ഉള്ളടക്കത്തിലേക്ക് പോവുക

ജി.എച്ച്.എസ്.എസ് ചെറുന്നിയൂർ/ലിറ്റിൽകൈറ്റ്സ്/2025-28

Schoolwiki സംരംഭത്തിൽ നിന്ന്
-ലിറ്റിൽകൈറ്റ്സ്
അവസാനം തിരുത്തിയത്
03-06-202642068


അംഗങ്ങൾ

ആപ്റ്റിട്യൂട് ടെസ്റ്റ്

ഈ ബാച്ചിലേക്ക് കുട്ടികളെ തിരഞ്ഞെടുക്കാനായി നടത്തിയ ആപ്റ്റിട്യൂട് ടെസ്റ്റിൽ എട്ടാം ക്ലാസിലെ 23കുട്ടികൾ രജിസ്റ്റർ ചെയ്യുകയും 23കുട്ടികൾ പരീക്ഷ എഴുതുകയും അതിലെ കൂടുതൽ മാർക്കുള്ള 22 കുട്ടികളെ അംഗങ്ങളായി തിരഞ്ഞെടുക്കുകയും ചെയ്തു.
1 ARON J 8556
2 ABHAY SANTHOSH 8561
3 ABHIMITHRA.S 8576
4 ADWAITH S LAL 8633
5 AKHIL KRISHNAN 8549
6 AMEYA SANTHOSH 8562
7 ANU SREE R A 8615
8 ARCHANA 8553
9 ASWIN V S 8583
10 BODHI.R 8596
11 JISHNU S.A 8621
12 LIYA VINU 8619
13 MADHAV.M 8541
14 SADIYA SABU 8543
15 SANA SIBIN 8544
16 SANA.S 8602
17 SANJANA.S 8626
18 SHAZNA .A. SALIM 8609
19 SIVARAMY J 8588
20 SWATHY R S 8601
21 VAIGA.V.NAIR 8620
22 VRINDHA S 8545

പ്രവർത്തനങ്ങൾ

2025-28 ബാച്ചിന്റെ ലിറ്റിൽ കൈറ്റ്സ് പ്രലിമനറി ക്യാമ്പ് 23/09/25 9.30 ന് ആരംഭിച്ചു. ബഹുമാനപ്പെട്ട എച്ച് എം മിനി ടീച്ചർ ഉദ്ഘാടനം ചെയ്തു.മാസ്റ്റർ ട്രെയിനർ ആയ രചന. എസ് ടീച്ചർ ക്ലാസ് എടുത്തു.റോബർട്ടിക്സ്, അനിമേഷൻ ,സ്ക്രാച്ച് തുടങ്ങിയ മേഖലകളിലാണ് ക്ലാസുകൾ എടുത്തത്.കുട്ടികളെ വിവിധ ഗ്രൂപ്പുകളായി തിരിച്ച് ആക്ടിവിറ്റി ഓറിയൻ്റഡ് ആയിട്ടാണ് ക്ലാസുകൾ എടുത്തത്. വളരെ നല്ല ക്ലാസ്സ് ആയിരുന്നു.കൃത്യം മൂന്നു മണിക്ക് പേരൻ്റസ് മീറ്റിംഗ് ആരംഭിച്ചു . മിക്ക കുട്ടികളുടെ പേരൻ്റസും മീറ്റിങ്ങിന് എത്തിയിട്ടുണ്ടായിരുന്നു.

ലിറ്റിൽ കൈറ്റ്സ് മാസ്ട്രസും മിസ്ട്രസും ക്യാമ്പിൽ പങ്കെടുത്തു.

.

സ്കൂൾ കോഡ് 42068
യൂണിറ്റ് നമ്പർ LK/2018/42068
അധ്യയനവർഷം 2025
അംഗങ്ങളുടെ എണ്ണം 22
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങൽ
റവന്യൂ ജില്ല തിരുവനന്തപുരം
ഉപജില്ല വർക്കല
ലീഡർ അമയ സന്തോഷ്
ഡെപ്യൂട്ടി ലീഡർ ആരോൺ ജെ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 രേവതി എസ് രാജേന്ദ്രൻ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 സച്ചിൻ എ എസ്

ഏക ദിന സ്കൂൾ ക്യാമ്പ്

ഏക ദിന സ്കൂൾ ക്യാമ്പ് 1

2025-28 ബാച്ചിന്റ ഏക ദിന സ്കൂൾ ക്യാമ്പ് 18/05/2026   തിങ്കളാഴ്ച സ്കൂൾ IT ലാബിൽ വച്ചു നടന്നു. ബഹുമാന്യ HM ശ്രീമതി മിനി ജി നായർ ഉത്ഘാടനം ചെയ്തു സംസാരിച്ചു. ക്ലാസ്സ്‌ നയിച്ചത് ശ്രീ അൻവർ മുഹമ്മദ്‌ സിദ്ധീഖ് സർ ആണ്.

