ഗവൺമെന്റ് എച്ച്. എസ്. എസ്. അരുവിക്കര/ലിറ്റിൽകൈറ്റ്സ്/2023-26
ഹോം | ഡിജിറ്റൽ മാഗസിൻ | ഫ്രീഡം ഫെസ്റ്റ് | 2018 20 | 2019 21, 22 | 2020 23 | 2021 24 | 2022 25 | 2023 26 | 2024 27 |
42003-ലിറ്റിൽകൈറ്റ്സ് | |
---|---|
സ്കൂൾ കോഡ് | 42003 |
യൂണിറ്റ് നമ്പർ | LK/2018/42003 |
അംഗങ്ങളുടെ എണ്ണം | 14 |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | ആറ്റിങ്ങൽ |
ഉപജില്ല | നെടുമങ്ങാട് |
ലീഡർ | ആദിത്യ |
ഡെപ്യൂട്ടി ലീഡർ | ഷൈൻ രാജ് |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | ആഷാ റാം |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | മായാദേവി |
അവസാനം തിരുത്തിയത് | |
02-10-2024 | 42003 |
![](/images/thumb/2/2d/42003_LK_1.jpeg/300px-42003_LK_1.jpeg)
ക്‌ളാസ് 1 - ഹൈടെക് ഉപകരണ സജ്ജീകരണം
കമ്പ്യൂട്ടറുമായി പ്രൊജക‍്ടർ കണക‍്ട് ചെയ്ത് പ്രദർശന സജ്ജമാക്കുന്നതിന സാധിക്കും.Sound Settings ആവശ്യമായ രീതിയിൽ ക്രമീകരിക്കുന്നതിന സാധിക്കും.കമ്പ്യൂട്ടറിൽ ഇന്റർനെറ്റ ലഭ്യമാക്കുന്നതിന് ആവശ്യമായ ക്രമീകരണങ്ങൾ വരുത്തുന്നതിന് സാധിക്കും .KITE Ubuntu 18.04 ലെ വിവിധ ആപ്ലിക്കേഷൻ സോഫ്റ്റ്‍വെയർ, ഡെസ്ക‍്ടോപ എന്നിവ റീസെറ്റ് ചെയ്യുന്നതിന് സാധിക്കും. ഉബുണ്ടുവിൽOrcaസോഫ്റ്റ്‍വെയർപ്രവർത്തനസജ്ജമാക്കുന്നതിന സാധിക്കും. ഈ കാര്യങ്ങൾ കുട്ടികൾക്ക് ഈ ക്‌ളാസിൽ നിന്നും മനസിലാക്കാൻ സാധിച്ചു.
ക്ലാസ് 2 - ഗ്രാഫിക് ഡിസൈനിംഗ്
![](/images/thumb/1/16/42003_LK_2023-26.jpeg/300px-42003_LK_2023-26.jpeg)
GIMP സോഫ്റ്റ്‍വെയറിൽ നിശ്ചിത വലുപ്പത്തിലുള്ള കാൻവാസ് തയ്യാറാക്കാൻ സാധിക്കും.GIMP സോഫ്റ്റവെയറിൽ ചിത്രത്തിൽനിന്നും ഒരു പ്രത്യേക ഭാഗം സെലക‍്ട് ചെയ്യുന്നതിന് സാധിക്കും.GIMP സോഫ്റ്റ്‍വെയറിലെ ക്യാൻവാസിൽ സെലക‍്ട് ചെയ്ത ഭാഗത്ത് Bucket Fill Tool ഉപയോഗിച്ചും Blend Tool ഉപയോഗിച്ചും നിറം നൽകാൻ സാധിക്കും. എന്നീ കാര്യങ്ങൾ കുട്ടികൾക്ക് ഈ ക്‌ളാസിൽ നിന്നും മനസിലാക്കാൻ സാധിച്ചു .
