എം. ടി. ജി. എൽ. പി. എസ്.തൃശ്ശൂർ
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
തൃശ്ശൂർ ജില്ലയിലെ തൃശ്ശൂർ വിദ്യാഭ്യാസജില്ലയിൽ തൃശ്ശൂർ ഈസ്റ്റ് ഉപജില്ലയിലെ തൃശ്ശൂർ ഈസ്റ്റ് പട്ടണത്തിന്റെ ഹൃദയഭാഗത്ത് എരിഞ്ഞേരി അങ്ങാടിയിൽ മാർത്തോമ ഗേൾസ് എൽ.പി.സ്‌കൂൾ സ്ഥിതി ചെയ്യുന്നു. ഒരു എൽ.പി.സ്‌കൂൾ ആയി പ്രവർത്തനം ആരംഭിച്ച് ഹൈസ്‌കൂൾ ആയി ഇത് ഉയർത്തപ്പെട്ടു. 1963 ൽ ഗവൺമെന്റ് ഉത്തരവുപ്രകാരം ഹൈസ്കൂളിൽ നിന്ന് എൽ.പി.സ്കൂൾ വേർതിരിഞ്ഞു. അങ്ങനെ ഒരേ കോമ്പനണ്ടിൽ ഹൈസ്കൂളും എൽ.പി.സ്കുളും ഒന്നിച്ച് സുഗമമായി പ്രവർത്തിക്കുന്നു. തൃശൂർ പട്ടണത്തിൽ പെണ്കുട്ടികൾക്ക് പഠിക്കുന്നതിന് ഒരു മലയാളം സ്ക്കൂൾ ഇല്ലാതിരുന്ന കാലത്ത്,1925 ൽ പെണ്കുട്ടികളുടെ വിദ്യാഭ്യാസത്തിനുവേണ്ടി ഈ സ്കൂൾ സ്ഥാപിതമായി. തൃശ്ശൂർ എബനേസർ മാർത്തോമാ ഇടവക,പള്ളി പണിയുന്നതിനുവേണ്ടി വാങ്ങിയ സ്ഥലം പിന്നീട് സ്ക്കൂൾ ആരംഭിക്കുന്നതിന് വിനിയോഗിച്ചു.1925 കാലഘട്ടത്തിൽ എരിഞ്ഞേരി അങ്ങാടിയിലും പരിസരവും വീടുകൾകൊണ്ട് നിറഞ്ഞിരുന്നു.രണ്ട് ഡിവിഷനുകളിലായി 100 ഓളം വിദ്യാർത്ഥികൾ ആരംഭത്തിൽ ഉണ്ടായിരുന്നു. ഗവൺമെൻ്റ് ഉച്ചഭക്ഷണം കുട്ടികൾക്ക് സൗജന്യമായി നൽകി വരുന്നതിനു മുമ്പ് തന്നെ ഈ സ്കൂളിലെ വിദ്യാർത്ഥികൾക്ക് ഉച്ചഭക്ഷണം നൽകിയിരുന്നു.അതുപോലെ സർക്കാർ കുട്ടികൾക്ക് സൗജന്യ യൂണിഫോം നൽകുന്നതിന് വളരെയധികം വർഷങ്ങൾക്ക് മുമ്പ് ഈ സ്കൂളിലെ അധ്യാപിക ശ്രീമതി മറിയാമ്മ സി. ജെ . കുട്ടികൾക്ക് യൂണിഫോം നൽകിയിരുന്നു എന്നത് എടുത്തു പറയേണ്ട സംഗതിയാണ്. പൂർവ്വ അധ്യാപിക, അധ്യാപകരും നിലവിലുള്ള സ്കൂളുകൾക്ക് സ്കോളർഷിപ്പുകൾ നൽകി പഠന പിന്തുണ നൽകുന്നു. വിദ്യാർത്ഥി സമൂഹത്തിൻ്റെ കഴിവുകളെ പരമാവധി വളർത്തിയെടുക്കുവാൻ ഈ സ്ഥാപനം ജാഗ്രതയോടെ നിലകൊള്ളുന്നു.
| എം. ടി. ജി. എൽ. പി. എസ്.തൃശ്ശൂർ | |
|---|---|
| വിലാസം | |
എരിഞ്ഞിരി അങ്ങാടി തൃശൂർ തൃശൂർ ഹെഡ് പോസ്റ്റോഫീസ് പി.ഒ. , 680001 , തൃശ്ശൂർ ജില്ല | |
| സ്ഥാപിതം | 12 - 02 - 1925 |
| വിവരങ്ങൾ | |
| ഫോൺ | 0487 2442301 |
| ഇമെയിൽ | marthomaglps@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 22414 (സമേതം) |
| യുഡൈസ് കോഡ് | 32071802711 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | തൃശ്ശൂർ |
| വിദ്യാഭ്യാസ ജില്ല | തൃശ്ശൂർ |
| ഉപജില്ല | തൃശ്ശൂർ ഈസ്റ്റ് |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | തൃശ്ശൂർ |
| നിയമസഭാമണ്ഡലം | തൃശ്ശൂർ |
| താലൂക്ക് | തൃശ്ശൂർ |
| ബ്ലോക്ക് പഞ്ചായത്ത് | ഒല്ലൂക്കര |
| തദ്ദേശസ്വയംഭരണസ്ഥാപനം | കോർപ്പറേഷൻ |
| വാർഡ് | 34 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 4 വരെ |
| മാദ്ധ്യമം | മലയാളം |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 51 |
| പെൺകുട്ടികൾ | 56 |
| ആകെ വിദ്യാർത്ഥികൾ | 107 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | മിനി എ - കെ |
| പി.ടി.എ. പ്രസിഡണ്ട് | ഷാലി ബിജു |
| എം.പി.ടി.എ. പ്രസിഡണ്ട് | രമ്യ |
| അവസാനം തിരുത്തിയത് | |
| 27-07-2024 | Ranjithsiji |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|