തൃശ്ശൂർ ജില്ലയിലെ ചാവക്കാട് വിദ്യാഭ്യാസ ജില്ലയിലെ ചാവക്കാട് ഉപജില്ലയിലെ ബ്ലാങ്ങാട് പ്രദേശത്തുള്ള സർക്കാർ അപ്പർ പ്രൈമറി വിദ്യാലയമാണ് ജി എഫ് യൂ പി എസ് ബ്ലാങ്ങാട്.
ചരിത്രം
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
തൃശൂർ ജില്ലയുടെ തീരദേശമായ ചാവക്കാട് മുനിസിപ്പാലിറ്റിയിലെ
ബ്ലാങ്ങാട് പ്രദേശത്തു,ദേശീയപാത 66 നോട് ചേർന്ന് ബീച്ച്
റോഡിലാണ് ഈ സർക്കാർ വിദ്യാലയം സ്ഥിതിചെയ്യുന്നത് .
ബ്രിട്ടീഷ് സർക്കാറിന്റെ കാലത്ത് മത്സ്യത്തൊഴിലാളികളുടെ
മക്കളുടെ പഠനത്തിന് ഊന്നൽ നൽകി 1920 -ലാണ് ഈ
വിദ്യാലയം സ്ഥാപിക്കുന്നത് ജി.എഫ്.യു.പി.എസ് ബ്ലാങ്ങാട്/ചരിത്രം.
കെ. വി .സുബ്രഹ്മണ്യൻ (റിട്ട .പ്രിൻസിപ്പൽ ,ഗവ .ട്രെയിനിങ് കോളേജ്,തൃശൂർ )
എ .കെ .വാസുദേവൻ (റിട്ട .എ .ഡി. എം .)
സി .വി .ശശിധരൻ .(റിട്ട .അഡിഷണൽ രെജിസ്റ്റാർ )
ഉണ്ണി ആർട്സ്
നേട്ടങ്ങൾ .അവാർഡുകൾ.
ആസാദി കാ അമൃത് മഹോത്സവ്സ്കൂളിൽ നടപ്പിലാക്കിയ പുരോഗമന പ്രവർത്തനങ്ങളെ അടിസ്ഥാനപ്പെടുത്തി 2005 മുതൽ 2008 വരെ ജി എഫ് യൂ പി എസ് ബ്ലാങ്ങാടിന്റെ പ്രധാനാധ്യാപികയായ ലതിക ടീച്ചർ സംസ്ഥാന അധ്യാപക അവാർഡിന് അർഹയായി .
ചാവക്കാട് നഗരസഭാ 2021 -2022 പദ്ധതി നിർവ്വഹണത്തിൽ സംസ്ഥാനതലത്തിൽ ഒന്നാം സ്ഥാനം പ്രധാനാദ്ധ്യാപികയായ ശ്രീമതി .വിജി സി. ഡി.അർഹയായി .
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള വഴി.
ചാവക്കാട് ടൗണിൽനിന്ന് കോഴിക്കോട് റോഡിൽ (NH 66 ൽ )മുല്ലത്തറ ജംഗ്‌ഷനിൽനിന്നു
ബീച്ച് റോഡിലേക്ക് തിരിഞ്ഞു ,നാഗയക്ഷി ക്ഷേത്രത്തിനു എതിർ വശത്തായി വിദ്യാലയം
സ്‌ഥിതിചെയ്യുന്നു.