ക്‌ളാസ് 3 - ഗ്രാഫിക് ഡിസൈനിംഗ്
![](/images/thumb/8/83/42003_LK_2023-26_3.jpeg/300px-42003_LK_2023-26_3.jpeg)
ഇങ്ക്സ്കേപ് സോഫ്റ്റ വെയറിൽ ചിത്രം വരയ്ക്കാൻ സാധിച്ചു. ഇങ്ക്സ്കേപസോഫ്റ്റ വെയറിൽഭാഗികമായിചിത്രത്തിന്റെആകൃതിയിൽമാറ്റംവരുത്തുവാനും ചിത്രത്തിന് നിറം ( Fill , Gradient ) നൽകുവാനും സാധിക്കും. ഇങ്ക്സ്കേപ് സോഫ്റ്റ്‍വെയറിൽ വരച്ച എല്ലാ ഒബ‍്ജക‍്ടും ഒന്നിച്ച് ഗ്രൂപ്പ് ചെയ്യാൻ സാധിക്കും.എന്നീ കാര്യങ്ങൾ കുട്ടികൾക്ക് ഈ ക്‌ളാസിൽ നിന്നും മനസിലാക്കാൻ സാധിച്ചു .
ക്‌ളാസ് 4 - അനിമേഷൻ
![](/images/thumb/2/24/42003_lk5_2026.jpeg/300px-42003_lk5_2026.jpeg)
അനിമേഷൻ സാങ്കേതികവിദ്യയെക്കുറിച്ച് മനസ്സിലാക്കാൻ സാധിച്ചു.TupiTubeDesk ലെ ഭാഗികമായി വിവിധ കാൻവാസുകളെക്കുറിച്ച മനസ്സിലാക്കുവാൻ സാധിച്ചു.അനിമേഷനുകളിലെ ഫ്രെയിമുകളെക്കുറിച്ച് മനസ്സിലാക്കുവാൻ സാധിച്ചു.TupiTube Desk ൽ Frame By Frame ആയി അനിമേഷൻ തയ്യാറാക്കാൻ സാധിച്ചു.ഇത്രയും കുട്ടികൾക്ക് ഈ ക്‌ളാസിൽ നിന്നും മനസിലാക്കാൻ സാധിച്ചു .
ക്‌ളാസ് 5- അനിമേഷൻ
![](/images/thumb/2/2a/42003_lk2026_5.jpeg/300px-42003_lk2026_5.jpeg)
TupiTube Desk ലെ Tween സങ്കേതം ഉപയോഗിച്ച് അനിമേഷൻ നിർമ്മിക്കാൻ സാധിച്ചു.ഭാഗികമായി TupiTube Desk ലെ വിവിധ കാൻവാസ് മോഡുകളെക്കുറിച്ച് മനസ്സിലാക്കാൻ കഴിഞ്ഞു.
സ്കൂൾ തല ക്യാമ്പ്ഹൈടെക് ഉപകരണ സജ്ജീകരണം
![](/images/thumb/9/9a/42003_lk_camp2026.jpeg/300px-42003_lk_camp2026.jpeg)
ലിറ്റിൽ കൈറ്റ്സ് 2023 - 2026 ബാച്ച് കുട്ടികളുടെ സ്കൂൾ തല ക്യാമ്പ് കരിപ്പൂർ സ്കൂളിലെ ശ്രീമതി ഭാഗ്യലക്ഷ്മി ടീച്ചറിന്റെനേതൃത്വത്തിൽ നടന്നു.കുട്ടികൾ എല്ലാവരും വളരെ താല്പര്യത്തോടെ എല്ലാ പ്രവർത്തനങ്ങളിലും പങ്കാളികളായി .
media literacy workshop
![](/images/thumb/b/b9/42003_lk2026_workshop.jpeg/300px-42003_lk2026_workshop.jpeg)
സ്വദേശാഭിമാനി മീഡിയ സ്റ്റഡി സെന്ററിന്റെ ആഭിമുഖ്യത്തിൽ ലിറ്റിൽ കൈറ്റ്സ് കുട്ടികൾക്ക് നൽകിയ media literacy
workshop.
