എൽ.എം.എസ്.എൽ.പി.എസ്. മംഗലത്തുകോണം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിൽ ,ബാലരാമപുരം ഉപജില്ലയിലെ മംഗലത്തുകോണം എന്ന പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഒരു എയിഡഡ് വിദ്യാലയം.

എൽ.എം.എസ്.എൽ.പി.എസ്. മംഗലത്തുകോണം
വിലാസം
മംഗലത്തു കോണം

എൽ. എം. എസ്. എൽ. പി. എസ്. മംഗലത്തു കോണം ,മംഗലത്തു കോണം,കട്ടച്ചൽ കുഴി,695501
,
കട്ടച്ചൽ കുഴി പി.ഒ.
,
695501
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം1916
വിവരങ്ങൾ
ഇമെയിൽ44230lmslps@gmail.com
കോഡുകൾ
സ്കൂൾ കോഡ്44230 (സമേതം)
യുഡൈസ് കോഡ്32140200406
വിക്കിഡാറ്റQ64035882
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല നെയ്യാറ്റിൻകര
ഉപജില്ല ബാലരാമപുരം
ഭരണസംവിധാനം
ലോകസഭാമണ്ഡലംതിരുവനന്തപുരം
നിയമസഭാമണ്ഡലംകോവളം
താലൂക്ക്നെയ്യാറ്റിൻകര
ബ്ലോക്ക് പഞ്ചായത്ത്അതിയന്നൂർ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത് വെങ്ങാനൂർ
വാർഡ്11
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ52
പെൺകുട്ടികൾ51
ആകെ വിദ്യാർത്ഥികൾ103
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഎസ് ആർ ജലജകുമാരി
പി.ടി.എ. പ്രസിഡണ്ട്അനില രജി
എം.പി.ടി.എ. പ്രസിഡണ്ട്പ്രവീണ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

125 വർഷങ്ങൾക്കു മുമ്പ് അർക്കനാശാൻ നടത്തിയ കുടിപ്പള്ളിക്കൂടം കാലാന്തരത്തിൽ പള്ളിയായും എൽ. എം. എസ്. എൽ. പി. സ്കൂളായും പരിണമിച്ചു. ഇതിനായി സ്ഥലം നൽകിയത് എള്ളുവിള കാരണവരായിരുന്ന ശ്രീ. മല്ലൻപ്നാറ്റി എന്ന മഹാമനസ്കൻ ആയിരു ന്നു.48 ഏക്കർ ഭൂമി കൈവശം വെച്ച് അനുഭവിച്ച് മംഗളമായി കഴിഞ്ഞിരുന്ന അവരുടെ തറവാട് സ്ഥിതിചെയ്തിരുന്ന കോണം (സ്ഥലം) മംഗളംകോണം എന്ന് വിളിക്കപ്പെട്ടു. തുടർ വായനയ്ക്ക്

ഭൗതികസൗകര്യങ്ങൾ

ഹൈടെക് ക്ലാസ് മുറികൾ,ഡിജിറ്റൽ ലാബ്, മൈക്ക് സിസ്റ്റം, ക്ലാസ് ലൈബ്രറി,കുട്ടികളുടെ പാർക്ക്, ജൈവ ഉദ്യാന പാർക്ക്, ടോയ്സ് കോർണർ,കുഴൽ കിണർ,ടോയ്‌ലെറ്റുകൾ

പാഠ്യേതര പ്രവർത്തനങ്ങൾ

  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

വിദ്യാഭ്യാസം ചാതുർ വർണ്യത്തിന് പുറത്തുള്ള സമുദായങ്ങൾക്ക്‌ നിഷേധിച്ചിരുന്ന ഒരു കാലഘട്ടത്തിൽ ആത്മീയതയോടൊപ്പം അഭ്യസനവും തെക്കൻ തിരുവിതാംകൂറിലെ അവർണ്ണർക്ക് നൽകിയത് എൽ എം എസ് മിഷനറിമാരാണ് .ഈ മിഷനറിമാരുടെ ത്യാഗോജ്വലമായ പ്രവർത്തനങ്ങളിലൂടെയാണ് ദക്ഷിണ കേരളം മഹായിടവകയിലെ സ്കൂളുകൾ സ്ഥാപിക്കപ്പെട്ടത് .അർക്കനാശാന്റെ കുടിപ്പള്ളിക്കൂടത്തിൽ നിന്ന് ആരംഭിച്ചു റവ .സാമുവൽ മെറ്റിയർ മിഷനറിയിലൂടെ വളർന്നു പല പടവുകൾ കയറി എൽ എം എസ് എൽ പി എസ് മംഗലത്തുകോണം ഇന്ന് അത്യാധുനിക സൗകര്യങ്ങളോടു കൂടിയ ഹൈ ടെക് വിദ്യാലയമായി വളർന്നു കൊണ്ടിരിക്കുന്നു.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

1990 മുതൽ സ്കൂൾ സാരഥികളായവർ

1. കെ. എം. കമലാബായി 1990--1993
2. ഡി. എൽസമ്മാൾ 1993--1994
3. വി. ഗംഗാധരൻ നാടാർ 1994--1999
4. ആർ. പി. വിമലാബായി 1999-2003
5. എം. എസ്. ഗീത 2003--2005
6. എസ്. കെ. സെലീന പദ്മം 2005-2006
7. ജെ. ഓമന 2006-2008
8. എ. പി. ശാന്തകുമാരി 2008-2010
9. ഡി. ജയകുമാരി 2010 മാർച്ച് മുതൽ ജൂലൈ വരെ
10. സി. ക്രിസ്പിൻ 2010-2011
11. ജി. ഹെപ്‌സിബ 2011 ---2012
12. എ. ആർ. ഗീതാകുമാരി 2012--2017
13. എസ്. ആർ. ജലജകുമാരി 2017 ---  

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

ബാലരാമപുരം വിഴിഞ്ഞം റോഡിൽ മംഗലത്തുകോണം ജംഗ്‌ഷനിൽ നിന്ന് ഏകദേശം 50 മീറ്റർ അകലെ C S I മംഗലത്തുകോണം പള്ളിക്ക്‌ സമീപം.

Map