന്ന 2023 പ്രമേയത്തെ മുൻനിർത്തി കുട്ടികൾ പ്രബന്ധം അവതരണം നടത്തി. പരിസ്ഥിതി ദിനത്തിന്റെ പ്രാധാന്യം കുട്ടികളിൽ എത്തിക്കുന്നതിന്റെ ഭാഗമായി സ്കൂളിൽ വൃക്ഷത്തൈ നടുകയും അതോടൊപ്പം കുട്ടികൾ വീടുകളിലും വൃക്ഷത്തൈ നടുകയും ചെയ്തു കുട്ടികൾ ക്ലാസിൽ വിത്തുകൾ കൊണ്ടുവന്ന് കൈമാറ്റം നടത്തി. കുട്ടികൾക്കായി പോസ്റ്റർ നിർമ്മാണം ,ക്വിസ്, ചുമർപത്രിക നിർമ്മാണം എന്നീ മത്സരങ്ങൾ നടത്തുകയും വിജയികൾക്ക് സമ്മാനങ്ങൾ നൽകുകയും ചെയ്തു .ഗൈഡിംഗ് കുട്ടികളുടെ നേതൃത്വത്തിൽ പരിസര ശുചീകരണം , പരിസ്ഥിതി ദിന റാലി എന്നിവ നടത്തുകയും ചെയ്തു.നമ്മുടെ ഹരിതഭൂമി ഹരിതമായി തന്നെ നിൽക്കട്ടെ പ്രാണവായു നഷ്ടമാകാതിരിക്കട്ടെ..........

വായന ദിനാചരണം ഉദ്ഘാടനം.

വായന ദിനം

ഗ്രന്ഥശാല പ്രസ്ഥാനത്തിൻറെ അമരക്കാരൻ ആയിരുന്ന പി എൻ പണിക്കരുടെ സ്മരണാർത്ഥമാണ് വായനാദിനം ആചരിക്കുന്നത്.വായന ഒരു അനുഭവമാണ് അനുഭൂതിയാണ്.കണ്ണും കാതും തുറന്നു വച്ചാൽ ഈ പ്രപഞ്ചത്തിൽ നിന്ന് നമുക്ക് പലതും വായിച്ചെടുക്കാം.പ്രകൃതി തന്നെ ഒരു തുറന്ന പാഠപുസ്തകമാണ്.വായിക്കാനുള്ള ക്ഷമയും ക്ഷമതയും ആണ് ഓരോ വിദ്യാർത്ഥിക്കും വേണ്ടത്.ഗുരുക്കന്മാരെ പോലെ തന്നെ അറിവ് പകർന്നു നൽകുന്ന നിധിശേഖരങ്ങളാണ് ഗ്രന്ഥങ്ങൾ .ഫാത്തിമ മാതാ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ വായനാദിനം ഉദ്ഘാടനംശ്രീ സത്യൻ കോനാട്ട് നിർവഹിച്ചു.കോനാട്ട് പബ്ലിക്കേഷന്റെ സ്ഥാപകനും ഭാരത് സേവക് സമാജ് നൽകിയ അവാർഡ് ജേതാവും.അക്ഷരങ്ങളുടെ വഴിയെ അച്ചായൻ നാടകകൃത്ത് നടൻ കലാസാഹിത്യ സാംസ്കാരിക രംഗത്ത് തിളങ്ങുന്ന പ്രതിഭ പ്രസാദകൻ എന്ന നിലയിൽ ചെറുതും വലുതുമായ നിരവധി പുസ്തകങ്ങൾ പുറത്തിറക്കിയിട്ടുണ്ട്.ഒത്തിരിയേറെ പുരസ്കാരങ്ങളും ബഹുമതികളും സ്വന്തമാക്കിയിട്ടുള്ളശ്രീ സത്യം കോനാട്ട് ,കുട്ടികൾക്ക് വിവിധ തരത്തിലുള്ള പുസ്തകങ്ങൾ നൽകിയാണ് ഉദ്ഘാടന കർമ്മം നിർവഹിച്ചത്.അതിൽ നോവലും കഥയും കവിതയും നിരൂപണവും എല്ലാം അടങ്ങുന്നതായിരുന്നു പുസ്തകങ്ങൾ.വായനാദിനമായ ഇന്നേദിവസം വായനയുടെ മാഹാത്മ്യത്തെക്കുറിച്ച് സ്കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ ക്രിസ്റ്റീന പ്രസംഗിച്ചു.കുട്ടികളുടെ പ്രതിനിധി ആയി നവോമി പ്രവീൺ കവിതാലാപനം നടത്തി.തുടർന്ന് ഇന്നേദിവസം കുട്ടികൾക്ക് എല്ലാവർക്കും ചെയ്യുന്നതിനായി രണ്ടു പ്രവർത്തനങ്ങൾ കൊടുത്തു വിടുകയുണ്ടായി.കുട്ടികൾ വായിച്ച പുസ്തകത്തിൻറെ കുറിപ്പ് തയ്യാറാക്കി കൊണ്ടുവരുവാനും.കുട്ടികളുടെ രക്ഷിതാക്കൾ വായിച്ച പുസ്തകത്തിൻറെ ആസ്വാദനക്കുറിപ്പ് തയ്യാറാക്കി കൊണ്ടുവരുവാനും ഇന്നതിനും ആവശ്യപ്പെട്ടു.ഏറ്റവും നന്നായി കുറുപ്പ് തയ്യാറാക്കിയ കുട്ടിക്ക് സമ്മാനം കൊടുത്തു.

ജൂലൈ 21 - ചാന്ദ്രദിനം

മനുഷ്യൻ ആദ്യമായി ചന്ദ്രനിൽ കാലുകുത്തിയതിന്റെ ഓർമ്മയ്ക്കായി ജൂലൈ 21 ചാന്ദ്രദിനമായി ആഘോഷിക്കുന്നു. ആദ്യ ചന്ദ്ര യാത്രയുടെ പ്രസക്തി ഓർമ്മിപ്പിക്കാനും വിദ്യാർത്ഥികളിൽ ഇവ സംബന്ധമായ അവബോധം വളർത്തുന്നതിനുമായി ജൂലൈ 21 ചാന്ദ്രദിനമായി ആചരിച്ചു. കഴിഞ്ഞു പോയതും വരാൻ പോകുന്നതുമായ ദൗത്യങ്ങളെക്കുറിച്ച് കുട്ടികൾക്ക് കൂടുതൽ അറിവ് പകർന്നു നൽകുന്നതിനായി കുട്ടികൾ പ്രബന്ധം അവതരിപ്പിച്ചു. അതോടൊപ്പം അമ്പിളി മാമനെ കൂടുതൽ അടുത്തറിയുന്നതിനു വേണ്ടി കുട്ടികൾക്കായി ചാന്ദ്രദിനം എന്ന വിഷയത്തെ ആസ്പദമാക്കി ചുമർപത്രിക നിർമ്മാണം, പോസ്റ്റർ രചന എന്നിവ നടത്തി വിജയികളെ കണ്ടെത്തി.

സ്വതന്ത്ര വിജ്ഞ്നോത്സവം

ഐറ്റി കോർണർ

വിവരവിനിമയ സാങ്കേതികവിദ്യയുടെ കാലഘട്ടത്തിലാണ് നമ്മൾ ജീവിക്കുന്നത് ഇന്റർനെറ്റും മൊബൈൽഫോണും കമ്പ്യൂട്ടറും ഒന്നും നമ്മുടെ നിത്യ ജീവിതത്തിന്റെ ഭാഗമല്ലായിരുന്നു. എന്നാൽ ഇന്ന് അതല്ല അവസ്ഥ. നൂതന സാങ്കേതികവിദ്യകൾ നമ്മുടെ നിത്യജീവിതത്തിന്റെ ഭാഗമായി മാറിക്കഴിഞ്ഞു.

സാങ്കേതികവിദ്യ ഓരോ ദിവസവും അപ്ഡേറ്റ് ആയിക്കൊണ്ടിരിക്കുകയാണ്. ആ സാഹചര്യത്തിൽ നമ്മളും അതൊക്കെ മനസ്സിലാക്കിയാൽ മാത്രമേ നല്ല രീതിയിൽ ഉപയോഗപ്പെടുത്തുവാൻ സാധിക്കുകയുള്ളൂ. അതിനായി വിജ്ഞാനത്തിന്റെയും നൂതന ആശയങ്ങളുടെയും സാങ്കേതികവിദ്യയുടെയും പ്രയോജനം സമൂഹത്തിലെ എല്ലാവരിലേക്കും എത്തേണ്ടതുണ്ട്. ഈ ലക്ഷ്യം മുൻനിർത്തി സ്വതന്ത്ര സോഫ്റ്റ്‌വെയറുകളുടെ ഉപയോഗം പൊതു സമൂഹത്തിലേക്ക് എത്തിക്കുന്നതിന്റെ ഭാഗമായി കേരള ഗവൺമെന്റ് കൈറ്റിന്റെ നേതൃത്വത്തിൽ ഫ്രീഡം ഫെസ്റ്റ് സംഘടിപ്പിക്കുകയാണ്.

സ്വതന്ത്ര സോഫ്റ്റ്‌വെയറിന്റെ ഉപയോഗം പൊതുജനങ്ങളിലേക്ക് കൂടുതൽ എത്തിക്കുന്നതിനായി കേരള ഗവൺമെന്റ് കൈറ്റിന്റെ നേതൃത്വത്തിൽ സ്വതന്ത്ര വിജ്ഞാനോത്സവം സംഘടിപ്പിച്ചിരിക്കുകയാണ്. ഇതിന്റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരത്ത് ടാഗോർ തിയേറ്ററിൽ വച്ച് ഓഗസ്റ്റ് 12ന് നടത്തപ്പെട്ടു. അതിന്റെ ഭാഗമായിട്ട് നമ്മുടെ സ്കൂളിലും ഓഗസ്റ്റ് 9 മുതൽ 11 വരെ സ്വതന്ത്ര വിജ്ഞാനോത്സവം വിവിധ പരിപാടികളോടുകൂടി ഭംഗിയായി നടത്തപ്പെട്ടു. ഇതിന്റെ മുന്നോടിയായി കുട്ടികൾ മനോഹരമായി ഒരു ഫ്ലാഷ് മോബ് അവതരിപ്പിച്ചു. ഫ്ലാഷ് മോബിലൂടെ സ്വതന്ത്ര സോഫ്റ്റ്‌വെയറുമായി ബന്ധപ്പെട്ട ഒരുപാട് അറിവുകൾ കുട്ടികളിലേക്ക് പകർന്നുനൽകി.

ഓഗസ്റ്റ് ഒമ്പതാം തീയതി സ്കൂളിൽ പ്രത്യേക അസംബ്ലി ചേർന്നു. ഫ്രീഡം ഫെസ്റ്റിന്റെ സ്കൂൾതല ഉദ്ഘാടനം എന്ന സാങ്കേതികവിദ്യ ഉപയോഗിച്ച് സ്കൂൾ എച്ച് എം സിസ്റ്റർ റെജിമോൾ മാത്യു നിർവഹിച്ചു. തുടർന്ന് കൈറ്റ് മിസ്ട്രസ് അമ്പിളി ടീച്ചർ എല്ലാവർക്കും സ്വാഗതം ആശംസിച്ചു. കൈറ്റ് മിസ്ട്രസ് ആയ സിസ്റ്റർ ഷിജി സെബാസ്റ്റ്യൻ സ്വതന്ത്ര സോഫ്റ്റ്‌വെയറിന്റെ പ്രാധാന്യത്തെക്കുറിച്ച് സംസാരിച്ചു.തുടർന്ന് സ്വാതന്ത്ര്യ വിജ്ഞാനോത്സവവുമായി ബന്ധപ്പെട്ട കൈറ്റ് നൽകിയ സന്ദേശം വായിച്ചു. തുടർന്ന് കുട്ടികൾ ടെക്നോളജിക്ക് സോങ് ആലപിച്ചു. റോബോട്ടുകളുടെ വേഷവിധാനത്തിൽ കുട്ടികൾ വേദിയിൽ വന്നത് ഏറെ കൗതുകമുണർത്തി.

ഫ്രീഡം ഫെസ്റ്റ് സ്പെഷ്യൽ അസ്സംബ്ലി

ഉച്ചകഴിഞ്ഞ് 2 മണിയോടെ ഐടി ലാബിൽ വെച്ച് സെമിനാർ ക്ലാസ് നടന്നു. മാതാപിതാക്കൾക്ക് സ്വതന്ത്ര സോഫ്റ്റ്‌വെയറുകളെ കുറിച്ച് അവബോധം സൃഷ്ടിക്കുക എന്നതായിരുന്നു ഈ സെമിനാറിന്റെ ലക്ഷ്യം. മനോഹരമായ സ്ലൈഡ് പ്രസന്റേഷനോട് കൂടിയാണ് കുട്ടികൾ ക്ലാസ് എടുത്തത്. മാതാപിതാക്കളോടൊപ്പം പൊതുജനങ്ങളും ഈ ക്ലാസ്സിൽ പങ്കെടുത്തു.റോബോട്ട് കളുടെ വേഷവിധാനങ്ങൾ ധരിച്ച കുട്ടികളാണ് മാതാപിതാക്കളെ ഐടി ലാബിലേക്ക് സ്വീകരിച്ചത്.

സ്വതന്ത്ര വിജ്ഞാന ഉത്സവവുമായി ബന്ധപ്പെട്ട് നടത്തിയ പരിപാടികളിൽ ഏറ്റവും വിജ്ഞാന പ്രദവും കുട്ടികളിൽ കൗതുകം ഉണർത്തുന്നതുമായ ഒന്നായിരുന്നു ഐ. ടി കോർണർ പ്രദർശനം.

നിരവധിയായ പുതിയ കണ്ടുപിടിത്തങ്ങളും റോബോട്ടിക് സാങ്കേതികവിദ്യയുടെ സഹായത്താൽ പ്രവർത്തിക്കുന്ന നിരവധി യന്ത്രങ്ങളും ഇതിൽ ഉണ്ടായിരുന്നു. എക്സ്പ് ഐസ് പ്രോഗ്രാം, ഡാൻസിങ് എൽ.ഇ.ഡി, ഓട്ടോമാറ്റിക് ട്രാഫിക് സിഗ്നൽ, ഓട്ടോമാറ്റിക് സ്ട്രീറ്റ് ലൈറ്റ്,റോബോ ഹെൻ ,ഓട്ടോമൊബൈൽ ഹെഡ് ലൈറ്റ് ഡിമ്മർ, സ്ക്രാച്ച് പ്രോഗ്രാമിംഗ് ഗെയിംസ്,വിവിധ മൊബൈൽ ആപ്പുകൾ എന്നീ നിരവധിയായ കാര്യങ്ങൾ അടങ്ങിയതായിരുന്നു ഐടി കോർണർ.പുതിയ സാങ്കേതികവിദ്യയിലുള്ള കുട്ടികളുടെ അറിവ് വിശാലമാക്കുന്നതായിരുന്നു ഐടി കോർണർ പ്രദർശനം. അതിനോടൊപ്പം ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ നിർമ്മിച്ച ഡിജിറ്റൽ പോസ്റ്ററുകളുടെയും പ്രദർശനവും ഉണ്ടായിരുന്നു.

സ്വതന്ത്ര സോഫ്റ്റ്‌വെയറുകൾ പ്രയോജനപ്പെടുത്തി സ്വതന്ത്ര സോഫ്റ്റ്‌വെയർ എന്താണെന്നും അതിന്റെ മികവുകൾ എന്താണെന്നും പൊതുജനങ്ങളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് കുട്ടികൾ മനോഹരമായ പോസ്റ്ററുകൾ നിർമ്മിച്ചത്.

ഓഗസ്റ്റ് പത്താം തീയതി സ്വതന്ത്ര വിജ്ഞാനോത്സവവുമായി ബന്ധപ്പെട്ട നിരവധി മത്സരങ്ങൾ കുട്ടികൾക്കായി സംഘടിപ്പിക്കപ്പെട്ടു. ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ നേതൃത്വത്തിൽ ഐടി ക്വിസ് സംഘടിപ്പിച്ചു. രണ്ട് തലങ്ങൾ ആയിട്ടാണ് മത്സരം നടത്തിയത്. ആദ്യത്തെ ലെവലിൽ താല്പര്യമുള്ള എല്ലാ കുട്ടികളെയും പങ്കെടുപ്പിക്കുകയും അതിൽനിന്ന് മികച്ച പോയിന്റ്സ് കരസ്ഥമാക്കിയ കുട്ടികളെ ലെവൽ 2 യിലേക്ക് തിരഞ്ഞെടുക്കുകയും ചെയ്തു. ലെവൽ 2 ൽ ഏറ്റവും കൂടുതൽ പോയിന്റ് കിട്ടിയ മൂന്നു കുട്ടികൾക്ക് സമ്മാനം നൽകുകയും അനുമോദിക്കുകയും ചെയ്തു.

സ്വതന്ത്ര സോഫ്റ്റ്‌വെയറുകളെ പരിചയപ്പെടുത്തുക പ്രചരിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കേരള സർക്കാർ കൈറ്റിന്റെ നേതൃത്വത്തിൽ സ്വതന്ത്ര വിജ്ഞാനോത്സവം സംസ്ഥാനത്തെ എല്ലാ വിദ്യാലയങ്ങളിലും നടത്തിയതിന്റെ ഭാഗമായി ഫാത്തിമ മാതാ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ വളരെ വിപുലമായ രീതിയിൽ ഫ്രീഡംഫെസ്റ്റ് സംഘടിപ്പിച്ചു. മാതാപിതാക്കളിലേക്കും നവതലമുറയായി വളർന്നുവരുന്ന കുരുന്നുകളിലേക്കും സ്വതന്ത്ര സോഫ്റ്റ്‌വെയറുകളുടെ പ്രാധാന്യം മനസ്സിലാക്കാൻ ഉതകുന്ന പ്രവർത്തനങ്ങളാണ് സ്കൂളിൽ സംഘടിപ്പിക്കപ്പെട്ടത്.

ഫ്രീഡം ഫെസ്റ്റിന്റെ എല്ലാ പ്രവർത്തനങ്ങളിലും ആദ്യം മുതൽ അവസാനം വരെ കുട്ടികൾ വളരെ സന്തോഷത്തോടെ പങ്കാളികളായി. പേര് പോലെ തന്നെ സ്വതന്ത്ര വിജ്ഞാനോത്സവം ഒരു ഉത്സവത്തിന്റെ പ്രതീതിയാണ് സ്കൂളിൽ സൃഷ്ടിച്ചത്. സ്വതന്ത്ര സോഫ്റ്റ്‌വെയറുകളെ കുറിച്ചുള്ള അറിവ് കുട്ടികളിലേക്കും അധ്യാപകരിലേക്കും മാതാപിതാക്കളിലേക്കും അതുവഴി സമൂഹത്തിലേക്കും എത്തിക്കാൻ സ്വതന്ത്ര വിജ്ഞാനോത്സവവുമായി ബന്ധപ്പെട്ട് സ്കൂളിൽ നടത്തിയ പ്രവർത്തനങ്ങൾക്ക് സാധിച്ചു എന്ന് നിസംശയം പറയാൻ സാധിക്കും.