ചാന്ദ്രയാൻ 3 - ലൈവ് ടെലികാസ്റ്റിംഗ്
ചാന്ദ്രയാൻ 3 ചന്ദ്രോപരിതലത്തിൽ ഇറങ്ങുന്ന ചരിത്ര മുഹൂർത്തത്തിന് സാക്ഷിയാവാൻ ലിറ്റിൽ കൈറ്റ്സ് ക്ലബ് കുട്ടികൾ സ്കൂളിൽ നടത്തിയ ലൈവ് ടെലികാസ്റ്റിംഗ്
![](/images/thumb/b/bb/42003_lk_chandrayan.jpeg/300px-42003_lk_chandrayan.jpeg)
ഫ്രീഡം ഫെസ്റ്റ്
![](/images/thumb/6/68/42003_exhibition.jpeg/300px-42003_exhibition.jpeg)
ഫ്രീഡം ഫെസ്റ്റുമായി ബന്ധപ്പെട്ട് നമ്മുടെ സ്കൂളിൽ വിപുലമായ പരിപാടികൾ നടന്നു . സ്കൂൾ അസ്സെംബ്ലിയിൽ സ്വതന്ത്ര വിജ്ഞാനോത്സവ സന്ദേശം വായിച്ചു . വളരെ വിശാലമായ ഐ റ്റി കോർണർ സജ്ജമാക്കി .. ലിറ്റിൽ കൈറ്റ്സ് കുട്ടികൾ നിർമ്മിച്ച ഗെയിം കളിക്കാനുള്ള അവസരം നൽകി . പോസ്റ്ററുകളുടെ ഒരു കോർണർ ഒരുക്കി . റോബോട്ടിക്‌സ് , ഇലക്ട്രോണിക്സ് മാതൃകകളുടെ പ്രദർശനം നടത്തി . tinkercad പ്രവർത്തനം , robo - hen , ട്രാഫിക് സിഗ്നൽ എന്നിവയുടെ പ്രദർശനവും നടന്നു . സ്കൂളിലെ എല്ലാ കുട്ടികൾക്കും പ്രദർശനം കാണുവാനുള്ള സംവിധാനവും ഒരുക്കി .
ഫ്രീഡം ഫെസ്റ്റ് സന്ദർശനം
ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ടാഗോർ തീയേറ്ററിൽ ഫ്രീഡം ഫെസ്റ്റ് സന്ദർശിച്ചപ്പോൾ
![](/images/thumb/d/d5/42003_lk_freedom_fest.jpeg/300px-42003_lk_freedom_fest.jpeg)
പ്രകൃതി നിരീക്ഷണ പദയാത്ര
![](/images/thumb/6/65/42003_lk_nature_study.jpeg/300px-42003_lk_nature_study.jpeg)
അരുവിക്കര ജലാശയത്തിനു സമീപത്തുകൂടി കാൽനട യാത്ര നടത്തിക്കൊണ്ടു ജീവജാലങ്ങളെ നിരീക്ഷിക്കാനും തിരിച്ചറിയാനും ചിത്രീകരിക്കാനും കുട്ടികളെ പ്രാപ്തരാക്കാൻ പി റ്റി എ യുടെ ആഭിമുഖ്യത്തിൽ ലിറ്റിൽ കൈറ്റ്സ് കുട്ടികൾക്ക് പ്രശസ്ത വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫറായ ശ്രീ അനീഷ് മോഹൻ തമ്പി നടത്തിയ പരിശീലനം .
ഫീൽഡ് ട്രിപ്പ്
![](/images/thumb/3/39/42003_field.jpeg/300px-42003_field.jpeg)
ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ഫീൽഡ് ട്രിപ്പിന്റെ ഭാഗമായി അരുവിക്കര വാട്ടർ അതോറിറ്റി സന്ദർശിക്കുകയും , ലാബിൽ നടത്തുന്ന വാട്ടർ സാമ്പിൾ ടെസ്റ്റുകളെക്കുറിച്ചുള്ള ക്‌ളാസ് അറ്റൻഡ് ചെയ്യുകയും വാട്ടർ ട്രീറ്റ്മെന്റ് പ്ലാന്റ് സന്ദർശിച്ച് വെള്ളം ശുദ്ധീകരിക്കുന്ന രീതി കണ്ടു മനസിലാക്കുകയും ചെയ്തു .
