സെന്റ്. ഫ്രാൻസിസ് യു പി സ്ക്കൂൾ, ആമ്പല്ലൂർ

(26441 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


ആമ‍ുഖം

വിദ്യാഭ്യാസ രംഗത്ത് ക്രിസ്‍ത്യൻ മിഷനറിമാര‍ു‍ടെ സംഭാവന വിലമതിക്കാൻ ആവാത്തതാണ്. ആമ്പല്ല‍‍ൂർ സെന്റ് .ഫ്രാൻസീസ് അസ്സീസ്സി പള്ളിയ‍ുടെ കീഴിൽ എറണാക‍ുളം ജില്ലയിൽ ത‍ൃപ്പ‍ൂണിത്ത‍ുറ ഉപജില്ലയിലെ ആമ്പല്ല‍ൂർ പഞ്ചായത്തിൽ സ്ഥിതി ചെയ്യ‍ുന്ന എയ്ഡഡ്‌ വിദ്യാലയമാണ് സെന്റ് ഫ്രാൻസിസ് യ‍ു. പി. സ്‍ക‍ൂൾ, ആമ്പല്ല‍ൂർ. 1897 ൽ ഈ വിദ്യാലയം സ്ഥാപിതമായിട്ടാണ് രേഖകളിൽ കാണിക്ക‍ുന്നത്. കഠിനമായ അദ്ധ്വാനവ‍ും സ്ഥിരോത്സാഹവ‍ും മ‍ൂലം ഈ വിദ്യാലയം നാൾക്ക‍ുനാൾ ഉയർച്ചയിലേക്ക് എത്തി.

സെന്റ്. ഫ്രാൻസിസ് യു പി സ്ക്കൂൾ, ആമ്പല്ലൂർ
 
സെന്റ്. ഫ്രാൻസിസ് യ‍ു.പി. സ്‍ക‍ൂൾ, ആമ്പല്ല‍ൂർ
വിലാസം
ആമ്പല്ലൂർ

ആമ്പല്ലൂർ പി.ഒ.
,
682315
,
എറണാകുളം ജില്ല
സ്ഥാപിതം1897
വിവരങ്ങൾ
ഫോൺ0484 2961180
ഇമെയിൽst.francisupschool@gmail.com
കോഡുകൾ
സ്കൂൾ കോഡ്26441 (സമേതം)
യുഡൈസ് കോഡ്32081300105
വിക്കിഡാറ്റQ99507939
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല എറണാകുളം
ഉപജില്ല തൃപ്പൂണിത്തുറ
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോട്ടയം
നിയമസഭാമണ്ഡലംപിറവം
താലൂക്ക്കണയന്നൂർ
ബ്ലോക്ക് പഞ്ചായത്ത്മുളന്തുരുത്തി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്2
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ348
പെൺകുട്ടികൾ326
ആകെ വിദ്യാർത്ഥികൾ674
അദ്ധ്യാപകർ28
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികജെസി ഫ്രാൻസിസ്
പി.ടി.എ. പ്രസിഡണ്ട്അരുൺകുമാർ ടി.കെ
എം.പി.ടി.എ. പ്രസിഡണ്ട്നാസ്‌മോൾ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

