ഉള്ളടക്കത്തിലേക്ക് പോവുക

ഗവൺമെന്റ് എച്ച്. എസ്. എസ്. അരുവിക്കര/ലിറ്റിൽകൈറ്റ്സ്/2024-27

Schoolwiki സംരംഭത്തിൽ നിന്ന്

LK Main Home LK Portal LK Help

Home2024-272025-282026-29
ഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float 2023-26
42003-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്42003
യൂണിറ്റ് നമ്പർLK/2018/42003
അംഗങ്ങളുടെ എണ്ണം28
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങൽ
ഉപജില്ല നെടുമങ്ങാട്
ലീഡർMUHAMMAD YAZEEN A
ഡെപ്യൂട്ടി ലീഡർALIYA S
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1ആഷാ റാം
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2മായാദേവി
അവസാനം തിരുത്തിയത്
21-08-202542003




പ്രിലിമിനറി ക്യാമ്പ്
പ്രിലിമിനറി ക്യാമ്പ്





പ്രിലിമിനറി ക്യാമ്പ്

ലിറ്റിൽ കൈറ്റ്സ് 2024-2027 ബാച്ചിന്റെ പ്രിലിമിനറി ക്യാമ്പ് 22/07/2024 ന് നടന്നു . നെടുമങ്ങാട് സബ്‌ജില്ലയുടെ മാസ്റ്റർ ട്രെയിനർ ശ്രീമതി അനിജ ബി എസ് ക്യാമ്പിന് നേതൃത്വം നൽകി . കുട്ടികൾ ഉത്സാഹത്തോടെയും ആവേശത്തോടെയും ക്യാമ്പിനെ സ്വീകരിച്ചു .ക്യാമ്പിന് ശേഷം നടന്ന പി റ്റി എ മീറ്റിംഗ് ഏറെ ഫലപ്രദമായിരുന്നു . പി ടി എ അംഗങ്ങൾക്കും , രക്ഷിതാക്കൾക്കും ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ പ്രവർത്തനത്തെക്കുറിച്ചു കൂടുതൽ അറിയുവാൻ സാധിച്ചു . നമ്മുടെ സ്‌കൂളിലെ പ്രവർത്തനങ്ങളും അവരിലേക്കെത്തിക്കാൻ സാധിച്ചു .



ഒൻപതാം ക്‌ളാസ്സിലെ കുട്ടികൾ നയിച്ച ക്‌ളാസ്

ഒൻപതാം ക്‌ളാസ്സിലെ ലിറ്റിൽ കൈറ്റ്സ് കുട്ടികൾ എട്ടാം ക്‌ളാസ്സിലെ കുട്ടികൾക്ക് ഗ്രാഫിക് ഡിസൈണിങ്നെക്കുറിച്ചു കൂടുതൽ പരിശീലനം നൽകി .അതിലൂടെ എട്ടാം ക്‌ളാസ്സിലെ ലിറ്റിൽ കൈറ്റ്സ് കുട്ടികൾക്ക് ചിത്രങ്ങൾ വരയ്ക്കാൻ കൂടുതൽ ആത്മവിശ്വാസം നേടാൻ സാധിച്ചു .
















സ്‌കൂൾ തല ക്യാമ്പ്

2024 - 2027 ബാച്ചിന്റെ സ്‌കൂൾ തല ക്യാമ്പ് 27/05/2025 ചൊവ്വാഴ്ച നടന്നു. ഗവ.ഹൈ സ്‌കൂൾ പൂവത്തൂരിലെ ജ്യോതി ടീച്ചർ കുട്ടികൾക്ക് kdenlive സോഫ്ട്‍വെയർ ഉപയോഗിച്ചുകൊണ്ടുള്ള വീഡിയോ എഡിറ്റിംഗ് പരിശീലനം നൽകി . കുട്ടികൾ വളരെ താല്പര്യത്തോടെയും ഉത്സാഹത്തോടെയും ക്യാമ്പിൽ പങ്കാളികളായി .

സ്കൂൾതല ക്യാമ്പ് ( 27/05/2025 )





2025-26 അധ്യയന വർഷത്തിലെ പ്രവർത്തനങ്ങൾ

1. പ്രവേശനോത്സവം 2025-26

രണ്ടു മാസത്തെ നീണ്ട ഇടവേളയ്ക്കു ശേഷം ഞങ്ങൾ പുതിയ അധ്യയന വർഷത്തെ വരവേറ്റു .അറിവ് തേടിയെത്തിയ കുഞ്ഞുങ്ങളെയും രക്ഷകർത്താക്കളെയും മനസ്സിന് കുളിര്മയേകുന്ന തരത്തിൽ സ്വാഗതം ചെയ്യാൻ ഞങ്ങൾക്ക് കഴിഞ്ഞു. ഈ പ്രോഗ്രാമിന്റെ ഡോക്യൂമെന്റഷൻ ലിറ്റിൽ കൈറ്റ്സ് കൂട്ടുകാർ മനോഹരമായി ചെയ്തു .