2024 - 2025 അധ്യായന വർഷത്തിലെ പ്രവർത്തനങ്ങൾ
1. പ്രവേശനോത്സവം
നിറപുഞ്ചിരിയോടെ പുതിയ അധ്യയന വർഷത്തിലേക്ക് പ്രവേശിച്ച കുരുന്നുകൾക്ക് വർണ്ണാഭമായ വരവേൽപ്പാണ് അരുവിക്കര ഗവ .ഹയർ സെക്കണ്ടറി സ്‌കൂൾ നൽകിയത് . പ്രവേശനോത്സവത്തിന്റെ അലകളൊഴുകിയ സ്‌കൂൾ അങ്കണത്തിലേക്കു പ്രശസ്ത സിനിമ സീരിയൽ താരം ശ്രീ സാബു തിരുവല്ല മുഖ്യ അതിഥി ആയി കടന്നു വന്നതോടെ പ്രവേശനോത്സവം തുടങ്ങുകയായി . ലിറ്റിൽ കൈറ്റ്സ് രണ്ട് ബാച്ച് കുട്ടികളും കൂടി ചേർന്ന് പ്രവേശനോത്സവം ചിത്രങ്ങൾ എടുക്കുകയും ഡോക്യുമെന്റ് ചെയ്യുകയും ചെയ്തു .
![](/images/thumb/6/66/42003_02.jpeg/300px-42003_02.jpeg)
![](/images/thumb/d/d3/42003_01.jpeg/300px-42003_01.jpeg)
![](/images/thumb/a/ab/42003_03.jpeg/300px-42003_03.jpeg)
![](/images/thumb/5/52/42003_05.jpeg/300px-42003_05.jpeg)
![](/images/thumb/9/94/42003_04.jpeg/300px-42003_04.jpeg)
2. ലോക പരിസ്ഥിതി ദിനാചരണം
ലോക പരിസ്ഥിതി ദിനത്തിൽ വീട്ടിൽ വൃക്ഷത്തൈകൾ നട്ടുകൊണ്ട് ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ പരിസ്ഥിതി ദിനം ആചരിച്ചു . വിഡിയോകളും അന്നത്തെ സ്‌കൂൾ പ്രവർത്തനങ്ങളും കോർത്തിണക്കി ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ഡോക്യുമെന്റ് ചെയ്തു അസ്സെംബ്ലിയിൽ പ്രദർശിപ്പിച്ചു .
![](/images/thumb/d/d9/42003_09.jpg/300px-42003_09.jpg)
![](/images/thumb/7/7d/42003_june5.jpeg/300px-42003_june5.jpeg)
![](/images/thumb/9/9e/42003_cam3.jpeg/300px-42003_cam3.jpeg)
3. മഹേഷ് സാർ നൽകിയ ക്യാമറ പരിശീലനം
ഹൈദ്ദ്രാബാദ് യൂണിവേഴ്സിറ്റിയിൽ നിന്നും ഫൈൻ ആർട്സിൽ മാസ്റ്റർ ഡിഗ്രി നേടി ക്യാമറ വർക്ക് പ്രൊഫഷൻ ആയി തിരഞ്ഞെടുത്ത മഹേഷ് സാർ കുട്ടികൾക്ക് ക്യാമറ കൈകാര്യം ചെയ്യുന്നതിനെക്കുറിച്ചു രണ്ടു ദിവസങ്ങളിൽ ആയി ക്‌ളാസ്സുകൾ നൽകി .കുട്ടികൾക്ക് ഏറെ പ്രയോജനകരമായിരുന്നു സാറിന്റെ ക്‌ളാസ് .