ആമ്പല്ല‍ൂർ പഞ്ചായത്തിലെ പഴക്കമ‍ുള്ള വിദ്യാലയങ്ങളിൽ ഒന്നാണ് സെന്റ്.ഫ്രാൻസിസ് യ‍ു.പി. സ്‍ക‍ൂൾ. 1897ലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. എൽ.പി സ്‍ക‍ൂളാണ് ആദ്യം ആരംഭിച്ചത്. 1927 ൽ അന്നത്തെ മാനേജരായിര‍ുന്ന റവ.ഫാ.ആഗസ്തി അച്ചൻ സ്‍ക‍ൂൾ പ്രവർത്തിച്ച‍ു കൊണ്ടിര‍ുന്ന ഷെഡിൽ നിന്ന‍ും മാറ്റി പ‍ുതിയ ഓടിട്ട കെട്ടിടത്തിലേക്ക് ആക്കി.ക‍ുട്ടികള‍ുടെ എണ്ണം ക‍ൂടിയപ്പോൾ 1929 ൽ വടക്ക‍ുഭാഗത്തായി പ‍ുതിയ കെട്ടിടം അന്നത്തെ മാനേജരായിര‍ുന്ന റവ.ഫാ. ക‍ുരിശിങ്കൽ യോഹന്നാൻ നിർമ്മിച്ച‍ു. 1959 ൽ മ‍ുതൽ അന്നത്തെ മാനേജരായിര‍ുന്ന റവ.ഫാ. ജോസഫ് പ‍ുത‍ുവ ഈ സ്‍ക‍ൂൾ, യ‍ു.പി. സ്ക‍ൂൾ ആകാന‍ുള്ള ശ്രമം ത‍ുടങ്ങി. അങ്ങനെ 1964 മെയ് 15-ാം തീയതിയിലെ ഡി.ഇ.ഒ യ‍ുടെ ഉത്തരവ‍ുപ്രകാരം ഈ സ്‍ക‍ൂൾ, യ‍ു.പി.സ്‍ക‍‍ൂളായി ഉയർത്തി. 1972 ൽ മാനേജരായിര‍ുന്ന റവ. ഫാ. ജോസ് തച്ചിലിന്റെ കാലത്ത് സ്‍ക‍ൂളിന് വേണ്ടി ഒര‍ു സ്റ്റേജ് നിർമ്മിച്ച‍ു. 2000 മാർച്ച് 11 ന് സ്‍കൂൾ മാനേജരായി നിയമിതനായ റവ.ഫാ. ജോസഫ് പാലാട്ടിയച്ചന്റെ കാലത്ത് അഞ്ചാം ക്ലാസ്സ‍ു മ‍ുതൽ ഇംഗ്ലീഷ് മീഡിയം ക്ലാസ്സ‍ുകൾ ആരംഭിച്ച‍ു. അതോടൊപ്പം അറബി ക്ലാസ്സ‍ുകള‍ും കമ്പ്യ‍ൂട്ടർക്ലാസ്സ‍ുകള‍ും ത‍ുടങ്ങി. 2003 മാർച്ച് 8 മ‍‍ുതൽ മാനേജരായി വന്ന റവ.ഫാ.ബേസിൽ പ‍ുഞ്ചപ്പ‍ുത‍ുശ്ശേരി ഈ വിദ്യാലയ സമ‍ുച്ചയം ഒറ്റ കെട്ടിടത്തിലേക്ക് ആകാന‍ുള്ള ശ്രമഫലമായി പ‍ുതിയ കെട്ടിടത്തിന്റെ പണി ആരംഭിക്ക‍ുകയ‍ും ഒര‍ുഘട്ടം പ‍ൂർത്തിയാക്ക‍ുകയ‍ും ചെയ്‍ത‍ു. ക‍ൂടാതെ അദ്ദേഹം വിദ്യാലയത്തിലേക്ക് നാല് ബസ്സ‍ുകൾ വാങ്ങി. കമ്പ്യൂട്ടർ ലാബ് വിപ‍ുലീകരണം. പ‍ുറമെ പല വികസനപ്രവർത്തനങ്ങള‍ും അദ്ദേഹം ത‍ുടങ്ങി വച്ച‍ു. ത‍ുടർന്ന‍ു വന്ന റവ.ഫാ. മാത്യു മംഗലത്ത്, റവ.ഫാ. പോൾ കവലക്കാട്ട്, റവ.ഫാ.ജോൺ പ‍ുത‍ുവ ഈ വിദ്യാലയത്തെ പ‍ുരോഗതിയിൽ നിന്ന് പ‍ുരോഗതിയിലേക്ക‍ു നയിച്ച‍ുകൊണ്ടിര‍ുന്ന‍ു. 2012 ൽ മാനേജരായി ച‍ുമതലയേറ്റ റവ.ഫാ. അഗസ്റ്റിൻ ഭരണിക്ക‍ുളങ്ങര അച്ചൻ കെട്ടിടത്തിന്റെ പണി പ‍ൂർത്തിയാക്ക‍ുകയ‍ും എല്ലാ ക്ലാസ്സ‍ുകള‍ും ഒറ്റ കെട്ടിടത്തിലേക്ക് ആക്ക‍ുകയ‍ും ചെയ്ത‍ു. വിശാലമായ അസംബ്ലി ഹാൾ പണിയ‍ുകയ‍ും ചെയ്ത‍ു. 2018 ൽ ച‍ുമതലയേറ്റ റവ.ഫാ. വിൻസെന്റ് പറമ്പത്തറയച്ചൻ അസംബ്ലി ഹാൾ നവീകരിച്ച‍ു. വിശാലമായ മൈതാനം ഒര‍ുക്കി തന്ന‍ു. പ‍ുതിയ ശ‍ുചിമ‍ുറികൾ പണിത‍ു. 2022 മാർച്ച് 12 ന് പ‍ുതിയ മാനേജർ റവ.ഫാ. ജോസ് ഒഴലക്കാട്ട് ച‍ുമതലയേറ്റ‍ു. കൂടുതൽ വായിക്കുക

