ഗവ. എച്ച്.എസ്.എസ്. ഫോർ ഗേൾസ്. എറണാകുളം

(Govt. H.S.S. for Girls Ernakulam എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

എറണാകുളം ജില്ലയിലെ എറണാകുളം വിദ്യാഭ്യാസ ജില്ലയിലെ എറണാകുളം ഉപജില്ലയിലെ നഗര മധ്യത്തിലുള്ള ഒരു സർക്കാർ വിദ്യാലയമാണ് ഗവ. എച്ച്.എസ്.എസ്. ഫോർ ഗേൾസ്. എറണാകുളം.

ഗവ. എച്ച്.എസ്.എസ്. ഫോർ ഗേൾസ്. എറണാകുളം
വിലാസം
എറണാകുളം

Ernakulam South പി.ഒ പി.ഒ.
,
682016
,
എറണാകുളം ജില്ല
വിവരങ്ങൾ
ഫോൺ04842 376278
ഇമെയിൽghsekm@gmail.com
കോഡുകൾ
സ്കൂൾ കോഡ്26035 (സമേതം)
എച്ച് എസ് എസ് കോഡ്07005
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല എറണാകുളം
ഉപജില്ല എറണാകുളം
ഭരണസംവിധാനം
ലോകസഭാമണ്ഡലംഎറണാകുളം
നിയമസഭാമണ്ഡലംഎറണാകുളം
താലൂക്ക്കണയന്നൂർ
തദ്ദേശസ്വയംഭരണസ്ഥാപനംകൊച്ചി കോർപ്പറേഷൻ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
ഹൈസ്കൂൾ

ഹയർസെക്കന്ററി
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
അവസാനം തിരുത്തിയത്
07-11-2024Schoolwikihelpdesk
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ചരിത്രം