![](/images/thumb/6/68/42003_cam_2.jpeg/300px-42003_cam_2.jpeg)
![](/images/thumb/1/12/42003_1cam.jpeg/300px-42003_1cam.jpeg)
4. പോസ്റ്റർ രചനാ മത്സരം
പരിസ്ഥിതി ദിനത്തോടനുബന്ധിച്ചു ലിറ്റിൽ കൈറ്റ്സിന്റെ നേതൃത്വത്തിൽ നടത്തിയ പോസ്റ്റർ രചനാ മത്സരം
![](/images/thumb/7/7b/42003_poster.jpeg/300px-42003_poster.jpeg)
5. ഹൈടെക് ക്‌ളാസ്സ്‌റൂം ഉപകരണങ്ങളുടെ പരിപാലനത്തെക്കുറിച്ചുള്ള ക്‌ളാസ്
ക്ലാസ് ലീഡർമാർക്ക് ഹൈട്ടെക്ക് ക്ലാസ്റൂമിന്റെ പ്രാധാന്യത്തെക്കുറിച്ചും ഹൈട്ടെക്ക് ക്ലാസ്റൂം ഉപകരണങ്ങളുടെ പരിപാലനത്തെക്കുറിച്ചും സീനിയർ ബാച്ച് ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ക്‌ളാസ് നൽകി .
6.സ്കൂൾ പാർലമെന്റ് ഇലെക്ഷൻ
ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ നേതൃത്വത്തിൽ സ്കൂൾ പാര്ലമെന്റ് ഇലക്ഷൻ സ്കൂൾ പോൾ സോഫ്റ്റ്‌വെയർ ഉപയോഗിച്ച് അഞ്ചു മുതൽ പത്താം ക്‌ളാസ്സുവരെ നടത്തി ..കുട്ടികൾ വളരെ കൗതുകത്തോടെയും ആവേശത്തോടെയും ഇലെക്ഷൻ പ്രക്രിയയിൽ പങ്കെടുത്തു .
![](/images/thumb/3/3c/42003_poll.jpeg/300px-42003_poll.jpeg)
7. സ്കൂൾ കലോൽസവം
രണ്ടു ദിവസങ്ങളിൽ ആയി നടന്ന സ്‌കൂൾ കലോത്സവ വേദിയിലെ എല്ലാ പ്രോഗ്രാമ്മുകളും ലിറ്റിൽ കൈറ്റ്സ് കുട്ടികൾ വീഡിയോ റെക്കോർഡ് ചെയ്തു .
![](/images/thumb/a/ad/42003_lk_.jpeg/300px-42003_lk_.jpeg)
8. ഒൻപതാം ക്‌ളാസ്സിലെ കുട്ടികൾ നയിച്ച ക്‌ളാസ്
ഒൻപതാം ക്‌ളാസ്സിലെ ലിറ്റിൽ കൈറ്റ്സ് കുട്ടികൾ എട്ടാം ക്‌ളാസ്സിലെ കുട്ടികൾക്ക് ഗ്രാഫിക് ഡിസൈണിങ്നെക്കുറിച്ചു കൂടുതൽ പരിശീലനം നൽകി .അതിലൂടെ എട്ടാം ക്‌ളാസ്സിലെ ലിറ്റിൽ കൈറ്റ്സ് കുട്ടികൾക്ക് ചിത്രങ്ങൾ വരയ്ക്കാൻ കൂടുതൽ ആത്മവിശ്വാസം നേടാൻ സാധിച്ചു .
![](/images/thumb/a/a7/42003_class2.jpeg/300px-42003_class2.jpeg)
![](/images/thumb/d/d0/42003_class1.jpeg/300px-42003_class1.jpeg)
9. സ്‌കൂൾ ശാസ്ത്രമേള 2024
സ്‌കൂൾ ശാസ്ത്രമേള 2024 ദൃശ്യങ്ങൾ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ക്യാമറയിൽ പകർത്തുകയും അതിനെ വീഡിയോ രൂപത്തിൽ ആക്കി എല്ലാ ക്‌ളാസ് ഗ്രൂപ്പുകളിലും പങ്കുവയ്ക്കുകയും ചെയ്തു ...
![](/images/thumb/a/af/42003_Sf.png/300px-42003_Sf.png)