നേച്ചർ ക്ലബ്‌

പരിസ്ഥിതി ക്ലബ്

പ്രകൃതിയെ കൂടുതൽ ആരോയുന്നതിനും അത്യപൂർവമായ ജൈവ സാമ്പത്തിനെ കുറിച് ആഴത്തിൽ പഠിക്കുന്നതിനും ഇന്നത്തെ തലമുറയ്ക്കും വരും തലമുറക്കുമായി അതീവ ശ്രദ്ധയോടെ ഇവ പരിപാലിക്കുകയും സംരെക്ഷിക്കുകയും വേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് ബോധവത്കരിക്കാനുമായി ഈ വർഷത്തെ നേച്ചർ ക്ലബ്‌ ന്റെ പ്രവർത്തനങ്ങൾ ജൂൺ മാസത്തിൽ തന്നെ ആരംഭിച്ചു. ക്ലബ്ബിന്റെ പ്രവർത്തനങ്ങൾക് ചുക്കാൻ പിടിക്കാൻ സിസ്റ്റർ ഷിജിമോൾ സെബാസ്റ്റ്യനെയും അമ്പിളി ടീച്ചർനെയും ചുമതല ഏല്പിച്ചു.പ്രകൃതി ആണ് ഏറ്റവും വലിയ പാഠശാല എന്ന് തിരിച്ചറിയുന്നതിനും മനുഷ്യൻ പ്രകൃതിയിൽ നിന്നും അകന്നു പോയതാണ് ഇന്നത്തെ പരസ്ഥിതീക പ്രശ്നങ്ങൾക്കും കാലാവസ്ഥ വ്യതി യാനങ്ങൾക്കും കാരണമെന്നും കുട്ടികളെ ബോധ്യപ്പെടുത്തികൊണ്ട് ഇതിനെ അതിജീവിക്കാനുള്ള വെല്ലുവിളി ഏറ്റെടുക്കാൻ താല്പര്യമുള്ള 40 കുട്ടികളെ തിരഞ്ഞെടുത്തു ക്ലബ്‌ രൂപീകരിച്ചു .കമ്മറ്റി അംഗങ്ങളെയും തെരഞ്ഞെടുത്തു. കോർഡിനേറ്റ് അംഗങ്ങളായി ആയി ആത്മീക സംസ്കൃതി, വിസ്മയ രാജേഷ് എന്നിവരെ യും തിരഞ്ഞെടുത്തു.ജൈവ വൈവിദ്ധ്യ പാർക്ക്‌ ശുചീകരണം.നമ്മുടെ സ്കൂളിന്റെ മുതൽ കൂട്ടായ ജൈവവൈവിധ്യ പാർക്കും ആമകുളവും വൃത്തി ആക്കുകയെന്നത് ക്ലബ്ബിന്റെ ആദ്യത്തെ പ്രവർത്തനമായി ഏറ്റെടുത്തു.. കാടുകൾ പറിച്ചും ചുവടുകൾ വൃത്തി ആക്കിയും ഓടകൾ വൃത്തിയാക്കിയും ചെടികളും ഔഷധ സസ്യങ്ങളെ പരിപാലിച്ചും ശുചീകരണ പ്രവർത്തങ്ങൾ പൂർത്തിയാക്കി.പരിസ്ഥിതി ദിനാഘോഷം.പരിസ്ഥിതി ദിനത്തിൽ കുട്ടികളെ കൊണ്ട് പ്രകൃതി സംരക്ഷണ പ്രതിജ്ഞ എടുപ്പിക്കാൻ നേച്ചർ ക്ലബ്‌ നേതൃത്വം നൽകി. കുട്ടികൾ വീടുകളിൽ വൃക്ഷ തൈ /ഔഷധ സസ്യം നടണമെന്നും അതിന്റെ ഫോട്ടോ എടുക്കണമെന്ന് തുടർന്നും അതിനെ പരിപാലിക്കണമെന്നും നിർദ്ദേശിച്ചു. പ്രകൃതിയെ സംരെക്ഷിക്കണമെന്നും, പ്രകൃതിയെ നമ്മുടെ ജീവിതത്തിന്റ ഭാഗമാക്കണമെന്നും സൂചിപ്പി ച്ചുകൊണ്ട് സിസ്റ്റർ ഷിജിമോൾ നേച്ചർ ക്ലബ്‌ അംഗങ്ങൾക് സന്ദേശം നൽകി. പ്രകൃതിയെ സംരക്ഷിക്കുന്ന പ്രവർത്തനങ്ങളിൽ നേച്ചർ ക്ലബ്‌ പ്രവർത്തങ്ങൾ മാതൃക ആകണമെന്ന് അമ്പിളി ടീച്ചർ കൂട്ടി ചേർത്തു.കാടറിയാതെ കാടിനെ അറിയാൻ.പ്രകൃതിയെ അടുത്തറിയാൻ കുട്ടികൾക്കു ഒരു അവസരം നൽകുവാനായി ഈ ഈ വർഷത്തെ നേച്ചർ ക്ലബ്‌ ന്റെ നേതൃത്വത്തിൽ മൂന്ന് ദിവസത്തെ ഒരു നേച്ചർ ക്യാമ്പ് സംഘടിപ്പിച്ചു..ഇതിനായി തട്ടേക്കാട് പക്ഷി സങ്കേതം ആണ് തിരഞ്ഞെടുത്തത്. ഈ പ്രകൃതി പഠന ക്യാമ്പിൽ 40കുട്ടികളും രണ്ടു അദ്ധ്യാപകരുമാണ് പങ്കെടുത്തത്. പഠന ക്ലാസുകൾ, വനനിരീക്ഷണ യാത്ര,ചിത്രശലഭ പാർക്ക്‌, പക്ഷിപ്പഠന മ്യൂസിയം, നക്ഷത്ര വനം, പക്ഷി നിരീക്ഷണം, പ്രഭാത തോട്ടം, ഔഷധ സസ്യ തോട്ടം, ബർഡ് ആൻഡ് അനിമൽസ് റെസ്ക്യൂ സെന്റർ, തുടങ്യ്യവയിൽ പങ്കെടുക്കുന്നതിനും പഠന ഗവേഷണ പ്രവർത്തങ്ങളിൽ പങ്കെടുക്കാനും ഈ ക്യാമ്പിൽ സാധിച്ചു. ക്യാമ്പിന്റ അവസാന ദിവസം നടന്ന പ്രശ്നൊത്തരിയും ഏറെ വിജ്ഞാന പ്രദമായിരുന്നു.അവിടുത്തെ നാടൻ ഭക്ഷണവും, താമസ സൗകര്യങ്ങളും വളരെ മികച്ചതാതായിരുന്നു.. വരും വർഷങ്ങളിൽ പ്രകൃതി പഠന സഹവാസം ക്യാമ്പിനായി ഇവിടേക് വരാനുള്ള കുട്ടികളുടെ താല്പര്യം ഉളവാക്കുന്ന രീതിയിലുള്ള എല്ലാ സജീകരണങ്ങളും ഇവിടെ നിന്നും ലഭിച്ചു ഈ ക്യാമ്പിൽ ലഭിച്ച വനംവകുപ്പ് ഉദ്യോഗസ്ഥരുടെ അകമഴിഞ്ഞ സഹായ സഹകരണ ങ്ങൾ വിലമതിക്കാനാകാത്തത് ആണ് ഇവിടെനിന്നും 40 കുട്ടികൾക്കും അദ്ധ്യാപകർക്കും സർട്ടിഫിക്കറ്റ് കിട്ടിയതും അമൂല്യമായ ഒന്നായിതീർന്നു.

വിദ്യാരംഗം കലാസാഹിത്യവേദി

വിദ്യാരംഗം കലാ സാഹിത്യ വേദി ഉദ്ഘാടനം

വിദ്യാരംഗം കലാസാഹിത്യവേദിയുടെ 2023-24 അധ്യയന വർഷത്തെ പ്രവർത്തനോദ്ഘാടനം ആഗസ്റ്റ് 11‍‍‍ാം തീയതി സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്നു. നാടക സംവിധായകനും തിരക്കഥാകൃത്തും കലാകാരനുമായ ശ്രീ റോയി പീറ്റർ ഉദ്ഘാടനം നിർവ്വഹിച്ചു. സ്കൂൾ ഹെഡ്മിസ്ട്രസ്സ് സി. ക്രിസ്റ്റിന അധ്യക്ഷത വഹിച്ച ചടങ്ങിന് വിദ്യാരംഗം സ്കൂൾ കോ ഓർഡിനേറ്റർ ശ്രീ വിൽസൻ കെ.ജി. സ്വാഗതവും കുമാരി എയ്ഞ്ചലിൻ മരിയ സിജോ കൃതജ്ഞതയും രേഖപ്പെടുത്തി. ഉദ്ഘാടനത്തോടനുബന്ധിച്ച് കുട്ടികൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു.കുമാരി എൽക്കന സിബിയും സംഘവും അവതരിപ്പിച്ച നാടൻപാട്ടും രംഗാവിഷ്കാരവും മികച്ച നിലവാരം പുലർത്തി. കുടുംബ വഴക്കുകൾ കുഞ്ഞുങ്ങളെ എപ്രകാരമാണ് ബാധിക്കുന്നത് എന്ന് കുമാരി ആൻ സാറ ജസ്റ്റിൻ മോണോ ആക്ടിലൂടെ ഹൃദയസ്പർശിയായി അവതരിപ്പിച്ചു. കുമാരി ശ്രീനന്ദ പി.നായർ കവിത അവതരിപ്പിച്ചു.

സ്‍കാർഫ് ഡേ

ഗൈഡിംങ് സ്കാർഫ് ഡേ

ഓഗസ്റ്റ് 1ന് നമ്മുടെ സ്കൂളിൽ വച്ച് സ്‌കൗട്ട് ആൻഡ് ഗൈഡ് സ്കാർഫ് ദിനം ആചരിച്ചു. സ്‌കൗട്ട് ആൻഡ് ഗൈഡ് കുട്ടികളോടൊപ്പം അധ്യാപകരും സ്കാർഫ് അണി ഞ്ഞാണ് ദിനചാരണം വർണാഭമാക്കിയത്.നമ്മുടെ ഹെഡ്‍മിസ്‍ട്രസ് സിസ്റ്റർ ക്രിസ്റ്റീനക്കു സ്കാർഫ് അണിയിച്ചു കൊണ്ടാണ് ഉത്ഘാടനം നടത്തിയത്. തുടർന്ന് സ്കൂളിൽ പുതിയതായി തുടങ്ങിയ ബുൾബു ൾനും (എൽ.പി),ബണ്ണിക്കും ( കെ.ജി) സ്കാർഫുകൾ അണിയിച്ചു.

ഡിഫെൻസ് പ്രോഗ്രാം

പെൺകുട്ടികളുടെ വ്യക്തി സുരക്ഷ കൈമോശം വന്നുകൊണ്ടിരിക്കുന്ന ഇന്നത്തെ ലോകത്തിൽ പെൺകുട്ടികളുടെ സുരക്ഷയെ ലക്ഷ്യമാക്കിക്കൊണ്ട് ഫാത്തിമ മാത ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിന്റെ അങ്കണത്തിൽ പെൺകുട്ടികൾക്കായി പോലീസ് ഡിപ്പാർട്ട്മെന്റിന്റെ നേതൃത്വത്തിൽ പെൺകുട്ടികൾക്കായി വ്യക്തി സുരക്ഷാ പരിശീലനം നൽകി. 8,9,10 എന്നീ ക്ലാസുകളിലെ പെൺകുട്ടികൾ സുരക്ഷാ പരിശീലനത്തിൽ പങ്കെടുത്തു. ജീവിതത്തിൽ കടന്നുവരുന്ന അപകടങ്ങളിൽ നിന്ന് സുരക്ഷ നേടുവാനുള്ളപരിശീലനമാണ് ഇവർക്ക് ലഭിച്ചത്.

സ്പർശ്

അധ്യാപകരുടെ ശേഷ വർദ്ധിപ്പിക്കാനും തങ്ങളുടെ മുമ്പിൽ ഇരിക്കുന്ന കുഞ്ഞുങ്ങളുടെ പ്രശ്നങ്ങൾ കൈകാര്യം ചെയ്യുവാൻ അവരെ സഹായിക്കാനും ഉതകുന്ന തരത്തിൽ സ്കൂൾ മാനേജ്മെന്റ് നടപ്പിലാക്കിവരുന്ന സ്പർശ് എന്ന കൗൺസിലിംഗ് കോഴ്സിന്റെ ഫോളോപ്പ് 15/8/23 ചൊവ്വാഴ്ച ബഹുമാനപ്പെട്ട സിജു ആന്റണി സാറിന്റെ നേതൃത്വത്തിൽ നടത്തപ്പെട്ടു . ചൊവ്വാഴ്ച വൈകുന്നേരം 7.30 ആരംഭിച്ച കൗൺസിങ് കോഴ്സിൽ എല്ലാ അധ്യാപകരും പങ്കെടുത്തു. കോഗനറ്റീവ് ഫ്യൂഷൻ എന്ന വിഷയത്തിൽ അടിസ്ഥാനമാക്കിയെടുത്ത ഈ ക്ലാസ് അധ്യാപകർക്ക് ഏറെ ഉപകാരപ്രദമായിരുന്നു.

ഫാത്തിമ മാതായിലെ ഓണാഘോഷം

ഓണാഘോഷം

കേരളീയരുടെ ദേശീയ ഉത്സവമായ ഓണത്തെ വരവേൽക്കാൻ ഫാത്തിമ മാതാ സ്കൂളും കുട്ടികളും ഒരുങ്ങി. ഓഗസ്റ്റ് 25 തീയതി ആയിരുന്നു ഓണാഘോഷ പരിപാടികൾ സ്കൂളിൽ സംഘടിപ്പിച്ചത് .ഓണാഘോഷ പരിപാടികൾക്ക് മാറ്റുകൂട്ടുവാനായി ഒട്ടനവധി മത്സരങ്ങളാണ് കുട്ടികൾക്കായി സംഘടിപ്പിച്ചത്. കുട്ടികളുടെ ജീവിതത്തിലെ ഓരോ ആഘോഷങ്ങളും പിന്നീടുള്ള അവരുടെ ജീവിതത്തിലെ അമൂല്യമായ ഓർമ്മകളാണ് അത്തരത്തിൽ ഈ ഓണാഘോഷവും നല്ല ഓർമ്മകൾ ആയിത്തീരാവുന്ന രീതിയിലാണ് സ്കൂളിൽ നടത്തപ്പെട്ടത് .കേരളത്തനിമയുള്ള വസ്ത്രങ്ങൾ അണിഞ്ഞു വന്ന കുട്ടികൾ സ്കൂളിൽ ഒരു ഉത്സവപ്രീതി തന്നെ ജനിപ്പിച്ചു .പൂക്കള മത്സരം ,ഓണപ്പാട്ട് മത്സരം, ഓണത്തപ്പൻ മത്സരം ,വടംവലി മത്സരം അങ്ങനെയുള്ള പഴയ തലമുറയിലെ ഒരുപാട് മത്സരങ്ങളിൽ കുട്ടികൾ ആവേശത്തോടെ പങ്കെടുത്തു. കുട്ടികൾക്കായി സ്കൂളിൽ രുചികരമായ ഓണപ്പായസം അധ്യാപകർ തയ്യാറാക്കിയിരുന്നു. കുട്ടികൾ ആഘാഷ ത്തിന്റെയും സന്തോഷത്തിന്റെയും കൊടുമുടിയിൽ എത്തിയ നല്ല ഒരു ദിവസമായിരുന്നു ഓണാഘോഷ ദിവസം.

ടീച്ചേഴ്സ് സെമിനാർ

ടീച്ചേ‍ഴ്സ് ട്രെയ്നിംഗ് പ്രോഗ്രാം

2023- 24 അധ്യയന വർഷത്തിലെ സ്കൂൾ മാനേജ്മെന്റിന്റെ നേതൃത്വത്തിൽ നടത്തപ്പെട്ട പ്രഥമ അധ്യാപക സെമിനാർ 28/7/2023 വെള്ളിയാഴ്ച രാവിലെ 9 30 മുതൽ വൈകുന്നേരം 3 30 വരെ നടത്തപ്പെട്ടു. സെമിനാറിൽ കാർമ്മൽ ഗിരി എഡ്യൂക്കേഷൻ കൗൺസിലർ സി. പ്രീതി സ്വാഗത പ്രസംഗവും സ്കൂൾ മാനേജർ സിസ്റ്റം ആശംസകൾ അറിയിച്ചു. തേവര കോളേജ് ഇംഗ്ലീഷ് പ്രൊഫസർ ഫാ. സാജു തോമസ് സെമിനാറിന് ക്ലാസുകൾ നൽകി. വിവിധ ആക്ടിവിറ്റികളുടെയും ജീവിതാനുഭവങ്ങൾ കോർത്തിണക്കിയ ക്ലാസുകളിലൂടെയും മൂല്യങ്ങൾ പകർന്നു നൽകിയ ക്ലാസ്സ് അധ്യാപകർക്ക് ഏറെ ഉപകാരപ്രദമായിരുന്നു.ഇന്നത്തെ ലോകത്തിൽ കുഞ്ഞുങ്ങൾ അധ്യാപകരുടെയും മാതാപിതാക്കളുടെയും കരങ്ങൾ വഴിതെറ്റി വീണു കൊണ്ടിരിക്കുന്ന ഈ സാഹചര്യത്തിൽ എങ്ങനെ കുഞ്ഞുങ്ങളെ ജീവിക്കാൻ പഠിപ്പിക്കണമെന്നും പഠന രംഗത്ത് ഫുൾ A+ നേടാനായില്ലെങ്കിലും ജീവിതത്തിൽ എന്നും A+ നേടുവാൻ കുട്ടികളെ എങ്ങനെ പഠിപ്പിക്കണമെന്നും ഈ ക്ലാസ്സിലൂടെ അധ്യാപകർക്ക് മനസ്സിലാക്കുവാൻ സാധിച്ചു... കാലങ്ങൾക്ക് ശേഷവും കുഞ്ഞുങ്ങൾ വളർന്നു ഉയർന്ന നിലകളിൽ എത്തുമ്പോഴും അവരുടെ മനസ്സിൽ മരിക്കാത്ത ഓർമ്മകളായി ഞാൻ ആകുന്ന അധ്യാപിക അവരുടെ മനസ്സിൽ എന്നും തെളിഞ്ഞു നിൽക്കുകയും ജീവിക്കുകയും ചെയ്യണമെന്ന് അച്ചൻ ഉദ്ബോധിച്ചു. അധ്യാപകരെ ഏറെ ചിന്തിപ്പിച്ച..... ഉന്മേഷത്തോടെ പ്രവർത്തിക്കുവാൻ പ്രേരിപ്പിച്ച ഈ ക്ലാസ് 3. 30 pm ന് അവസാനിക്കുകയും സി.ക്രിസ്റ്റീന, ജിജി ടീച്ചർ എന്നിവർ നന്ദി പറയുകയും ചെയ്തു.