എറണാകുളം നഗരത്തിന് തിലകക്കുറിയായി നിലകൊള്ളുന്ന ഒരു സർക്കാർ സ്കൂളാണ് ഗവ : ഗേൾസ് ഹയർ സെക്കന്ററിസ്കൂൾഎറണാകുളം. 1887 രാജകുടുംബത്തിലെ സ്ത്രീകൾക്കായാണ് ഈ വിദ്യാലയം സ്ഥാപിച്ചത്.കൊച്ചി രാജകുടുംബത്തിലെ സ്ത്രീകളും കൊട്ടാരത്തിലെ ജീവനക്കാരുടെ പെൺകുട്ടികളും ഇവിടെ വിദ്യ അഭ്യസിച്ചിരുന്നു.അന്ന് ഇത് 'ഫിഫ്ത് ഫോറം 'വരെയുള്ള സ്കൂൾ ആയിരുന്നു .പിന്നീട് പൊതു ജനങ്ങളുടെ അഭ്യർത്ഥന മാനിച്ചു സവര്ണര്ക്കായി ജാതി ഹിന്ദു സ്കൂൾ എന്ന പേരിൽ അനുവദിക്കുകയുണ്ടായി. എറണാകുളം വിമൻസ് അസോസിയേഷന്റെ നിർലോഭമായസഹായങ്ങൾ സ്കൂളിന്റെ വളർച്ചയെ സഹായിച്ചു.സ്കൂളിന്റെ അന്നത്തെ പ്ര വർത്തനങ്ങൾക്കും വളർച്ചക്കും മുൻകൈ എടുത്തതു അന്നത്തെ പ്രധാന അദ്ധ്യാപിക മിസ്സിസ്സ് ബെഞ്ചമിൻ ആയിരുന്നു.അതിനു ശേഷം ഈ സ്കൂളിലെ തന്നെ വിദ്യാർഥിനിയും കൊച്ചി സ്റ്റേറ്റിലെ ആദ്യത്തെ ബിരുദ ധാരിണിയുമായ ശ്രീമതി അമ്പാടി കാർത്തിയായനി അമ്മ പ്രധാന അദ്ധ്യാപികയായി. ഈ വിദ്യാലയത്തിന്റെ സുവർണ്ണ യുഗം അതോടെ ആരംഭിക്കുകയായിരുന്നു.ഈ സരസ്വതീ ക്ഷേത്രം പെൺ കുട്ടികളുടെ കോളേജായി ഉയരണം എന്നതായിരുന്നു ആ മഹതിയുടെ ആഗ്രഹം.അത് ഇന്നു സഫലമായിരിക്കുന്നു.ജസ്റ്റീസ് പി. ജാനകിയമ്മ ഇവിടുത്തെ പൂർവ വിദ്യാർഥനിയായിരുന്നു.. കുട്ടികൾക്ക് സൗകര്യ മായി യാത്ര ചെയ്യുന്നതിന് 1990 മുതൽ PTA യുടെ വകയായി രണ്ട് ബസ്സുകൾ സർവീസ് നടത്തുന്നു. 2013 മുതൽ പി. രാജീവ് എം.പി യുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്ന് ഒരു ബസ്സ് കൂടെ കുട്ടികൾക്കായി ലഭിച്ചു. മറ്റ് സർക്കാർ സ്കൂളുകളെ അപേക്ഷിച്ച് പല കാര്യങ്ങളിലും വ്യത്യസ്ത പുലർത്തുന്ന ഈ വിദ്യാലയം SSLC - ക്ക് 100% വിജയം നേടി വരുന്നു. സാമ്പത്തികമായി പിന്നോക്ക നിവലാരത്തിലുള്ള കുടുംബങ്ങളിലെ കുട്ടിക ളാണ് ഇവിടെ പഠനം നടത്തുന്നവരിൽ ഭൂരിഭാഗവും. . കഴിഞ്ഞ 30 വർഷങ്ങളായി Rotarty Club of Cochin എന്ന സംഘടനയിൽ നിന്നും ഉച്ചഭക്ഷണ പദ്ധതിയിലേക്ക് ധനസഹായം ലഭിച്ചു തുടങ്ങി. കൂടാതെ 2010ൽ Rotary Club സ്കൂളിന്റെ ലൈബ്രറി വികസനത്തിനായി ഒരു ലക്ഷത്തോളം രൂപയുടെ പുസ്തകങ്ങൾ നൽകുകയുണ്ടായി. ഈ വിദ്യാലയത്തിൽ പഠിക്കുന്ന എല്ലാ വിദ്യാർത്ഥിനി കൾക്കും 10 നോട്ടുബുക്ക് വീതം എല്ലാ വർഷവും നൽകി വരുന്നു. Rotary Club കുട്ടികളുടെ സർഗവാസന വികസിപ്പിക്കുന്നതിന് വാദ്യോപകരണങ്ങളും, അതിന്റെ പരി ശീലനത്തിനുവേണ്ട സാമ്പത്തിക സഹായവും നൽകി വരുന്നു. എറണാകുളം ജില്ലയിൽ പെൺകുട്ടികളുടെ മാത്രം എൻ.സി.സി. ഗ്രൂപ്പ് ഉള്ള വിദ്യാലയമാണിത്. ഡൽഹിയിലെ റിപബ്ലിക് ദിന പരേഡിനുവരെ എത്തുന്ന കേഡറ്റു കളും, “സേവനം മുദ്രാവാക്യമായെടുത്തിരിക്കുന്ന റെഡ് ക്രോസ്സ് വിഭാഗവും പണ്ടു മുതലേ നമുക്ക് സ്വന്തമാണ്. 2010 മുതൽ SPC റ്റൂൺ ഇവിടെ പ്രവർത്തിച്ച് വരുന്നു.

