ചെറുപഴശ്ശി വെസ്റ്റ് എൽ.പി. സ്ക്കൂൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ചെറുപഴശ്ശി വെസ്റ്റ് എൽ.പി. സ്ക്കൂൾ
വിലാസം
ക ടൂർ മുക്ക്

ചെറുപഴശ്ശി പി.ഒ.
,
670601
,
കണ്ണൂർ ജില്ല
സ്ഥാപിതം1928
വിവരങ്ങൾ
ഇമെയിൽhmcherupazhassiwest111@gmail.com
കോഡുകൾ
സ്കൂൾ കോഡ്13807 (സമേതം)
യുഡൈസ് കോഡ്32021100422
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തളിപ്പറമ്പ്
ഉപജില്ല തളിപ്പറമ്പ സൗത്ത്
ഭരണസംവിധാനം
ലോകസഭാമണ്ഡലംകണ്ണൂർ
നിയമസഭാമണ്ഡലംതളിപ്പറമ്പ്
താലൂക്ക്തളിപ്പറമ്പ്
ബ്ലോക്ക് പഞ്ചായത്ത്ഇരിക്കൂർ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്12
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ56
പെൺകുട്ടികൾ59
അദ്ധ്യാപകർ6
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികപ്രേമജ എം കെ
പി.ടി.എ. പ്രസിഡണ്ട്പ്രവീൺ സി കെ
എം.പി.ടി.എ. പ്രസിഡണ്ട്ശ്രീജിന
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

മയ്യിൽ ഗ്രാമപഞ്ചായത്തിലെ ചെറുപഴശ്ശി എന്ന ദേശത്തു1923 ൽ  പ്രവർത്തനം ആരംഭിച്ച ഈ വിദ്യാലയത്തിന് 1928 ൽ  ചെറുപഴശ്ശി ഗേൾസ് സ്കൂൾ എന്ന പേരിൽ  അംഗീകാരം ലഭിച്ചു .ആദ്യകാലത്തു ആൺകുട്ടികളെ അപേക്ഷിച്ചു പെൺകുട്ടികളാണ് കൂടുതലും ഈ വിദ്യാലയത്തിൽ വിദ്യ അഭ്യസിച്ചിരുന്നത് .1953 ൽ ജനറൽ സ്ഥാപനമായ് മാറുമ്പോൾ ചെറുപഴശ്ശി വെസ്റ്റ് എ എൽ  പി എന്ന പേര് ലഭിച്ചു .വിദ്യാഭ്യാസ പരമായ പിന്നോക്കാവസ്ഥയും നിരക്ഷരതയും ഒരു വിദ്യാലയം  അനിവാര്യമാണെന്ന അവസ്ഥ ഈ  പ്രേദേശത്തുണ്ടാക്കി .സേവന തല്പരയായ ഈ സ്കൂളിന്റെ മുൻ മാനേജർ ശ്രീമതി  കെ കല്യാണി അവരുടെ ഭർത്താവ് കൃഷ്ണൻ ഗുരുക്കളുടെ സഹായത്തോടെ ഒരു വിദ്യാലയം ആ പ്രദേശത്തു സ്ഥാപിക്കുവാൻ മുൻകൈയെടുത്തു പ്രവർത്തിക്കുകയും പ്രദേശവാസികളായ ഉദാരമതികളുടെ സഹായത്തോടെ ആ ലക്ഷ്യം സാക്ഷാത്കരിക്കുകയും ചെയ്തു .ഇന്ന് ഈ സ്കൂളിൽ ഒന്നുമുതൽ നാലുവരെ ക്‌ളാസ്സുകളിലായി 127 വിദ്യാർഥികൾ ഉണ്ട്.രണ്ട് അദ്ധ്യാപകരും നാല് അദ്ധ്യാപികമാരും സേവനം അനുഷ്ഠിക്കുന്നു .ഹെഡ്മിസ്ട്രസ്സ്   ശ്രീമതി സജിത സി  വി , മാനേജർ കെ .കെ  സന്തോഷ്‌കുമാറുമാണ് .

ഭൗതികസൗകര്യങ്ങൾ

പ്രവേശന കവാടം, മൂന്ന് കെട്ടിടങ്ങൾ ,ഓഫീസ് കേബിൻ , സ്കൂൾ ലൈബ്രറി ,എല്ലാ ക്ലാസ്സിലും ലൈബ്രറി ,എല്ലാ ക്ലസ്സിലും ഫാൻ സൗകര്യം, കുടിവെള്ള സൗകര്യം (കിണർ ,പൈപ്പ് ),ഓപ്പൺ സ്റ്റേജ് ഇംഗ്ലീഷ് തിയേറ്റർ (കമ്പ്യൂട്ടർ മുറി ), ആൺ -പെൺ വെവ്വേറെ ടോയ്‍ലെറ്റുകൾ .

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൂൾ അസംബ്ലി
  • സർഗ്ഗവേള
  • പ്രതിമാസ ക്വിസ്
  • പരിസരശുചീകരണം
  • പതിപ്പുകൾ
  • കൈയ്യെഴുത്തു മാസികകൾ
  • ഫീൽഡ് ട്രിപ്പുകൾ
  • ക്ലാസ് പി ടി എ
  • ദിനാചരണങ്ങൾ
  • സി ഡി പ്രദർശനം
  • ലൈബ്രറി
  • വായനാ മൂലകൾ
  • കലാ -കായിക പരിശീലനം
  • പൂന്തോട്ട പരിപാലനം
  • പത്ര പാരായണം
  • ക്ലബ് പ്രവർത്തനങ്ങൾ
  • എസ് ആർ ജി
  • ഇംഗ്ലീഷ് -ഗണിത ഫെസ്റ്റുകൾ
  • കബ്ബ്
  • മുന്നേറ്റം പ്രത്യേക പരിശീലനം
  • എൽ. എസ് .എസ് പരിശീലനം
  • വിദ്യാരംഗം കലാ സാഹിത്യ വേദി
  • നേർക്കാഴ്ച

മാനേജ്‌മെന്റ്

ശ്രീമതി കെ .കല്യാണിയുടെ നേതൃത്വത്തിലായിരുന്നു ഈ സ്കൂൾ പടുത്തുയർത്തിയത് .പിന്നീട് 1984 ൽ ഇപ്പോഴത്തെ മാനേജരായ കെ.കെ.സന്തോഷ് കുമാർ സ്ഥാനം ഏറ്റെടുത്തു.

മുൻസാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ഈ വിദ്യാലയത്തിൽ നിന്നും പഠിച്ചുപോയ നബീൽ യഹിയ എന്ന കുട്ടിക്ക് സംസ്ഥാനാടിസ്ഥാനത്തിൽ മെഡിസിന് രണ്ടാം റാങ്ക് കിട്ടിയത് എടുത്തുപറയേണ്ട ഒരു നേട്ടമാണ് .ഈ വിദ്യാലയത്തിൽ നിന്നും പഠിച്ചുപോയവരിൽ ചിലർ അഭിഭാഷകരായും ,അദ്ധ്യാപകർ ആയും മറ്റു തുറകളിലും സേവനം അനുഷ്ഠിക്കുന്നുണ്ട്.

വഴികാട്ടി

Map