തുടർന്നു വായിക്കുക..

ഭൗതികസൗകര്യങ്ങൾ

 
School,Assembly Hall, School Ground

പ‍ുതിയ ഇര‍ുനില വാർക്കക്കെട്ടിടത്തിലാണ് വിദ്യാലയം പ്രവർത്തിക്ക‍ുന്നത്. 24 ക്ലാസ്സ‍് മ‍ുറികള‍ും ഒര‍ു ഓഫീസ്സ‍് മ‍ുറിയ‍ും സ്മാർട്ട് ക്ലാസ്സ‍ും അടക്കം 26 മ‍ുറികള‍ും ജി. ഐ ഷീറ്റ് മേഞ്ഞ വിശാലമായ അസ‍ംബ്ലി ഹാള‍ും ഒറ്റ കെട്ടിടത്തിലായി നിലനിൽക്ക‍ുന്ന‍ു. അതിവിശാലമായ ഒര‍ു കളിസ്ഥലം വിദ്യാലയത്തിന‍ുണ്ട്. ലൈബ്രറി, ഗണിത ലാബ് , ശാസ്‍ത്രലാബ് സൗകര്യങ്ങള‍ുണ്ട്. ഇന്റെർനെറ്റ് സൗകര്യമ‍ുണ്ട്. കൊച്ച‍ുക‍ുട്ടികൾക്ക് കളിക്കാനായി പാർക്ക‍ുണ്ട്. ആൺക‍ുട്ടികൾക്ക‍ും പെൺക്ക‍ുട്ടികൾക്ക‍ും അവര‍ുടെ എണ്ണത്തിനന‍ുസരിച്ച‍ുള്ള ശ‍ുചിമ‍ുറികള‍ുണ്ട്. സ്‍ത്രീ സൗഹാർദ്ദ ഈ-ടോയ്‍ലറ്റ് പെൺക്ക‍‍ുട്ടികൾക്കായി ഒര‍ുക്കിയിട്ട‍ുണ്ട്. ക‍ുട്ടികൾക്ക് സ‍ുരക്ഷിതരായി വിദ്യാലയത്തിൽ എത്തി ചേര‍ുവാന‍ും തിരികെ വീട്ടിലെത്താന‍ുമ‍ുള്ള വാഹനസൗകര്യവ‍ും സ്ക‍ൂൾ മാനേജ്‍മെന്റ് ഒര‍ുക്കിയിട്ട‍ുണ്ട്. ഉച്ചഭക്ഷണ പാചകത്തിനായി വ‍ൃത്തിയ‍ുള്ള സൗകര്യങ്ങളോട‍ു ക‍ൂടിയ പാചകപ്പ‍ുരയ‍ുണ്ട്.

 
IT Lab,Science Lab,LIbrary

പാഠ്യേതര പ്രവർത്തനങ്ങൾ

പാഠ്യപ്രവർത്തനങ്ങൾക്കൊപ്പം പാഠ്യേതര പ്രവർത്തനങ്ങൾക്ക‍ും ഒര‍ുപോലെ പ്രാധാന്യം ഈ വിദ്യാലയം കൊട‍ുക്ക‍ുന്ന‍ുണ്ട്. രണ്ടാഴ്ചയിലൊരിക്കൽ ക്ലാസ്സിൽ സർഗ്ഗവേദി ഒര‍ുക്കി ക‍ുട്ടികൾക്ക് തങ്ങള‍ുടെ കഴിവ് പ്രകടിപ്പിക്കാന‍ുള്ള അവസരം കൊട‍ുക്ക‍ുന്ന‍ു. മാത‍ൃഭ‍ൂമിയ‍ുടെ സീഡ്, മലയാള മനോരമയ‍ുടെ നല്ല പാഠം പ്രവർത്തനങ്ങളില‍ൂടെ ക‍ുട്ടികൾക്ക് സമ‍ൂഹത്തിലേക്ക് ഇറങ്ങി പ്രവർത്തിക്കാന‍ുള്ള അവസരം ലഭിച്ച‍ു. ഒപ്പം സഹപാഠികള‍ുടെ ബ‍ുദ്ധിമ‍ുട്ട‍ുകൾ കണ്ടറിഞ്ഞ് പ്രവർത്തിക്കാന‍ുള്ള മനസ്സിന്റെ കഴിവ് വികസിപ്പിച്ച‍ു. ക‍ുട്ടികളെല്ലാവരെയ‍ും ഓരോ ക്ലബ്ബിലാക്കി പാഠ്യേതര പ്രവർത്തനങ്ങൾക്ക് അവസരം ഒര‍ുക്കി കൊട‍ുക്ക‍ുന്ന‍ു.

വിവിധ ക്ലബ്ബ‍ുകൾ

ശാസ്‍ത്ര ക്ലബ്ബ്

ക‍ുട്ടികളിലെ ശാസ്ത്ര അഭിര‍ുചി വളർത്ത‍ുക എന്ന ലക്ഷ്യത്തോടെ ത‍ുടങ്ങിയ ശാസ്‍ത്രക്ലബ്ബ് ഇന്ന് ഒര‍‍ുപാട് മ‍ുമ്പോട്ട് പോയിട്ട‍ുണ്ട്. സമ‍ൂഹത്തിലെ ഇന്നത്തെ പ്രധാന പാരിസ്ഥിക പ്രശ്‍നമായ പ്ലാസ്റ്റിക് മാലിന്യങ്ങൾക്കെതിരായി LOVE PLASTIC എന്ന ഗ്ര‍ൂപ്പ്തല പ്രവർത്തനങ്ങൾ നടത്ത‍ുകയ‍ുണ്ടായി. പേപ്പർ കാരി ബാഗ‍ുകൾ ക‍ുട്ടികള‍ുടെ സംഘങ്ങൾ നി‍ർമ്മിച്ച് സമീപത്തെ കടകളിൽ നൽക‍ുകയ‍ുണ്ടായി. ശാസ്‍ത്ര വിഷയങ്ങള‍ുമായി ബന്ധപ്പെട്ട മത്സരങ്ങളിൽ ക‍ുട്ടികളെ പങ്കെട‍ുപ്പിക്ക‍ുകയ‍ും നിരവധി സമ്മാനങ്ങൾ നേട‍ുകയ‍ും ഛെയ്യ‍ുന്ന‍ുണ്ട്. ലഹരി വിര‍ുദ്ധ പ്രവർത്തനങ്ങളർുമായി ചേർന്ന് പോസ്റ്റർ നിർമ്മാണം, പ്രദർശനങ്ങൾ എന്നിവയ‍ും നടത്ത‍ുകയ‍ുണ്ടായി

 

വിദ്യാരംഗം കലാ സാഹിത്യ വേദി.

ക‍ുട്ടികള‍ുടെ സർഗശേഷി വികസിപ്പിക്കാന‍ുള്ള പ്രവർത്തനങ്ങൾ സംഘടിപ്പിക്ക‍ുന്നതിൽ വിദ്യാരംഗം കലാസാഹിത്യ വേദി എന്ന‍ും മ‍ുന്നിൽ നിൽക്ക‍ുന്ന‍ു. 2021-22 കാലഘട്ടത്തിൽ കോവിഡ് വ്യാപനം മ‍ൂലം online ആയി ക‍‍ുട്ടികള‍ുടെ മത്സരങ്ങൾ സംഘടിപ്പിക്ക‍ുകയ‍ുണ്ടായി. ക‍ുട്ടികൾ ഉത്സാഹത്തോടെ പങ്കെട‍ുക്ക‍ുകയ‍ും ചെയ്‍ത‍ു.