ടെക്നോളജിയും അധ്യാപികയുംഒന്നിച്ചാൽ ഒരു ടെക്കി ടീച്ചർ

ടെക്നോളജിയിലുള്ള അധ്യാപകരുടെ നൈപുണ്യം വർധിപ്പിക്കുന്നതിന് വേണ്ടി അടിമാലി ബി ആർസിയുടെ നേതൃത്വത്തിൽ ടെക്കി ടീച്ചർ ട്രെയിനിങ് അടിമാലി ആത്മജ്യോതിയിൽ വെച്ച് ഒക്ടോബർ 25 ,26 തീയതികളിൽ നടത്തപ്പെട്ടു. അടിമാലി ബി ആർ സി യുടെ നേതൃത്വത്തിലുള്ള ഈ പ്രോഗ്രാമിൽ ഫാത്തിമ മാതാ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ നിന്നും ജിസ്സ് സാറും സി. റ്റിന്റു ജോസഫും പങ്കെടുത്തു. രണ്ട് ദിനങ്ങളിലായി നടത്തപ്പെട്ട ഈ ട്രെയിനിങ് പരിപാടിയിൽ വിവിധ ആക്ടിവിറ്റികൾ ഉൾപ്പെട്ടിരുന്നു. വീഡിയോ നിർമ്മാണം, വർക്ക് ഷീറ്റ് നിർമ്മാണം, വീഡിയോ എഡിറ്റിംഗ് തുടങ്ങിയവ ഇവയിൽ ചിലതു മാത്രം....... തങ്ങളുടെ മുമ്പിൽ ഇരിക്കുന്ന വിദ്യാർത്ഥികളെ രസകരവും ഇമ്പം ഏറുന്ന രീതിയിലും ക്ലാസുകൾ കൊടുക്കുവാനും ആധുനിക യുഗത്തിലെ വിദ്യാർത്ഥികളെ രസകരമായി പഠിപ്പിക്കുവാനും അധ്യാപകരെ പ്രാപ്തരാക്കുന്ന ഒരു ശില്പശാല തന്നെയായിരുന്നു ടെക്കി ടീച്ചർ ട്രെയിനിങ്. നൂതനമായ രീതിയിൽ ടെക്നോളജി കൈകാര്യം ചെയ്തു വിദ്യാർത്ഥികളെ അറിവിന്റെ ഉന്നത തലത്തിലേക്ക് ഉയർത്തുവാൻ ഈ ട്രെയിനിങ് അധ്യാപകരെ സഹായിച്ചു. പ്രാക്ടിക്കൽ സെക്ഷനോടുകൂടി നടത്തപ്പെട്ട ഈ ടെക്കി ടീച്ചർ ക്ലീനിങ് അധ്യാപകർക്ക് ഏറെ സഹായകമായിരുന്നു

ജയ്... ജയ് ചാച്ചാജി.

2023 -24... വർഷത്തെ ശിശുദിന ആഘോഷം...

കൂമ്പൻപാറ സ്കൂളിൽ അതിഗംഭീരമായി നടത്തി.ജയ്... ജയ് ചാച്ചാജി എന്ന മുദ്രാവാക്യത്തോടെ കുട്ടികൾ സ്കൂളിൽ റാലി നടത്തി....വിവിധ നേതാക്കന്മാരുടെ വേഷങ്ങൾ ധരിച്ച്...(സുഭാഷ് ചന്ദ്ര ബോസ്,.. ഇന്ദിരാഗാന്ധി, ഭഗത് സിംഗ്) കുട്ടികൾ റാലിയിൽ പങ്കുചേർന്നു.എച്ച്. എം സിസ്റ്റർ ക്രിസ്റ്റീന കുട്ടികൾക്ക് ശിശുദിന സന്ദേശം തന്റെ കുട്ടിക്കാല അനുഭവങ്ങളിലൂടെപങ്കുവെച്ചു....കുട്ടികളുടെ നിഷ്കളങ്കമായ ഭാവം ഒരിക്കലും നഷ്ടപ്പെടുത്തരുത് എന്ന് ഓർമിപ്പിച്ചു. ഭാവിയിലെ ധീര നേതാക്കന്മാരായി വളർന്നുവരുവാൻ എല്ലാ കുട്ടികൾക്കും ആശംസകൾ അറിയിച്ചു കുട്ടികളുടെ വിവിധ കലാപരിപാടികൾഉണ്ടായിരുന്നു... പ്രസംഗം, ദേശഭക്തിഗാനം,ചാച്ചാജി മത്സരം,,പുഷ്പറാണി മത്സരം,ശിശുദിന ക്വിസ് പ്രോഗ്രാം.. എന്നിവ നടത്തി.. സമ്മാനങ്ങൾ വിതരണം ചെയ്തു..ശിശുദിനത്തിൽ കുട്ടികൾക്കായി ലഡു.. മിഠായി...എന്നിവ സ്കൂളിൽ നിന്ന് നൽകി

യോഗ ദിനാചരണം

യോഗ ദിനം

ഫാത്തിമ മാതാ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിന്റെ 2023-24 അധ്യയന വർഷത്തെ യോഗ ദിനാചരണം ജൂൺ 21ന് നടത്തപ്പെട്ടു. യോഗ ഗിന്നസ് വേൾഡ് റെക്കോർഡ് ഹോൾഡർ ശ്രീ ബാബു സെബാസ്റ്റ്യൻ മാസ്റ്റർ ഉദ്ഘാടനം ചെയ്ത് ക്ലാസെടുത്തു. കുട്ടികളുടെ റിഥമിക് യോഗ ഡിസ്പ്ലേയും, സൂര്യനമസ്കാരം, പ്രാണയാമ തുടങ്ങിയ വിവിധ യോഗ ആസനങ്ങൾ കുട്ടികൾ പരിശീലിച്ചു.സ്ക്കൂൾ ഹെഡ്മിസ്ട്രസ് യോഗത്തിന് അധ്യക്ഷത വഹിച്ചു.കുട്ടികൾ അവതരിപ്പിച്ച ഫ്യൂഷൻ യോഗ ഡാൻസ് വളരെ ആകർഷകമായിരുന്നു.ഇന്നത്തെ തിരക്കു പിടിച്ച ആധുനിക ലോകത്തിൽ യോഗ പഠിക്കേണ്ടതിന്റ ആവശ്യകത എത്ര മാത്രം വലുതാണെന്ന് കുട്ടികളെ മനസിലാക്കിക്കൊടുക്കാൻ അന്നേ ദിവസത്തെ ക്ലാസ്സ് കൊണ്ട് സാധിച്ചു.

കായികം

സ്പോർട്സ്

ഫാത്തിമ മാതാ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിന് 2023-24 അധ്യയന വർഷം കായിക രംഗത്ത് മികച്ച പ്രകടനം നടത്തുവാൻ സാധിച്ചു. ഏഴാം ക്ലാസിലെ ആൺകുട്ടികൾ സബ്ജില്ലാതല ഫുട്ബോൾ മത്സരത്തിൽ സെമി ഫൈനൽ വരെ എത്തുകയും. നവീൻ ബിനീഷ് ജില്ലാതല മത്സരത്തിൽ പങ്കെടുക്കുകയും ചെയ്തു.ഗൗരി കൃഷ്ണ വോളിബോൾ മത്സരത്തിന് ഇടുക്കി ജില്ലയെ പ്രതിനിധീകരിച്ച് സംസ്ഥാനതലത്തിൽ പങ്കെടുത്തു.ശ്വേത എസ് നായർ അത്‌ലറ്റിക്സ് ഷോട്ട്പുട്ട് ഇനത്തിൽ ഇടുക്കി ജില്ലയെ പ്രതിനിധീകരിച്ച് സംസ്ഥാനതലത്തിൽ പങ്കെടുത്തുബാഡ്മിൻറൺ സബ് ജില്ലാതല മത്സരത്തിൽ ജൂനിയർ ഗേൾസ് ഇനത്തിൽ ഒന്നാം സ്ഥാനം,സബ് ജൂനിയർ ബോയ്സ് ഇനത്തിൽ രണ്ടാം സ്ഥാനവും കരസ്ഥമാക്കി. ഷാദിയ, ആൻ മരിയ എൻ ബി, അഭിനവ് ഡി എന്നീ കുട്ടികൾ ജില്ലാതലത്തിലും, അഭിനവ് സംസ്ഥാനതലത്തിലും പങ്കെടുത്തു.

കായിക രംഗത്തെ പ്രവർത്തനങ്ങൾ

കുട്ടിക്കാലത്തെ പ്രസരിപ്പുള്ള ജീവിതശൈലി യൗവനത്തിലും വാർദ്ധക്യത്തിലും ഉള്ള ആരോഗ്യത്തിന് നേരിട്ട് ഗുണം ചെയ്യുന്നു. എന്നാൽ ആധുനിക ജീവിതശൈലി മുതിർന്നവരെയും ഒന്നുപോലെ പ്രവർത്തന മാന്ദ്യം ഉള്ളവരാക്കി തീർത്തിരിക്കുന്നു. സ്കൂളുകളിൽ നടത്തുന്ന കായിക വിദ്യാഭ്യാസ പരിപാടിയുടെ പ്രധാന ലക്ഷ്യങ്ങളിൽ ഒന്ന് കായിക ക്ഷമത വളർത്തുക എന്നതാണ് ഈ ലക്ഷ്യം നേടുന്നതിന് ചെറുപ്രായത്തിൽ തന്നെ കുട്ടികളെ വ്യായാമത്തിന്റെ തത്വങ്ങളോടും വിനോദ പ്രവർത്തനങ്ങളോടും പരിചയപ്പെടുത്തുകയാണ് വേണ്ടത്.ജൂൺ 21 യോഗ ദിനത്തോട് അനുബന്ധിച്ച് യോഗ സെമിനാർ നടത്തുകയും ബാബുസാർ യോഗ ക്ലാസ് എടുക്കുകയും ചെയ്തു. യോഗ ക്ലാസിൽ സൂര്യനമസ്കാർ യോഗ എല്ലാ കുട്ടികളെയും ചെയ്യിപ്പിച്ചു.

ഫുട്ബോൾ,ഹാൻഡ് ബോൾ

സെപ്റ്റംബർ മാസം13 ന് അടിമാലി ഗവ.സ്ക്കൂളിൽ വച്ചു നടന്ന സബ്ഡിസ്ട്രിക്റ്റ് ഫുട്ബോൾ( സബ്ജൂനിയർ ബോയ്സ്) ഹാൻഡ് ബോൾ ( സബ്ജൂനിയർ ഗേൾസ് )വിഭാഗം മത്സരത്തിൽ സ്കൂളിൽനിന്ന് കുട്ടികൾ പങ്കെടുക്കുകയുണ്ടായി, ഫുട്ബോൾ മത്സരത്തിൽ നവീൻ റ്റി ബിനീഷും ഹാൻഡ് ബോൾ മത്സരത്തിൽറിസ്‍വാന, അസ്ന, അനീസ എന്നീ കുട്ടികൾ ജില്ലാ മത്സരത്തിന് യോഗ്യത നേടുകയും ചെയ്തു.

വോളിബോൾ

സെപ്റ്റംബർ 16ന് സെന്റെ്ജോർജ് എച്ച്.എസിൽ വച്ച് നടന്ന സബ് ഡിസ്‍ട്രിട് ജൂനിയർ വോളിബോൾ മത്സരത്തിൽ ഗേൾസടീം പങ്കെടുത്തു. മുതലക്കോടത്ത് വെച്ച് നടന്ന ജൂനിയർ പെൺകുട്ടികളുടെ വോളിബോൾ ജില്ലാ മത്സരത്തിൽ മൂന്ന് കുട്ടികൾക്ക് പങ്കെടുക്കാൻ അവസരം ലഭിച്ചു. നൂറുൽ ആൻമരിയ എന്നീ കുട്ടികളാണ് ജില്ലാ മത്സരത്തിൽ പങ്കെടുക്കാൻ അർഹത നേടിയവർ. സെപ്റ്റംബർ 28 ആം തീയതി തിരുവനന്തപുരത്ത് വച്ച് നടന്ന സംസ്ഥാനതല ജൂനിയർ വോളിബോൾ മത്സരത്തിൽ പങ്കെടുക്കാൻ10ആം ക്ലാസ്സിൽ പഠിക്കുന്ന ഗൗരി കൃഷ്ണഅർഹത നേടി.

അത്‍ലെറ്റിക്സ്

അടിമാലിയെ സബ്ജില്ല അത്‌ലറ്റിക്സ് മത്സരങ്ങൾ ഒക്ടോബർ4,5,6,9 ൽ.തീയതികളിലായി എസ്.എൻ.വി.എച്ച് എസ്.എസ് എൻ.ആർ സിറ്റി സ്കൂളിൽ വെച്ച് നടന്നു സ്ക്കൂളിൽ നിന്നും 50 കുട്ടികൾ പങ്കെടുത്തു .അടിമാലി സബ്ജില്ലാ അത്‍ലറ്റിക്സ് മീറ്റിൽ എൽ.പിമിനി ബോയ്സ്-ഒാവറോൾ-ഫസ്റ്റ്,കിഡ്ഡീസ് ബോയ്സ് ഒാവറോൾ-ഫസ്റ്റ്, മിനി ഗേൾസ്-ഒാവറോൾ ഫസ്റ്റും ലഭിച്ചു. മുതലക്കോടത്ത് വച്ച് നടന്ന ജില്ലാതല മത്സരത്തിൽ ജൂനിയർ വിഭാഗത്തിൽ മൂന്നു കുട്ടികൾ പങ്കെടുത്തു മുതലക്കോടത്ത് വെച്ച് നടന്ന ജില്ലാതല മത്സരത്തിൽ ഷോട്ട്പുട്ട് ജൂനിയർ വിഭാഗത്തിൽ ശ്വേത എസ് ഒന്നാം സ്ഥാനം ലഭിക്കുകയും തിരുവനന്തപുരത്ത് വെച്ച് നടന്ന സംസ്ഥാനതല മത്സരത്തിൽ പങ്കെടുക്കാൻ അർഹത നേടുകയും ചെയ്തു.

ചെസ്സ്

ഒക്ടോബർ മാസം ഇരുപത്തിയാറാം തീയതി അടിമാലി ഗവൺമെന്റ് സ്കൂളിൽ വച്ച് നടന്ന ചെസ്സ് മത്സരത്തിൽ സ്കൂൾ ടീം പങ്കെടുത്തു.നവംബർ മാസം മൂന്നാം തീയതി തൊടുപുഴയിൽ വച്ച് നടന്ന ജില്ലാതല മത്സരത്തിൽ മേഘ ആർ ന് പങ്കെടുക്കാൻ അവസരം ലഭിക്കുകയും ചെയ്ത

ബാഡ്മിന്റൺ

ഒക്ടോബർ 27ാം തീയതി അടിമാലിയിൽ വച്ച് നടന്ന ബാഡ്മിന്റൺ മത്സരത്തിൽ സ്കൂളിൽ നിന്നും സബ്ജൂനിയർ ബോയ്സ്,. സബ്ജൂനിയർ ഗേൾസ്,ജൂനിയർ ഗേൾസ് ടീം പങ്കെടുത്തു നവംബർ മാസം തൊടുപുഴയിൽ വച്ച് നടന്ന ബാഡ്മിന്റൺ മത്സരത്തിൽ സബ്ജൂനിയ ബോയിസിൽ നിന്നും അഭിനവ്.വി,അഭിനന്ദ് എ യും ജൂനിയർ ഗേൾസിൽ ആൻ മരിയ. എം.ബിയും ഷാദിയ ഷൗക്കത്തും. സീനിയർ ഗേൾസിൽ അൽന മരിയയും വിജയികളായി. ജോമോനുംജില്ലയെ പ്രതിനിധീകരിച്ച് മത്സരത്തിൽ പങ്കെടുത്തു. നവംബർ 6 7 തീയതികളിൽ കണ്ണൂരിൽ വച്ച് നടന്ന സംസ്ഥാനതല സബ്ജൂനിയർ ആൺകുട്ടികളുടെ ബാഡ്മിന്റൺ മത്സരത്തിൽ അഭിനവ് ഡി പങ്കെടുത്തു.

വുഷു

നവംബർ 17 തീയതി അടിമാലിയിൽ വച്ച് നടന്ന സബ്ജില്ല വുഷു മത്സരത്തിൽ സീനിയർ വിഭാഗത്തിൽ അന്ന അൽഷ പങ്കെടുക്കുകയുംഎറണാകുളത്ത് വച്ചു നടന്ന ജില്ലാതല മത്സരത്തിലേക്ക് യോഗ്യത നേടുകയും ചെയ്തു.

സ്വാതന്ത്ര്യ ദിനാചരണം

സ്വാതന്ത്ര്യ ദിനാഘോഷം

ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനു വേണ്ടി ധീര ധീരം പോരാടിയ സ്വാതന്ത്ര്യ സമര സേനാനികളെ കുറിച്ചുള്ള അവബോധം ലഭിക്കതക്ക വിധം സ്വാതന്ത്ര്യ ദിനം വളരെ ഭംഗിയായി ആഘോഷിച്ചു. അടിമാലിയിൽ വച്ച് നടന്ന സ്വാതന്ത്ര്യദിന റാലിയിൽ നമ്മുടെ സ്കൂളിലെ കുട്ടികളും അധ്യാപകരും പങ്കെടുത്തു. നമ്മുടെ സ്വാതന്ത്ര്യ സമര സേനാനികളെ ഓർക്കാതെയും ആ മഹാരഥന്മാരുടെ ഓർമ്മകൾക്ക് മുൻപിൽ ശിരസ്സ് നമിക്കാതെയും ഒരു സ്വാതന്ത്ര്യ ദിനവും കടന്നു പോയിട്ടില്ല. സ്വാതന്ത്ര്യദിനത്തിന്റെ പ്രസക്തിയും പ്രാധാന്യവും വരും തലമുറയ്ക്ക് കൈമാറുക എന്ന ലക്ഷ്യത്തോടെ അടിമാലി ഗ്രാമപഞ്ചായത്ത് 76 ആം സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി വിവിധ മത്സരങ്ങൾ വിദ്യാർത്ഥികൾക്കായി നടത്തി. എൽ പി വിഭാഗം മുതൽ എച്ച്എസ്എസ് വരെയുള്ള കുട്ടികൾക്ക് മലയാളം പ്രസംഗം, ഇംഗ്ലീഷ് പ്രസംഗം,ക്വിസ്, ദേശഭക്തിഗാനം എന്നീ മത്സരങ്ങളാണ് നടത്തപ്പെട്ടത്.

എൽ പി വിഭാഗം മലയാളം പ്രസംഗത്തിൽ അൽന സിജോ രണ്ടാം സ്ഥാനവും ഇംഗ്ലീഷ് പ്രസംഗത്തിൽ നിയ ബാബു രണ്ടാം സ്ഥാനവും ക്വിസ് മത്സരത്തിൽ മുഹമ്മദ് ഹാമിസ്, രണ്ടാം സ്ഥാനവും കരസ്ഥമാക്കി. ക്വിസ് മത്സരത്തിൽ യുപി വിഭാഗത്തിൽ മിലിൻ ഷിനോജ്,ആർജ്ജ ബിജു എന്നിവർ മൂന്നാം സ്ഥാനം കരസ്ഥമാക്കി. യുപി വിഭാഗത്തിൽ മലയാളം പ്രസംഗം മത്സരത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി. ഹൈസ്കൂൾ വിഭാഗത്തിൽ പ്രസംഗമത്സരത്തിൽ ആത്മിക സംസ്കൃതി രണ്ടാം സ്ഥാനം കരസ്ഥമാക്കി. ദേശീയ ഭക്തിഗാനത്തിൽ എല്ലാ വിഭാഗത്തിലും ഒന്നാം സ്ഥാനം തന്നെ നമ്മുടെ കുട്ടികൾ സ്വന്തമാക്കി.

സ്കൂൾതല ശാസ്ത്രോൽസവം

സ്ക്കൂൾ തല ശാസ്ത്ര മേള

2023-24 വർഷത്തെ സ്കൂൾ തല ശാസ്ത്രമേള 24/7/2023 ന് ഫാത്തിമ മാതാ ഗേൾസ് ഹയർ സെക്കണ്ടറി സ്കൂളിൽ നടന്നു. സ്കൂളിലെ ശാസ്ത പ്രതിഭകളായ നിരവധി കുട്ടികൾ മൽസരത്തിൽ പങ്കെടുക്കുകയും മികച്ച പ്രകടനം കാഴ്ച വെക്കുകയും ചെയ്തു. ശാസ്ത്രം എന്നും കൗതുകമുണർത്തുന്ന ഒന്നാണ്.ശാസ്ത്രീയ തത്വങ്ങൾ ഉപയോഗിച്ച് ഓരോ പ്രവർത്തനങ്ങൾ ചെയ്യുമ്പോഴും മോഡലുകൾ നിർമ്മിക്കുമ്പോഴും കുട്ടിശാസ്ത്രജ്ഞൻമാരെ വാർത്തെടുക്കുകയാണ്.സ്റ്റിൽ മോഡൽ,വർക്കിംഗ് മോഡൽ,പ്രൊജക്ട്,എക്സ്‍പിരിമെന്റ് എന്നിങ്ങനെ നിരവധി മൽസരങ്ങൾ നടത്തുകയും ഓരോ ഐറ്റത്തിനും ധാരാളം കുട്ടികൾ പങ്കെടുക്കുകയും മികച്ച പ്രകടനം കാഴ്ചവെക്കുകയും ചെയ്തു. സ്കൂൾ തലത്തിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികളെ സബ് ജില്ലാ തലത്തിലേക്ക് തിരഞ്ഞെടുത്തു. ചിന്തിക്കാനും ചിന്തിപ്പിക്കാനും സാധിക്കുന്ന തരത്തിലുള്ള നിരവധി പ്രകടനങ്ങൾ കുട്ടികൾ അവതരിപ്പിച്ചു.

