കൈറ്റ് ജില്ലാ പ്രോജക്ട് ഓഫീസ് മലപ്പുറം/ലിറ്റിൽ കൈറ്റ്സ്/എൽ കെ സ്കൂൾ ക്യാമ്പ്/ക്യാമ്പ് imgs
ലിറ്റിൽ കൈറ്റ്സ് ക്യാമ്പുകൾ
ലിറ്റിൽ കൈറ്റ്സിന്റെ പ്രവർത്തനങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് ക്യാമ്പുകൾ. എട്ടാം ക്ലാസിൽ പ്രിലിമിനറി ക്യാമ്പോട് കൂടിയാണ് ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങൾ സ്കൂളിൽ ആരംഭിക്കുന്നത്. പിന്നീട് യൂണിറ്റ് ക്യാമ്പുകൾ മുഴുവൻ ദിസവമായി സ്കൂളിൽ നടക്കുകയും അതിലെ മികച്ച ആറോ എട്ടോ കുട്ടികൾ ഉപജില്ലാതല ക്യാമ്പിലും അതിലെ മികച്ച ആറോ എട്ടോ കുട്ടികൾ ജില്ലാതല ക്യാമ്പിലും അതിലെ മികച്ച എട്ടോ പത്തോ കുട്ടികൾ സംസ്ഥാനതല ക്യാമ്പിലും പങ്കെടുക്കും. കുട്ടികളുടെ നൈപുണികൾ വളർത്തിയെടുക്കുവാനും അവർക്ക് അവരുടെ ജിവിതതേതിന്റെ മാർഗദീപമാകാനും ഇത്തരം ക്യാമ്പുകൾ സഹായിക്കും
ആദ്യ ഘട്ട സ്കൂൾ ക്യാമ്പ് - എസ് ആർ ജി
ആദ്യ ഘട്ട സ്കൂൾ ക്യാമ്പ് - ഡി ആർ ജി
ആദ്യ ഘട്ട ക്യാമ്പിന്റെ എസ് ആർ ജി കൈറ്റ് ജില്ലാ ഓഫീസിൽ നടന്നു. തുടർന്ന് നാല് വിദ്യാഭ്യാസജില്ലയിലും അതിന്റെ ആർപിമാർക്കുള്ള ഡി ആർ ജി നടന്നു. മലപ്പുറം വിദ്യാഭ്യാസജില്ലയിൽ ജി ബി എച്ച് എസ് എസ് മഞ്ചേരിയിലും കൈറ്റ് ജില്ലാ ഓഫീസിലും, പി പി എം എച്ച് എസ് എസ് കൊട്ടുകരയിലും ജി എച്ച് എസ് എസ് പുലാമന്തോളിലും തിരൂരങ്ങാടി വിദ്യാഭ്യാസജില്ലയിൽ ജി. വി എച്ച്. എസ്. എസ് വേങ്ങരയിലും തിരൂർ വിദ്യാഭ്യാസജില്ലയിൽ ജി. എച്ച്. എസ്. എസ് കുറ്റിപ്പുറത്തും വണ്ടൂർ വിദ്യാഭ്യാസജില്ലയിൽ ജി. ജി വി എച്ച്. എസ്. എസ് വണ്ടൂരിലും നടന്നു.
ആദ്യ ഘട്ട സ്കൂൾ ക്യാമ്പ് - സ്കൂൾതലം
ലിറ്റിൽ കൈറ്റ്സ് ആദ്യഘട്ട സ്കൂൾ ക്യാമ്പ് 2025 മെയ് 20 ന് ഐ യു എച്ച് എസ് പറപ്പൂരിലെ ക്യാമ്പോടെ ആരംഭിച്ചു. പിന്നീട് എല്ലാ ഉപജില്ലകളിലെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റുകളിലും ക്യാമ്പ് പ്രവർത്തനം നടന്നു. കനത്ത മഴ കാരണം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ഹൾക്ക് കളക്ടർ അവധി പ്രഖ്യാപിച്ചതിനാൽ ചില യൂണിറ്റുകളുടെ ക്യാമ്പ് മാറ്റി വെക്കേണ്ടി വന്നു. എന്നാലും 2025 മെയ് 31 നകം എല്ലാ യൂണിറ്റുകളിലും ആദ്യഘട്ട സ്കൂൾ ക്യാമ്പ് പൂർത്തിയാകുന്ന രീതിയിലാണ് ക്യാമ്പ് ഷെഡ്യൂൾ ചെയ്തിരിക്കുന്നത്. കുട്ടികൾ വളരെ ആവേശത്തോടെയാണ് ക്യാമ്പിനെ സ്വീകരിച്ചത് എന്നാണ് ലിറ്റിൽ കൈറ്റ്സ് ക്യാമ്പ് പ്രവർത്തനത്തിന് നേതൃത്വം നൽകുന്ന കൈറ്റ് മാസ്റ്റർ, മിസ്ട്രസുമാർ പറഞ്ഞത്.
ഐ യു എച്ച് എസ് എസ് പറപ്പൂർ
ഒ എച്ച് എസ് എസ് തിരൂരങ്ങാടി
മാവണ്ടിയൂർ ബ്രദേഴ്സ് ഹയർ സെക്കൻഡറി സ്കൂൾ
കെ എം എച്ച് എസ് എസ് കുറ്റൂർ നോർത്ത്
സി ബി എച്ച് എസ് എസ് വള്ളിക്കുന്ന്
ജി വി എച്ച് എസ് എസ് ചേളാരി
എം വി എച്ച് എസ് എസ് അരിയല്ലൂർ
പി കെ എം എച്ച് എസ് എസ് എടരിക്കോട്
ജി എം എച്ച് എസ് സി യു ക്യാമ്പസ്
ജി എച്ച് എസ് എസ് പെരുവള്ളൂർ
ജി എച്ച് എസ് എസ് ഒതുക്കുങ്ങൽ
ജി എച്ച് എസ് എസ് തിരൂരങ്ങാടി
ജി എച്ച് എസ് എസ് പാലപ്പെട്ടി
ഗവ. ടി.എച്ച്.എസ്. കുറ്റിപ്പുറം
മറ്റ് സ്കൂളുകൾ




























