 
 


ഗണിത ക്ലബ്ബ്. ക‍ുട്ടികളിലെ ഗണിത അഭിര‍ുചി വളർത്തിയെട‍ുക്കാന‍‍ും ഗണിതത്തിനോട് താല്പര്യം ജനിപ്പിക്കാന‍ും വേണ്ടി ര‍ൂപീകരിച്ചതാണ് ഈ ക്ലബ്ബ്. കോറോണ കാലഘട്ടത്തിൽ പ്രവർത്തനം ബ‍ുദ്ധിമ‍ുട്ട് നിറ‍ഞ്ഞതായിര‍ുന്നെങ്കില‍ും ക്ലാസ്സ‍ുകൾ ത‍ുറന്ന‍ു പ്രവർത്തിച്ച‍ു ത‍ുടങ്ങിയപ്പോൾ ഉല്ലാസഗണിത പ്രവർത്തനങ്ങള‍ുമായി സജീവമായി രംഗത്ത‍ുണ്ട്.

 



പരിസ്ഥിതി ക്ലബ്ബ്

നമ്മ‍ുടെ വിദ്യാലയത്തിൽ സജീവമായി പ്രവർത്തിച്ച‍ുകൊണ്ടിരിക്ക‍ുന്ന ക്ലബ്ബാണ് പരിസ്ഥിതി ക്ലബ്ബ്. എല്ലാവർഷവ‍ും ജ‍ൂൺ അഞ്ചാം തീയതിയോടന‍ുബന്ധിച്ച് വ‍ൃക്ഷത്തെ നട്ട് ആ വർഷത്തെ പ്രവർത്തനങ്ങൾക്ക് ആരംഭം ക‍ുറിക്ക‍ുന്ന‍ു. ക‍ുട്ടികൾക്ക് വ‍ൃക്ഷത്തൈ വിതരണവ‍ും ക്ലബ്ബ് എല്ലാവർഷവ‍ും നടത്താറ‍‍ുണ്ട്. ക‍ുട്ടികളിലെ കാർഷിക അഭിര‍ുചി വളർത്തിയെട‍ുക്കാന‍ും ശ്രദ്ധ പതിക്ക‍ുന്ന‍ു. ക‍ൃഷി ഭവന‍ുമായി ചേർന്ന് പരിപാടികൾ സംഘടിപ്പിക്കാറ‍‍ുണ്ട്. നമ്മ‍ുടെ വിദ്യാലയത്തിലെ ക‍ുട്ടികൾ മികച്ച ബാല കർഷകർക്ക‍ുള്ള അവാർഡ‍ുകൾ കരസ്ഥമാക്കിയിട്ട‍ുണ്ട്.

 
mikacha karshakan
 
june 5

സാമ‍ൂഹ്യശാസ്‍ത്ര ക്ലബ്ബ്

ഈ വിദ്യാലയത്തിൽ പ്രവർത്തിക്ക‍ുന്ന മറ്റൊര‍ു ക്ലബ്ബാണ് സാമ‍ൂഹ്യശാസ്‍ത്രക്ലബ്ബ്. ഈ ക്ലബ്ബിന്റെ നേത‍ൃത്വത്തിൽ വിവിധദിനാചരണങ്ങൾ നടത്ത‍ുകയ‍ുണ്ടായി. വിവിധ ക്വിസ്സ് പരിപാടികളിൽക‍ുട്ടികളെ പങ്കെട‍ുപ്പിക്ക‍ുകയ‍ും സമ്മാനങ്ങൾ നേട‍ുകയ‍ും ചെയ്യ‍ുകയ‍ുണ്ടായി. 2021-22 കാലഘട്ടത്തിലെ അക്ഷരമ‍ുറ്റം ക്വിസ്സിൽ യ‍ു.പി. തലം ഉപജില്ലാതലത്തിൽ ഒന്നാം സ്ഥാനം നേട‍ുകയ‍ുണ്ടായി.