പ്രവർത്തി പരിചയ മേള

പ്രവർത്തി പരിചയ മേള

പ്രവർത്തിപരിചയം മത്സരങ്ങൾക്കായി കുട്ടികളുടെ കഴിവുകളെ കണ്ടെത്താനായി സ്കൂൾതല മത്സരങ്ങൾ നടത്തി. മത്സരത്തിൽ ഫസ്റ്റ് കരസ്ഥമാക്കിയ കുട്ടികളെ സബ്ജില്ലാ മത്സരത്തിനായി തെരഞ്ഞെടുത്തു അവർക്ക് കൂടുതൽ പരിശീലനങ്ങൾ നൽകി. എൽപി യുപി വിഭാഗത്തിൽ നിന്നും പത്ത് ഇനങ്ങളുംഹൈസ്കൂൾ വിഭാഗത്തിൽ നിന്നും 20 ഇനങ്ങളും തെരഞ്ഞെടുത്തു. സബ്ജില്ലാ മത്സരത്തിൽ എൽപി ,യു പി, എച്ച് എസ് എന്നീ വിഭാഗങ്ങളിൽ ഓവറോൾ ഫസ്റ്റ് നേടാൻ സാധിച്ചു. എച്ച്എസ് വിഭാഗത്തിൽ 15 കുട്ടികൾ ജില്ലാ മത്സരത്തിനായി യോഗ്യത നേടി. ഈ കുട്ടികളെ കൂടുതൽ പരിശീലനങ്ങൾ നൽകി ജില്ലാ മത്സരത്തിനായി തയ്യാറാക്കി കൊണ്ടിരുന്നു. ജില്ലാ മത്സരത്തിൽ 15 വിദ്യാർത്ഥികളും പങ്കെടുക്കുകയും അതിൽ 6 വിദ്യാർത്ഥികൾ സ്റ്റേറ്റ് മത്സരത്തിന് യോഗ്യത നേടുകയും അങ്ങനെ എച്ച്എസ് വിഭാഗത്തിൽ ഓവറോൾ ജില്ലയിൽ കരസ്ഥമാക്കാൻ സാധിച്ചു ജില്ലയിൽ യോഗ്യത നേടിയ വിദ്യാർഥികളെ സ്റ്റേറ്റ് മത്സരത്തിനായി തയ്യാറാക്കി കൊണ്ടിരിക്കുന്നു...

സ്റ്റാർസ് ഓഫ് ഫാത്തിമ

സ്കൂളിന് തിലകക്കുറിയായി ലഭിച്ചതായിരുന്നു ഈ വർഷത്തെ എൽ എസ് എസ് യു എസ് എസ് സ്കോളർഷിപ്പ് പരീക്ഷയുടെ വിജയം. മധ്യവേനൽ അവധിയുടെ ആലസ്യത്തിൽ ആയിരുന്നുവെങ്കിലും കുട്ടികളുടെ പഠനം മുന്നോട്ടു കൊണ്ടുപോകാനും ഉന്നത വിജയം വരിക്കാനും നമുക്ക് സാധിക്കും എന്നതിന്റെ തെളിവാണ് ഈ വർഷത്തെ വിജയം. 10 എൽഎസ്എസ് വിജയികളും 7 യുഎസ്എസ് വിജയികളും നമ്മുടെ സ്കൂളിന് അഭിമാനമായി മാറി.

മിലൻ ഷിനോജ്,ആദികൃഷ്ണ ആർ,കെവിൻ ജയിംസ്,നിവേദ് എസ്,അക്സ റോസ് സന്തോഷ്,ദേവലക്ഷ്‍മി കെ.ബി,ദക്ഷപ്രാണായ,കാർത്തിക രാജേഷ്,അനിജ സാം,അന്ന ലൈജു എന്നിവർ എൽ എസ് എസ് സ്കോളർഷിപ്പ് നേടിയ മിടുക്കരായ കുട്ടികളാണ്.അലീന ബാബു,റ്റാനിയ നെൽസൺ,ദേവിക ഗോപിനാഥ്,ആൻട്രീസ സിബി,കൃഷ്ണതീർത്ഥ,ദേവിക പ്രശാന്ത്,ഏയ്ഞ്ചൽ ബാബു എന്നിവർ യു എസ് എസ് സ്കോളർഷിപ്പ് നേടിയ കുട്ടികളാണ്.ഇതിൽ നാല് കുട്ടികളെ ഗിഫ്റ്റഡ് സ്‍റ്റുഡൻസ് ആയി തിരഞ്ഞെടുത്തു.

എൻ എം എം എസ് സ്കോളർഷിപ്പിലെ ഉജ്ജ്വല വിജയം

കഴിഞ്ഞവർഷം നടന്ന എൻ എം എം എസ് സ്കോളർഷിപ്പിൽ ഫാത്തിമതയിലെ കുട്ടികൾ ഉജ്ജ്വല വിജയം കൈവരിച്ചു.20 ഓളം കുട്ടികൾ പരീക്ഷയെഴുതിയതിൽ നാല് കുട്ടികൾക്ക് സ്കോളർഷിപ്പ് നേടാനായി എന്നത് വളരെ അഭിമാനാർഹമായ കാര്യമാണ്.അബിയ ബൈജൊ,ദേവിതീർത്ഥ ജയേഷ്,എൽസ മാത്യു,ആര്യ കണ്ണൻ എന്നിവരായിരുന്നു ആ മിടുക്കികൾ.

സംസ്ഥാന ടെക്നിക്കൽ സയൻസ് ആൻഡ് ടെക്നൊളജി ഫെയർ സന്ദർശനം

സംസ്ഥാന ടെക്നിക്കൽ സ്ക്കൂൾ ഫെയർ

മൂന്നുദിവസം ഗവൺമെന്റ് ടെക്നിക്കൽ ഹൈസ്കൂളിൽ നടന്ന സംസ്ഥാന ശാസ്ത്രോത്സവത്തിൽ ഫാത്തിമ മാത സ്ക്കൂളിലെ ലിറ്റിൽ കൈറ്റ്‍സിലെ മൂന്ന് ബാച്ചിലേയും അംഗങ്ങൾ സന്ദർശനം നടത്തി. കേരളത്തിലെ മുഴുവൻ ടെക്നിക്കൽ സ്ക്കൂളുകളുടേയും പ്രാതിനിധ്യം ഈ മേളയിൽ ഉണ്ടായിരുന്നു. അവിടുത്തെ ശാസ്ത്ര പ്രതിഭകളുടെ പുതിയ ആശയങ്ങളും അറിവുകളും കുട്ടികളുമായും അധ്യാപകരുമായും അവർ പങ്കു വച്ചു. കുട്ടികൾക്ക് ഒരുപാട് അറിവുകൾ നേടാൻ ഈ അവസരം വളരെ പ്രയോജനകരമായി തീർന്നു. ശാസ്ത്ര സാങ്കേതിക മേഖലയിൽ വിവിധ പ്രകാശങ്ങൾ സൃഷ്ടിക്കുന്ന ആധുനിക കാലഘട്ടത്തിൽ ഇതുപോലുള്ള ശാസ്ത്രോത്സവങ്ങൾ വഴി അവ സാധാരണ ജനങ്ങളിലേക്ക് എത്തിക്കുവാൻ സാധിക്കുന്നു. ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ കടന്നുകയറ്റവും ശാസ്ത്രസാങ്കേതികവിദ്യയിലെ നേട്ടവും ചിറകടിച്ചു ഉയരുവാൻ അവരെ സഹായിച്ചു.

ഭൂമിക്ക് ദോഷം ഉണ്ടാക്കുന്ന പ്ലാസ്റ്റിക് വസ്തുക്കൾ കൊണ്ടുപോലും ഉപയോഗപ്രദമായ പല വസ്തുക്കൾ ഈ ചെറിയ പ്രതിഭകൾ നമുക്ക് തെളിയിച്ചു തന്നു.ഐ.എസ് .ആർ ഒ യുടെ സറ്റാൾ ഉൾക്കൊള്ളിച്ചിരുന്ന പ്രദർശന വാഹനം ഈ മേളയുടെ പ്രധാന ആകർഷണം ആയിരുന്നു. ഇന്ത്യയുടെ അഭിമാനമായ ചന്ദ്രയാൻ മൂന്നിന്റെ ലോഞ്ചിംഗ് അവതരണവും ഐഎസ്ആർഒ യുടെ പ്രവർത്തനങ്ങളും അതുവഴി ഐഎസ്ആർഒ യെ കുറിച്ച് കൂടുതൽ വിവരങ്ങൾ ഞങ്ങൾക്ക് ലഭിച്ചു. പാഴ് വസ്തുക്കൾ കൊണ്ടു പോലും അതിമനോഹരമായ റോബോട്ട് അവർ കാണികൾക്കായി കാണിച്ചുതന്നു. കുട്ടികൾ നിർമ്മിച്ച ഗതാഗത വാഹനങ്ങളുടെ പ്രദർശനവും ചെറിയ അവതരണവും ഞങ്ങൾക്കായി അവർ സമ്മാനിച്ചു. കാണികൾക്ക് കൗതുകം ഉണർത്തുന്ന ചെറിയ ചെറിയ റേസിംഗ് കാറുകളുടെ വിജ്ഞാനമായ അവതരണശേഖരണം അവിടെ ഞങ്ങൾക്ക് ദൃശ്യമായി. ഇത്രയും വിജ്ഞാനപഥവും ഉപകാരപ്രദവുമായി ഈ ശാസ്ത്രോത്സവം ഞങ്ങൾ ആസ്വദിക്കുകയും ഈ ശാസ്ത്രോത്സവം ഞങ്ങളിൽ കൗതുകം ഉണർത്തുകയും ചെയ്തു .കുട്ടികൾക്ക് വളരെ വിസ്മയാത്മകമായ കാഴ്ച ലഭിക്കാനും അനുഭവിക്കാനും ഈ ശാസ്ത്രോത്സവം വളരെ പ്രയോജനപ്രദമായി തീർന്നു.

സ്പെഷ്യൽ സ്‍കൂൾ സന്ദർശനം

സ്പെ‍ഷ്യൽ സ്ക്ക‍ൂൾ സന്ദർശനം

16/11/2023 ലിറ്റിൽ കൈറ്റ്സ് 2021-24 ബാച്ചിലെ ലെ അംഗങ്ങൾ മച്ചി പ്ലാവ് സ്പെഷ്യൽ സ്കൂൾ ആയ കാർമൽ ജ്യോതിയിൽ പോവുകയുണ്ടായി. ഉച്ചസമയം ഒന്നരയോട് കൂടി സ്കൂളിൽ നിന്ന് പുറപ്പെട്ടു. ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ്മാരായ ആയ സിസ്റ്റർ ഷിജിയും അമ്പിളി ടീച്ചറും ഞങ്ങളോടൊപ്പം കൂടെ ഉണ്ടായിരുന്നു. ഞങ്ങൾ 10 പേരും ടീച്ചേഴ്സും രണ്ടു മണിയോടുകൂടി സ്കൂളിൽ എത്തി. സ്വാഗത പ്രസംഗത്തോടുകൂടി ജൂബിയ വിനോദ് പ്രോഗ്രാമിലേക്ക് സ്വാഗതം ചെയ്തു. ഗൗരി, ആൻ മരിയ ജോയ്, അതുല്യ എന്നിവർ ക്യാമറയുടെ പിന്നിൽ പ്രവർത്തിച്ചു. ഡൽനാ ഐമ എന്നിവർ ടൈപ്പിങ്ങിന് സഹായിച്ചു. ജൂലിയ, ജൂബിയ, ആൻ സാറാ എന്നിവർ ആനിമേഷൻ വീഡിയോ പ്രദർശിപ്പിച്ചു. അത് അവരിൽ വളരെ സന്തോഷം ഉളവാക്കി. അവരുടെ ആസ്വാദനത്തിനു വേണ്ടി പാട്ട് വെച്ച് അവരുടെ കൂടെ ഡാൻസ് കളിക്കുകയും ഉണ്ടായി. കുറച്ചുസമയം അവരോടൊപ്പം ചെലവഴിച്ച ശേഷം അവർക്ക് അല്പം മധുരം കൊടുത്ത് ആൻ മരിയ ഷിബുവിന്റെ നന്ദി പ്രസംഗത്തോടുകൂടി പ്രോഗ്രാം അവസാനിപ്പിച്ചു. ഈ പ്രോഗ്രാം അവരെ കമ്പ്യൂട്ടറിന്റെ വിസ്മയ ലോകത്തേക്ക് കൈപിടിച്ചുയർത്താൻ സഹായിക്കുകയും ഞങ്ങളിൽ പുതിയ അനുഭവം സൃഷ്ടിക്കുകയും ചെയ്തു. അവസാനം അവരോടൊപ്പം ഒരു ഗ്രൂപ്പ് ഫോട്ടോയും എടുത്ത് അവിടെ നിന്ന് യാത്ര തിരിച്ചു മൂന്നരയോടെ കൂടി ഞങ്ങൾ സ്കൂളിൽ എത്തിച്ചേർന്നു.

സബ്‍ജില്ല കലോൽസവം2023 -24

അടിമാലി ഉപജില്ല കലോൽസവം -ഓവറോൾ ഫസ്‍റ്റ്

2023-24 വർഷത്തെ അടിമാലി സബ് ജില്ലാ കലോത്സവം 14, 15 ,16 തീയതികളിലായി എസ്എൻഡിപി സ്കൂളിൽ വച്ച് നടക്കുകയും , ഫാത്തിമ മാതാ കുടുംബത്തിലെ 1200 ഓളം കുട്ടികൾ മത്സരത്തിൽ പങ്കെടുക്കുകയും ചെയ്തു.എൽ പി വിഭാഗം ജനറൽ കലോത്സവത്തിൽ 65 പോയിന്റ് നേടി ഒന്നാം സ്ഥാനം കൂമ്പൻ പാറ ഫാത്തിമ മാതാ സ്കൂൾ കരസ്ഥമാക്കുകയുണ്ടായി. അതുപോലെതന്നെ അറബി കലോത്സവത്തിൽ 45 പോയിന്റും, യുപി ജനറൽ വിഭാഗത്തിൽ 78 പോയിന്റും, എച്ച് എസ് ജനറൽ വിഭാഗത്തിൽ 223 പോയിന്റും,എച്ച്എസ്എസ് ജനറൽ വിഭാഗത്തിൽ 240 പോയിന്റും നേടി. എല്ലാ വിഭാഗത്തിലും ഓവറോൾ ഫസ്റ്റ് ഫാത്തിമ മാതാ ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ കരസ്ഥമാക്കി.അധ്യാപകരുടെയും ,കുട്ടികളുടെയും, രക്ഷിതാക്കളുടെയും, കൂട്ടായ പ്രവർത്തനങ്ങളാണ് കൂമ്പൻപാറ ഫാത്തിമ മാതാ സ്കൂളിനെ വലിയ ഒരു വിജയം നേടിയെടുക്കുവാൻ സഹായിച്ചത്.

സുരീലി ഹിന്ദി 2023-24

സുരീലി ഹിന്ദി ദിനം

സെപ്റ്റംബർ 14 ഹിന്ദി ദിനത്തോടനുബന്ധിച്ച് സുരീലി ഹിന്ദിയുടെ പ്രവർത്തനങ്ങൾ ആരംഭിച്ചു. 25/ 9/ 23ൽ ഹെഡ്മിസ്ട്രസ് സിസ്റ്റർ ക്രിസ്റ്റീന ഉദ്ഘാടനം നിർവഹിച്ചു. ആ ദിവസത്തെ പ്രാർത്ഥന,അസംബ്ലി,പ്രതിജ്ഞ,സമാചാർ സുവിചാർ, മുതലായവ ഹിന്ദിയിൽ തന്നെ കുട്ടികൾ നന്നായി അവതരിപ്പിച്ചു.ക്ലാസുകളിൽ വിവിധ പ്രവർത്തനങ്ങൾ നടത്തി കുട്ടികളെ നാല് ഗ്രൂപ്പുകളായി തിരിച്ചു.കഥ കവിത ഉപന്യാസം ജീവചരിത്രം കടംകഥ പദപ്രശ്നം ഇവ ഹിന്ദിയിൽ തയ്യാറാക്കി ഓരോ ഗ്രൂപ്പും ക്ലാസിൽ അവതരിപ്പിച്ച ശേഷം ഓരോ ഗ്രൂപ്പിന്റെയും പ്രവർത്തനങ്ങൾ ശേഖരിച്ച് പുസ്തകമാക്കി പ്രദർശിപ്പിച്ചു.

• ചുവർപത്രിക,മനോഹരമാക്കുന്ന മത്സരം ഗ്രൂപ്പ് അടിസ്ഥാനത്തിൽ നടത്തി

• സുരീലി വാണിയിൽ പ്രസംഗം,കവിത തുടങ്ങിയ കുട്ടികളുടെ കഴിവുകൾ പ്രകടമാക്കി • പുസ്തക പ്രദർശനം നടത്തി. ഹിന്ദിയിലെ വിവിധ സാഹിത്യരൂപങ്ങൾ പരിചയപ്പെടുത്തി.

•ഹിന്ദി പുസ്തകങ്ങൾ വായിക്കാൻ കുട്ടികളെ ലൈബ്രറിയിൽ കൊണ്ടുപോയി.

അഞ്ചു മുതൽ 8 വരെ ക്ലാസിലെ കുട്ടികളെ ഈ പ്രവർത്തനങ്ങളിൽ പങ്കെടുപ്പിച്ചു.