എറണാകുളം ജില്ലയിൽ പെൺകുട്ടികളുടെ മാത്രം എൻ.സി.സി. ഗ്രൂപ്പ് ഉള്ള വിദ്യാലയമാണിത്. ഡൽഹിയിലെ റിപബ്ലിക് ദിന പരേഡിനുവരെ എത്തുന്ന കേഡറ്റു കളും, “സേവനം മുദ്രാവാക്യമായെടുത്തിരിക്കുന്ന റെഡ് ക്രോസ്സ് വിഭാഗവും പണ്ടു മുതലേ നമുക്ക് സ്വന്തമാണ്. 2010 മുതൽ SPC റ്റൂൺ ഇവിടെ പ്രവർത്തിച്ച് വരുന്നു.കലാ-സാഹിത്യ മത്സരങ്ങൾക്ക് പ്രാധാന്യം നൽകുന്ന വിദ്യാലയമാണിത്. സംസ്ഥാ നതലം വരെ പഞ്ചവാദ്യം, തിരുവാതിര ഇനങ്ങളിൽ മികച്ച വിജയം കരസ്ഥമാക്കാൻ നമുക്ക് കഴിഞ്ഞിട്ടുണ്ട്.സംസ്ഥാനതലത്തിലും ജില്ലാതലത്തിലും പല പരിപാടികളുടെയും ഉദ്ഘാടനവേദിയായ ഈ സ്കൂളിലെ പഞ്ചവാദ്യം, സംഘഗാനം എന്നിവ ശ്രദ്ധേയമാണ്.

2001 - 02 വർഷം മികച്ച അധ്യാപികക്കുള്ള സംസ്ഥാന ഗവ അവാർഡ് വി.എം. ആരിഫാ ടീച്ചറിന് ലഭിച്ചു. കേരള ഗവൺമെന്റിന്റെ മികച്ച പിടി.എ.യ്ക്കുള്ള സംസ്ഥാന അവാർഡ് 2001-02,2004-05,2006-07,2009-10 എന്നീ വർഷങ്ങളിൽ സ്കൂൾ പി.ടി.എ.യ്ക്ക ലഭിച്ചിട്ടുണ്ട് . 2009-2010 വർഷം മികച്ച അധ്യാപികയ്ക്കുള്ള സംസ്ഥാന അവാർഡ് ഈ സ്കൂളിലെ ജയലക്ഷമിടിച്ചറിന് കിട്ടിയിട്ടുണ്ട്. കെ.ജയലക്ഷമി ടീച്ചർ, സംഗീതാധ്യാപിക സ്കൂളിന് ഒരുപാട് അഭിമാനിക്കാവുന്ന നേട്ടങ്ങൾ സംസ്ഥാനതലത്തിൽ നേടിത്തന്നിട്ടു ണ്ട്. SPC യുടെ ചാർജ്ജ് വർഷങ്ങളോളം ഈ അധ്യാപികയ്ക്കു തന്നെയായിരുന്നു. സ്കൂൾ തിരുവാതിര ടീം, ഒപ്പന, പഞ്ചവാദ്യം, ചെണ്ടമേളം, സംഘഗാനം എന്നീ ഇന ങ്ങളിൽ സംസ്ഥാനതലത്തിൽ വർഷങ്ങളോളം ആധിപത്യം പുലർത്തി ടീച്ചറിന്റെ നിസ്വാർത്ഥമായ സേവനങ്ങൾക്ക് 2015 ൽ രാഷ്ട്രപതിയിൽ നിന്നും ദേശീയ അവാർഡും ലഭിക്കുകയുണ്ടായി.മതനിരപേക്ഷ ജനാധിപത്യ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച് തികച്ചും സൗജന്യമായ വിദ്യാഭ്യാസം നമ്മുടെ കുട്ടികളോടൊപ്പം അന്യ സംസ്ഥാന കുട്ടികൾക്കും ഉറപ്പു വരുത്തുക. അക്കാദമിക് മികവിന് ഉപകരിക്കുന്ന വിധത്തിൽ ദീർഘകാല വീക്ഷണത്തോടെ പശ്ചാത്തല സൗകര്യം വർദ്ധിപ്പിക്കുക ഇതൊക്കെയാണ് സ്കൂളിന്റെ ലക്ഷ്യങ്ങൾ.ഗവ. എച്ച്.എസ്.എസ്. ഫോർ ഗേൾസ്. എറണാകുളം/ചരിത്രം read more.

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.


<br/ Smt.AMBADI KARTHYAYANI AMMA 1919-1951

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

ഗവ. എച്ച്.എസ്.എസ്. ഫോർ ഗേൾസ്. എറണാകുളം വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • സൗത്ത് റെയിൽവെ സ്റ്റേഷന് സമീപം സ്ക്കൂൾ സ്ഥിതി ചെയ്യുന്നു.