 
 

ഐ.ടി. ക്ലബ്ബ്

ഇന്നത്തെ കാലഘട്ടത്തിൽ ഐ.ടി. മേഖലയിൽ ക‍ുട്ടികളെ ക‍ൂട‍ുതൽ ബോധവന്മാരാക്ക‍ുക എന്ന ലക്ഷ്യത്തോടെ ത‍ുടങ്ങിയ ക്ലബ്ബാണ് ഐ.ടി. ക്ലബ്ബ്.ഇത് കൂടാതെ 18 -19 അധ്യായന വർഷത്തിൽ ഐ ടി ഞങ്ങടെ സ്കൂളിൽ ഓവറോൾ ട്രോഫിയും അതോടൊപ്പം Kite നിന്നും ഞങ്ങൾക്ക് 14 ലാപ്ടോപ്പ് ആറ് പ്രൊജക്ടർ എന്നിവ ലഭിക്കുകയുണ്ടായി അതിന്റെ അടിസ്ഥാനത്തിൽ എല്ലാ അധ്യാപകർക്കും ഹൈടെക് ക്ലാസ് രീതിയിൽ ക്ലാസ് റൂം പ്രവർത്തനങ്ങൾ നടത്താൻ സാധിക്കുന്നുണ്ട്.

 




ബാലശാസ്‍ത്ര കോൺഗ്രസ്സ്

ക‍ുട്ടികളെ ബാലശാസ്‍ത്ര കോൺഗ്രസ്സിൽ പങ്കെട‍ുപ്പിക്ക‍ുകയ‍ും സമ്മാനങ്ങൾ നേട‍ുകയ‍ും ചെയ്തിട്ട‍ുണ്ട്. സ്‍ക‍ൂളില‍ും വീട‍ുകള‍ില‍ുമായി നടക്ക‍ുന്ന പ്രവർത്തനങ്ങൾ ഏകോപിപ്പിച്ച് കൊണ്ട‍ു പോവ‍ുകയാണ് ഈ ക്ലബ്ബിന്റെ പ്രവർത്തന രീതി. ഊർജ്ജസംരക്ഷണം, ക‍ൃഷി, പരിസ്ഥിതി സംരക്ഷണം, വിദ്യാലയം മനോഹരമാക്കൽ ......എന്നിവയാണ് ചില പ്രവർത്തനങ്ങൾക്ക് ഉദാഹരണം.

ഹെൽത്ത് ക്ലബ്ബ്

ക‍ുട്ടികള‍ുടെ ആരോഗ്യ കാര്യത്തില‍ും വിദ്യാലയ ശ‍ുചിത്വത്തിന്റെ കാര്യത്തില‍ും ശ്രദ്ധിക്ക‍ുന്ന ക്ലാബ്ബാണ് ഹെൽത്ത് ക്ലബ്ബ്. ശ‍ുചിത്വവ‍ുമായി ബന്ധപ്പെട്ട് ക‍ുട്ടികൾക്ക് ബോധവത്ക്കരണ ക്ലാസ്സ‍ുകൾ സംഘടിപ്പിക്കാറ‍‍ുണ്ട്.

ബാലജനസംഖ്യം

നമ്മ‍ുടെ വിദ്യാലയത്തിലെ എല്ലാക‍ുട്ടികള‍ും ഈ സംഘടനയിൽ അംഗങ്ങളാണ്. ക‍ുട്ടികള‍ുടെ സർവോന്മ‍ുഖമായ വളർച്ചയാണ് ഈ സംഘടനയ‍ുടെ ലക്ഷ്യം.ദിനാചരണങ്ങളോട് അന‍ുബന്ധിച്ച് പരിപാടികൾ സംഘടിപ്പിക്ക‍ുകയ‍ും ക‍ുട്ടികളെ ബോധവന്മാരാക്ക‍ുകയ‍ും ചെയ്യാറ‍ുണ്ട്. 2021-22 കാലഘട്ടത്തിൽ അധ്യാപകരെ ആദരിക്കൽ, വനിതകളെ ആദരിക്കൽ, ലൈബ്രറി ബ‍ുക്ക‍ുകൾ ശേഖരിക്കൽ ത‍ുടങ്ങിയവ നടത്ത‍ുകയ‍ുണ്ടായി.

 




സ്‍ക‍ൂളിലെ പ‍ൂർവ അധ്യാപകർ

ഈ വിദ്യാലയത്തിന്റെ ആരംഭം 1897 ൽ ആയിര‍ുന്ന‍ു. വ്യക്തമായ രേഖകൾ പലത‍ും ലഭ്യമല്ല. അതിനാൽ മ‍ുഴ‍ുവൻ പ‍ൂർവ അധ്യാപകര‍ുടെ വിവരങ്ങൾ ഇതിൽ ഉൾപ്പെട‍ുത്താൻ സാധിച്ചിട്ടില്ല.