വിദ്യാരംഗം കലാസാഹിത്യവേദി(യുപി തലം)

വിദ്യാരംഗം കലാ സാഹിത്യ വേദി മൽസര വിജയികൾ

2023-2024 അധ്യായന വർഷത്തിലെ വിദ്യാരംഗം കലാസാഹിത്യ വേദിയുടെ പ്രവർത്തനങ്ങൾ വളരെ കാര്യക്ഷമമായി സ്കൂൾതലത്തിൽ നടത്തപ്പെട്ടു.കുട്ടികൾ എല്ലാം വളരെ താല്പര്യത്തോടെ ഓരോ പ്രവർത്തനങ്ങളിലും പങ്കെടുക്കുകയും, ആസ്വദിക്കുകയും അതിലൂടെ കൂടുതൽ അറിവ് നേടുകയും ചെയ്തു. വിദ്യാരംഗം കലാസാഹിത്യ വേദിയുടെ പ്രവർത്തനത്തിന്റെ ഭാഗമായി കഥാ രചന, ജലച്ചായം, കാവ്യാലാപനം, അഭിനയം,നാടൻപാട്ട്, പുസ്തക ആസ്വാദനം, കവിതാ രചന തുടങ്ങിയ മത്സരങ്ങൾ നടത്തപ്പെട്ടു.അതിൽ വിജയിച്ച കുട്ടികളെ കല്ലാർക്കുട്ടി ഗവൺമെൻറ് ഹയർസെക്കൻഡറി സ്കൂളിൽ വച്ച് നടത്തിയ ശില്പശാലയിൽ പങ്കെടുപ്പിക്കുകയും അതിൽ അവസാനം നടത്തിയ മത്സരത്തിൽ ഈ കുട്ടികൾ പങ്കെടുക്കുകയും ചെയ്തു. അതിൽ അഭിനയത്തിൽ ആൻ സാറാ ജസ്റ്റിൻ ഒന്നാം സ്ഥാനം നേടി. ജലച്ചായ മത്സരത്തിൽ അന്നാ തോമസ് മൂന്നാം സ്ഥാനവും നേടി. കവിതാരചന മത്സരത്തിൽ അമയ ബെന്നി മൂന്നാം സ്ഥാനം നേടി. കഥാരചന നീനു കെ സുധീഷ്, കാവ്യാലാപനം ആദിൽ കെ സുഭാഷ്, നാടൻപാട്ട് ശ്രീനന്ദ പി നായർ, പുസ്തക ആസ്വാദനം അഡോണിയാ റെജി ഇവർ പ്രോത്സാഹന സമ്മാനവും നേടി. കുട്ടികൾ വളരെ നല്ല രീതിയിൽ ആ ശില്പശാലയിൽ പങ്കെടുക്കുകയും അവരുടെ കഴിവുകൾ പ്രകടിപ്പിക്കുകയും ചെയ്തു

വേൾഡ് സ്പേസ് വീക്ക്‌ വർക്ക് ഷോപ്പ്

വിക്രം സാരാ ഭായ് സ്പേസ് സെന്ററിലെ മനോഹാരിതയിൽ ഇരുന്നുകൊണ്ട് ഒരു ഗ്രൂപ്പ് ഫോട്ടോ എടുത്തു കൊണ്ടായിരുന്നു വർഷോപ്പിന്റെ തുടക്കം തുടർന്ന് ഹൃദ്യമായ സ്വാഗതം ചെയ്തു. തുടർന്ന് 2023 വർഷത്തെ വേൾഡ് സ്പേസ് വീക്കിന്റെ ടീമായ സ്പെയ്സ് എന്റർപ്രണർഷിപ്പിനെ കുറിച്ച് ശ്രീമതി ജയലക്ഷ്മി സംസാരിച്ചു. തുടർന്നുള്ള സെഷനിൽ ശ്രീ ഷിജു ചന്ദ്രൻ സാർ ഫണ്ടമെന്റൽസ് ഓഫ് സ്പേസ് ടെക്നോളജിയെ കുറിച്ച് വളരെ മനോഹരമായി ക്ലാസ്സ് എടുത്തു തുടർന്ന് ഞങ്ങൾ പോയത് തുമ്പ ഇക്വിറ്റോറിയൽ റോക്കറ്റ് ലോഞ്ചിങ് സ്റ്റേഷനിലേക്ക് ആണ് ഇവയെല്ലാം സ്പേസ് ടെക്നോളജിയുടെ വിസ്മയ ലോകം ഞങ്ങൾക്ക് മുമ്പിൽ തുറന്നു തന്നു. രോഹിണി സൗണ്ട് റോക്കറ്റ് ആയ ആർ എച്ച് ഡി 300 വിക്ഷേപണം വളരെ അടുത്തുനിന്നും നിരീക്ഷിച്ചത് ജീവിതത്തിൽ ഒരിക്കലും മറക്കാനാവാത്ത നിമിഷങ്ങൾ സമ്മാനിച്ചു. പിന്നീട് ഞങ്ങൾ പോയത് വിഭവസമൃദ്ധമായി ഊട്ടുശാലയിലേക്കാണ്. ലഞ്ച് ബ്രേക്കിന് ശേഷം സ്പേസ്മ്യൂസിയം സന്ദർശിച്ചു. മാൻഡ് വെഹിക്കിൾ മുതൽ അൺമാൻഡ് വെഹിക്കിൾ ആയ ക്രൂഡ് മോഡൽ വരെ അവിടെ ദൃശ്യമായിരുന്നു ഇവയുടെ എല്ലാം ടെക്നോളജി വളരെ വിശദമായി തന്നെ വിവരിച്ചു നൽകി.സ്പെയ്സ് ടെക്നോളജിയെക്കുറിച്ചുള്ള ഞങ്ങളുടെ പരിമിതമായ അറിവ് കൂടുതൽ വർധിപ്പിക്കാൻ ഉതകുന്നന്നതായിരുന്നു അവിടെ നിന്ന് കിട്ടിയ ക്ലാസുകൾ എല്ലാം തന്നെ. സെഷൻ രണ്ടിൽ ഡോക്ടർ തരുൺ കുമാർ എ സയൻസ് പേർസ്പെക്റ്റീവ് എന്ന വിഷയത്തിൽ എടുത്ത ക്ലാസ് വളരെ വിജ്ഞാനപ്രദവും ഉപകാരപ്രദവും ആയിരുന്നു. ഐഎസ്ആർഒ സീനിയേഴ്സ് സ്റ്റുഡൻസ് ഞങ്ങളുടെ സംശയങ്ങൾക്കുള്ള മറുപടികൾ നൽകി അതും വളരെ വിജ്ഞാനപ്രദം ആയിരുന്നു. തുടർന്ന് എല്ലാവർക്കും നന്ദി പറഞ്ഞു വിക്രം സാരാഭായി സ്പേസ് സെന്ററിൽ നിന്ന് മടങ്ങുമ്പോൾ സ്പേസ് ടെക്നോളജിയുടെ വിജ്ഞാനവിഹായത്തിലേക്ക് ഒരുപടി കൂടി നടന്ന് എടുക്കാൻ സാധിച്ചല്ലോ എന്ന ചാരിതാർത്ഥ്യം ഞങ്ങൾക്കുണ്ടായി

പത്താം തരക്കാർക്കായി മോട്ടിവേഷൻ ക്ലാസ്സ്

കുട്ടികളുടെ ഓർമ ശക്തി വർധിപ്പിക്കുന്നതിനു ആവശ്യമായ കാര്യങ്ങളും പാഠ്യ വിഷയങ്ങളെ എങ്ങനെ ലളിതമായി കൈകാര്യം ചെയ്യാം എന്നും . ഉദാഹരണങ്ങളിലൂടെ കുട്ടികൾക്ക് പറഞ്ഞു കൊടുത്ത ഒരു മോട്ടിവേഷൻ ക്ലാസ്സായിരുന്നു ഇത്.ശാസ്ത്ര സാങ്കേതിക വിഷയങ്ങൾ, ലളിതമായി പഠിക്കുന്നതിന് ആവശ്യമായ ടിപ്സ് പകർന്നു നൽകുകയും ചെയ്തു. ഈ മേഖലയിൽ പ്രഗൽഭരായ റിസോഴ്സ്ഡ് പേർസൺസ് ആയിരുന്നു ക്ലാസ്സുകൾ നയിച്ചത്.

ചലച്ചിത്ര ക്ലബ്

കുട്ടികൾക്ക് ആസ്വാദനശേഷി വികസിപ്പിക്കുന്നതിനും ചലച്ചിത്ര മേഖലയോട് താല്പര്യം ഉളവാക്കുന്നതിനുമായി നമ്മുടെ സ്കൂളിൽ ഒരു ചലച്ചിത്ര ക്ലബ് സെപ്റ്റംബർ മാസം രൂപീകൃതമായി. 60 കുട്ടികൾ ഇതിൽ അംഗങ്ങളാണ്. പാഠം ഭാഗവുമായി ബന്ധപ്പെട്ടതും ആനികാലികവുമായ ചലച്ചിത്രങ്ങൾ പ്രദർശിപ്പിക്കുന്നു. ബി.ആർ.സി തലത്തിലും ജില്ലാ തലത്തിലും നടത്തപ്പെട്ട ഫിലിം ഫെസ്റ്റിവലിൽ നമ്മുടെ സ്കൂളിലെ കുട്ടികൾ പങ്കെടുക്കുകയുണ്ടായി.

ഉപജില്ല ശാസ്‍ത്രമേള

ഈ വർഷത്തെ ശാസ്ത്ര സോഷ്യൽ സയൻസ് ഗണിത ശാസ്ത്ര ഐ ടി മേള ഒക്ടോബർ 30,31 തീയതികളിൽ നമ്മുടെ സ്കൂളിൽ വെച്ച് നടന്നു.എല്ലാ വിഭാഗത്തിൽ നിന്നും കുട്ടികൾ പങ്കെടുത്ത് വളരെ മികവ് തെളിയിച്ചു. പങ്കെടുത്ത എല്ലാ ഇനങ്ങളിലും എ, ബി ഗ്രേഡ്കളും കുട്ടികൾക്കു ജില്ലാ തല മേളക്ക് പങ്കെടുക്കാൻ അവസരവും ലഭിച്ചു. സയൻസ്, സോഷ്യൽ സയൻസ്, ഐ ടി മേളകളിൽ എ ൽ പി, യു. പി, എ ച് വിഭാഗം ഓവറോൾ ഫസ്റ്റും,ഗണിത ശാസ്ത്രത്തിൽ എൽ. പി, യു പി ഓവർ ഓൾ ഫസ്റ്റും എച്. സ് ഓവർ ഓൾ സെക്കൻഡും നേടി.ജില്ലയിൽ മത്സരിക്കാൻ കുട്ടികൾക്കു അവസരം ലഭിച്ചത് അഭിനന്ദന ർഹമാണ്.അദ്ധ്യാപകരുടെയും കുട്ടികളുടെയും നിരന്തരമായ പരിശീലനവും പരിശ്രമവുമാണ് ഈ വിജയത്തിന് പിന്നിലെന്നത് ഏറെ ശ്രെദ്ധേയമാണ്.

ജില്ല ശാസ്‍ത്ര മേള

നവംബർ 9,10 തീയതികളിൽ തൊടുപുഴയിൽ വെച്ച് ജില്ലാ തല മേള നടന്നു.അവിടെയും മികവ് തെളിയിക്കാൻ നമ്മുടെ സ്കൂളിനാ യി.സയൻസ് ൽ 6 കുട്ടികൾക്കും സോഷ്യൽ സയൻസിൽ 7 കുട്ടികൾക്കും. ഐ. ടി യിൽ3 കുട്ടികൾക്കും സംസ്ഥാന തലത്തിൽ പങ്കെടുക്കാൻ അർഹരായി. സബ്ജില്ലയിൽ ഗണിത ശാസ്ത്ര മേളയിൽ സെക്കന്റ്‌ ഓവറോൾ ആയിരുന്ന നമ്മുടെ സ്കൂൾ ജില്ലയിൽ ഓവറോൾ ഫസ്റ്റ് ആയതു ഏറെ സന്തോഷവും ഒപ്പം അഭിമാനവും ഉളവാക്കി. ഗണിത ശാസ്ത്ര വിഭാഗത്തിൽ 4കുട്ടികൾക്കു സംസ്ഥാനത്തലത്തിൽ പങ്കെടുക്കാൻ അവസരം ലഭിച്ചു.ഐ.ടി മേളയിലും പ്രവർത്തി പരിചയ മേളയിലും ജില്ലയിൽ ഓവറോൾ നേടാൻ സാധിച്ചു.

ഉപജില്ല,ജില്ല,സംസ്ഥാന സയൻസ് മേളകളിലെ വിജയം

സംസ്ഥാന ശാസ്ത്ര മേള സ്‍റ്റിൽ മോഡൽ

2023 24 അധ്യയന വർഷത്തെ ശാസ്ത്രമേളയിൽ മുൻ വർഷത്തേതുപോലെതന്നെ ഉന്നതമായ വിജയം കൈവരിച്ച ഫാത്തിമ മാധവിയിലെ കുട്ടികൾ ആവേശത്തോടെ അവരുടെ ജൈത്രയാത്ര തുടരുകയാണ്.സ്കൂൾതല ശാസ്ത്രമേളയിൽ പങ്കെടുത്ത ഒന്നും രണ്ടും സ്ഥാനം കൈവരിച്ച കുട്ടികൾ 31 /10 /23 നമ്മുടെ സ്കൂളിൽ വച്ച് നടന്ന സബ്ജില്ലാ ശാസ്ത്രമേളയിൽ പങ്കെടുക്കുകയും ഉന്നത വിജയം നേടുകയും ചെയ്തു. ദിയാ മോൾ കെ എസ് ജൂബിയ വിനോദ് എന്നീ കുട്ടികൾ ജീവിതശൈലി രോഗങ്ങൾക്ക് മില്ലറ്റ് ഒരു പരിഹാരം എന്ന വിഷയത്തിൽ പ്രോജക്ട് അവതരിപ്പിക്കുകയും ഫസ്റ്റ് എ ഗ്രേഡ് നേടുകയും ചെയ്തു.ഇമ്പ്രൂവൈസ്ഡ് എക്സ്പിരിമെന്റ് ഐറ്റത്തിൽ സ്റ്റാറ്റിക് ഇലക്ട്രിസിറ്റിയുമായി എത്തിയ ആൻഡ്രിയ ജോഷി, എൽകാനാ സിബി എന്നിവർ ഫസ്റ്റ് എ ഗ്രേഡ് കരസ്ഥമാക്കി. സ്റ്റിൽ മോഡലിൽ അഹസന അലിയാർ,മേരി റോസ് എബി എന്നിവർ ഫസ്റ്റ് എ ഗ്രേഡ് നേടി. ഇങ്ങനെ വിവിധയിനങ്ങളിൽ ഉന്നത വിജയം കരസ്ഥമാക്കിയ കുരുന്നുകൾ ഫസ്റ്റ് എന്ന സ്വപ്നം സ്വന്തമാക്കി.9 /10/ 23ൽ തൊടുപുഴ എപിജെ അബ്ദുൽ കലാം എച്. എസ് ഇൽ നടന്ന ജില്ലാ മേളയിലും 495 പോയിന്റുകളോടെ മറ്റു സ്കൂളുകളെ പിന്നിലാക്കി ഓവറോൾ സ്കൂൾ ചാമ്പ്യൻഷിപ്പ് നിലനിർത്തി.1/12/23ൽ തിരുവനന്തപുരം സെന്റ് ജോസഫ് എച്ച് എസ് എസ് വച്ച് നടന്ന സംസ്ഥാന ശാസ്ത്രമേളയിൽ 1277 സ്കൂളുകളെ പിന്നിലാക്കി 138 പോയിന്റ് ഓവറോൾ സെക്കൻഡ് നേടി. ഇടുക്കിയുടെ അഭിമാനമായി നമ്മുടെ സ്കൂൾ മാറിയപ്പോൾ ഫാത്തിമ മാതാ ഗൾഫ് ഹയർസെക്കൻഡറി സ്കൂളിന്റെ യശസ് വാനോളം ഉയരുകയായിരുന്നു. എല്ലാ വഴിയിലും വീഴാതെ താങ്ങിയ സർവ്വേശ്വരന് നന്ദി..

ഐടി മേള

ഐ ടി മേള ഡിജിറ്റൽ പെയ്റ്റിംഗ്

സബ്ജില്ലാ സ്കൂൾ ശാസ്ത്രമേളയുമായി ബന്ധപ്പെട്ട നമ്മുടെ സ്കൂളിൽ വച്ച് ഐടി മേളം നടത്തപ്പെട്ടു .ഫാത്തിമ മാതാ സ്കൂളിൽ നിന്നും യുപിതലത്തിൽ ഡിജിറ്റൽ പെയിന്റിംഗ്, മലയാളം ടൈപ്പിംഗ് എന്നീ രണ്ട് ഇനങ്ങളിൽ കുട്ടികൾ പങ്കെടുത്ത് ഒന്നാം സ്ഥാനം കരസ്ഥമാക്കി. എച്ച് എസ് തലത്തിൽ നിന്നും മലയാളം ടൈപ്പിംഗ്, പ്രസന്റേഷൻ ,ആനിമേഷൻ ,സ്ക്രാച്ച്, വെബ് ഡിസൈനിങ് ,ഡിജിറ്റൽ പെയിന്റിംഗ് എന്നിങ്ങനെ 6 ഐറ്റങ്ങളിൽ കുട്ടികൾ മത്സരിച്ച വിജയിച്ചു. അടിമാലി ഉപജില്ലയിലെ മുപ്പതോളം സ്കൂളുകളെ പിന്നിലാക്കി ഐടി മേഖലയിൽ ഓവറോൾ കരസ്ഥമാക്കാൻ ഫാത്തിമ മാതാ സ്കൂളിലെ കുട്ടികൾക്ക് സാധിച്ചു. തൊടുപുഴയിൽ വച്ച് നടന്ന ജില്ലാ ഐടി മേളയിൽ അഞ്ച് ഐറ്റങ്ങൾക്ക് കുട്ടികൾ മത്സരിച്ച് വിജയിച്ചു വെബ് ഡിസൈനിൽ ജൂലിയ വിനോദ്, സ്ക്രാച്ച് പ്രോഗ്രാമിംഗിൽ ആൻഡ്രിസ ബിനു ഡിജിറ്റൽ പെയിന്റിംഗ് മീനാക്ഷി അജയകുമാർ എന്നീ കുട്ടികൾ സ്റ്റേറ്റ് മേളയിലേക്ക് പങ്കെടുക്കാൻ യോഗ്യത നേടി. പ്രസന്റേഷനിലും മലയാളം ടൈപ്പിങ്ങിലും തേർഡ് എ ഗ്രേഡ് നേടി. ശാസ്ത്രമേളയിൽ പങ്കെടുത്ത 3ഐറ്റങ്ങളിലും ബി ഗ്രേഡ് നേടാൻ ഫാത്തിമ മാതായിലെ കുട്ടികൾക്ക് സാധിച്ചു. ഭൗതികമായ സാഹചര്യങ്ങളിൽ ഏറ്റവും പിന്നോക്കം നിൽക്കുന്ന ജില്ലയായ ഇടുക്കിയിൽ നിന്ന് തിരുവനന്തപുരത്ത് നടന്ന സ്റ്റേറ്റ് ശാസ്ത്രമേളയിൽ വരെ നമ്മുടെ കുട്ടികൾക്ക് കഴിവ് തെളിയിക്കാൻ സാധിച്ചത് അവരുടെ അടുക്കും ചിട്ടയും അർപ്പണ മനോഭാവത്തോടെയും ഉള്ള പരിശീലനം കൊണ്ട് മാത്രമാണ്.

ശാസ്ത്രമേള സോഷ്യൽ സയൻസ്

സോഷ്യൽ സയൻസ് മേള -സ്റ്റിൽ മോഡൽ ഫസ്റ്റ് എ ഗ്രേഡ്

ശാസ്ത്രലോകത്തേക്ക് കുട്ടികളെ കൈപിടിച്ച് ആനയിക്കുന്ന ശാസ്ത്ര ഉത്സവത്തിൽ ഫാത്തിമ മാതാ ഗേൾസ് ഹയർസെക്കൻഡറി സ്കൂളിലെ സോഷ്യൽ സയൻസ് വിഭാഗത്തിൽ ഡയോണ നെൽസൺ, ആരാധ്യ ഷിനോദ്, ആത്മജ സൻസ്കൃതി, സിയന്ന ജോസഫ് സോൾട്ട് ബ്രൂക്ക്,ഹന്ന എൻ ജോയി, ആർവിൻ ജോർജ് വിൽസൺ എന്നിവർ പങ്കെടുത്തു. ഉന്നത വിജയം കരസ്ഥമാക്കുകയും ചെയ്തു.

