Jump to content
സഹായം

"എസ് എസ് ജി എച്ച് എസ് എസ് പുറനാട്ടുകര/പ്രവർത്തനങ്ങൾ/2021-22 ലെ പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ഉള്ളടക്കം
(ഉള്ളടക്കം)
(ഉള്ളടക്കം)
വരി 23: വരി 23:
=== സംസ്കൃത ദിനാചരണം. ===
=== സംസ്കൃത ദിനാചരണം. ===
ആഗസ്റ്റ് 22 ന് സംസ്കൃത ദിനാചരണം നടത്തി. ഉദ്ഘാടകൻ തിരുവനന്തപുരം ഗവൺമെന്റ് സംസ്കൃതകോളേജിലെ വൈസ് പ്രിൻസിപ്പാളായ ഡോക്ടർ കെ ഉണ്ണികൃഷ്ണൻ ആയിരുന്നു. പി ടി എ പ്രസിഡന്റ് അധ്യക്ഷനായിരുന്ന യോഗത്തിൽ  പ്രിൻസിപ്പാൾ സുനന്ദ വി സ്വാഗതവും സുമ എൻ കെ ആശംസകളും സ്റ്റാഫ് സെക്രട്ടറി രാജേശ്വരി പി വി കൃതജ്ഞതയും പറഞ്ഞു. മാതാജിയുടെ അനുഗ്രഹ പ്രഭാഷണവുമുണ്ടായിരുന്നു. തുടർന്ന് കുട്ടികളുടെ കലാപരിപാടികളും ഉണ്ടായിരുന്നു.
ആഗസ്റ്റ് 22 ന് സംസ്കൃത ദിനാചരണം നടത്തി. ഉദ്ഘാടകൻ തിരുവനന്തപുരം ഗവൺമെന്റ് സംസ്കൃതകോളേജിലെ വൈസ് പ്രിൻസിപ്പാളായ ഡോക്ടർ കെ ഉണ്ണികൃഷ്ണൻ ആയിരുന്നു. പി ടി എ പ്രസിഡന്റ് അധ്യക്ഷനായിരുന്ന യോഗത്തിൽ  പ്രിൻസിപ്പാൾ സുനന്ദ വി സ്വാഗതവും സുമ എൻ കെ ആശംസകളും സ്റ്റാഫ് സെക്രട്ടറി രാജേശ്വരി പി വി കൃതജ്ഞതയും പറഞ്ഞു. മാതാജിയുടെ അനുഗ്രഹ പ്രഭാഷണവുമുണ്ടായിരുന്നു. തുടർന്ന് കുട്ടികളുടെ കലാപരിപാടികളും ഉണ്ടായിരുന്നു.
=== പോഷൺ അഭിയാൻ 2021 ===
കുട്ടികൾക്കും ഗർഭിണികൾക്കും മുലയൂട്ടുന്ന അമ്മമാർക്കും പോഷകാഹാര ഫലങ്ങൾ മെച്ചപ്പെടുത്തുന്നതിനുള്ള ഇന്ത്യൻ സർക്കാരിന്റെ പ്രധാന പരിപാടിയാണ് പ്രധാനമന്ത്രിയുടെ സമഗ്ര പോഷകാഹാര പദ്ധതി അല്ലെങ്കിൽ പോഷൻ അഭിയാൻ അല്ലെങ്കിൽ ദേശീയ പോഷകാഹാര മിഷൻ.  2018 മാർച്ച് 8 ന് അന്താരാഷ്‌ട്ര വനിതാ ദിനത്തോടനുബന്ധിച്ച് രാജസ്ഥാനിലെ ജുൻജുനുവിൽ നിന്ന് പ്രധാനമന്ത്രി ആരംഭിച്ച പോഷൺ (പ്രധാനമന്ത്രിയുടെ സമഗ്ര പോഷകാഹാര പദ്ധതി) അഭിയാൻ പോഷകാഹാരക്കുറവിന്റെ പ്രശ്‌നത്തിലേക്ക് രാജ്യത്തിന്റെ ശ്രദ്ധ തിരിക്കുകയും അത് പരിഹരിക്കുകയും ചെയ്യുന്നു.  ഈ പദ്ധതിയുടെ ഭാഗമായി കോവിഡ്  കാലഘട്ടത്തിൽ വീട്ടിൽ പച്ചക്കറി കൃഷിയും കോഴി, ആട് , പശു തുടങ്ങിയ വളർത്തുമൃഗങ്ങളെ പരിപാലിക്കാൻ പ്രോത്സാഹിപ്പിക്കുകയും ചെയ്തു വന്നിരുന്നു. അങ്ങനെ വീട്ടിൽ തന്നെ കൃഷി ചെയ്യുന്ന പച്ചക്കറികളും ഉപയോഗം വർദ്ധിപ്പിക്കാൻ കുറച്ചൊക്കെ സാധിച്ചു. കുട്ടികൾ അവരുടെ വീട്ടിലെ പച്ചക്കറികളുടെയും വളർത്തുമൃഗങ്ങളുടെയും ഫോട്ടോകൾ അയച്ചു തരികയും ചെയ്തിരുന്നു. ഇതിനെല്ലാം പുറമേ ഹോമിയോ ഡോക്ടറുടെ ഒരു ബോധവത്ക്കരണ ക്ലാസ്സ് ഉണ്ടായിരുന്നു. സയൻസ് അധ്യാപകർ പച്ചക്കറി, ഇലക്കറികൾ,പാൽ, മുട്ട, ധ്യാനം ഇവയെല്ലാം ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് ക്ലാസ്സുകൾ എടുത്തു.