സ്‍ക‍ൂളിലെ പ‍ൂർവ അധ്യാപകർ
ക്രമനമ്പർ പേര് ചേർന്ന വർഷം വിരമിച്ച വർഷം ചിത്രം
1 ശ്രീ. പി .എസ് നാരായണ മേനോൻ 1935 1970
2 ശ്രീ. പി.ജെ ജോസഫ് 1949 1980
3 ശ്രീ. സി.ജെ. ജോസഫ് 1949 1984
4 ശ്രീമതി. ടി. എ പൗളി 1952 1984
5 ശ്രീമതി. ത്രേസ്യാമ്മ ചെറിയാൻ മ‍ൂഴിയിൽ 1954 1987
6 റവ. സി. കൊളബ (കെ.എം ത്രേസ്യാക‍ുട്ടി) 1956 1982
7 ശ്രീമതി. അന്നക്ക‍ുട്ടി 1958 1988
8 ശ്രീ. ഫ്രാൻസിസ് വി.ഒ 1964 1991
9 ശ്രീമതി. കെ.എൻ. സതി 1964 1999
10 ശ്രീ. ഒ.യ‍ു മാത്യു 1965 1995
11 ശ്രീമതി. എ.എസ് സെലിൻ 1967 2001
12 ശ്രീ. എ.കെ നടരാജൻ 1968 2003
13 റവ.സി. ക്രിസ്‍പിൻ (എം.ജെ ലില്ലി) 1970 1982
14 ശ്രീമതി. എൽസി 1970 2001
15 ശ്രീമതി. സെലിൻ കെ ജോസഫ് 1972 2000
16 റവ.സി.ടെർസീന (എം.എ ചിന്നമ്മ) 1975 1994
17 റവ.സി.അക്വീന (എം.ഏലിക്ക‍ുട്ടി) 1977 1999
18 ശ്രീമതി. ആനി പി.വി. 1978 2009
19 ശ്രീമതി. എൽസിക്ക‍ുട്ടി എം 1980 2009
20 റവ.സി.ജെനറ്റ് (കെ.ജെ റോസിലി) 1981 1996
21 റവ.സി.ഫിൻസി ചെറിയാൻ (അൽഫോൻസ കെ.സി.) 1982 2015
22 ശ്രിമതി. ലിസ്സി സി.ജോസഫ് 1984 2019
23 ശ്രീമതി. ജീവൽശ്രീ പി. പിള്ള 1985 2021
24 ശ്രീമതി. വിൻസി. പി.ജോസഫ് 1986 2020
25 ശ്രിമതി. മോളി വർഗ്ഗീസ് 1987 2010
26 റവ.സി.ഉഷാന്റോ (ലിസ്സി എം.എ) 1988 2020
27 ശ്രീമതി. റാൻസി സി. മ‍ൂഴിൽ 1990 2021
28 ശ്രീമതി. ജിജിമ്മ ഐസക്ക് 1992 2021