സ്റ്റിൽ മോഡൽ വിഭാഗത്തിൽ പഴയകാല തനിമയെ ചിത്രീകരിച്ചുകൊണ്ട് സിയന്ന ജോസഫ് സോൾട്ട് ബ്രൂക്ക്, ആരാധ്യ ഷിനോദ് എന്നിവർ ഒന്നാം സ്ഥാനവും വർക്കിംഗ് മോഡൽ മത്സരത്തിൽ ഗ്രഹങ്ങളെ ചിത്രീകരിച്ചുകൊണ്ട് ആത്മജ സൻസ്കൃതി, ഹന്ന എൻ ജോയി എന്നിവർ ഒന്നാം സ്ഥാനവും പ്രസംഗമത്സരത്തിൽ കാലാവസ്ഥ വ്യതിയാനം എന്ന വിഷയം ആസ്പദമാക്കി തന്റെ മികവ് തെളിയിച്ചു കൊണ്ട് ആർവിൻ ജോർജ് വിൽസൺ ഒന്നാം സ്ഥാനവും കരസ്ഥമാക്കി. മികവുകളുടെയും വിജയത്തിന്റെയും ലോകത്തിലേക്ക് വിജയക്കൊടി പാറിച്ചു കൊണ്ട് സോഷ്യൽ സയൻസ് വിഭാഗത്തിൽ ഫാത്തിമ മാതാ ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ യു. പി വിഭാഗം ഒന്നാം സ്ഥാനം കരസ്ഥമാക്കി.

സബ്‍ജില്ല ,ജില്ല,സംസ്ഥാന ഗണിത ശാസ്ത്ര മേള

ഗണിത ശാസ്ത്ര മേള സ്റ്റിൽ മോഡൽ

ഈ വർഷത്തെ സബ്ജില്ലാ ഗണിത ശാസ്ത്ര നമ്മുടെ സ്കൂളിൽ വെച്ച് നടന്നു.11ഐറ്റങ്ങളിൽ ആയി 12 പേർ പങ്കെടുത്തു.4ഫസ്റ്റ് എ ഗ്രേഡും 5സെക്കന്റ്‌ഉം എ, ബി ഗ്രേഡ് കളും ലഭിച്ചു.നമ്പർ ചാർട്ട് - ആൻ മരിയ ജോയ് -ഫസ്റ്റ് എ ഗ്രേഡ്,അദർ ചാർട്ട് -ദേവാനന്ദ പ്രദീപ്‌ -സെക്കന്റ്‌ എ ഗ്രേഡ്, ജോമേട്രിക്കൽ ചാർട്ട് -അദൃജ അനുപ് -സെക്കന്റ്‌ എ ഗ്രേഡ്, സ്റ്റിൽ മോഡൽ -ആവണി പുരുഷോത്തമൻ, -ഫസ്റ്റ് എ ഗ്രേഡ്, വർക്കിംഗ്‌ മോഡൽ -അസിൻ ബെന്നി -സെക്കന്റ്‌ എ ഗ്രേഡ്, പുവർ കൺസ്ട്രക്ഷൻ -സാനിയ സജി -സെക്കന്റ്‌ എ ഗ്രേഡ്, അപ്ലിഡ് കൺസ്ട്രക്ഷൻ -ആമിന വി. എ സ് -ബി ഗ്രേഡ്, പസിൽ -ഗംഗ എ സ് -ബി ഗ്രേഡ്, ഗെയിം -അനീസ കെ യു -ബി ഗ്രേഡ്, സിംഗിൾ പ്രൊജക്റ്റ്‌ -ഫസ്റ്റ് എ ഗ്രേഡ്,ഗ്രൂപ്പ്‌ പ്രൊജക്റ്റ്‌ -മരിയ സി ജോസഫ്, മെലിസ ടോമി -ഫസ്റ്റ് എ ഗ്രേഡ് എന്നിവർ8ഇനങ്ങളിൽ 9കുട്ടികൾ ജില്ലയിൽ പങ്കെടുക്കാൻ യോഗ്യരായി.പാ റത്തോട് സ്കൂളിൽ വെച്ച് നടന്ന ഗണിത ശാസ്ത്ര ക്വിസ്, ടാലെന്റ്റ് സെർച്ച്‌ എക്സാം ഇവയിൽ നമ്മുടെ സ്കൂളിലെ ഫാത്തിമ പാർവിൻ ഷാജി രണ്ട് ഇനങ്ങളിലും സെക്കന്റ്‌ എ ഗ്രേഡ് കരസ്ഥമാക്കി ജില്ലയിൽ മത്സരിക്കാൻ അർഹയായി..സബ്ജില്ലാ ഗണിത ശാസ്ത്ര മേളയിൽ ഓവറോൾ സെക്കന്റ്‌ നേടാൻ കഴിഞ്ഞു. നമ്പർ ചാർട്ട് - ആൻ മരിയ ജോയി -ഫസ്റ്റ് എ ഗ്രേഡ്, സ്റ്റിൽ മോഡൽ -ആവണി -ഫസ്റ്റ് എ ഗ്രേഡ്,ഗ്രൂപ്പ്‌ പ്രോജെക്ടിൽ മരിയ, മെലിസ സെക്കന്റ്‌ എ ഗ്രേഡും തൊടുപുഴയിൽ വെച്ച് നടന്ന ജില്ലാ ഗണിത ശാസ്ത്ര മേളയിൽ നേടാൻ ആയി.കൂടാതെ ടാലെന്റ്റ് സെർച്ച്‌ പരീക്ഷയിലും, ക്വിസ്യിലും ജില്ലാ തലത്തിൽ എ ഗ്രേഡ് നേടാൻ ഫാത്തിമ പാർവിൻ ഷാജിക്കു കഴിഞ്ഞു..പങ്കെടുത്ത ഇനങ്ങളിൽ എല്ലാം A ഗ്രേഡ് നേടി ഓവറോൾ ഫസ്റ്റ് ആകാൻ നമ്മുടെ സ്കൂളിന് കഴിഞ്ഞുവെന്നത് ഏറെ അഭിനന്ദനർഹമാണ്. സംസ്ഥാന തല ഗണിത ശാസ്ത്രമേളയിൽ 3 ഇനങ്ങളിൽ ആയി 4പേർ മത്സരിച്ചു.സംസ്ഥാനത്തലത്തിൽ 1277 സ്കൂളിലുകളുമായി മത്സരിച് നമ്മുടെ സ്കൂൾ രണ്ടാം സ്ഥാനത്തു എത്തിയപ്പോൾ ഗണിതത്തിൽ പങ്കെടുത്ത 4പേർക്കും A ഗ്രേഡ് ലഭിച് ഈ വിജയത്തേരിൽ പങ്കാളികളാകാൻ കഴിഞ്ഞുവെന്നത് അഭിമാനകരം തന്നെയാണ്.കുട്ടികളുടെയും അദ്ധ്യാപകരുടെയും പരിശ്രമവും പരിശീലനവും ഒപ്പം ദൈവാനുഗ്രഹവുമാണ് ആണ് ഈ വിജയത്തിന് പിന്നിലെന്നതിന് സംശയമില്ല.

ഉപജില്ല ,ജില്ല, സംസ്ഥാന പ്രവർത്തി പരിചയ മേളകൾ

സംസ്ഥാന പ്രവർത്തി പരിചയ മേള ഫസ്‍റ്റ് എ ഗ്രേഡ്

ശാസ്ത്രമേളയുടെ ഭാഗമായി നടത്തപ്പെടുന്ന പ്രവർത്തിപരിചയ മേളയുടെ ഉപജില്ല തല തല മൽസരങ്ങൾ31-10-2023 ൽ നമ്മുടെ സ്ക്കൂളിൽ വച്ച് നടത്തപ്പെടുകയുണ്ടായി.പ്രവർത്തിപരിചയം മത്സരങ്ങൾക്കായി കുട്ടികളുടെ കഴിവുകളെ കണ്ടെത്താനായി സ്കൂൾതല മത്സരങ്ങൾ നടത്തി. മത്സരത്തിൽ ഫസ്റ്റ് കരസ്ഥമാക്കിയ കുട്ടികളെ സബ്ജില്ലാ മത്സരത്തിനായി തെരഞ്ഞെടുത്തു അവർക്ക് കൂടുതൽ പരിശീലനങ്ങൾ നൽകി. എൽപി യുപി വിഭാഗത്തിൽ നിന്നും പത്ത് ഇനങ്ങളുംഹൈസ്കൂൾ വിഭാഗത്തിൽ നിന്നും 20 ഇനങ്ങളും തെരഞ്ഞെടുത്തു. സബ്ജില്ലാ മത്സരത്തിൽ എൽപി ,യു പി, എച്ച് എസ് എന്നീ വിഭാഗങ്ങളിൽ ഓവറോൾ ഫസ്റ്റ് നേടാൻ സാധിച്ചു. എച്ച്എസ് വിഭാഗത്തിൽ 15 കുട്ടികൾ ജില്ലാ മത്സരത്തിനായി യോഗ്യത നേടി. ഈ കുട്ടികളെ കൂടുതൽ പരിശീലനങ്ങൾ നൽകി ജില്ലാ മത്സരത്തിനായി തയ്യാറാക്കി കൊണ്ടിരുന്നു.ജില്ലാ മത്സരത്തിൽ 15 വിദ്യാർത്ഥികളും പങ്കെടുക്കുകയും അതിൽ 6 വിദ്യാർത്ഥികൾ സ്റ്റേറ്റ് മത്സരത്തിന് യോഗ്യത നേടുകയും ഓവറോൾ ജില്ലയിൽ കരസ്ഥമാക്കാൻ സാധിച്ചു.ജില്ലയിൽ യോഗ്യത നേടിയ വിദ്യാർഥികളെ സ്റ്റേറ്റ് മത്സരത്തിനായി തയ്യാറാക്കി . സെൻമേരിസ് എച്ച്എസ്എസ് പട്ടം സ്കൂളിൽ വെച്ച് നടന്ന സ്റ്റേറ്റ് മത്സരത്തിൽ 6 വിദ്യാർത്ഥികളെ പങ്കെടുപ്പിച്ച്. പങ്കെടുത്ത എല്ലാ വിദ്യാർഥികൾക്കും A ഗ്രേഡ് കരസ്ഥമാക്കാൻ സാധിച്ചു. ഇതിൽ ആർദ്ര ബിനീഷ് ഒന്നാം സ്ഥാനം കരസ്ഥമാക്കുകയും(നാച്ചുറൽ ഫൈബർവർക്ക് ) ഈ വർഷം സ്റ്റേറ്റിൽ പ്രവർത്തി പരിചയ മേളയിൽ ഒാവറോൾ രണ്ടാം സ്ഥാനം കരസ്ഥമാക്കുവാൻ സാധിച്ചു.

സംസ്ഥാന ശാസ്ത്രമേള

സംസ്ഥാന ശാസ്‍ത്ര മേള-ഓവറോൾ രണ്ടാം സ്ഥാനം

ഈ വർഷത്തെ സംസ്ഥാന തല ശാസ്ത്ര ഗണിതശാസ്ത്ര സോഷ്യൽ സയൻസ് ഐ. ടി മേള ,പ്രവർത്തി പരിചയ മേളകൾ തിരുവനന്തപുരത്തു വെച്ച് ഡിസംബർ 1,2,3തീയതികളിൽ നടന്നു. നമ്മുടെ സ്കൂളിൽ നിന്നും എല്ലാ വിഭാഗളിലുമായി 30കുട്ടികൾ പങ്കെടുത്തു. 18 കുട്ടിക്കൾക്കു A ഗ്രേഡും 11കുട്ടികൾക്കു Bഗ്രേഡ് ലഭിച്ചു.1277 സ്കൂളുകൾ പങ്കെടുത്ത സംസ്ഥാനതല ശാസ്ത്ര മേളയിൽ നമ്മുടെ സ്കൂളിന്റെ സ്ഥാനം രണ്ടാമത് ആയി എന്നത് ഏറെ അഭിനന്ദനർഹമാണ്.അദ്ധ്യാപകരുടെയും കുട്ടികളുടെയും പരിശ്രമവും പരിശീലനവും മാതാപിതാക്കളുടെയും സപ്പോർട്ടും ആണ് ഇതിനു പിന്നിലുള്ളത്. മുൻവർഷ ങ്ങളിൽ കിട്ടിയ വിജയം നിലനിർത്താൻ സ്കൂളിന് കഴിഞ്ഞു.ഭൗതിക സാഹചര്യങ്ങളിൽ ഏറെ പിന്നോക്കം ഒരു ജില്ലയിലെ ഒരു സ്ക്കുളിനെ സംബന്ധിച്ച് ഇവിടുത്തെ അദ്ധ്യാപകരുടേയും വിദ്യാർത്ഥികളുടേയും രക്ഷകർത്താക്കളുടേയും കൂട്ടായ പരിശ്രമത്തിന്റെ ഫലമാണ് ഈ വിജയം.

യെസ് ക്യാമ്പയ്ൻ

ക്ഷയ രോഗ ബോധവൽക്കരണ ക്ലാസ്സ്

ക്ഷയരോഗ നിവാരണ പ്രവർത്തനങ്ങളിൽകുട്ടികളെയും സജീവ പങ്കാളികളാക്കുക എന്ന ലക്ഷ്യത്തോടെ ഇടുക്കി ജില്ലാ ഭരണകൂടവും ആരോഗ്യവകുപ്പും വിദ്യാഭ്യാസവകുപ്പും സംയുക്തമായി നടത്തുന്ന യെസ് കാമ്പയ്ൻ ജില്ലാ കളക്ടർ ഷീബ ജോർജ് ലോഞ്ച് ചെയ്തു. 2023 ലെ ലോക ക്ഷയരോഗദിന മുദ്രാവാക്യത്തെ ആസ്പദമാക്കി നടത്തുന്ന കാമ്പയ്‌നിൽ ജില്ലയിലെ 5 മുതൽ 12 വരെയുള്ള ക്ലാസ്സുകളിലെ മുഴുവൻ കുട്ടികളെയും പങ്കെടുപ്പിക്കും. അറിവിലൂടെ ക്ഷയരോഗത്തെക്കുറിച്ചുള്ള അജ്ഞത അകറ്റുക, ക്ഷയരോഗ ബാധിതരോട് കാണിക്കുന്ന അവഗണനക്കെതിരെ പൊരുതുവാൻ കുട്ടികളെ പ്രാപ്തരാക്കുക എന്നിവയാണ് ഡിജിറ്റൽ കാമ്പയ്‌ന്റെ ലക്ഷ്യം. ക്ഷയരോഗ ബോധവത്കരണ യാത്രാവിവരണ വീഡിയോ സ്‌കൂൾ തലത്തിൽ പ്രദർശിപ്പിക്കുക, ശേഷം ഓരോ ക്ലാസുകളിലെയും കുട്ടികൾ ക്ലാസ് ടീച്ചറുടെ നേതൃത്വത്തിൽ ഇതുസംബന്ധിച്ച് ചർച്ച ചെയ്യുക, ക്ഷയരോഗ ലഘുലേഖകൾ വായിക്കുക, ടി.ബി പ്രതിജ്ഞ എടുക്കുക എന്നിവയാണ് കാമ്പയ്‌നോട് അനുബന്ധിപ്പിച്ച് സംഘടിപ്പിക്കുന്നത്.ജില്ലാ ടിബി ഓഫീസർ ഡോ.സെൻസി.ബി വിഭാവനം ചെയ്ത പദ്ധതി ജില്ലാ ടിബി സെന്ററിന്റെയും ആരോഗ്യ വകുപ്പിന്റെയും പൊതു വിദ്യാഭ്യാസ വകുപ്പിന്റെയും നേതൃത്വത്തിലാണ് നടപ്പാക്കുന്നത്.

ഫാത്തിമ മാതാ ഹൈസ്കൂൾ കോപ്പറേറ്റീവ് സ്കൂൾ സൊസൈറ്റി Ltd. No : I-46

എല്ലാവർഷവും കുട്ടികൾക്കുള്ള പാഠപുസ്തകങ്ങൾ ഒന്നു മുതൽ 10 വരെയുള്ള ക്ലാസുകളിൽ ഓരോ പാർട്ട്തിരിച്ച് കുട്ടികൾക്ക് ലഭ്യമാക്കുന്നു.ഓരോ വർഷവും ഈ സഹകരണ സംഘത്തിന്റെ ഓഡിറ്റ്മാർച്ച് മാസത്തിൽ നടക്കുന്നു.ഈ സഹകരണ സംഘത്തിൽ എ ക്ലാസ് അംഗങ്ങൾ 42 ഉം ബി ക്ലാസ് അംഗങ്ങൾ 300 ഉം ആണ് ഉള്ളത്.ഈ സഹകരണ സംഘത്തിലെ ബി ക്ലാസിലെ കുട്ടികൾസഹകരണ വാരാഘോഷത്തോടനുബന്ധിച്ച് നടക്കുന്ന വിവിധ മത്സരങ്ങളിൽ പങ്കെടുക്കുകയും സബ്ജില്ലാതലത്തിലും ജില്ലാതലത്തിലും 1, 2 സ്ഥാനങ്ങൾ കൈവരിക്കുകയുംസമ്മാന അർഹരാവുകയും ചെയ്തിട്ടുണ്ട്.സഹകരണ സംഘത്തിൻറെ എല്ലാ റിപ്പോർട്ടുകളും കൃത്യമായി എഴുതി ഫയൽ ചെയ്തിട്ടുണ്ട്.എല്ലാ മാസവും കമ്മിറ്റി അംഗങ്ങൾ ഒരുമിച്ചു കൂടുകയും സഹകരണ സംഘത്തിൻറെ പ്രവർത്തനങ്ങൾ വിലയിരുത്തുകയും തീരുമാനങ്ങൾ എടുക്കുകയും ചെയ്യുന്നു.ഫാത്തിമ മാതാ ഹൈസ്കൂൾ സഹകരണ സംഘത്തിൻറെ പ്രവർത്തനങ്ങൾ ഏറെ ഭംഗിയായി മുന്നോട്ടു പോകുന്നു.