K den live ഉപയോഗിച്ചുള്ള വീഡിയോ എഡിറ്റിങ് ആയിരുന്നു പ്രധാനമായും ചർച്ച ചെയ്തത്. കുട്ടികൾ വളരെ താല്പര്യത്തോടെ പ്രവർത്തനങ്ങളിൽ ഭാഗഭാക്കായി .ലിറ്റിൽസ് അംഗങ്ങളെ വിവിധ ഗ്രൂപ്പുകളായി തിരിച്ചു ഒരു ഫൺ കിസിലൂടെയാണ് പ്രവർത്തനങ്ങൾ ആരംഭിച്ചത് സോഷ്യൽ മീഡിയ നമ്മുടെ സാമൂഹ്യ ജീവിതത്തിൽ അഭിവാജ്യ ഘടകമായി മാറിയിരിക്കുന്നു അതിന്റെ പ്രാധാന്യത്തെക്കുറിച്ച് കുട്ടികൾക്ക് ബോധവൽക്കരണം ഉണ്ടാക്കി .

വീഡിയോ കണ്ടന്റ് തയ്യാറാക്കാനുള്ള ശേഷിയും അതുപോലെ പരസ്പര സഹകരണത്തിനുള്ള  ശേഷിയും വർദ്ധിപ്പിക്കാനായി ഈ ഒരു ക്യാമ്പ് സഹായിച്ചു. കുട്ടികൾ റിൽസ് തയ്യാറാക്കി. യൂട്യൂബ് tiktok തുടങ്ങിയ പ്ലാറ്റ്ഫോമുകളിൽ ആകർഷകമായി വീഡിയോ ചെയ്തു അപ്‌ലോഡ് ചെയ്യാനുള്ള ശേഷി കുട്ടികൾക്ക് ലഭിച്ചു.


ലിറ്റിൽ കൈറ്റ്സ് മാസ്ട്രസും മിസ്ട്രസും ക്യാമ്പിൽ പങ്കെടുത്തു.


സ്കൂൾ പ്രവേശനോത്സവം

2026- 2027 അധ്യയന വർഷത്തെ സ്കൂൾ പ്രവേശനോത്സവം ജൂൺ 1 തിങ്കളാഴ്ച സ്കൂൾ അങ്കണത്തിൽ വർണ്ണ ശബളമായി നടന്നു. ബഹുമാനപ്പെട്ട ജില്ലാ പഞ്ചായത്ത്‌ മെമ്പർ ശ്രീ നബീൽ കല്ലമ്പലം ഉത്ഘാടനം ചെയ്തു സംസാരിച്ചു. PTA പ്രസിഡന്റ്‌ ശ്രീ സാജു അധ്യക്ഷൻ ആയ ചടങ്ങിൽ ചെറുന്നിയൂർ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ശ്രീ ശിവകുമാർ, വൈസ് പ്രസിഡന്റ്‌ ശ്രീമതി രജനി അനിൽ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ ലത സേനൻ, HM മിനി ജി നായർ എന്നിവർ ആശംസകൾ അറിയിച്ചു സംസാരിച്ചു. ബഹുമാനപ്പെട്ട പ്രിൻസിപ്പൽ പ്രിൻസിപ്പൽ അനിൽ സർ സ്വാഗതം ആശംസിച്ചു.

തുടർന്ന് വിദ്യാർഥികൾ അവതരിപ്പിച്ച കലാപരിപാടികൾ ചടങ്ങിന് മോടി കൂട്ടി. ഇക്കഴിഞ്ഞ വർഷം പ്ലസ് ടു, SSLC പരീക്ഷകളിൽ ഉന്നത വിജയം നേടിയ കുട്ടികളെ അനുമോദിച്ചു. അത് മറ്റു കുട്ടികൾക്ക് വലിയ ഒരു പ്രചോദനം ആയി മാറി.

തുടർന്ന് പയസ വിതരണവും പഠനോപകരണ വിതരണവും നടന്നു. രക്ഷിതാക്കൾക്ക് ബോധവൽക്കരണ പരിപാടിയും ഇതോടൊപ്പം നടത്തി.