നേട്ടങ്ങൾ

ത‍ൃപ്പ‍ൂണിത്ത‍ുറ സബ്ബ് ജില്ലയിലേയ‍ും എറണാക‍ുളം ജില്ലയിലേയ‍ും കലാ-കായികമത്സരങ്ങളിൽ മികച്ചപ്രകടനം ഈ വിദ്യാലയത്തിലെക‍ുട്ടികൾ കാഴ്‍ച വയ്‍ക്കാറ‍ുണ്ട്. 2006 മ‍ുതൽ ത‍ുടർച്ചയായി ഭാസ്കരാചാര്യ സെമിനാർ (യ‍ു.പി. തലം) ഒന്നാം സ്ഥാനം ലഭിച്ചിട്ടുണ്ട്.2007 മ‍ുതൽ ത‍ുടർച്ചയായി 3 വർഷം ഗണിത ശാസ്ത്രത്തിൽ ഏറ്റവ‍ുംമികച്ച വിദ്യാലയത്തിന‍ുള്ള പ‍ുരസ്‍ക്കാരം ലഭിച്ചിട്ട‍ുണ്ട്. 2001 മ‍ുതൽ 2010 വരെ അറബി സാഹിത്യോത്സവത്തിൽ ഓവറോൾ പ‍ുരസ്‍ക്കാരം. 2017-2018 കാലഘട്ടത്തിൽ ഗണിതശാസ്ത്രത്തിൽ ഉപജില്ലാതലത്തിൽ ഓവറോൾ ഒന്നാം സ്ഥാനം ,സാമ‍ൂഹ്യശാസ്ത്രത്തിൽ ഓവറോൾ രണ്ടാംസ്ഥാനം , ശാസ്ത്രക്വിസ്സിൽ രണ്ടാം സ്ഥാനം. പ്രവർത്തിപരിചയമേളയിൽ നിരവധി സമ്മാനങ്ങള‍ും നമ‍ുക്ക് ലഭിക്ക‍ുകയ‍‍ുണ്ടായി. 2021-22 ൽ അക്ഷരമ‍ുറ്റം ക്വിസ്സിൽ ഉപജില്ലാമത്സരത്തിൽ യ‍ു.പി തലം ഒന്നാം സ്ഥാനം ഈ വിദ്യാലയത്തിലെ സാനിയ സജീവ് എന്ന വിദ്യാർത്ഥി നേട‍ുകയ‍ുണ്ടായി.

 
quiz 1st prize
 
work experience overall
 
kalolsavam overall

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • പ്രശസ്ത സാഹിത്യക്കാരന‍ും സെന്റ്. ആൽബർട്ട്സ് കോളേജിലെ പ്രൊഫസ‍റ‍ുമായ ജെ.ടി. ആമ്പല്ല‍ൂർ.
  • പ്രസിദ്ധ സാഹിത്യക്കാരന‍ും ഗ്രന്ഥ കർത്താവ‍ും ദേവസ്വംബോർഡ് കോളേജ് പ്രൊഫസറ‍ുമായ ശ്രീ. പി. എ. അപ്പ‍ുക്ക‍ുട്ടൻ
  • ആർ.ടി.ഒ. ആയി സർവ്വീസിൽ നിന്ന‍ും വിരമിച്ച ശ്രീ. വി.സി.ജോയ്.
  • വിക്രംസാരാഭായ് സ്പേസ് സെന്ററിലെ റോക്കറ്റ‍ുകള‍ുടെ ഖരഇന്ധന ഗവേഷണ വിഭാഗത്തിന്റെ തലവനായ ഡോ. ടി. എൽ. വർഗ്ഗീസ്
  • കഥകളി കലാകാരനായ ശ്രീ. ആർ.എൽ.വി. അനന്ത‍ുമണി

വഴികാട്ടി

  • മ‍ുളന്ത‍ുര‍ുത്തി - തലയോലപ്പറമ്പ് ബസ്സ് റ‍ൂട്ടിൽ ആമ്പല്ല‍ൂർ പള്ളിത്താഴത്താണ് ഈ വിദ്യാലയം.
  • റോഡ് മാർഗ്ഗം : എറണാക‍ുളത്ത‍ുനിന്ന് എറണാക‍ുളം ത‍ൃപ്പ‍ൂണിത്ത‍ുറ ചോറ്റാനിക്കര മ‍ുളന്ത‍ുര‍ുത്തി തലയോലപ്പറമ്പ് ബസിൽ കയറിയാൽ മ‍ുളന്ത‍ുരത്തി കഴിഞ്ഞ് ആമ്പല്ലൂർ പള്ളിത്താഴം സ്റ്റോപ്പിൽ ഇറങ്ങിയാൽ സെന്റ് ഫ്രാൻസിസ് യ‍ു.പി സ്‍ക‍ൂളിൽ എത്തിച്ചേരാം
  • ട്രെയിൻ മാർഗം : കോട്ടയം വഴി തിര‍ുവനന്തപ‍ുരത്തേക്ക‍ും തിരിച്ച‍ും പോക‍ുന്ന മിക്ക ട്രെയിന‍ുകൾക്കും കാഞ്ഞിരമറ്റം റെയിവേ സ്റ്റേഷനിൽ സ്റ്റോപ്പ് ഉണ്ട്. അവിടെ ഇറങ്ങി റോഡ് മാർഗ്ഗം സ്‍ക‍ൂളിൽ എത്തിച്ചേരാം