ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. തൃശൂർ ജില്ലയുടെ തീരദേശമായ ചാവക്കാട് മുനിസിപ്പാലിറ്റിയിലെ ബ്ലാങ്ങാട് പ്രദേശത്തു,ദേശീയപാത 66 നോട് ചേർന്ന് ബീച്ച് റോഡിലാണ് ഈ സർക്കാർ വിദ്യാലയം സ്ഥിതിചെയ്യുന്നത് . ബ്രിട്ടീഷ് സർക്കാറിന്റെ കാലത്ത്‌ മത്സ്യത്തൊഴിലാളികളുടെ മക്കളുടെ പഠനത്തിന് ഊന്നൽ നൽകി 1920 -ലാണ് ഈ വിദ്യാലയം സ്ഥാപിക്കുന്നത്.തുടക്കത്തിൽ ഒരു ഓലഷെഡിൽ ഒരധ്യാപകനും 8 കുട്ടികളുമാണ് ഉണ്ടായിരുന്നത്. ഇന്ന് ധാരാളം കെട്ടിടങ്ങളും മറ്റു ഭൗതിക സൗകര്യങ്ങളുമുള്ള അപ്പർ പ്രൈമറി സ്കൂളാണിത്.1990 കളില് 500 -ലേറെ കുട്ടികൾ പഠിച്ചിരുന്ന വിദ്യാലയമായിരുന്നു ഇത്.

school photo
school photo
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം