ഗവ. ഗേൾസ്. എച്ച്.എസ്.എസ്. തൃപ്പൂണിത്തുറ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

എറണാകുളം ജില്ലയിലെ എറണാകുളം വിദ്യാഭ്യാസ ജില്ലയിൽ തൃപ്പൂണിത്തുറ ഉപജില്ലയിലെ തൃപ്പൂണിത്തുറ എന്ന സ്ഥലത്തുള്ള ഒരു  സർക്കാർ വിദ്യാലയമാണ് ഗവ. ഗേൾസ് ഹയർ സെക്കൻററി സ്കൂൾ.

ഗവ. ഗേൾസ്. എച്ച്.എസ്.എസ്. തൃപ്പൂണിത്തുറ
വിലാസം
തൃപ്പൂണിത്തുറ

തൃപ്പൂണിത്തുറ പി.ഒ.
,
682301
,
എറണാകുളം ജില്ല
സ്ഥാപിതം1909
വിവരങ്ങൾ
ഫോൺ0482 2777790
ഇമെയിൽgghss.tpra@gmail.com
കോഡുകൾ
സ്കൂൾ കോഡ്26072 (സമേതം)
എച്ച് എസ് എസ് കോഡ്7167
യുഡൈസ് കോഡ്32081300409
വിക്കിഡാറ്റQ99485982
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല എറണാകുളം
ഉപജില്ല തൃപ്പൂണിത്തുറ
ഭരണസംവിധാനം
ലോകസഭാമണ്ഡലംഎറണാകുളം
നിയമസഭാമണ്ഡലംതൃപ്പൂണിത്തുറ
താലൂക്ക്കണയന്നൂർ
ബ്ലോക്ക് പഞ്ചായത്ത്മുളന്തുരുത്തി
തദ്ദേശസ്വയംഭരണസ്ഥാപനംമുനിസിപ്പാലിറ്റി
വാർഡ്37
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ0
പെൺകുട്ടികൾ460
ഹയർസെക്കന്ററി
ആൺകുട്ടികൾ61
പെൺകുട്ടികൾ166
വൊക്കേഷണൽ ഹയർസെക്കന്ററി
ആൺകുട്ടികൾ0
പെൺകുട്ടികൾ0
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽഷീല പി പി
പ്രധാന അദ്ധ്യാപികസൂസമ്മ ചെറിയാൻ
പി.ടി.എ. പ്രസിഡണ്ട്മിലി സാജൻ
എം.പി.ടി.എ. പ്രസിഡണ്ട്അമ്പിളി പ്രവീൺ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ചരിത്രം

1895 മുതൽ 1914 വരെ കൊച്ചി രാജ്യം ഭരിച്ചിരുന്ന രാജർഷി എന്ന അപരനാമ ത്താൽ അറിയപ്പെട്ടിരുന്ന ശ്രീ രാമവർമ്മ മഹാരാജാവിന്റെ കാലഘട്ടത്തിൽ പെൺകുട്ടികൾക്ക് വിദ്യാഭ്യാസത്തിന് പ്രത്യേക പരിഗണന നൽകിയിരുന്നു. ഐ.കെ.കെ മേനോൻ എഴുതിയ “” The Rajarshi of Cochin – His Highness Ramavarma 1895-1914”” എന്ന കൃതിയിൽ ഇക്കാര്യം പ്രതിപാദിച്ചിട്ടുണ്ട്. അതിന്റെ അടിസ്ഥാന ത്തിൽ 1895ൽ 25 പെൺ പള്ളിക്കൂടങ്ങൾ ഉണ്ടായിരുന്ന രാജ്യത്ത് 1914 ആയ പ്പോഴേക്കും പെൺപള്ളിക്കൂടങ്ങൾ 60 ആയി ഉയർന്നു. 1909ൽ അഞ്ച് സർക്കാർ ലോവർ സെക്കണ്ടറി സ്‌ക്കൂളുകളും കൂടി പെൺപള്ളിക്കൂടങ്ങൾ മാത്രം ആക്കി മാറ്റിയിരുന്നു. അക്കാലഘട്ടത്തിലാണ്(1909-1910)ഈ വിദ്യാലയവും (തൃപ്പൂണിത്തുറ ഗേൾ സ് ഹൈസ്‌ക്കൂൾ) നിലവിൽ വന്നത്. തൃപ്പൂണിത്തുറയ്ക്ക് തിലകക്കുറിയായി നില കൊള്ളുന്ന ഈ വിദ്യാലയത്തിന് ഒരു നൂറ്റാണ്ട് പഴക്കമുണ്ട്. ഹയർ സെക്കണ്ടറി ഉൾപ്പെടെ 800 ഓളം വിദ്യാർത്ഥിനീ വിദ്യാർത്ഥികൾ പഠിക്കുന്ന ഈ സർക്കാർ വിദ്യാലയം ഉയർന്ന പഠന നിലവാരവും കലാകായിക മത്സരങ്ങളിൽ മികച്ച ഗുണ നിലവാരവും വച്ചു പുലർത്തുന്നു. 2008-09 അദ്ധ്യയന വർഷത്തി ൽ S.S.L.C-ക്ക് 98% വിജയം കരസ്ഥമാക്കി. തൃപ്പൂണിത്തുറ ഉപജില്ലാ കലോത്സ വങ്ങളിൽ വർഷങ്ങളായി ഈ വിദ്യാലയം സർക്കാർ സ്‌ക്കൂളുകളിൽ വെച്ച് ഒന്നാംസ്ഥാനം നിലനിർത്തി വരുന്നു. വിദ്യാരംഗം കലാ-സാഹിത്യവേദി സാഹി ത്യോത്സവത്തിൽ നാടൻ പാട്ടിന് ഉപജില്ലാ തലത്തിൽ ഒന്നാം സ്ഥാനവും ജില്ലാ തലത്തിൽ രണ്ടാം സ്ഥാനവും നേടി സാംസ്‌ക്കാരിക പൈതൃകം നിലനിർത്തി. സ്‌ക്കൗട്ട് & ഗൈഡ്‌സിലൂടെ കുട്ടികൾ മികവു നേടുകയും ഗ്രേസ് മാർക്ക് കരസ്ഥമാക്കുകയും ചെയ്യുന്നു. ഒരു നൂറ്റാണ്ടിന്റെ പടിവാതിൽക്കൽ ചവിട്ടി നിന്നുകൊണ്ട് നേട്ടങ്ങൾക്കായി കാതോർത്തുനിൽക്കുന്നു ഈ വിദ്യാലയം.

ഭൗതികസൗകര്യങ്ങൾ

ആധുനിക സൗകര്യങ്ങളോട് കൂടിയ പുതിയ സ്കൂൾ കെട്ടിടം.

കമ്പ്യൂട്ടർ , സയൻസ് ലാബുകൾ

വായനശാല

ഭക്ഷണമുറി

അഡാപ്റ്റീവ് ടോയ്ലറ്റ് ഉൾപ്പടെ ആധുനിക ശുചിമുറികൾ

വിശാലമായ ഗ്രൗണ്ട്


പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിൻ്റെ മുൻ പ്രധാനാദ്ധ്യാപകർ

ശ്രീമതി രാധിക
ശ്രീമതി പുഷ്പലത

നേട്ടങ്ങൾ

SSLC Exam 2020 - നൂറു മേനി വിജയം

ആധുനിക സൌകര്യങ്ങൾ ഉള്ള നവീകരിച്ച സ്കൂൾ കെട്ടിടം.

വഴികാട്ടി

1, തൃപ്പൂണിത്തുറ സ്റ്റാച്യൂ ജംഗ്ഷനിൽ നിന്നും ലായം റോഡ് വഴി ഏകദേശം 700 മീറ്റർ.

2. എസ്.ഏച്ച് 15ൽ മിനി സിവിൽ സ്റ്റേഷനും ഉപവിദ്യാഭ്യാസ ജില്ലാ ഓഫിസിനും മധ്യത്തിൽ വരുന്ന കെട്ടിടം.


Map

അവലംബം