2. പരിസ്ഥിതി ദിനാഘോഷം 2025

പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട് ലിറ്റിൽ കൈറ്റ്സ് ക്ലബിന്റെ ആഭിമുഖ്യത്തിൽ യു പി , ഹൈ സ്‌കൂൾ തലത്തിലുള്ള കുട്ടികൾക്ക് ഡിജിറ്റൽ പെയിന്റിംഗ് , ഡിജിറ്റൽ പോസ്റ്റർ മേക്കിങ് എന്നീ മത്സരങ്ങൾ സംഘടിപ്പിച്ചു .

ഡിജിറ്റൽ പെയിന്റിംഗ് , ഡിജിറ്റൽ പോസ്റ്റർ മേക്കിങ്











3. ലിറ്റിൽ കൈറ്റ്സ് ന്റെ നേതൃത്വത്തിൽ നടന്ന ഡിജിറ്റൽ അച്ചടക്കത്തെ കുറിച്ചുള്ള ക്‌ളാസ്

ലിറ്റിൽ കൈറ്റ്സ് ന്റെ നേതൃത്വത്തിൽ നടന്ന ഡിജിറ്റൽ അച്ചടക്കത്തെ കുറിച്ചുള്ള ക്‌ളാസിൽ കുട്ടികൾ നേരിടാവുന്ന പ്രശ്നങ്ങളെക്കുറിച്ചും , അതിനെ എങ്ങനെ പരിഹരിക്കാമെന്നും , സോഷ്യൽ മീഡിയ എങ്ങനെ സുരക്ഷിതമായി ഉപയോഗിക്കാമെന്നും എല്ലാം വ്യക്തമായി കുട്ടികൾക്ക് മനസിലാക്കി കൊടുത്തു .

ഡിജിറ്റൽ അച്ചടക്കത്തെ കുറിച്ചുള്ള ക്‌ളാസ്




ഡിജിറ്റൽ അച്ചടക്കത്തെ കുറിച്ചുള്ള ക്‌ളാസ്










4. സൈബർ ഗ്രൂമിംഗ്  ക്‌ളാസ്

ലിറ്റിൽ കൈറ്റ്സ് ന്റെ നേതൃത്വത്തിൽ നടന്ന സൈബർ ഗ്രൂമിംഗ്  ക്‌ളാസിൽ സോഷ്യൽ മീഡിയ സുരക്ഷിതമായി ഉപയോഗിക്കേണ്ടതിന്റെ ആവശ്യകത ,എങ്ങനെ സുരക്ഷിതമായി ഉപയോഗിക്കാം , നമുക്ക് നേരെ ഉണ്ടാകുന്ന ഭീഷണിയെ എങ്ങനെ നേരിടാം , നിയമപരമായി എങ്ങനെ നേരിടാം എന്നിങ്ങനെയുള്ള കാര്യങ്ങൾ കുട്ടികൾക്ക് മനസിലാക്കി കൊടുത്തു .

സൈബർ ഗ്രൂമിംഗ്  ക്‌ളാസ്







5.ലിറ്റിൽ കൈറ്റ്സ് കുട്ടികൾ റീൽസ് തയ്യാറാക്കി

2025 -28 ലിറ്റിൽ കൈറ്റ്സ് ബാച്ചിലേക്കുള്ള കുട്ടികളുടെ അപേക്ഷ സ്വീകരിക്കുന്ന സമയത്ത് കുട്ടികളെ ലിറ്റിൽ കൈറ്റ്സിലേക്കു ആകർഷിക്കുന്നതിന് വേണ്ടി ലിറ്റിൽ കൈറ്റ്സ് കുട്ടികൾ റീൽസ് തയ്യാറാക്കി .

ലിറ്റിൽ കൈറ്റ്സ് കുട്ടികൾ തയാറാക്കിയ റീൽസിൽ നിന്നും








ലിറ്റിൽ കൈറ്റ്സ് കുട്ടികൾ തയാറാക്കിയ റീൽസിൽ നിന്നും








ലിറ്റിൽ കൈറ്റ്സ് കുട്ടികൾ തയാറാക്കിയ റീൽസിൽ നിന്നും









ലിറ്റിൽ കൈറ്റ്സ് കുട്ടികൾ തയാറാക്കിയ റീൽസിൽ നിന്നും










































6.വായനാദിന അസ്സംബ്ലി

വായനാദിനമായ ജൂൺ 19 നു നടന്ന അസ്സംബ്ലിയിൽ ഈ വർഷത്തെ വായനാ പക്ഷാചരണത്തിനു ആരംഭം കുറിച്ചു . അസ്സംബ്ലി അവതരണം ലിറ്റിൽ കൈറ്റ്സ് കുട്ടികൾ ഡോക്യൂമെന്റഷൻ ചെയ്തു ക്ലാസ് ഗ്രൂപ്പുകളിൽ പങ്കുവച്ചു .