=== ഒക്ടോബർ 2 ഗാന്ധി ജയന്തി ===
നവംബർ 1 ന് സ്കൂൾ തുറക്കുന്നതിന്റെ ഭാഗമായി ഒക്ടോബർ 2 ഗാന്ധി ജയന്തി ദിനം മുതൽ സ്കൂൾ വൃത്തിയാക്കലാരംഭിച്ചു. അധ്യാപകരും PTA , MPTA അംഗങ്ങളും ചേർന്ന് സ്കൂൾ പരിസരവും ക്ലാസ്സ് റൂമുകളും വൃത്തിയാക്കി. ഹൈടെക് ഉപകരണങ്ങൾ പ്രവർത്തിക്കുന്നില്ലേയെന്ന് പരിശോധിച്ചു. കെട്ടിടം നവീകരിച്ചതിനാൽ ക്ലാസ്സ് റൂമുകളെല്ലാം ഭംഗിയായി പരിപാലിച്ചിരുന്നു.
നവംബർ ഒന്നാം തിയ്യതി മുതൽ പകുതി കുട്ടികൾ വീതം ആഴ്ചയിൽ മൂന്നു ദിവസം കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് സ്കൂളിലേക്കെത്തിത്തുടങ്ങി. കുട്ടികളെല്ലാവരും ഒന്നര വർഷത്തെ നീണ്ട കാലയളവിനു ശേഷം ആശങ്കയോടെയാണ് എത്തിയതെങ്കിലും സ്കൂൾ പരിസരവുമായി പെട്ടെന്ന് തന്നെ ഇണങ്ങി. സ്മാർട് ഫോണുകളുടെയും ഓൺലൈൻ ഗെയിമുകളുടെയും പിടിയിൽ നിന്ന്  സാധാരണ സ്കൂൾ അന്തരീക്ഷത്തിലേക്ക് എല്ലാവരും തിരിച്ചു വന്നു. ഒന്നോ രണ്ടോ പേർക്ക് ചില കൗൺസിലിങ് ക്ലാസ്സുകൾ ആവശ്യമായി വന്നു.
ഫെബ്രുവരി 28 മുതൽ സർക്കാർ എല്ലാ കുട്ടികളും സ്കൂളിലെത്താനുള്ള സാഹചര്യവുമൊരുക്കി.
മാർച്ചിൽ ജെ ആർ സി യുടെ പ്രവർത്തനങ്ങളുടെ ഭാഗമായി പക്ഷികൾക്ക് ദാഹജലം പദ്ധതിയുടെ ഭാഗമായി സ്കൂളിൽ വെള്ളം നിറച്ച പാത്രങ്ങൾ പല ഭാഗങ്ങളിലായി സജ്ജീകരിച്ചു. ഈ പരിപാടിയുടെ ഉദ്ഘാടനം നിർവ്വഹിച്ചത് പി ടി എ പ്രസിഡന്റും റിഡയേർഡ് ഫോറസ്റ്റ് റേഞ്ച് ഓഫീസറുമായ വിജയ രാഘവൻ സർ ആണ്. കുട്ടികൾക്ക്  അതേ കുറിച്ചുള്ള ബോധവത്ക്കരണ ക്ലാസ്സും നൽകി.
ഫെബ്രുവരി 26 ന് പി ടി എ ജനറൽ ബോഡി യോഗം ചേർന്നു. പുതിയ അംഗങ്ങളെ തിരഞ്ഞെടുത്തു.. പി ടി എ പ്രസിഡന്റായി സി വിജയരാഘവനെയും എം പി ടി എ പ്രസിഡന്റായി രാധികയേയും തിരഞ്ഞെടുത്തു.
2,345

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1744748" എന്ന താളിൽനിന്ന് ശേഖരിച്ചത്