തായ് കൊണ്ട മൽസരങ്ങളിലെ ഉജ്ജ്വല പ്രകടനം

തായ്‍കൊണ്ട

അടിമാലിയിൽ വച്ച് നടന്ന സബ്ജില്ലാ തായ് കൊണ്ടാ മത്സരത്തിൽ 24 കുട്ടികൾ പങ്കെടുത്തു. 11 കുട്ടികൾ ജില്ലയിലേക്ക് അർഹത നേടി. അടിമാലിയിൽ വച്ച് നടന്ന ജില്ലാതല മത്സരത്തിൽ സബ് ജൂനിയറിൽ നിന്നും 4 കുട്ടികളും സബ്‍ജുനിയറിൽ നിന്നും 2 കുട്ടികളും ജുനിയർ ഗേൾസ് വിഭാഗത്തിൽ 1 കുട്ടിയും സീനിയർ ഗേൾസ് ഗേൾസ് വിഭാഗത്തിൽ 4 കുട്ടികളും പങ്കെടുത്തു. ജില്ലാതല മത്സരത്തിൽ പങ്കെടുത്ത കുട്ടികളിൽ നിന്നും 7 കുട്ടികൾ സംസ്ഥാനതല മത്സരത്തിൽ പങ്കെടുക്കാൻ അർഹത നേടി.എറണാകുളത്ത് വെച്ച് നടന്ന സംസ്ഥാനതല തായ്കോണ്ട മത്സരത്തിൽ സബ് ജുനിയർ വിഭാഗത്തിൽ നിന്നും ബസൂലിയ വെങ്കല മെഡൽ നേടി.റൈഹത്ത് ,ബസൂലിയ,ഏയ്‍‍ഞ്ചൽ മരിയ,അപർനേന്ദു,ആഷ്ലി സന്തോഷ്,അതുല്യ പ്രസാദ്,ആൻ മരിയ ബിജു എന്നീ കുട്ടികൾ സംസ്ഥാന തല മൽസരത്തിൽ പങ്കെടുത്തു വിജയംനേടി

ഇടുക്കി റവന്യൂ ജില്ലാ കലോത്സവം

ഇടുക്കി ജില്ല കലോൽസവം

ഡിസംബർ 5 6 7 8 തീയതികളിൽ ആയി കട്ടപ്പനയിൽ വച്ച് ഇടുക്കി റവന്യൂ ജില്ലാ കലോത്സവം നടത്തപ്പെട്ടു. ഫാത്തിമ മാതാ സ്കൂളിൽ നിന്ന് ഉപജില്ലാ മത്സരങ്ങളിൽ തിരഞ്ഞെടുക്കപ്പെട്ട 105 കുട്ടികളാണ് ഇടുക്കി ജില്ലയുടെ കലാമാമാങ്കത്തിൽ മാറ്റുരയ്ക്കാനായി പുറപ്പെട്ടത് . യു.പി വിഭാഗത്തിൽ 28 കുട്ടികളും എച്ച് എസ് വിഭാഗത്തിൽ 84 കുട്ടികളും പങ്കെടുത്തു. പങ്കെടുത്ത ഭൂരിപക്ഷം എല്ലാ ഐറ്റങ്ങൾക്കും കുട്ടികൾക്ക് വിജയിക്കാനായി എന്നത് വളരെ അഭിമാനമായ നേട്ടം തന്നെ ആയിരുന്നു തിരുവാതിര, മാർഗംകളി ചവിട്ടുനാടകം, നാടൻപാട്ട്,സംഘനൃത്തം,സംഘഗാനം തുടങ്ങിയ ഒട്ടനവധി ഗ്രൂപ്പ് ഐറ്റങ്ങളിൽ കുട്ടികൾ തുടർ വർഷങ്ങളിലെ സ്കൂളിന്റെ വിജയം നിലനിർത്തി. ഒരുപാട് നാളത്തെ കുട്ടികളുടെ കൃത്യമായ പരിശീലവും അർപ്പണ മനോഭാവവും ആണ് ഈ രീതിയിൽ ഒരു വിജയത്തിലേക്ക് അവരെ നയിച്ചത്. ജില്ലാ കലോത്സവത്തിന്റെ നാലാം ദിവസം മത്സരങ്ങൾ അവസാനിക്കുമ്പോൾ 7 സബ്ജീല്ലകളിൽ നിന്നായി 219 സ്ക്കൂളുകൾ മൽസരിച്ച കലാ മാമാങ്കത്തിൽ 242 പോയിന്റുകളോടെ ഓവറോൾ ഫസ്റ്റിന്റെ ട്രോഫി ഫാത്തിമ മാതായുടെ ചുണക്കുട്ടികളുടെ കയ്യിൽ ഭദ്രമായിരുന്നു.

സ്കൂൾ പച്ചക്കറി തോട്ടം

പച്ചക്കറിത്തോട്ടം

കൃഷിയും കൃഷി രീതികളും കുട്ടികളിലേക്ക് എത്തിക്കാനും വിഷ രഹിതമായ പച്ചക്കറി ഉച്ചഭക്ഷണത്തിലൂടെ കുട്ടികൾക്ക് ലഭ്യമാക്കാനും വേണ്ടി ഫാത്തിമ മാതാ സ്കൂളിൽ വിശാലമായ ഒരു കൃഷിത്തോട്ടം പരിപാലിച്ചുവരുന്നു. തൈ നടുന്നത് മുതൽ പച്ചക്കറി കൃഷിയുടെ എല്ലാ എല്ലാ ഘട്ടങ്ങളിലും കുട്ടികൾ തന്നെയാണ് എല്ലാ കാര്യങ്ങളും ചെയ്യുന്നത് ഓരോ ക്ലാസിലെയും കുട്ടികളെ ആഴ്ചയിൽ ഒരു പീരിയഡ് വീതം കൃഷി കാര്യങ്ങൾക്കായി കൊണ്ടുപോകുന്നു. കൃഷിയിലൂടെ കിട്ടുന്ന പച്ചക്കറികൾ ഉച്ചഭക്ഷണത്തിന് വേണ്ടി ഉപയോഗിക്കുന്നു. ഇതുവഴി കുട്ടികൾക്ക് കൃഷിയോട് ആഭിമുഖ്യം വളർത്താനും വീടുകളിൽ ഇത് പ്രായോഗികമാക്കാനും സാധിക്കുന്നു. പഠനത്തിന്റെ തിരക്കുകളിൽ നിന്ന് മാറി കുട്ടികൾക്ക് കുറച്ചു സമയം മനസ്സിന് ഒരു റിഫ്രഷ്മെന്റ് കൊടുക്കാൻ ഈ പച്ചക്കറിത്തോട്ടം കൊണ്ട് സാധിക്കുന്നു.

സ്കൂൾ ഉച്ചഭക്ഷണ പരിപാടി

ഫാത്തിമ മാതാ സ്കൂളിലെ ഒന്നാം ക്ലാസ് മുതൽ എട്ടാം ക്ലാസ് വരെയുള്ള എല്ലാ കുട്ടികൾക്കും ഉച്ചഭക്ഷണം നൽകി വരുന്നു ഗവൺമെന്റിന്റെ ഫണ്ടും സ്കൂൾ പച്ചക്കറി തോട്ടത്തിലെ പച്ചക്കറികളും ഉപയോഗിച്ച് കുട്ടികൾക്ക് പോഷകപ്രദവും രുചികരവുമായ ഉച്ചഭക്ഷണം നൽകി പോരുന്നു. ഓരോ ആഴ്ചയിലും ഉള്ള മെനു തയ്യാറാക്കി അതിന്റെ അടിസ്ഥാനത്തിലാണ് ഉച്ചഭക്ഷണം തയ്യാറാക്കുന്നത് കടല ,പരിപ്പ് ,പയർ, പച്ചക്കറികൾ, മുട്ട ഇവയെല്ലാം ഉൾപ്പെടുത്തിയുള്ള പോഷക പ്രദമായ ഉച്ചഭക്ഷണമാണ് കുട്ടികൾക്ക് നൽകി വരുന്നത് ആരോഗ്യമുള്ള ഒരു തലമുറയെ വാർത്തെടുക്കാൻ സ്കൂൾ ഉച്ചഭക്ഷണ പദ്ധതി കൊണ്ട് സാധിക്കും.

ഭിന്നശേഷി ദിനം

ഭിന്നശേഷിയുള്ള കുട്ടികളെ അംഗീകരിക്കാനും അവരുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കാനും ആയി മാറ്റിവെച്ചിരിക്കുന്ന ദിനമാണ് ഡിസംബർ 3.നമ്മുടെ സ്കൂളിൽ ഈ ദിനം സമു ചിതമായി ആഘോഷിച്ചു. ഭിന്നശേഷിക്കാരായ കുട്ടികൾ അസംബ്ലി നടത്തുകയും വ്യത്യസ്തമായ കലാപരിപാടികൾ അവതരിപ്പിക്കുകയും ചെയ്തു. ഭിന്നശേഷി വാരാചരണവുമായി ബന്ധപ്പെട്ട എൽ പി ക്ലാസുകളിലെ കുട്ടികൾക്കായി ബിആർ സിതലത്തിൽ നടത്തിയ കളറിംഗ് മത്സരത്തിൽ സ്റ്റാൻഡേർഡ് മൂന്നിലെ അമയ ഷിബു ഒന്നാം സ്ഥാനം കരസ്ഥമാക്കി.

സ്വദേശി മെഗാ ക്വിസ്

കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ ഇടുക്കി ജില്ലയിലെ പൊതുവിദ്യാലയങ്ങളിൽ സംഘടിപ്പിച്ച സ്വദേശി മെഗാ ക്വിസിൽ എൽ പി യു പി എച്ച് എസ് വിഭാഗത്തിനുള്ള കുട്ടികൾ പങ്കെടുത്തു. എൽ പി വിഭാഗത്തിലെ മുഹമ്മദ് ഹാഫിസ് മൂന്നാം സ്ഥാനവും യു.പി വിഭാഗത്തിലെ മിലൻ ഷിനോജിന് മൂന്ന് സ്ഥാനവും കിട്ടി. ഈ കുട്ടികൾക്ക് ക്യാഷ് അവാർഡും ട്രോഫിയും ലഭിച്ചു

ഓസോൺ ദിനം

ഓസോൺ ദിനം

ലോക ഓസോൺ ദിനമായി സെപ്തംബർ 16 ന് നാം ആചരിക്കുന്നു .ഫാത്തിമ മാതാ ഗേൾസ് ഹയർ സെക്കണ്ടറി സ്കൂളിൽ ഓസോൺ ദിനാചരണം വിപുലമായി നടത്തി. ഓസോൺ പാളി സംരക്ഷിക്കേണ്ടത് നമ്മുടെ ഉത്തരവാദിത്വമാണെന്നും ഓസോൺ ശോഷണത്തിന് കാരണമായ രാസവസ്തുക്കളുടെ ഉപയോഗം കുറക്കേണ്ടതുണ്ട് എന്നതിനെക്കുറിച്ച് ബോധവൽക്കരണം നടത്തുന്നതിനായി കുട്ടികൾക്ക് സന്ദേശം നൽകി. കുട്ടികൾക്കായി വിവിധയിനം മൽസരങ്ങൾ സംഘടിപ്പിച്ചു.ചുമർ പത്രിക നിർമ്മാണം., പോസ്റ്റർ നിർമ്മാണം, ഉപന്യാസ രചന എന്നിവ സംഘടിപ്പിക്കുകയും വിജയികളെ കണ്ടെത്തുകയും ചെയ്തു.അതോടൊപ്പം ഫാത്തിമ മാതായിലെ ചുണക്കുട്ടികളായ ലിറ്റിൽ കൈറ്റ്സിലെ കുട്ടികൾ ഭൂമിക്കൊരു കുട എന്ന പേരിൽ ഫ്ലാഷ് മോബ് അവതരിപ്പിച്ചു.ഈ ഫ്ലാഷ് മോബിലൂടെ ഓസോൺ ദിനത്തിന്റെ പ്രാധാന്യം കുട്ടികളിലെത്തിക്കാൻ കഴിഞ്ഞു.

നിലാകുമ്പിളിൽ ഇന്ത്യ -ചരിത്രം തിരുത്തി സേഫ് ലാൻഡിംഗ്

ചാന്ദ്രയാൻ ലോ‍ഞ്ചിംഗ്

ഇന്ത്യയുടെ മൂന്നാമത് ചാന്ദ്ര ദൗത്യമായ ചന്ദ്രയാൻ -3 വിജയത്തിന് തൊട്ടരികിൽ ആകുന്ന കാഴ്ച . ഓഗസ്റ്റ് 23 ന് ചന്ദ്രനിൽ സോഫ്റ്റ്‌ ലാൻഡിംഗ് ചെയ്യുമെന്ന് ഐ സ് ആർ ഒ അറിയിച്ചതനുസരിച് ഈ ദൃശ്യങ്ങൾ ഐ സ് ആർ ഒ യുടെ ഔദ്യോഗിക വെബ്സൈറ്റ് ലും സോഷ്യൽ മീഡിയ പേജികളിലൂടെയും ടെലിവിഷൻ മുഖാന്തിരവും തത്സമയം കാണാൻ കഴിയുമെന്ന് അദ്ധ്യാപകരെയും കുട്ടികളെയും അറിയിച്ചു. ചന്ദ്രനിൽ ഭാരത ചരിത്രം --ഒക്ടോബർ 23-ാം തീയതി ചന്ദ്രയാൻ -3 സേഫ് ലാൻഡിംഗ് വിജയം ഓരോ ക്ലാസുകളിലും അധ്യാപകരും കുട്ടികളും പ്രൊജക്ടറുകളുപയോഗിച്ച് യൂട്യൂബിൽ വിക്രം ലാൻഡർ ചന്ദ്രനിൽ ഇറങ്ങുന്നത് കണ്ടു ആസ്വദിച്ചു. ഇന്നേ ദിവസം ചന്ദ്രന്റെ ദക്ഷിണ ധ്രുവം തൊട്ട് ഇന്ത്യ വിജയപൂർണിമയിൽ നില കൊണ്ടു. ചന്ദ്രനിൽ ഇറങ്ങുന്ന നാലാമത്തെ രാജ്യമായി ഇന്ത്യ മാറി.. അമ്പിളി വട്ടത്തിൽ ഇന്ത്യ ദക്ഷിണ ധ്രുവത്തിൽ ഇറങ്ങുന്ന ആദ്യരാജ്യമായി ഇന്ത്യ ചരിത്രം കുറിച്ച നിമിഷം അദ്ധ്യാപരും കുട്ടികളും വളരെ സന്തോഷത്തോടു അഭിമാനത്തോടും കൂടി കണ്ട് ആസ്വദിച്ചു.

ഗിഫ്‍റ്റഡ് ചിൽഡ്രൻ പ്രോഗ്രാം

ഓരോ വിദ്യാർത്ഥിയുടെയും വിജയത്തിന് എപ്പോഴും ഒരു അധ്യാപകന്റെയോ അധ്യാപികയുടെ കയ്യൊപ്പ് ഉണ്ടായിരിക്കും. കുട്ടികളുടെ നിരന്തരമായ അധ്വാനവും, അവരെ വിജയത്തിൽ എത്തിക്കാനുള്ള അധ്യാപകരുടെ പരിശ്രമവും നമ്മുടെ കുട്ടികൾക്ക് വിജയം പ്രദാനം ചെയ്യുന്നു. നമ്മുടെ സ്കൂളിൽ യുഎസ്എസിന്റെ പരീക്ഷയിൽ ജയിക്കുന്ന ഓരോ വിദ്യാർത്ഥിനി വിദ്യാർത്ഥികളും അവരുടെ കഴിവിനെ വീണ്ടും മുന്നോട്ടു നയിക്കുന്നതിന് സ്കൂളിൽ ഒരുപാട് പ്രവർത്തനങ്ങൾ അവർക്ക് വേണ്ടി ഒരുക്കി കൊടുക്കാറുണ്ട്.കുട്ടികൾക്ക് ആവശ്യമായ വിജ്ഞാനം പകർന്നു നൽകുന്ന പുസ്തകങ്ങൾ നമ്മുടെ ലൈബ്രറിയിൽ നിന്ന് നൽകുന്നു. ഡി ഇ ഒ തലത്തിൽ നടത്തുന്ന ഗിഫ്റ്റഡ് ചിൽഡ്രൻ പ്രോഗ്രാമിൽ കുട്ടികൾ പങ്കെടുക്കാറുണ്ട്. ഡിസംബറിൽ നടന്ന ഈ പ്രോഗ്രാമിൽ കുട്ടികൾക്ക് സൗരയൂഥത്തിലൂടെ എന്ന വിഷയത്തെ ആസ്പദമാക്കി ജയചന്ദ്രൻ സർ(എച്ച് എസ് റ്റി സോഷ്യൽ സയൻസ് ) ക്ലാസ് നൽകി തുടർന്ന് പത്തിൻ മഹത്വം എന്ന ഗണിത വിഷയത്തിൽ ബിന്ദു സി റ്റി (എച്ച് എസ് റ്റി) ക്ലാസ് എടുത്തു. ഇങ്ങനെ ശാസ്ത്രരംഗം നടത്തുന്ന പ്രോഗ്രാമിലും ഈ കുട്ടികളെ ഇതിനുമുമ്പും പങ്കെടുപ്പിച്ചിട്ടുണ്ട്. ഇങ്ങനെ കുട്ടികൾക്ക് വിജ്ഞാനം നൽകുന്നതിനും അവരുടെ എല്ലാ കഴിവുകളെ പ്രോത്സാഹിപ്പിക്കുന്നതിനും സ്കൂളും അധ്യാപകരും നല്ല രീതിയിൽ പ്രവർത്തിക്കുന്നു.

കിഡ്സ് ഫെസ്റ്റ്

കിഡ്സ് ഫെസ്‍റ്റ്

ഫാത്തിമ മാതാ സ്കൂളിലെ കിൻഡർ ഗാർഡൻ സെക്ഷനിലെ കുരുന്നുകളുടെ ആഘോഷമായ കിഡ്സ് ഫെസ്റ്റ് ഡിസംബർ മൂന്നാം തീയതി നടത്തപ്പെട്ടു. കുഞ്ഞുമക്കളുടെ നിരവധി കലാപരിപാടികളാണ് അന്നേദിവസം നടത്തപ്പെട്ടത്. ഓരോ പ്രോഗ്രാമുകളും എത്ര മനോഹരമായാണ് കുഞ്ഞുങ്ങൾ അവതരിപ്പിച്ചത് .മനോഹരമായ വേഷവിധാനങ്ങളോടുള്ള ഡാൻസുകൾ എല്ലാം മനോഹരമായിരുന്നു .ഈ കുഞ്ഞു പ്രായത്തിലെ അവരുടെ പ്രകടനങ്ങൾ അത്ഭുതമുളവാക്കുന്നത് ആയിരുന്നു. ഇതിനായി അവരെ പ്രാപ്തരാക്കിയ ഓരോ അധ്യാപകരും വളരെയധികം പ്രശംസ അർഹിക്കുന്നവരാണ് കുഞ്ഞുങ്ങളുടെ ജീവിതത്തിലെ ഏറ്റവും മനോഹരമായ ദിവസമായി മാറി അവരുടെ കിഡ്സ് ഫെസ്റ്റ്. കുഞ്ഞുങ്ങളുടെ പരിപാടികൾ കാണുവാനും അവരെ പ്രോത്സാഹിപ്പിക്കാനും ആയി നിറഞ്ഞ കയ്യടികളോടെ രക്ഷിതാക്കളുടെയും അധ്യാപകരുടെയും മഹനീയ സാന്നിധ്യം ഉണ്ടായിരുന്നു.

സ്കൂൾ ബാൻഡ്

സ്ക്കൂൾ ബാൻഡ്

മികച്ച രീതിയിൽ പ്രകടനം നടത്തുന്ന ഒരു സ്കൂൾ ബാൻഡ് ഫാത്തിമ മാതായ്ക്ക് സ്വന്തമായി ഉണ്ട് .ഈ വർഷം നടന്ന സബ്ജില്ല ജില്ലാ കലോത്സവങ്ങളിൽ പങ്കെടുത്ത വിജയികളാകാൻ നമ്മുടെ സ്കൂൾ ബാൻഡിന് കഴിഞ്ഞിട്ടുണ്ട്. ചിട്ടയുമായ പരിശീലനം കൊണ്ട് മാത്രമേ മികച്ച ഒരു ബാൻഡിനെ വാർത്തെടുക്കാൻ കഴിയുകയുള്ളൂ. നമ്മുടെ സ്കൂളിലെ പരിപാടികൾക്ക് മാത്രമല്ല നാട്ടിലെ പല പ്രധാന പരിപാടികളിലും വിശിഷ്ടാതിഥികളെ സ്വീകരിക്കാൻ നമ്മുടെ സ്കൂൾ ബാൻഡ് പോവാറുണ്ട്. വളരെ ആകർഷണീയതയുള്ള യൂണിഫോം നമ്മുടെ സ്കൂൾ ബാന്റിന്റെ പ്രത്യേകതയാണ്. മത്സര സമയത്ത് മാത്രമല്ല എല്ലായിപ്പോഴും കുട്ടികൾ കൃത്യമായ പരിശീലനം ബാൻഡിൽ നടത്തിപ്പോരുന്നു.