വായനാദിന അസ്സംബ്ലി ഡോക്യൂമെന്റഷൻ







7.ജി വി രാജാ സ്‌കൂളിൽ വച്ച് നടന്ന  യോഗ ഡേ ഡെമോൺസ്‌ട്രേഷൻ

ജൂൺ 21 നു ജി വി രാജാ സ്‌കൂളിൽ വച്ച് നടന്ന  യോഗ ഡേ ഡെമോൺസ്‌ട്രേഷൻ ലിറ്റിൽ കൈറ്റ്സ് കുട്ടികൾ വീഡിയോ ഷൂട്ട് ചെയ്തു എഡിറ്റ് ചെയ്തു ക്ലാസ് ഗ്രുപ്പുകളിൽ പങ്കുവച്ചു .








8.ഒളിംപിക് ഡേ റൺ

സ്റ്റുഡന്റ് പോലീസ് കേഡറ്റ്‌സ് നടത്തിയ മാനവീയം വീഥി മുതൽ സെൻട്രൽ സ്റ്റേഡിയം വരെയുള്ള ഒളിംപിക് ഡേ റൺ ലിറ്റിൽ കൈറ്റ്സ് കുട്ടികൾ വീഡിയോ പകർത്തി ഈ പ്രോഗ്രാമിന്റെ ഭാഗമായി .









9.ലിറ്റിൽ കൈറ്റ്സ് മോഡൽ അഭിരുചി പരീക്ഷ

ലിറ്റിൽ കൈറ്റ്സ് അഭിരുചി പരീക്ഷ എഴുതുന്ന കുട്ടികൾക്ക് വേണ്ടി ഒരു മോഡൽ പരീക്ഷ സീനിയർ ബാച്ച് കുട്ടികൾ നടത്തി .എട്ടാം ക്‌ളാസ്സിലെ കുട്ടികൾക്ക് അത് ഏറെ പ്രയോജനപ്പെട്ടു .













10. അഭിരുചി പരീക്ഷയ്ക്ക് വേണ്ടി സീനിയർ ബാച്ച് കുട്ടികൾ ചോദ്യാവലി തയ്യാറാക്കി

ലിറ്റിൽ കൈറ്റ്സ് അഭിരുചി പരീക്ഷ എഴുതുന്ന കുട്ടികൾക്ക് വേണ്ടി സീനിയർ ബാച്ച് കുട്ടികൾ തയ്യാറാക്കിയ ചോദ്യാവലി അവതരിപ്പിച്ചു .



















11. എട്ടാം ക്‌ളാസിന്റെ അഭിരുചി പരീക്ഷ

ലിറ്റിൽ കൈറ്റ്സ് സീനിയർ ബാച്ചിലെ കുട്ടികളുടെ നേതൃത്വത്തിൽ എട്ടാം ക്‌ളാസിലെ കുട്ടികളുടെ ലിറ്റിൽ കൈറ്റ്സ്  അഭിരുചി പരീക്ഷ സുഗമമായി നടത്തി .








12. ലഹരി വിരുദ്ധ ദിനാചരണം

ലഹരി വിരുദ്ധ ദിനാചരണത്തോടനുബന്ധിച്ചു വിവിധ ക്ലബ്ബ്കളുടെ ആഭിമുഖ്യത്തിൽ വിപുലമായ പരിപാടികൾ ആസൂത്രണം ചെയ്തു നടത്തി . ലിറ്റിൽ കൈറ്റ്സ് കുട്ടികൾ ലഹരിവിരുദ്ധ മുദ്രാവാക്യം തയ്യാറാക്കി പ്രിന്റ് എടുത്തു അസ്സെംബ്ലിയിൽ പ്രദർശിപ്പിച്ചു . ലഹരിവിരുദ്ധ ദിനാചരണത്തിന്റെ എല്ലാ പ്രോഗ്രാമുകളും ഉൾപ്പെടുത്തി ഡോക്യൂമെന്റേഷൻ വീഡിയോ തയ്യാറാക്കി ക്‌ളാസ് ഗ്രുപ്പുകളിൽ പോസ്റ്റ് ചെയ്തു .














13.ഹൈടെക് ക്ലാസ് റൂം പരിപാലനത്തെക്കുറിച്ചു ക്ലാസ് ലീഡറിന് നൽകിയ ക്‌ളാസ്

ഹൈ സ്‌കൂളിലെ എല്ലാ ക്ലാസ്സിലെയും ക്ലാസ് ലീഡർക്ക് ഹൈടെക് ക്‌ളാസ്സ്‌റൂം പരിപാലനത്തെക്കുറിച്ചു ലിറ്റിൽ കൈറ്റ്സ് കുട്ടികൾ വളരെ വിശദമായി തന്നെ ക്‌ളാസ് നൽകി .

















14.ഹൈടെക് ഉപകരണ സജ്ജീകരണത്തെക്കുറിച്ചു ക്ലാസ് ലീഡറിന് നൽകിയ ക്‌ളാസ്

ഹൈ സ്‌കൂളിലെ എല്ലാ ക്ലാസ്സിലെയും ക്ലാസ് ലീഡർക്ക്  ഹൈടെക് ഉപകരണ സജ്ജീകരണത്തെക്കുറിച്ചു  ലിറ്റിൽ കൈറ്റ്സ് കുട്ടികൾ വളരെ വിശദമായി തന്നെ ക്‌ളാസ് നൽകി. കമ്പ്യൂട്ടറുമായി പ്രൊജക‍്ടർ കണക‍്ട് ചെയ്ത് പ്രദർശന സജ്ജമാക്കുന്ന  വിധം , കമ്പ്യൂട്ടറിലെ   Sound Settings ആവശ്യമായ രീതിയിൽ ക്രമീകരിക്കുന്ന രീതി , കമ്പ്യൂട്ടറിൽ ഇന്റർനെറ്റ്ലഭ്യമാക്കുന്നതിന് ആവശ്യമായ ക്രമീകരണങ്ങൾ വരുത്തുന്ന രീതി എല്ലാം വിശദമാക്കി കൊടുത്തു .





15. വിജയഭേരി 2025

കഴിഞ്ഞ അക്കാദമിക വർഷത്തിൽ മികച്ച വിജയം നേടിയ കുട്ടികളെ  അനുമോദിക്കുന്ന വിജയഭേരി 11/07/2025 വെള്ളിയാഴ്ച്ച വളരെ ആഘോഷത്തോടെ നടന്നു . ഡോ .ബിനു ഫ്രാൻസിസ് ഐ എ എസ് മുഖ്യ അതിഥി ആയിരുന്നു . വിവിധ ക്ലബ്ബ്കളുടെ ഉദ്‌ഘാടനവും നടന്നു . ലിറ്റിൽ കൈറ്റ്സ് കുട്ടികൾ വിഡിയോ പകർത്തി ഡോക്യൂമെന്റഷൻ ചെയ്തു ക്‌ളാസ് ഗ്രുപ്പുകളിൽ ഷെയർ ചെയ്തു .

16. ചാന്ദ്രദിനം

ജൂലൈ 21 ചാന്ദ്ര ദിനത്തിലെ സ്പെഷ്യൽ അസ്സെംബ്ലിയിൽ ലിറ്റിൽ കൈറ്റ്സ് കുട്ടികൾ തയ്യാറാക്കിയ ചാന്ദ്രദൗത്യവുമായി ബന്ധപ്പെട്ട വീഡിയോ പ്രദർശിപ്പിച്ചു ,കൂടാതെ വീഡിയോ ക്ലാസ് ഗ്രൂപ്പുകളിലും ഷെയർ ചെയ്തു.

19.സ്‌കൂൾ കലോത്സവം

ആഗസ്റ്റ് 7,8 ദിവസങ്ങളിലായി നടന്ന സ്‌കൂൾ കലോത്സവത്തിൽ രണ്ടു വേദികളിൽ ആയി നടന്ന പരിപാടികൾ ലിറ്റിൽ കൈറ്റ്സ് കുട്ടികൾ റെക്കോർഡ് ചെയ്തു പ്രോഗ്രാം കമ്മറ്റിക്ക് കൈമാറി .

20.സ്‌കൂൾ പാർലമെന്റ് ഇലക്ഷൻ

സ്‌കൂൾ പാർലമെന്റ് ഇലക്ഷൻ ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ നേതൃത്വത്തിൽ വോട്ടിങ് മെഷീൻ എന്ന ആപ്പിലൂടെ വിജയകരമായി പൂർത്തിയാക്കി  .

21. സ്വാതത്ര്യ ദിനാഘോഷം

ഈ വർഷത്തെ സ്വാതന്ത്ര്യ ദിനാഘോഷം വിപുലമായി നടത്തി .അന്നത്തെ പരിപാടികൾ ലിറ്റിൽ കൈറ്റ്സ് കുട്ടികൾ വീഡിയോ പകർത്തി ഡോക്യൂമെന്റഷൻ ചെയ്തു ക്ലാസ് ഗ്രൂപ്പുകളിൽ ഷെയർ ചെയ്തു .