സംസ്ഥാന സ്കൂൾ കലോത്സവം

2023 24 അധ്യയന വർഷത്തെ ഏറ്റവും വലിയ കലാമാമാങ്കം ജനുവരി 4 മുതൽ 8 വരെ നടന്നു .ഏഷ്യയിലെ തന്നെ ഏറ്റവും വലിയ കലാമേളയായ സ്കൂൾ കലോത്സവത്തിന് ഇത്തവണ ആഥിത്യമരുളിയത് കൊല്ലം ജില്ലയാണ്. ബഹുമാനപ്പെട്ട മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ ജനുവരി നാലിന് മേള ഉദ്ഘാടനം ചെയ്തു മുഖ്യാതിഥിയായിരുന്നു. കേരളത്തിലെ മുഴുവൻ ജില്ലകളിൽ നിന്നുമുള്ള തിരഞ്ഞെടുക്കപ്പെട്ട ആയിരക്കണക്കിന് കുരുന്ന പ്രതിഭകൾ മാറ്റുരക്കുന്ന കലാമേളയുടെ ഭാഗമാകാൻ കൂമ്പൻപാറ ഫാത്തിമ മാതാ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ കുട്ടികളും വളരെയധികം ആത്മവിശ്വാസത്തോടുകൂടി യാത്രയായി. ജില്ലാ കലോത്സവത്തിൽ നേടിയെടുത്ത വിജയത്തിന്റെ ആത്മവിശ്വാസവും കഠിനമായ പരിശീലനവും കൈമുതലാക്കിയാണ് ഈ വർഷവും നമ്മുടെ കുട്ടികൾ മത്സരത്തിനിറങ്ങിയത്. ഏകദേശം 15 ഓളം ഐറ്റങ്ങളിലാണ് ഈ വർഷം നമ്മുടെ കുട്ടികൾ മത്സരിച്ചത്. സംസ്ഥാന കലോത്സവം എന്ന മഹാമേളയിൽ പങ്കെടുക്കുക എന്നത് നമ്മുടെ കുട്ടികളെ സംബന്ധിച്ച വളരെയധികം അഭിമാനമുളവാക്കുന്ന ഒരു അവസരമാണ്. ആ അവസരം അവർ പരമാവധി പ്രയോജനപ്പെടുത്തി എന്ന് തന്നെ നമുക്ക് പറയാൻ സാധിക്കും. പങ്കെടുത്ത എല്ലാ ഐറ്റങ്ങളിലും കുട്ടികളും മികച്ച വിജയം കരസ്ഥമാക്കി.

ലളിതഗാനം ,തിരുവാതിര, മാർഗംകളി ,ഇംഗ്ലീഷ് കിറ്റ് , കാവ്യകേളി ,ബാൻഡ് മേളം, നാടൻപാട്ട് സംഘഗാനം ,ചവിട്ടുനാടകം ,കവിത രചന എന്നീ ഇനങ്ങളിൽ ഹൈസ്കൂൾ വിഭാഗം കുട്ടികൾ എ ഗ്രേഡോട് വിജയിച്ചു. നാടകം ,തിരുവാതിര ,മാർഗംകളി ,ചവിട്ടുനാടകം, ക്ലാർനെറ്റ് എന്നീ ഐറ്റങ്ങളിൽ ഹയർ സെക്കൻഡറി വിഭാഗം കുട്ടികളും എ ഗ്രേഡോടെ വിജയിച്ചു. ഇടുക്കി ജില്ലയിൽ നിന്ന് ഏറ്റവും കൂടുതൽ കുട്ടികളെ സംസ്ഥാന കലോത്സവത്തിന് പങ്കെടുപ്പിച്ച സ്കൂളുകളിൽ ഒന്നായി മാറാൻ നമുക്ക് സാധിച്ചു എന്നത് അഭിമാനാർഹമായ കാര്യമാണ്. നമ്മുടെ സ്കൂളിലെ കുട്ടികളുടെയും അധ്യാപകരുടെയും കൂട്ടായ പരിശ്രമം കൊണ്ട് മാത്രമാണ് ഇത്തരം ഒരു വിജയം നമുക്ക് നേടാൻ സാധിച്ചത്. ഒരുപാട് മനോഹര മുഹൂർത്തങ്ങൾ സമ്മാനിച്ചുകൊണ്ട് സംസ്ഥാന സ്കൂൾ കലോത്സവത്തിന് സമാപനം കുറിക്കുമ്പോൾ 952 പോയിന്റുകൾ നേടി കണ്ണൂര് സ്വർണ്ണ കപ്പിൽ മുത്തമിട്ടപ്പോൾ കൂമ്പൻ പാറ ഫാത്തിമ മാതാ സ്കൂളിനും അഭിമാനിക്കാൻ വിജയത്തിന്റെ മധുരം ആവോളം ഉണ്ടായിരുന്നു.

വാർഷികാഘോഷം എഫ്.എം.ജി.എച്ച്.എസ് കുമ്പൻപാറ

കാർണിവൽ - 2024

ആനുവൽ ഡേ ആഘോഷം

ഫാത്തിമ മാതാ ഗേൾസ് ഹയർ സെക്കൻ്ററി സ്കൂളിലെ 61 -മത് വാർഷികാഘോഷവും യാത്രയയപ്പ് സമ്മേളനവും 2024 ജനുവരി 25 വർണ്ണാഭമായി നടന്നു. കാർണിവൽ 2024 ഏറെ സന്തോഷത്തിന്റെയും ഉല്ലാസത്തിൻ്റെയും അലയടികൾ ഉണർത്തുന്നതായിരുന്നു.റവ.സിസ്റ്റർ റീനറ്റ് (ലോക്കൽമാനേജർ ) പതാക ഉയർത്തൽ നടത്തുകയും തുടർന്ന് ചെണ്ടമേളത്തിൻ്റെ അകമ്പടിയോടെ അതിഥികളെ സ്വീകരിച്ചു. 10.30 ന് ആരംഭിച്ച വാർഷിക ദിനാഘോഷ സമ്മേളനത്തിൽ സ്വാഗതം ആശംസിച്ചു സംസാരിച്ചത് സിസ്റ്റർ വിൽസി മരിയ ആയിരുന്നു.റവ.സിസ്റ്റർ ആനി പോൾ അദ്ധ്യക്ഷപ്രസംഗം നടത്തി. സിസ്റ്റർ ക്രിസ്‍റ്റീന (ഹെ‍ഡ്മിസ്‍ട്രസ്) റിപ്പോർട്ട് അവതരിപ്പിച്ചു. ബഹുമാനപ്പെട്ട എം.പി ഡീൻ കുര്യാക്കോസ് ഉദ്ഘാടനകർമ്മം നിർവഹിച്ചു സംസാരിച്ചു. ഈ സുദിനത്തിൽ ശ്രീ ഷൈൻ മോൻ എം.കെ (അഡീഷണൽ ഡയറക്ടർ അക്കാദമിക് എഡ്യൂക്കേഷൻ) മുഖ്യപ്രഭാഷണം നടത്തി .തുടർന്ന് കുട്ടികളുടെ കലാ പരിപാടികൾ നടന്നു.ശ്രീ സോമൻ ചെല്ലപ്പൻ(അടിമാലി ബ്ലോക്ക് പ‍ഞ്ചായത്ത് പ്രസിഡന്റ്),സൗമ്യ അനിൽ ( പ്രസിഡന്റ് അടിമാലി ഗ്രാമ പഞ്ചായത്ത് ),സോളി ജോസ്( ബ്ലോക്ക് പഞ്ചായത്ത് മെമ്പർ),ശ്രി സി.ഡി ഷാജി ,കോയ അമ്പാട്ട്, ,ശ്രി രാജു കെ.കെ (ഗ്രാമപഞ്ചായത്ത് മെമ്പർ),ഫാദർ ജോസഫ് വെളിഞ്ഞാലിൽ, ,ഫാദർ എൽദോസ് കുറ്റപ്പാല,ശ്രീമതി ആനിയമ്മ ജോർജ് (എ.ഇ.ഒ),അഡ്വക്കേറ്റ് പ്രവീൺ ജോർജ് (പി.റ്റി.എ പ്രസിഡന്റ്), എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു.ഫാത്തിമ മാതായിലെ എൽകെജി മുതൽ പ്ലസ് ടു വരെയുള്ള കുട്ടികളുടെ നിരവധി കലാപരിപാടികൾ (സംഗീതം നൃത്തം കോമഡി, പ്രസംഗം ,സ് കിറ്റ്, മൈം) അരങ്ങേറി. കാതിന് ഇമ്പം ഏകുന്നതും കണ്ണിന് കുളിർമയേകുന്നതുമായ നിരവധി പ്രോഗ്രാമുകൾ അരങ്ങേറി. സംഘനൃത്തം ഏറെ മാറ്റുരയ്ക്കുന്ന ഒന്നായിരുന്നു. അതോടൊപ്പം നീണ്ട വർഷക്കാലം നമ്മുടെ സ്കൂളിൽ സേവനം ചെയ്ത പ്രിയപ്പെട്ട ടീച്ചറിനെയും, പ്രീതി സിസ്റ്ററിനെയും ആദരിക്കുകയും ആശംസകൾ നേരുകയും ചെയ്തു. അറിവിന്റെ വെളിച്ചത്തിലേക്ക്, വിശാലമായ ലോകത്തിലേക്ക് നടക്കാൻ കുട്ടികൾക്ക് നൽകിയ സ്നേഹത്തിന്റെയും കൈത്താങ്ങിൻ്റെയും പ്രതിഫലനം പരീക്ഷകളിലും ശാസ്ത്ര, കലോൽസവവേദികളിലും പ്രകടമാക്കി. 2022- 23 വർഷത്തെ എസ്എസ്എൽസി പ്ലസ് ടു പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർത്ഥിനികൾ, എൽ.എസ്.എസ്,യു.എസ്.എസ് നേടിയവർ, ഈ വർഷം ശാസ്ത്ര, കലോൽസവത്തിൽ പങ്കെടുത്ത് ഗ്രേഡിന് അർഹരായവർ, തുടങ്ങിയവർക്ക് സർട്ടിഫിക്കറ്റും ട്രോഫിയും വിതരണം ചെയ്യുകയും അവരെ ആദരിക്കുകയും ചെയ്തു .അങ്ങനെ നിരവധി പരിപാടികളാൽ സന്തോഷത്തിൻ്റെ അലയടികൾ സമ്മാനിച്ച കാർണിവൽ 2024 മനോഹരമാക്കാൻ പ്രയത്നിച്ച , നിറസാന്നിധ്യം കൊണ്ട് വിജയിപ്പിച്ച എല്ലാവർക്കും സ്കൂൾ ലീഡർ കുമാരി അന്ന റോസ് വിൽസൺ നന്ദി അർപ്പിച്ചു. 5.30 നോടു കൂടി വാർഷികാഘോഷം സമാപിച്ചു

ലഹരി വിമുക്ത കലാലയം

ലഹരി വിമുക്ത ദിനാചരണം

സ്കൂൾ വിദ്യാർഥികൾക്കിടയിലെ ലഹരി ഉപയോഗം തടയുന്നതിനും വിവിധ തലങ്ങളിൽ ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും ഉള്ള കർമ പദ്ധതിയുടെ ഭാഗമായി ഫാത്തിമ മാതാ ഗേൾസ്ഹയർസെക്കൻഡറി സ്കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥികൾ അണിചേർന്ന് ലഹരി വിരുദ്ധ റാലി നടത്തി. മുദ്രാവാക്യങ്ങൾ വിളിച്ചും പ്ലക്കാടുകളിൽ സന്ദേശങ്ങൾ എഴുതി പ്രദർശിപ്പിച്ചും വളരെ ആവേശത്തോടെയാണ് സ്കൂൾ കോമ്പൗണ്ടിൽ കുട്ടികൾ റാലി നടത്തിയത്.ലഹരിക്കെതിരെ പ്രവർത്തിക്കുവാനും ലഹരി ഉപയോഗത്തിൽ വരുന്ന വിപത്തുകളെപ്പറ്റി കുട്ടികളെ ബോധവാന്മാരാക്കുവാനും ഈ റാലി ഏറെ സഹായിച്ചു.കുട്ടികളിലും കൗമാരക്കാരിലും മയക്കുമരുത്തിന്റെ വിപത്തുകളെക്കുറിച്ച് ബോധവൽക്കരണം നടത്തുക എന്നതായിരുന്നു ഈ റാലിയിലൂടെ ലക്ഷ്യമിട്ടത്. മയക്കുമരുന്നിൽ നിന്ന് പൂർണമായും അകന്നു നിൽക്കാനും ഉത്തരവാദിത്തത്തോടെ ജീവിക്കാൻ കുട്ടികളെ പ്രാപ്തരാക്കുക എന്നതും ഇതിന്റെ ലക്ഷ്യമായിരുന്നു.റാലിയുടെ അവസാനം സ്കൂൾഎച്ച്.എം സിസ്റ്റർ ക്രിസ്റ്റീന ലഹരിയുടെ വിപത്തുകളെ കുറിച്ചുള്ള സന്ദേശം നൽകി. ഇതിലൂടെ സ്കൂൾ കോമ്പൗണ്ടിൽ മയക്കുമരുന്ന് എത്താതിരിക്കാൻ ഉള്ള എല്ലാ മുൻകരുതലുകളും സ്വീകരിക്കുമെന്നും കുട്ടികൾ തീരുമാനമെടുത്തു.ആന്റി ഡ്രഗ് ദിനാചരണവുമായി ബന്ധപ്പെട്ട് അഞ്ചാം ക്ലാസിലെ കുട്ടികളെ ലഹരിവിരുദ്ധ സന്ദേശം നൽകുന്ന ഷോർട്ട് ഫിലിം കാണിച്ചു. Silence – ഷോർട്ട് ഫിലിം മയക്കുമരുന്നിന്റെ ഉപയോഗത്തിന്റെ ദൂഷ്യഫലങ്ങൾ വ്യക്തമാക്കുന്നതായിരുന്നു. അതോടൊപ്പം തന്നെ അതിൽ നിന്ന് രക്ഷനേടാൻ ലഭിക്കുന്ന മാർഗ്ഗങ്ങൾ പ്രയോജനപ്പെടുത്താതിരിക്കുന്നത് എന്തെല്ലാം അപകടങ്ങളിലേക്ക് എത്തിക്കും എന്നതും ഇത് വ്യക്തമായി കാണിച്ചു തന്നു. ഇതിൽനിന്നും കുട്ടികൾ ലഹരി ഉപയോഗിക്കുന്നത് തെറ്റാണെന്നും അത് ജീവിതത്തെ നശിപ്പിക്കും എന്നും അത് തങ്ങളുടെ സ്വപ്നങ്ങളെ കെടുത്തി കളയും എന്നും അതിന്റെ ഉപയോഗം മറ്റുള്ളവർക്ക് വേദനയായി തീരും എന്നും ഒക്കെയുള്ള കാര്യങ്ങൾ ഗ്രഹിച്ചു. അതവർ പങ്കുവയ്ക്കുകയും ചെയ്തു. മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും മറ്റ് ലഹരിവസ്തുക്കളുടെയും അതിപ്രസരണത്താൽ കേരളവും മാനവ സമൂഹവും മുഴുവനും നാശത്തിന്റെ പടുകുഴിയിലേക്ക് ആണ്ട് പോകുമ്പോൾ വരും തലമുറയെ ഇവയുടെ പിടിയിൽ നിന്ന് രക്ഷിക്കുവാൻ ലഹരിയുടെ വിപത്തിനെ പറ്റി കുട്ടികളെ ബോധവാന്മാർ ഉപകരിക്കും വിധം ഫാത്തിമത ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലും ലഹരിമുക്ത പരിപാടികൾ നടത്തപ്പെട്ടു ലഹരി മുക്ത നവകേരളത്തിന്റെ ഭാഗമായി ഫാത്തിമ മാതാ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ പലവിധ പ്രവർത്തനങ്ങൾ നടത്തി .... ലഹരിക്കെതിരെ പ്രവർത്തിക്കുവാനും ലഹരി ഉപയോഗത്തിൽ വരുന്ന വിപത്തുകളെപ്പറ്റി കുട്ടികളെ ബോധവാന്മാരാക്കുവാനും ഈ പ്രവർത്തനങ്ങൾ ഏറെ സഹായിച്ചു...യുപി വിഭാഗത്തിന്റെ അടിസ്ഥാനത്തിൽ ഏഴാം ക്ലാസിലെ വിദ്യാർത്ഥികൾ ലഹരി മുക്ത നവകേരളം എന്ന വിഷയത്തെ അടിസ്ഥാനമാക്കി പോസ്റ്റർ നിർമ്മാണം നടത്തുകയും അത് സ്കൂൾ അങ്കണത്തിൽ പ്രദർശിപ്പിച്ച് സ്കൂളിലെ എല്ലാ വിദ്യാർത്ഥികളെയും ബോധവാന്മാരാക്കുകയും ചെയ്തു.പോസ്റ്റർ നിർമ്മാണത്തിൽ ഏഴാം ക്ലാസിലെ കുട്ടികൾ എല്ലാവരും പങ്കെടുക്കുകയും അതുവഴി ലഹരിക്കെതിരെ ധീരതയോടു കൂടി പോരാടുവാനുള്ള പ്രചോദനം ഉൾക്കൊള്ളുകയും ചെയ്തു

ഹിന്ദി ഡേ ആഘോഷം

ഹിന്ദി ഡേ

ഫാത്തിമ മാതാ ഹയർ സെക്കൻഡറി സ്കൂളിൽ 9/2/2024 വെള്ളിയാഴ്ച ഹിന്ദി ഉത്സവമായി ആഘോഷിച്ചു.കുട്ടികളിൽ ഹിന്ദി ഭാഷയോടുള്ള അഭിരുചി വർദ്ധിപ്പിക്കുന്നതിനും ഹിന്ദിയുടെ അന്തരീക്ഷം സൃഷ്ടിക്കുന്നതിനും ഈ ദിനം പ്രയോജനപ്പെട്ടു.ബഹുമാനപ്പെട്ട എച്ച് എം സിസ്റ്റർ ക്രിസ്റ്റീന രാവിലെ 10 മണിക്ക് ഉദ്ഘാടന സന്ദേശത്തോടു കൂടി ദീപം തെളിച്ച് ഔദ്യോഗിക ഉദ്ഘാടനം നടത്തി.5, 6 ,7 ,8 എന്നീ ക്ലാസുകളിലെ കുട്ടികൾഓരോ ഡിവിഷനിൽ നിന്നും വിവിധതരം പരിപാടികൾ അവതരിപ്പിച്ചു.ഹിന്ദി കവിത ,സംഭാഷണം , സ്കിറ്റ് ,കഥ ,നൃത്തം, ഗാനം, നാടകം, സമൂഹഗാനം, പ്രസംഗം എന്നിങ്ങനെ വിവിധ പരിപാടികൾ കുട്ടികൾ ഹിന്ദിയിൽ അവതരിപ്പിച്ചു. ഏകദേശം 900 ത്തോളം കുട്ടികൾ ഇതിൽ പങ്കെടുത്തു.ഗ്രൂപ്പ് ഇനങ്ങളിൽ മിക്കവാറുംഎല്ലാ കുട്ടികൾക്കും പങ്കെടുക്കാനുള്ള അവസരം ലഭിച്ചു.കൂടാതെ ഹിന്ദി പ്രദർശനവും നടത്തി. ഹിന്ദി ദിനാചരണത്തോടനുബന്ധിച്ച്കുട്ടികൾ തയ്യാറാക്കിയ ഹിന്ദി പത്രിക മാഗസിൻ എന്നിവയും പ്രദർശനത്തിൽ ഉൾപ്പെടുത്തി വായനാദിനവും പുസ്തക പ്രദർശനവും ഇതോടനുബന്ധിച്ച് നടത്തി .ഏകദേശം രണ്ട് 2.30 pm ന് ഹിന്ദി ഉത്സവം ദേശീയ ഗാനത്തോടെ സമാപിച്ചു.ഹിന്ദി അധ്യാപകരായ സിസ്റ്റർ മേരി ജെയിംസ്,ശ്രീമതി റീന ജെയിംസ്,സിസ്റ്റർ സിൻസു ജോർജ് എന്നിവർ ഹിന്ദി ഉത്സവത്തിന് നേതൃത്വം കൊടുത്തു.